കോട്ടയം: പുതുവത്സരത്തിൽ കോട്ടയത്തു നിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ട് സർവീസ് കാഞ്ഞിരം വഴിയാകും. ഇപ്പോൾ തകരാറിലായ കൊടൂരാറ്റിലെ ചുങ്കത്ത് മുപ്പത് പാലം നന്നാക്കാൻ നടപടിയായി. തകരാർ പരിഹരിച്ച് ജനുവരി ഒന്നിന് കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് കാഞ്ഞിരം വഴിയോടിക്കും. പാലം നിർമിച്ച കെൽ കന്പനി തന്നെയാവും തകരാറും പരിഹരിക്കുക. നഗരസഭയും കന്പനിയും ചേർന്ന് ഇതിനുള്ള കരാറുണ്ടാക്കി. ആദ്യം എട്ടര ലക്ഷം ചോദിച്ച കന്പനി മൂന്നു ലക്ഷത്തിനു പാലം നന്നാക്കാമെന്നു സമ്മതിച്ചതോടെയാണ് പ്രശ്നത്തിന് തീരുമാനമായത്. നഗരസഭയാണ് അറ്റകുറ്റപ്പണിക്കുള്ള തുക നല്കുന്നത്. പാലത്തിന്റെ തകരാർ പരിഹരിക്കുന്നതോടൊപ്പം വൈദ്യുതി ഇല്ലാത്ത സമയത്ത് പാലം ഒരാൾക്ക് തനിയേ പൊക്കാവുന്ന രീതിയിൽ ക്രമീകരിക്കാമെന്ന് കെൽ കന്പനി നഗരസഭയ്ക്ക് ഉറപ്പു നല്കി. മാത്രവുമല്ല ഒരു വർഷത്തെ മെയിന്റനസ് പണികളും കെൽ കന്പനി ചെയ്യണമെന്നാണ് കരാർ. ഇക്കാര്യങ്ങളെല്ലാം ഭംഗിയായി പൂർത്തിയായാൽ പുതുവത്സരത്തിന് കോട്ടയത്തു നിന്നുള്ള ബോട്ട് കാഞ്ഞിരം വഴി ആലപ്പുഴയ്ക്ക്…
Read MoreCategory: Kottayam
പരാതി അന്വേഷിക്കാനെത്തിയ പോലീസിന് നേരേ ആക്രമണം; കാറുകൊണ്ട് പോലീസ് ജീപ്പ് ഇടിച്ചു തകർത്തു; എസ് ഐയ്ക്ക് പരിക്ക്; പിന്നീട് കൂടതൽ പോലീസ് എത്തിയ പ്രതികളെ അറസ്റ്റു ചെയ്തു; തിരുവാതുക്കലിൽ നടന്നത് സിനിമയെ വെല്ലുന്ന സംഭവമെന്ന് നാട്ടുകാർ
കോട്ടയം: നാട്ടുകാരുടെ പരാതി അന്വേഷിക്കാൻ എത്തിയ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ടോം മാത്യുവിനെയും പോലീസ് സംഘത്തെയും ആക്രമിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടില്ലെന്നു പോലീസ്. സംഭവത്തെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്്. പോലീസ് പിടികൂടിയ കോടിമത ഫ്ളാറ്റിൽ താമസിക്കുന്ന മുഹമ്മദ് ഷെറീഫ് (31), കിളിരൂർ നൗഷാദ് മൻസിലിൽ നിഷാദ് (29), വേളൂർ പനയ്ക്കൽചിറ വീട്ടിൽ അരുൾ മോഹൻ (23) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇടതു കൈയ്ക്കു പൊട്ടലുള്ള ടോം മാത്യു ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി ഏഴു മണിയോടെ തിരുവാതുക്കലിന് സമീപം പള്ളിക്കോണത്താണ് സംഭവം. മദ്യലഹരിയിൽ ഏതാനും യുവാക്കൾ പള്ളിക്കോണത്തെ ഗ്രൗണ്ടിൽ കാർ ഇരപ്പിച്ച് സമീപവാസികൾക്ക് ശല്യമുണ്ടാക്കുകയായിരുന്നു. കാർ ഇരപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഇതുവഴി പോയ മറ്റു വാഹനങ്ങൾക്കും അപകട ഭീഷണി സൃഷ്്ടിച്ചിരുന്നു. ഇതോടെയാണു നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചത്.…
