സൈനികനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം;  മുഖ്യ പ്രതി അലോട്ടിയും സംഘവും അറസ്റ്റിൽ;   നിരവധി കേസുകളിലെ പ്രതിയായ അലോട്ടിയെ ഗുണ്ടാലിസ്റ്റിൽപ്പെടുത്തി പോലീസ്

കോ​ട്ട​യം: ഗു​ണ്ട അ​ലോ​ട്ടിക്ക് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല. ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന്, ക്വ​ട്ടേ​ഷ​ൻ, അ​ക്ര​മം, പോ​ലീ​സ്, എ​ക് സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്ക​ൽ തു​ട​ങ്ങി​യ കേ​സു​ക​ളു​ടെ എ​ണ്ണം എ​ത്ര​യെ​ന്നു പോ​ലും അ​ലോ​ട്ടി​ക്കും തിട്ടമില്ല. ഗു​ണ്ടാ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജ​യി​ലി​ൽ അ​ട​ച്ചെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​ക്ര​മമാണ്. സൈ​നിക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​കു​ക​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. അ​ലോ​ട്ടി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ​യാ​ണു ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി വി​ഷ്ണു​വി​നെ (22) ആ​ക്ര​മി​ച്ച​തി​ന് ആ​ർ​പ്പൂ​ക്ക​ര വി​ല്യൂ​ന്നി കൊ​പ്രാ​യി​ൽ ജ​യ്സ്മോ​ൻ (അ​ലോ​ട്ടി, 24), കോ​ലേ​ട്ട​ന്പ​ലം ഉ​ന്പു​കാ​ട്ട് ജീ​മോ​ൻ (24), കോ​ലേ​ട്ട​ന്പ​ലം പാ​ല​ത്തൂ​ർ ടോ​മി ജോ​സ​ഫ് (22), പു​ല്ല​രി​ക്കു​ന്ന് കു​ട്ട​ത്തി​ൽ ജി​ത്തു ജോ​സ​ഫ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ വി​ല്ലൂ​ന്നി​ഭാ​ഗ​ത്ത് ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ ഒ​ളി​വി​ലാ​ണെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​ന് വി​വ​രം കി​ട്ടി​യ​ത​നു​സ​രി​ച്ച് എ​സ്ഐ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ…

Read More

ക്രിസ്മസ് വിപണിയിലെ കച്ചവടം പൊടിപൊടിക്കുന്നു;  ന​ക്ഷ​ത്ര​ങ്ങ​ളും അ​ല​ങ്കാ​ര സാ​മ​ഗ്രി​ക​ളു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും

കോ​ട്ട​യം: ക്രി​സ്മ​സി​നു ര​ണ്ടാ​ഴ്ച മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വി​പ​ണി സ​ജീ​വ​മാ​യി. ക്രി​സ്മ​സ് പു​ൽ​ക്കൂ​ടും വീ​ടും ക്രി​സ്മ​സ് ട്രീ​യും വ​ർ​ണാ​ഭ​മാ​ക്കാ​നു​ള്ള അ​ല​ങ്കാ​ര സാ​മ​ഗ്രി​ക​ളാ​ണു വി​ൽ​പ​ന​യ്ക്കു​ള്ള​ത്. ന​ക്ഷ​ത്ര​ങ്ങ​ളും അ​ല​ങ്കാ​ര സാ​മ​ഗ്രി​ക​ളു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും നി​ര​ത്തു​ക​ളി​ലു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും വ​ലി​യ ബ​ലൂ​ണു​ക​ളു​മാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളും ത​ന്പ​ടി​ച്ചി​രി​ക്കു​ന്നു. അ​ടു​ത്ത​യാ​ഴ്ച സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളിലും ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് ഇ​ത്ത​രം സാ​ധ​ന​ങ്ങ​ളു​ടെ ക​ച്ച​വ​ട​ക്കാ​രെ​ത്തി​യി​രി​ക്കു​ന്ന​ത്. ക്രി​സ്മ​സ് പ​പ്പാ​യു​ടെ മു​ഖം​മൂ​ടി​യും ത​ല​മൂ​ടി​യും വി​ൽ​പ​ന​യ്ക്കു​ണ്ട്. വൈ​കാ​തെ വ​ഴി​യോ​ര​ങ്ങ​ളി​ൽ പ​ട​ക്കം, പൂ​ത്തി​രി, ക​ന്പി​ത്തി​രി വി​ൽ​പ​ന​യും സ​ജീ​വ​മാ​കും. സ്കൂ​ൾ,കോ​ള​ജ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള വ​സ്തു​ക്ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ആ​വ​ശ്യ​ക്കാ​രേ​റെ. ന​ക്ഷ​ത്രം വാ​ങ്ങാ​നും നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്.

