കടുത്തുരുത്തി; ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ മുങ്ങി നടന്ന പ്രതിയെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോങ്ങിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോതനല്ലൂർ സ്വദേശി പ്രവീണ്‍ തങ്കച്ചൻ (38) നെയാണ് അറസ്റ്റ് ചെയ്തതെന്നു കടുത്തുരുത്തി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് മൂന്നുപേർകൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. 2017 മാർച്ചിലാണ് സംഭവം. ഹോങ്കോങ്ങിൽ നഴ്സിംഗ് ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പത്തനംതിട്ട കിടങ്ങന്നൂർ രശ്മി നിവാസിൽ രവീന്ദ്രനോട് നാല് ലക്ഷം രൂപ പ്രവീണും കൂട്ടരും ആവശ്യപ്പെട്ടു. പണമിടുന്നതിനായി ബാങ്ക് അക്കൗണ്ട് നന്പറും ഇവർ നൽകി. എന്നാൽ രവീന്ദ്രൻ ഒരു ലക്ഷം രൂപയാണ് അക്കൗണ്ടിൽ ഇട്ടത്. ബാക്കി പണം ജോലി ലഭിച്ചതിന് ശേഷം നൽകാമെന്ന് ഇവരോട് പറയുകയും ചെയ്തു. പണം അക്കൗണ്ടിൽ നിന്ന്…
Read MoreCategory: Kottayam
കാട്ടാനകൾ പുറത്തേക്ക്, തീർഥാടനപാതകളിൽ ജാഗ്രതാ നിർദേശം; കരിമല പാതയിൽ രാത്രി യാത്രയ്ക്കു നിരോധനം
ശബരിമല: തീർഥാടനപാതകളിൽ കാട്ടാനകൾ ഇറങ്ങുന്നത് ഏറിയതോടെ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്. പന്പയിലേക്കുള്ള പ്രധാന പാതയായ മണ്ണാരക്കുളഞ്ഞി – ചാലക്കയം റോഡിൽ ളാഹ മുതൽ കഴിഞ്ഞദിവസങ്ങളിൽ കാട്ടാന ഇറങ്ങുന്നത് പതിവായിട്ടുണ്ട്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിലും കാട്ടാനക്കൂട്ടം ഇറങ്ങി. എരുമേലി വഴിയുള്ള കാനനപാതയിൽ കാട്ടാനക്കൂട്ടം രാത്രിയിൽ വ്യാപകമാണെന്നതിനാൽ ഇതുവഴിയുള്ള രാത്രി യാത്ര നിരോധിച്ചു. തീർഥാടകർ സന്ധ്യമയങ്ങിയാൽ പാതയിലെ കടകളിൽ വിശ്രമിച്ചു രാവിലെ മാത്രമേ യാത്ര തുടരാവൂവെന്ന നിർദേശവുമായി വനംവകുപ്പ് രംഗത്തെത്തി. പുല്ലുമേട് പാതയിലും കാട്ടാനയ്ക്കെതിരെ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. പ്രധാന പാതയിൽ ളാഹ, പ്ലാപ്പള്ളി, ഇലവുങ്കൽ, നിലയ്ക്കൽ പ്രദേശങ്ങളിൽ റോഡരികിലേക്ക് കാട്ടാന എത്തുന്നുണ്ട്. ഇലവുങ്കലിൽ കഴിഞ്ഞദിവസങ്ങളിൽ എത്തിയ ഒറ്റയാൻ ആക്രമണകാരിയാണെന്ന സംശയവും വനംവകുപ്പിനുണ്ട്. ഈ മേഖലയിൽ ഡ്യൂട്ടിയിലുള്ള പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരോടു ജാഗ്രത പാലിക്കാൻ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് മേഖലയിൽ കഴിഞ്ഞദിവസങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി. മാലിന്യങ്ങൾ…