Read Moreഡിവൈഎസ്പി മാർക്ക് പ്രമോഷൻ; ഇനി മുതൽ ഒരു ജില്ലയിൽ രണ്ട് എസ്പിമാർ ; അഡ്മിനിസ്ട്രേഷന് അഡീഷണൽ എസ്പി
സി.സി.സോമൻ കോട്ടയം: പോലീസ് വകുപ്പിൽ ജില്ലയിൽ ഇനി രണ്ട് എസ്പിമാർ. ലോ ആൻഡ് ഓർഡർ വിഭാഗത്തിനുള്ള എസ്പിക്ക് പുറമെ അഡ്മിനിസ്ട്രേഷൻ (ഭരണ) വിഭാഗത്തിനും എസ്പിമാരെ നിയമിച്ചു സർക്കാർ ഉത്തരവായി. മുതിർന്ന ഡിവൈഎസ്പിമാർക്ക് പ്രമോഷൻ നല്കി അഡീഷണൽ എസ്പിമാരായാണ് നിയമനം നല്കിയിട്ടുള്ളത്. 17 പോലീസ് ജില്ലകളിൽ ഇതിൻ പ്രകാരം അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ടുമാരെ നിയമിച്ചു. നിലവിൽ നിയമ പാലനത്തിന്റെയും ഭരണ വിഭാഗത്തിന്റെയും ചുമതല വഹിക്കുന്നത് ജില്ലാ പോലീസ് മേധാവികളാണ്. കേസ് അന്വേഷണത്തിനിടെ പോലീസിലെ ഭാരിച്ച ഭരണ കാര്യങ്ങൾകൂടി നോക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പോലീസുകാരുടെ ശന്പളം, കെട്ടിട നിർമാണം, വാഹനം വാങ്ങൽ , പെൻഷൻ തുടങ്ങിയ ഒട്ടേറെ ഭരണ കാര്യങ്ങൾ നിർവഹിക്കാനുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് ഭരണ കാര്യങ്ങൾക്ക് ജില്ലാ തലത്തിൽ എസ്പിമാരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ നിയമ പാലനത്തിനും (ലോ ആൻഡ് ഓർഡർ) ഭരണ (അഡ്മിനിസ്ട്രേഷൻ) കാര്യങ്ങൾക്കും…
Read Moreശബരിമല തീർത്ഥാടകരുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ വൈദ്യുതപോസ്റ്റ് ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞു; നിസാരപരുക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു
കൂവപ്പള്ളി: കാഞ്ഞിരപ്പള്ളി – എരുമേലി സംസ്ഥാന പാതയിൽ മണങ്ങല്ലൂരിൽ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്ത് കാർ കുഴിയിലേക്ക് മറിഞ്ഞു. മുന്പിൽ പോയ ശബരിമല തീർഥാടകരുടെ വാഹനത്തെ മറികടക്കുവാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം തെറ്റിയ കാർ 11 കെവി വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്ത് കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിന്റെ ഡ്രൈവർ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടം. മണങ്ങല്ലൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു റോഡിലേക്ക് വീണെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നില്ല. അതിനാൽ വൈദ്യുതി കന്പികളിൽ നിന്നും സ്പാർക്കുകൾ ഉണ്ടായതോടെ അതുവഴി വന്ന വാഹനങ്ങളും യാത്രക്കാരും പരിഭ്രാന്തരായി. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ വന്ന് വൈദ്യുതി ഓഫ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreമുന്നറിയിപ്പുകൾ അവഗണിക്കരുത്; കോട്ടയത്തെ വിറപ്പിച്ച് മഞ്ഞപ്പിത്തം; പ്രളയകാലത്ത് വെള്ളത്തിൽ മുങ്ങിക്കിടന്ന കിണറുകളും കുളങ്ങളും ശുചീകരിക്കാൻ നിർദേശിച്ച് ആരോഗ്യ നവകുപ്പ്