Read More

ഭരണത്തുടർച്ച സ്വപ്നം കണ്ട ബിജെപിക്ക് സെമിഫൈനലിൽ കനത്ത പരാജയം;  ബിജെപിക്ക് ഇനി കാര്യങ്ങൾ അത്ര ഈസിയല്ല

നിയാസ് മുസ്തഫ കോട്ടയം: സെമിഫൈനലിൽ തോറ്റ ബിജെപിക്ക് 2019ലെ പാർ ലമെന്‍റ് തെരഞ്ഞെടുപ്പ് അത്ര ഈസി ആയിരിക്കില്ല. കേന്ദ്ര ത്തിൽ ഭരണത്തുടർച്ച സ്വപ്നം കണ്ടു നടന്ന ബിജെപിക്ക് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ എട്ടിന്‍റെ പണിയാണ് കിട്ടിയിരിക്കുന്നത്. രാജസ്ഥാനിൽ കോൺഗ്രസ് വിജയിച്ചേക്കുമെന്ന് ഏറെക്കുറെ ബിജെപിയും കണക്കുകൂട്ടിയതാണ്. പക്ഷേ മൂന്നുതവണ തുടർ ച്ചയായി ഭരിച്ച മധ്യപ്രദേശും ഛത്തീസ്ഗഡും കൈവിട്ടു പോകു മെന്ന് ബിജെപി ഒരിക്കലും കരുതിയിരുന്നില്ല. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തോൽവി ഏറ്റുവാങ്ങിയ തോടെ ബിജെപി അണികളുടെ ആത്മവിശ്വാസവും കുറഞ്ഞു. അണികളിൽ ആത്മവിശ്വാസം നിറയ്ക്കുക എന്നതാവും ബിജെ പിയുടെ മുന്നിലെ ഇനിയുള്ള പ്രധാന ദൗത്യം. ഇതോടൊപ്പം തെരഞ്ഞെടുപ്പു ഫലം കേന്ദ്രസർക്കാരിന്‍റെ വില യിരുത്തലല്ലായെന്നും ഭരണത്തിലിരുന്ന അതാത് സംസ്ഥാന സർക്കാരുകളുടെ പരാജയമായി കണ്ടാൽ മതിയെന്നുമുള്ള തരത്തിൽ വ്യാപകമായ പ്രചാരണവും ബിജെപിക്ക് ഇനിയുള്ള കാലം നടത്തേണ്ടി വരും. കേന്ദ്ര സർക്കാരിന്‍റെ…