Read Moreഎ.എൻ.രാധാകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ബിജെപി നടത്തിയ മാർച്ചുകളിൽ സംഘർഷം; പ്രവർത്തകരിൽ ചിലർക്ക് പരിക്ക്
തിരുവനന്തപുരം/കൊച്ചി: ശബരിമല വിഷയത്തിന്റെ പേരിൽ സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാനത്തുടനീളം നടത്തിയ പ്രതിഷേധ മാർച്ചുകളിൽ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചിനിടെ സംഘർഷമുണ്ടായതോടെ പോലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളെ മുന്നിൽ നിർത്തി പോലീസിനെ പിന്തിരിപ്പിക്കാനാണ് സെക്രട്ടറിയേറ്റ് പടിക്കൽ ശ്രമമുണ്ടായത്. ഇതിനിടെ പോലീസിനെ പരമാവധി പ്രകോപിപ്പിക്കാനും ശ്രമമുണ്ടായി. കസേരകളും കുപ്പികളും പ്രതിഷേധക്കാർ പോലീസിന് നേരെ വലിച്ചെറിഞ്ഞു. സംഘർഷത്തിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എ.എൻ.രാധാകൃഷ്ണന്റെ സമരപന്തൽ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. കൊച്ചിയിലും കോട്ടയത്തും നടന്ന പ്രതിഷേധ പ്രകടനങ്ങളിലും സംഘർഷമുണ്ടായി. കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോട്ടയം കളക്ട്രേറ്റിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെയും പോലീസ് അറസ്റ്റ്…
Read Moreഫീസിന്റെ വലുപ്പം നോക്കിയില്ല! രണ്ടു രൂപ കിട്ടാന്‍ 27 രൂപ ചെലവിട്ട് കത്തയച്ച് പഞ്ചായത്ത്
എരുമേലി: വിവരാവകാശ അപേക്ഷയ്ക്ക് രണ്ട് രൂപ ഫീസ് കിട്ടാൻ കത്തയച്ചത് 27 രൂപ ചെലവിട്ട്. എരുമേലി പഞ്ചായത്താണ് ഫീസിന്റെ വലുപ്പം നോക്കാതെ കാര്യമായി തന്നെ രജിസ്റ്റേർഡ് തപാലായി കത്തയച്ച് ആളെ ഞെട്ടിച്ചത്. ശ്രീനിപുരം സ്വദേശി വഴിപ്പറമ്പിൽ ബിജുവാണ് അപേക്ഷ നൽകിയിരുന്നത്. അപേക്ഷയ്ക്ക് മറുപടി നൽകുന്നതിന് രണ്ട് രൂപ ഫീസ് നൽകണമെന്ന് അറിയിച്ച് പഞ്ചായത്ത് സെക്രട്ടറി കത്ത് അയച്ചത് രജിസ്റ്റേർഡ് തപാൽ ആയാണ്. കത്ത് രജിസ്റ്റർ ചെയ്ത് അയയ്ക്കാൻ 25 രൂപയും തപാൽ കവറിന് രണ്ട് രൂപയും ഉൾപ്പെടെ മൊത്തം 27 രൂപ ചെലവിട്ടു. ഫീസ് നൽകണമെന്ന് ഫോണിലോ സാധാരണ തപാലിലോ അപേക്ഷകനെ അറിയിക്കാമെന്നിരിക്കെ രണ്ട് രൂപ കിട്ടാൻ 27 രൂപ ചെലവിട്ടത് അസാധാരണമായി മാറുകയാണ്. അതേസമയം അപേക്ഷകനെ അറിയിച്ചെന്ന് ഉറപ്പാക്കാനാണ് രജിസ്റ്റേർഡ് തപാൽ വഴി കത്ത് അയച്ചതെന്ന് സെക്രട്ടറി പറഞ്ഞു.