കോട്ടയം: മാസങ്ങളായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം നിയന്ത്രണവിധേയമായില്ല. നാടും നഗരവും മഞ്ഞപ്പിത്തത്തിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. വിജയപുരം, കുമാരനല്ലൂർ, പാറന്പുഴ എന്നിവിടങ്ങളിലായി നിരവധി പേർ മഞ്ഞപ്പിത്തബാധിതരാണ്. കൂടുതൽ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വേനലിന്റെ തുടക്കത്തിൽതന്നെ രോഗം ഇതരപ്രദേശങ്ങളിലേക്കു പടരുകയാണ്. പ്രളയകാലത്ത് വെള്ളത്തിൽ മുങ്ങിക്കിടന്ന കിണറുകളും കുളങ്ങളും ഉടൻ ശുചീകരിക്കാൻ നിർദേശിച്ചു. വരൾച്ച രൂക്ഷമായാൽ അടുത്ത മാസത്തോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗം പടരുമെന്നാണ് സൂചന. തട്ടുകടകളിൽനിന്ന് ഭക്ഷണം കഴിക്കുന്നവർക്കാണ് അടുത്തദിവസങ്ങളിലായി രോഗം കൂടുതൽ ബാധിച്ചത്. രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്താറേയില്ല. ഇവിടങ്ങളിൽ തിളപ്പിച്ചാറിച്ച വെള്ളമല്ല കുടിക്കാൻ കൊടുക്കുന്നത്. ഹോസ്റ്റലുകളും പെയിംഗ് ഗസ്റ്റ് ഹൗസുകളും ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്. അതിരന്പുഴ, ആർപ്പൂക്കര, മാന്നാനം, അയ്മനം പ്രദേശങ്ങളിലെ ജലശ്രോതസുകളേറെയും മലിനമാണെന്നും മഞ്ഞപ്പിത്തത്തിന് സാധ്യതയേറെയുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കേറ്ററിംഗ് സ്ഥാപനങ്ങൾ, ഭക്ഷണം തയാറാക്കി വഴിയോരങ്ങളിൽ വിൽക്കുന്നവർ എന്നിവരും…
Read Moreസൂക്ഷിച്ചോ, തമിഴ് സുന്ദരികളെത്തിയിട്ടുണ്ട്; ക്രിസ്മസ്, പുതുവത്സര കാലത്തെ തിരക്ക് മുതലെടുക്കാൻ തമിഴ്നാട്ടിൽനിന്ന് മോഷണ സംഘം കോട്ടയത്ത്
കോട്ടയം: ക്രിസ്മസ്, പുതുവത്സര കാലത്തെ തിരക്ക് ലക്ഷ്യമിട്ട് തമിഴ് മോഷണ സംഘം ജില്ലയിൽ എത്തിയതായി പോലീസിനു സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടയിൽ സ്ത്രീകളുടെ ബാഗിൽ നിന്നും സ്വർണവും പണവും കവർന്ന രണ്ടു തമിഴ്നാട്ടുകാരായ സ്ത്രീകളെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി പോലീസിനു കൈമാറിയിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നുമാണു തിരക്കിൽ മോഷണം നടത്താൻ വിദഗ്ധരായ ഒരു സംഘം മോഷ്്ടാക്കൾ ജില്ലയിൽ എത്തിയതായിട്ടുള്ള വിവരം പോലീസ് സ്ഥിരീകരിച്ചത്. സ്ത്രീകളാണു മോഷണ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ ഏറെയും. തിരക്കേറിയ ബസുകളിലും മറ്റു സ്ഥലങ്ങളിലും മാന്യമായ രീതിയിൽ വസ്ത്രം ധരിച്ചെത്തുന്ന മോഷ്ടാക്കൾ തന്ത്രപരമായ രീതിയിൽ സ്വർണവും പണവും വിലപിടിച്ച മറ്റു വസ്തുക്കളും മോഷ്ടിച്ചു മുങ്ങുകയാണ് പതിവ്. മോഷണ സംഘം ജില്ലയിൽ എത്തിയതായി കാണിച്ചു രഹസ്യാന്വേഷണ വിഭാഗവും പോലീസിനു റിപ്പോർട്ട് നൽകിയിരുന്നു. ഇടക്കാലത്ത് ചിങ്ങവനം കോട്ടയം റൂട്ടിലും ഏറ്റുമാനൂർ പാലാ തൊടുപുഴ,…