Read More

ശബരിമലയിൽ പുതിയ പോലീസ് സംഘം 14ന്; ഐജി ശ്രീജിത്തിന്‍റെ ചുമതല മ​ക​ര​വി​ള​ക്കി​നു ത​ലേ ദിവസം വരെ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ സു​ര​ക്ഷാ ചു​മ​ത​ല​യി​ലേ​ക്കു​ള്ള മൂ​ന്നാം​ഘ​ട്ട സേ​ന 14നു ​ചു​മ​ത​ല​യേ​ൽ​ക്കും. ഐ​ജി എ​സ്. ശ്രീ​ജി​ത്തി​ന് പ​ന്പ​യി​ലെ​യും സ​ന്നി​ധാ​ന​ത്തെ​യും മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല ന​ൽ​കി. നി​ല​യ്ക്ക​ൽ, എ​രു​മേ​ലി, വ​ട​ശേ​രി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ സു​ര​ക്ഷാ മേ​ൽ​നോ​ട്ടം ഇ​ന്‍റ​ലി​ജ​ൻ​സ് ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​നാ​ണ്. തു​ലാ​മാ​സ പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല​യി​ലെ മേ​ൽ​നോ​ട്ട​ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഐ​ജി ശ്രീ​ജി​ത്ത് അ​ന്നു പോ​ലീ​സ് വേ​ഷ​ത്തി​ൽ യു​വ​തി​യെ മ​ല​ക​യ​റ്റാ​ൻ സ​ഹാ​യി​ച്ചു​വെ​ന്ന പേ​രി​ൽ ഏ​റെ പ​ഴി കേ​ട്ടി​രു​ന്നു. ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു​കാ​ലം നാ​ലു​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പോ​ലീ​സ് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 14നു ​ചു​മ​ത​ല​യേ​ൽ​ക്കു​ന്ന സം​ഘം 29 വ​രെ ശ​ബ​രി​മ​ല​യി​ലും അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ണ്ടാ​കും. മ​ണ്ഡ​ല​പൂ​ജ ക​ഴി​ഞ്ഞ് 27നു ​ന​ട അ​ട​യ്ക്കു​മെ​ങ്കി​ലും മ​ക​ര​വി​ള​ക്കി​നു ന​ട തു​റ​ക്കു​ന്ന​തി​നു ത​ലേ​ന്നു നാ​ലാം​ഘ​ട്ട സം​ഘം ചു​മ​ത​ല​യേ​റ്റ ശേ​ഷ​മേ ഇ​വ​ർ​ക്കു മ​ട​ങ്ങാ​നാ​കൂ. സ​ന്നി​ധാ​ന​ത്തു കോ​ഴി​ക്കോ​ട് റൂ​റ​ൽ ഡി​സി​പി ജി. ​ജ​യ​ദേ​വ്, ക്രൈം​ബ്രാ​ഞ്ച് എ​സ്പി പി.​ബി. രാ​ജീ​വ് എ​ന്നി​വ​ർ പോ​ലീ​സ് ക​ണ്‍ട്രോ​ള​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കും. പ​ന്പ​യി​ൽ കാ​ർ​ത്തി​കേ​യ​ൻ ഗോ​കു​ല​ച​ന്ദ്ര​ൻ, ഷാ​ജി…

Read More

കള്ളും ഭക്ഷണവും കഴിച്ചശേഷം പണം നൽകാതെ മുങ്ങിയാളെ മാനേജർ കൈയോടെ പൊക്കി; പിന്നീട് സംഘം ചേർന്നെത്തിയ യുവാവ് ഷാപ്പ്അടിച്ചു തകർത്തു; പാ​റ​യ്ക്ക​ൽ​ക​ട​വ്  ഷാപ്പിൽ നടന്ന ഗുണ്ടായിസം ഇങ്ങനെ…

കോ​ട്ട​യം: ഷാ​പ്പി​ൽ ക​യ​റി ക​ള്ളും ക​റി​യും ക​ഴി​ച്ചു. പൂ​സാ​യ​പ്പോ​ൾ പ​ണം ന​ല്കാ​തെ പോ​യി. ഷാ​പ്പ് മാ​നേ​ജ​ർ പു​റ​കെ ചെ​ന്നു പ​ണം വാ​ങ്ങി​യ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി ഷാ​പ്പ് അ​ടി​ച്ചു ത​ക​ർ​ത്തു. 30,000 രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി​യ​തി​ന് ഷാ​പ്പ് മാ​നേ​ജ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ഒ​രാ​ളെ ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലാ​ട് പാ​റ​യ്ക്ക​ൽ​ക​ട​വ് ഭാ​ഗ​ത്തെ ക​ള്ളു​ഷാ​പ്പി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. ഏ​താ​നും പേ​ർ ചേ​ർ​ന്ന് ഷാ​പ്പി​ലെ​ത്തി വ​യ​റു​നി​റ​യെ ക​ള്ളും ക​റി​യും ക​ഴി​ച്ച ശേ​ഷം പ​ണം ന​ല്കാ​തെ പോ​യി. ഷാ​പ്പ് മാ​നേ​ജ​ർ പു​റ​കെ ചെ​ന്ന് പ​ണം വാ​ങ്ങി. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​നാ​ണെ​ന്നു പ​റ​യു​ന്നു. കു​റെ ക​ഴി​ഞ്ഞ​പ്പോ​ൾ എ​ട്ടം​ഗ സം​ഘം ഷാ​പ്പി​ലെ​ത്തി ക​ണ്ണി​ൽ ക​ണ്ട​തെ​ല്ലാം ത​ല്ലി​പ്പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. പു​തു​പ്പ​ള്ളി സ്വ​ദേ​ശി ശ്രീ​ലാ​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