Read Moreയൂത്ത് കോണ്‍ഗ്രസ് മെന്പർഷിപ്പ് പൂർത്തിയായി; കോട്ടയത്ത് ഐ ഗ്രൂപ്പ് മുന്നിലെന്ന് നേതാക്കൾ; തെരഞ്ഞെടുപ്പു വരുമ്പോൾ കാണാമെന്ന് എ ഗ്രൂപ്പ്
കോട്ടയം: യൂത്ത്കോണ്‍ഗ്രസ് മെന്പർഷിപ്പ് ചേർക്കൽ ഇന്നു പൂർത്തിയാകുന്നതോടെ കോട്ടയം ജില്ലയിൽ മുന്നിലെത്തിയെന്ന അവകാശ വാദവുമായി ഐ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തി. ഇരുപതിനായിരം അംഗങ്ങളെ ചേർത്തതിൽ 11500 പേർ ഐ ഗ്രൂപ്പിലുണ്ടെന്നാണ് ഇവരുടെ അവകാശ വാദം. ഒൻപത് നിയോജക മണ്ഡലങ്ങളിൽ ഏഴിടത്തും ഐ ഗ്രൂപ്പ് മുന്നിട്ടു നിൽക്കുന്നുവെന്നും നേതാക്കൾ അവകാശപ്പെടുന്നുണ്ട്. മുൻപ് ഇരുഗ്രൂപ്പുകൾക്കുമായി 12000 മെന്പർമാരാണ് ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ വർധിച്ച് ഇരുപതിനായിരത്തിൽ എത്തിയത്. അതേ സമയം എ ഗ്രൂപ്പ് ഇതംഗീകരിക്കുന്നില്ല. കോട്ടയത്ത് മൂൻതൂക്കം എപ്പോഴും എ ഗ്രൂപ്പിനു തന്നെയാണ് അവർ പറയുന്നു. മുൻവർഷങ്ങളിൽ നിന്ന് ഒരു മാറ്റവും വന്നിട്ടില്ലെന്നും ഇവർ പറയുന്നു. എന്തായാലും തെരഞ്ഞെടുപ്പ് വരുന്പോഴറിയാം ഏതു ഗ്രൂപ്പിനാണ് ബലമെന്ന്. ഭാരവാഹി തെരഞ്ഞെടുപ്പിന് 11ന് നോമിനേഷൻ നല്‍കണമെന്നാണ് നിർദേശം. പാർലമെന്റ് തെരഞ്ഞെടുപ്പിനു ശേഷമാവും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്. അതിനാൽ നോമിനേഷൻ തീയതി മാറ്റണമെന്ന് കേരളത്തിലെ നേതാക്കൾ…
Read Moreഫേസ്ബുക്ക് പ്രണയം മൂത്തപ്പോൾ വിദേശത്ത് നിന്നും കാമുകൻ പറന്നെത്തി; രണ്ടുകുട്ടികളുള്ള വീട്ടമ്മയെ കണ്ട് ഇരുപത്തിരണ്ടുകാരനായ കാമുകൻ ഞെട്ടി; ഒടുവിൽ കാമുകിയുടെ പരാതിയിൽ ബലാത്സംഗത്തിന് അറസ്റ്റിലായ യുവാവിന്റെ സംഭവബഹുലമായ കഥയിങ്ങനെ….
തലയോലപ്പറന്പ്: ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ യുവതിയെ നേരിട്ടുകാണാൻ വിദേശത്തു നിന്ന് പറന്നെത്തിയ യുവാവ് കണ്ടത് രണ്ടു മക്കളുള്ള അമ്മയെ. രാത്രിയിൽ യുവതിയുടെ വീട്ടിലെത്തിയ യുവാവ് ഉറങ്ങിപ്പോയി. സെക്യൂരിറ്റിയായ ഭർത്താവ് രാവിലെ എത്തിയപ്പോൾ തന്റെ മുറിയിൽ ഉറങ്ങുന്ന കാമുകനെ കണ്ടെത്തി. ഭർത്താവ് പിണങ്ങിപ്പോയപ്പോൾ കാമുകൻ വീട്ടുകാരനായി. ഇപ്പോൾ മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങിയ കാമുകനെ ബലാത്സംഗ കേസിൽ കുടുക്കി കാമുകി. സംഭവം തലയോലപ്പറന്പിലാണ്. രണ്ടു പെണ്മക്കളുള്ള ഭർതൃമതിയായ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി കൂടെ താമസിപ്പിച്ച ശേഷം കടന്നുകളഞ്ഞുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കബളിപ്പിക്കലിനും ബലാൽസംഗത്തിനുമാണ് തലയോലപറന്പ് പോലീസ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ വൈരുധ്യങ്ങളുണ്ടെന്നും പരസ്പര സമ്മതത്തോടെ തലയോലപ്പറന്പിൽ കുറച്ചു കാലം വാടകവീട്ടിൽ താമസിച്ച ബന്ധമാണ് ഉള്ളതെന്നും പോലീസ് പറഞ്ഞു. ഫേസ് ബുക്കിലൂടെയാണ് ഇവർ പ്രണയത്തിലായത്. 11 ഉം ഒൻപതും വയസുള്ള രണ്ടു പെണ്മക്കളുടെ മാതാവായ കുത്താട്ടുകുളം സ്വദേശിയായ 28…
Read Moreകാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ പെൺകുട്ടികളെ തപ്പിയെടുത്ത് പോലീസ്; അർധരാത്രിയിൽ എറണാകുളത്തുനിന്നും കോട്ടയത്തുനിന്നും പിടികൂടിയ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ….