Read Moreഇലക്ട്രോണിക്സ് സാധനങ്ങൾ നന്നാക്കാനെത്തിയയാൾ പീഡിപ്പിച്ചതായി പരാതി; കൊല്ലം സ്വദേശിക്കെതിരേ കേസെടുത്ത് പോലീസ്;സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
വൈക്കം: ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന യുവാവ് തന്റെ വാടക വീട്ടിലും കുറ്റിക്കാട്ടിലും യുവതിയെ പീഡിപ്പിച്ചതായി പരാതി. തലയോലപ്പറന്പ് പള്ളിക്കവലയിൽ വാടകയ്ക്കു താമസിക്കുന്ന യുവാവ് ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നന്നാക്കുന്നതിനായി ഒരു സ്വകാര്യ സ്ഥാപനം നിയോഗിച്ച ജീവനക്കാരനായിരുന്നു. ഫ്രിഡ്ജ് നന്നാക്കാൻ ഒരു ദിവസം വീട്ടിലെത്തിയപ്പോഴാണ് വൈക്കം സ്വദേശിനിയായ 19കാരിയെ പരിചയപ്പെട്ടത്. യുവതിയുടെ പിതാവിന്റെ ഫോണിലൂടെ പരിചയം പുതുക്കിയ യുവാവ് കഴിഞ്ഞ മാസം ഒരുദിവസം യുവതിയുടെ വീടിനടുത്തെത്തി യുവതിയെ സമീപത്തുള്ള കാടുപിടിച്ച പ്രദേശത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് യുവാവിനെതിരെ പീഡനത്തിനു കേസെടുത്തു. നവംബർ 30നു വൈക്കത്തഷ്ടമി ദിനത്തിൽ യുവതിയെ തലയോലപ്പറന്പ് പള്ളിക്കവലയിലെ വാടക വീട്ടിലെത്തിച്ചും യുവാവ് പീഡിപ്പിച്ചതായി പരാതിയുണ്ട്. ആദ്യ സംഭവം വൈക്കത്തായതിനാലാണ് വൈക്കം പോലീസ് കേസ് ഏറ്റെടുത്തത്. സംഭവമായി ബന്ധപ്പെട്ട് കൊല്ലം ശാസ്താംകോട്ട സുരേഷ് ഭവനിൽ അമലി (21)…
Read Moreഹെൽമറ്റ് ഇല്ലാതെ പോലീസിനെ വെട്ടച്ചുകടന്നാലും ബില്ല് വീട്ടിൽ വരും; പുത്തൻ സാങ്കേതിക വിദ്യകളുമായി പോലീസ്
എരുമേലി: പോലീസ് വെച്ച കാമറകൾക്ക് ഇതുവരെ പുറത്തു പറയാതിരുന്ന ഒരു സവിശേഷത ഒടുവിൽ പോലീസ് തന്നെ വെളിപ്പെടുത്തി. ഹെൽമറ്റ് ഇല്ലാതെ ബൈക്കോടിച്ചാൽ അത് കാമറകൾ പ്രത്യേകമായി സ്കാൻ ചെയ്യുമെന്നുള്ളതാണ് സവിശേഷത. ബൈക്ക് ഓടിക്കുന്നയാളുടെ മുഖം വ്യക്തമായി കാമറകൾ പകർത്തും. കാമറകളുടെ ഈ സവിശേഷത മാത്രമല്ല മറ്റൊരു നടപടി കൂടി പോലീസ് ചെയ്യുന്നുണ്ടെന്ന് എസ്ഐ ടി. ശ്രീജിത്ത് അറിയിച്ചു. കാമറ ദൃശ്യങ്ങളിൽ പെറ്റി കേസ് ചുമത്തിയതിന്റെ തെളിവായി കാമറയിലെ ദൃശ്യങ്ങളുടെ ഫോട്ടോകൾ കോടതിയിൽ നൽകും. പെറ്റി നോട്ടീസ് കിട്ടി അഞ്ച് ദിവസത്തെ സമയപരിധിക്കുള്ളിൽ സ്റ്റേഷനിലെത്തി ഫൈൻ അടക്കാത്തവർക്കെതിരെയാണ് ഫോട്ടോകൾ കോടതിയിൽ തെളിവായി നൽകുക. മൊത്തം 56 പോയിന്റുകളിലാണ് എരുമേലി ടൗണിന്റെ ചുറ്റുവട്ടങ്ങളിൽ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതുവരെ 130 പേർക്ക് ഫൈൻ അടക്കാൻ നോട്ടീസ് നൽകി. തീർഥാടകരുടെ സുരക്ഷയ്ക്കുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് കാമറകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നതെങ്കിലും സ്ഥിരം നിരീക്ഷണ സംവിധാനം ആക്കാനാണ്…