2014 ലെ  മോദി തരംഗം മങ്ങുന്നു, കോൺഗ്രസിന് ആശ്വാസം; കോൺഗ്രസിന്‍റെ മൃദുഹൈന്ദവനയം ബിജെപിക്ക് ഭീഷണിയായി

നി​യാ​സ് മു​സ്ത​ഫ കോ​ട്ട​യം: 2014ൽ ​കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ബി​ജെ പി​യെ തു​ണ​ച്ച​ത് ന​രേ​ന്ദ്ര​മോ​ദി ത​രം​ഗ​മാ​യി​രു​ന്നു. എ​ന്നാ​ൽ 2019ൽ ​രാ​ജ്യം പാർലമെന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ക​ട​ക്കാ​ൻ ഒ​രു​ങ്ങി നി​ൽ​ക്കു​ന്ന വേ​ള​യി​ൽ രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ സ്ഗ​ഡ്, തെ​ല​ങ്കാ​ന, മി​സോ​റം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പുകൾ ബിജെപിയുടെ ഭാവി അനിശ്ചിതത്വ ത്തിലാക്കുന്നു. കോ​ൺ​ഗ്രസിന് ആശ്വസിക്കാൻ വക നൽകു ന്നുവെന്ന് മാത്രമല്ല, ബി​ജെ​പി​ക്ക് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യും ഉ‍​യ​ർ​ത്തി​യി​രി​ക്കു​ന്നു. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പു​ള്ള സെ​മി​ഫൈ​ന​ൽ എ​ന്നാ​യി​രു​ന്നു അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നെ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടത്. രാ​ജ്യം ഉ​റ്റു​നോ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ഒ​രേ​പോ​ലെ​യാ​ണ് പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ർ​ത്തി​യ​ത്. മൊത്തത്തിൽ നോക്കിയാൽ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​കു​ന്പോ​ൾ 2019 ആദ്യം ന​ട​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​വി കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​കു​മെ​ന്ന് ത​ന്നെ ക​രു​താമെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി ഭ​രി​ക്കു​ന്പോ​ൾ അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി​രി​ക്കും അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​വു​ക. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന്…

Read More

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ; ക​രാ​റു​കാ​ര​നൊ​പ്പം ഒ​ത്തുക​ളി​ച്ച്   ഭരണ-പ്രതിപക്ഷാംഗങ്ങൾ;  നാട്ടുകാരുടെ ആരോപണങ്ങൾ ചർച്ചയാവുന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ വി​ഷ​യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ക​രാ​റു​കാ​ര​നു​മാ​യി ഒ​ത്തു​ക​ളി​ക്കു​ന്നു​വെ​ന്ന് ആ​രോ​പ​ണം. ബ​സ്‌സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​സ​മി​തി​യി​ലെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും ചി​ല അംഗങ്ങളുമായി ക​രാ​റു​കാ​രനു ബ​ന്ധ​മു​ണ്ടെന്നും ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ന്നു ന​ൽ​കാ​ത്ത​തു​മെ​ന്നാ​ണ് ഇ​തി​നി​ടെ ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ പ​ല പ്ര​വൃ​ത്തി​ക​ളും കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ക​രാ​റു​കാ​ര​നാ​ണ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും ഇ​ത്ത​ര​ത്തി​ൽ അംഗങ്ങൾക്ക് കൈ​മ​ട​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് ഭ​ര​ണ​പ്ര​തി​പ​ക്ഷ ഭേ​ദ​മെ​ന്യേ ആ​രും ഇ​ക്കാ​ര്യ​ത്തി​ൽ ശ​ബ്ദ​മു​യ​ർ​ത്താ​ത്ത​തെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​ണ്. മ​ല​മൂ​ത്ര​വി​സ​ർ​ജ​നം ന​ട​ത്ത​ണ​മെ​ങ്കി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യോ ഹോ​ട്ട​ലു​ക​ളെ​യോ ആ​ശ്ര​യി​ക്കേ ഗ​തി​കേ​ടി​ലാ​ണ്. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ഉ​ത്ത​ര​വ് ന​ല്കി​യ​ത്. ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം ജ​നു​വ​രി…