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികൾക്കായി വലവിരിച്ച് കോട്ടയത്ത് പോലീസിന്റെ വന്പൻ അന്വേഷണം. ലോഡ്ജുകളും റെയിൽവേ സ്റ്റേഷനും ബസ്സ്റ്റാൻഡുമെല്ലാം അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിനൊടുവിൽ ഒരാളെ കോട്ടയത്തു നിന്നും മറ്റൊരാളെ എറണാകുളത്തു നിന്നും കണ്ടെത്തി. പതിനേഴുകാരിയാണ് പോലീസിനെ ഏറെ വെള്ളം കുടിപ്പിച്ചത്. വൈകുന്നേരം അഞ്ചു മണിക്കാണ് പെണ്‍കുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. ആദ്യ അന്വേഷണങ്ങൾക്കു ശേഷം സൈബർ സെല്ലിൽ വിവരം നല്കി. സൈബർ സെല്ലിന്റെ അന്വേഷണത്തിൽ രാത്രി എട്ടുമണിക്ക് പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ ലൊക്കേഷൻ കോട്ടയം കളക്ടറേറ്റിനു സമീപമെന്ന് കണ്ടെത്തി. ഇതോടെ സ്പെഷൽ ടീം പോലീസിനെ രംഗത്തിറക്കി. കളക്ടറേറ്റിനു സമീപത്തെ ലോഡ്ജുകളിൽ പോലീസ് തെരച്ചിൽ നടത്തി. പെണ്‍കുട്ടിയുടെ ഫോട്ടോയുമായി വിവിധ സ്ഥാപനങ്ങളിൽ കയറിയിറങ്ങി. രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ രാത്രി 10 മണിയോടെ ഫോണ്‍ ലൊക്കേഷൻ എറണാകുളത്താണെന്ന് വ്യക്തമായി. ഇതോടെ പോലീസ് എറണാകുളത്തിനു കുതിച്ചു. എറണാകുളത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച്…
Read Moreനഗ്നചിത്രങ്ങൾ പകർത്തി സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസ്: പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് കോടതിയിൽ; പ്രതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും
കടുത്തുരുത്തി: സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഇന്ന് കോടതിയെ സമീപിക്കും. സ്കൂൾ വിദ്യാർത്ഥിനികളെയും യുവതികളെയും പ്രണയിച്ച് വലയിലാക്കി നഗ്നദൃശ്യങ്ങൾ പകർത്തിയാണ് ഇയാൾ പീഡനം നടത്തിയിരുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത ജിൻസു (24) വാണ് ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്നത്. 14 നും 26നും മധ്യേ പ്രായമുള്ള വിദ്യാർഥിനികളും യുവതികളുമാണ് ഇയാളുടെ പീഡനത്തിനിരയായതെന്ന് പോലീസ് പറയുന്നു. ഇതേസമയം പ്രതിക്ക് കഞ്ചാവ് കേസുകളിലെ പ്രതികളുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. പോലീസ് പിടിയിലായ കഞ്ചാവ് കേസുകളിൽ പ്രതികളെ ജാമ്യത്തിലിറക്കാൻ പലപ്പോഴും എത്തിയിരുന്നത് ജിൻസുവാണെന്നു പോലീസ് പറഞ്ഞു. ഇതോടെ നഗ്നചിത്രങ്ങൾ പകർത്തി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ഇയാളുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. യുവാവുമായി ബന്ധമുള്ള മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളും ഇവർക്ക് പീഡനകേസിൽ ബന്ധമുണ്ടോയെന്ന കാര്യവും പോലീസ്് അന്വേഷിക്കുന്നുണ്ട്.