Read Moreശിവരാജ് സിംഗ് ചൗഹാൻ, യോഗി ആദിത്യനാഥ്, വസുന്ധര രാജെ; തെരഞ്ഞെടുപ്പ് ഫലം ബാധിച്ചത് മൂന്നു കരുത്തരായ നേതാക്കളെയും
നിയാസ് മുസ്തഫ കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിൻഗാമി ആയി ആർഎസ്എസ് പിന്തുണയോടെ ബിജെപി ഉയർത്തിക്കൊണ്ടുവന്ന നേതാവാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖമായി മാറിയ യോഗിയുടെ രാഷ്ട്രീയ ഭാവിയിൽ ഹിന്ദി ഹൃദയ ഭൂമിയിലെ തെരഞ്ഞെടുപ്പുഫലം വിള്ളൽ വീഴ്ത്തിയിരിക്കുന്നു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഏറ്റവുമധികം തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്ത ബിജെപി നേതാവ് കൂടിയാണ് യോഗി. പക്ഷേ യോഗിയുടെ സാന്നിധ്യം ബിജെപിക്ക് രക്ഷയായില്ല എന്നു മാത്രമല്ല, യോഗി അഭിസംബോധന ചെയ്ത റാലികൾ നടന്ന ബഹുഭൂരിപക്ഷം സ്ഥലത്തും ബിജെപി പിന്നിലേക്ക് പോയി. മധ്യപ്രദേശ്, ഛ ത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 63 നിയോജക മണ്ഡലങ്ങളിലായിരുന്നു യോഗി പ്രചാരണ പരിപാടികൾ നടത്തിയത്. ഛത്തീസ്ഗഡ് ജനതയാണ് യോഗിയുടെ പ്രചാരണങ്ങളെ ഒരു തരത്തിലും മുഖവിലയ്ക്കെടുക്കാതിരുന്നത്. 24 റാലികളിലാണു യോഗി ഇവിടെ പങ്കെടുത്തത്. മധ്യപ്രദേശിൽ 13 ഉം രാജസ്ഥാനിൽ 20-ഉം റാലികളിൽ യോഗി…
Read Moreമുട്ടപ്പള്ളിയിൽ പുലർച്ചെ ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്;രോഗിയെ ആശുപത്രിയിലെത്തിച്ചശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം; സാരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുക്കൂട്ടുതറ: രോഗിയുമായി പോയ ആംബുലൻസ് തിരികെ പമ്പയിലേക്ക് വരുന്നതിനിടെ ശബരിമല പാതയിൽ കടയുടെ മുമ്പിലേക്ക് മറിഞ്ഞ് അപകടം. ഇന്നു രാവിലെ ആറു മണിയോടെ മുട്ടപ്പള്ളി 40 ഏക്കർ ജംഗ്ഷനിലെ വളവിലാണ് അപകടം. ആംബുലൻസിൽ ഡ്രൈവർ വൈക്കം പൂത്തോട്ട സനീഷ് (40) മാത്രമാണുണ്ടായിരുന്നത്. ഇയാളെ പരിക്കുകളോടെ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കുകളില്ല. റോഡരികിലെ കട്ടിംഗിലും ഓടയിലും ചാടി നിയന്ത്രണം തെറ്റി വാഹനം മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാകാം കാരണമെന്ന് കരുതുന്നു. കടയുടെ മുൻഭാഗത്തോടു ചേർന്നാണ് വാഹനം മറിഞ്ഞത്. മഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേതാണ് മറിഞ്ഞ ആംബുലൻസ്. പമ്പയിൽ നിന്നും രോഗിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം തിരികെ മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
Read More