Read More

മൂന്നു ദിവസം, 428 റെയ്ഡുകൾ കോട്ടയം പോലീസ് ചരിത്രം സൃഷ്‌‌ടിച്ചു; ജില്ലയിലെ  ക​ഞ്ചാ​വ് മാ​ഫി​യു​ടെ അ​ടി​വേ​ര​റു​ക്കു​മെന്ന് പോലീസ് മേ​ധാ​വി 

കോ​ട്ട​യം: ക​ഞ്ചാ​വും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളും ക​ണ്ടെ​ത്താ​ൻ മൂ​ന്നു ദി​വ​സം 428 റെ​യ്ഡു​ക​ൾ ന​ട​ത്തി കോ​ട്ട​യം പോ​ലീ​സ് ച​രി​ത്രം സൃ​ഷ്ടി​ച്ചു. 21 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. നി​ര​വ​ധി പേ​ർ അ​റ​സ്റ്റി​ലാ​യി. ക​ഞ്ചാ​വ്,ഹാ​ൻ​സ് തു​ട​ങ്ങി​യ ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ലാ​ണ് ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന​ധി​കൃ​ത ല​ഹ​രി വ്യാ​പാ​രം ക​ണ്ടെ​ത്താ​നാ​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ റെ​യ്ഡു​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു. ക​ഞ്ചാ​വ് ഉ​പ​യോ​ഗം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു സ്പെ​ഷ​ൽ ഡൈ​വ് ന​ട​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് മാ​ഫി​യ കു​റെ നാ​ളാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ട്. കു​ട്ടി​ക​ളെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കി അ​വ​രെ ക​ഞ്ചാ​വി​ന്‍റെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ല​ക്ഷ്യം. ഇ​തി​നാ​യി ഹു​ക്ക പോ​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യം ഒ​ന്നും ര​ണ്ടും പു​ക സൗ​ജ​ന്യ​മാ​യി ന​ല്കും. പി​ന്നീ​ട് സാ​വ​ധാ​നം കു​ട്ടി​ക​ൾ ഇ​തി​ന്…

Read More

കോട്ടയത്ത് ബ​സ്‌‌സ്റ്റാ​ൻ​ഡു​ക​ളി​ൽ  സ്വകാര്യ ബസുകളുടെ  മ​ര​ണ​പ്പാ​ച്ചി​ൽ ;  ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ പോ​ലീ​സ് ഗു​രു​ത​ര​മാ​യ വീ​ഴ്ച