Read Moreശബരിമല സുരക്ഷയ്ക്കായി രഹസ്യാന്വേഷണ വിഭാഗങ്ങൾ ശക്തമാക്കും ; ക്ഷേത്ര മതിലകത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള അധിക സായുധ പോലീസ് കാവൽ ഇന്നുകൂടി
പത്തനംതിട്ട: ബാബറി വാർഷികത്തോടനുബന്ധിച്ച ശബരിമലയിലും പരിസരങ്ങളിലും ഏർപ്പെടുത്തിയ അധിക സുരക്ഷ ഇന്ന് അവസാനിക്കുമെങ്കിലും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിലും കൂടുതലായി നിയോഗിക്കും. ശബരിമലയിലേക്ക് യുവതികളെ കൂട്ടമായി എത്തിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയ, മതസംഘടനകളുടെയും നേതാക്കളുടെയും പ്രവർത്തനങ്ങൾ ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചുവരികയാണ്. ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയുള്ള ഏതു നീക്കത്തെയും തടയിടാനുള്ള ശ്രമമാണ് പോലീസ് വിന്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. എസ്പിമാർ, ജില്ലാ സ്പെഷൽബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ ഇന്റലിജൻസ് എഡിജിപി പരിശോധിച്ചശേഷം ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപിക്കാണ് കൈമാറുന്നത്. ഇതര സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് വിഭാഗത്തിന്റെ സേവനവും തേടിയിട്ടുണ്ട്. ഇന്റലിജൻസ് സ്പെഷൽ ടീമും ശബരിമലയിലുണ്ട്. ബാബറി ദിനത്തോടനുബന്ധിച്ച് സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗങ്ങളിലെ ഡിവൈഎസ്പിമാരെ അധികഡ്യൂട്ടി നൽകി പന്പയിലും സന്നിധാനത്തും…
Read Moreഅപകടക്കെണിയായി വൈക്കം ഇല്ലിക്കൽ വളവ്; റോഡിന്റെ വീതിക്കുറവാണ് അപകടങ്ങൾക്ക് കാരണം; ഇല്ലിക്കൽവളവ് ചോരക്കളമായിട്ടും സ്ഥലം വിട്ടുനൽകാൻ ചിലർ തയാറാകുന്നില്ലെന്ന് പ്രദേശവാസികൾ
വൈക്കം: വൈക്കം – വെച്ചൂർ റോഡിൽ തോട്ടകം ഗവണ്മെന്റ് എൽപി സ്കൂളിനു മുൻവശത്തെ ഇല്ലിക്കൽ വളവിൽ അപകടത്തിൽ നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടും വളവു നിവർത്തുന്നതിനു അധികൃതർ നടപടി സ്വീകരിക്കാൻ വിമുഖതകാട്ടുന്നു. ഇന്നലെ വൈകുന്നേരം ടിപ്പർ ലോറി ഇടിച്ച് ദന്പതികൾ മരിച്ച അപകടത്തിനു വൈക്കം – വെച്ചൂർ റോഡിലെ വീതിക്കുറവും കാരണമാണ്. വീതി കുറഞ്ഞ വളവിൽ എതിരെ വരുന്ന വാഹനത്തെ കാണാൻ കഴിയാത്തതാണ് ഇവിടത്തെ പ്രശ്നം. കഴിഞ്ഞ വർഷം ചേർത്തലയിൽ നിന്നും വൈക്കത്തെ ഭാര്യവീട്ടിലേക്കു ബൈക്കിൽവന്ന ഗൃഹനാഥൻ മറ്റൊരു വാഹനം മറികടന്നപ്പോൾ ഈ വളവിൽ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു മരിച്ചു. ഒന്നര വർഷം മുന്‍പ് ഭർത്താവുമൊത്ത് സ്കൂട്ടറിൽ വന്ന വീട്ടമ്മ ബസും സ്കൂട്ടറും കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചു. ഈ വളവിനു മുൻവശത്താണ് കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി എട്ടു…
Read More