കോ​ട്ട​യം: ബ​സ്‌‌സ്റ്റാ​ൻ​ഡു​ക​ളി​ലെ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ പോ​ലീ​സ് ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തു​ന്ന​താ​യി പ​രാ​തി. സ്റ്റാ​ൻ​ഡു​ക​ളി​ൽ അ​മി​ത​വേ​ഗ​വും തോ​ന്നും​പ​ടി പാ​ർ​ക്കിം​ഗും സ്ഥി​ര​മാ​യ​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത​യേ​റി. ഹോം ​ഗാ​ർ​ഡു​ക​ളെ ബ​സ്‌‌സ്റ്റാ​ൻ​ഡ്, ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക​ളി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ശേ​ഷം പോ​ലീ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലേ​ക്കു തി​രി​ഞ്ഞു​നോ​ക്കാ​താ​യി. കോ​ട്ട​യം തി​രു​ന​ക്ക​ര​യി​ലും നാ​ഗ​ന്പ​ട​ത്തും എ​യ്ഡ് പോ​സ്റ്റു​ക​ളി​ൽ ഏ​റെ സ​മ​യ​വും പോ​ലീ​സ് സാ​ന്നി​ധ്യ​മി​ല്ല. ര​ണ്ടു മി​നി​റ്റ് സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ശാ​സ്ത്രി റോ​ഡി​ൽ പ​ത്തു മി​നി​റ്റു​വ​രെ പാ​ർ​ക്ക് ചെ​യ്യു​ന്ന ബ​സു​ക​ളു​ണ്ട്. 300 ബ​സു​ക​ൾ വി​വി​ധ ട്രി​പ്പു​ക​ളി​ലാ​യി ര​ണ്ടാ​യി​രം ത​വ​ണ ക​യ​റി​യി​റ​ങ്ങു​ന്ന നാ​ഗ​ന്പ​ടം എ​യ്ഡ് പോ​സ്റ്റ് ഏ​റെ സ​മ​യ​വും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. നാ​ഗ​ന്പ​ടം ട്രാ​ഫി​ക് ഐല​ൻഡിനു മു​ന്നി​ൽ ബ​സു​ക​ൾ തോ​ന്നും പ​ടി നി​ർത്തു​ക, സ്റ്റാ​ൻ​ഡി​ൽ അ​മി​ത​വേ​ഗ​മെ​ടു​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളി​ൽ പോ​ലീ​സ് ശ്ര​ദ്ധി​ക്കാ​റി​ല്ല. സ​മ​യ​ത്തെ​ച്ചൊ​ല്ലി ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ഒ​ച്ച​പ്പാ​ടും പ​തി​വാ​ണ്.പാ​ന്പാ​ടി, പൊ​ൻ​കു​ന്നം, അ​യ​ർ​ക്കു​ന്നം, പു​തു​പ്പ​ള്ളി, മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി, വൈ​ക്കം, ഈ​രാ​റ്റു​പേ​ട്ട, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങി​യ സ്റ്റാ​ൻ​ഡു​ക​ളി​ൽ പോ​ലീ​സ് സാ​ന്നി​ധ്യം…

Read More

വനിതാ മതിൽ: കോട്ടയത്ത് വ്യാജൻമാർ ഇറങ്ങി; പിരിവ് നൽകരുത്, പാർട്ടിക്ക് ബന്ധമില്ല

കോ​ട്ട​യം: വ​നി​താ മ​തി​ലി​ന്‍റെ പേ​രി​ൽ വ്യാ​പ​ക പി​രി​വ്. കോ​ട്ട​യ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​ന്നു സ്വയം പരിചയപ്പെ ടുത്തി ഏ​താ​നും പേ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ൾ, ഫ്ളാ​റ്റു​ക​ൾ, ഷോപ്പിംഗ് മാളുകൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​യ​റി​യി​റ​ങ്ങി​യാ​ണു പി​രി​വ്. ക​ള​ത്തി​പ്പ​ടി​യി​ൽ പെ​യി​ന്‍റിം​ഗ് കോ​ണ്‍​ട്രാ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പി​രി​വ്. സിപിഎം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും വനിതാ മതിലിനുവേണ്ടി ന​ല്ല​ രീ​തി​യി​ൽ പി​രി​വ് ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ന​ട​പ​ടി നേ​രിടേ​ണ്ടി​വ​രു​മെ​ന്നും പി​രി​വി​ന് എ​ത്തി​യ​വ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്. ന​വോത്ഥാന മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി ഒ​ന്നി​നാ​ണ് വ​നി​താ മ​തി​ൽ തീ​ർ​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡു​നി​ന്ന് തി​രു​വ​ന​ന്ത​പു​രം വ​രെ ദേ​ശീ​യപാ​ത​യോ​ര​ത്ത് വൈ​കു​ന്നേ​രം നാ​ലി​നു തീ​ർ​ക്കു​ന്ന മ​തി​ലി​ൽ കേ​ര​ള​ത്തി​ലെ സ്ത്രീ ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണു സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ൽ പി​രി​വ് ന​ട​ത്തു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഫ്ളാ​റ്റു​ക​ളിലും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഉ​ട​മ​ക​ൾ​ക്കു കൈ​മാ​റി​യ ഫ്ളാ​റ്റു​ക​ളി​ലും പി​രി​വ് ന​ട​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ ക​ള​ത്തി​പ്പ​ടി​യി​ൽ ഒ​രു ഫ്ളാ​റ്റി​ൽ…

Read More