കുറവിലങ്ങാട്: നടപ്പാതയിലെ സ്ലാബുകളുടെ വിടവിൽ കാൽകുരുങ്ങിയ വീട്ടമ്മയെ രക്ഷപ്പെടുത്തിയത് മുക്കാൽ മണിക്കൂറോളം നീണ്ട പരിശ്രമത്തിൽ. എംസി റോഡിൽ കുറവിലങ്ങാട് മിനി ബസ് ടെർമിനലിന് സമീപമായിരുന്നു അപകടം. കളത്തൂർ തറയിൽ രാധ (57)യാണ് ഇന്നലെ 11.30 ഓടെ അപകടത്തിൽപ്പെട്ടത്. ഇവിടെ നടന്ന ജില്ലാതല എയ്ഡ്സ് ദിനാചരണത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടം. പള്ളിക്കവല ഭാഗത്തുനിന്ന് മിനി ബസ് ടെർമിനലിലേക്ക് നടക്കവേ സ്ലാബുകളുടെ വിടവിൽ കാൽ കുടുങ്ങുകയായിരുന്നു. ഒരു കാൽ സ്ലാബുകൾക്കിടയിൽപ്പെട്ടുവെങ്കിലും മറുകാലിൽ കുത്തി വലിയവീഴ്ചയിലേക്ക് പോകാതെ നിൽക്കാൻ രാധയ്ക്കായി. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഏറെ ശ്രമിച്ചെങ്കിലും സ്ലാബ് മാറ്റാനോ രാധയെ രക്ഷപ്പെടുത്താനോ കഴിഞ്ഞില്ല. ഇതിനിടയിൽ ഇതുവഴി കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ക്രെയിൻ ഉപയോഗിച്ച് സ്ലാബുകൾ നീക്കി രാധയെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധനകൾ നടത്തി പരിക്ക് സാരമുള്ളതല്ലെന്നു കണ്ട് ഇവരെ വീട്ടിലെത്തിച്ചു.
Read MoreCategory: Kottayam
പണിയെടുത്തു ജീവിച്ചോളാം; കളഞ്ഞുകിട്ടിയ പണം വേണ്ട! കളഞ്ഞുകിട്ടിയ തുക എഴുതിയ ചെക്കും ബാങ്ക് രേഖകളും പോലീസ് സ്റ്റേഷനിൽ ഏൽപിച്ച് അന്യസംസ്ഥാനക്കാരനായ യുവാവ്
കറുകച്ചാൽ: കളഞ്ഞുകിട്ടിയ തുക എഴുതിയ ചെക്കും ബാങ്ക് രേഖകളും പോലീസ് സ്റ്റേഷനിൽ ഏൽപിച്ച് അന്യസംസ്ഥാനക്കാരനായ യുവാവ് മാതൃകയായി. വഴിയോരങ്ങളിൽ ബെൽറ്റും പഴ്സുകളും കച്ചവടം നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി ദിവാൻ ചൗധരി (25) യാണു ചെക്കും രേഖകളും പോലീസിനു കൈമാറിയത്. ഇന്നലെ രാവിലെ കറുകച്ചാലിൽ ബെൽറ്റ് കച്ചവടം നടത്തുന്നതിനിടയിലാണ് ദിവാന് റോഡിൽനിന്നു ബാങ്ക് രേഖകളും 26,000 രൂപ തുക എഴുതിയ ചെക്കും കിട്ടിയത്. ഉടൻതന്നെ ദിവാൻ കറുകച്ചാൽ സ്റ്റേഷനിലെത്തി ഇവ പോലീസിനു കൈമാറി. രേഖകൾ പരിശോധിച്ചപ്പോഴാണു കങ്ങഴ രാധാകൃഷ്ണസദനത്തിൽ രാധാകൃഷ്ണൻ എന്നയാളുടേതാണന്നു തിരിച്ചറിഞ്ഞത്. ആളെ കാത്തു നിൽക്കാൻ സമയമില്ലെന്നും കച്ചവടം നടത്തണമെന്നും പറഞ്ഞാണ് ദിവാൻ സ്റ്റേഷൻ വിട്ടത്. തുടർന്ന് രാധാകൃഷ്ണനെ വിളിച്ചുവരുത്തി പോലീസ് ചെക്കും രേഖകളും കൈമാറി.
Read Moreവിദഗ്ധമായ രീതിയിൽ മോഷണം ! നെടുംകുന്നത്ത് മൂന്നംഗ തമിഴ് മോഷണസംഘം പിടിയിൽ
കറുകച്ചാൽ: പെരുന്നാൾ, ഉത്സവപ്രദേശങ്ങളിലും ബസിലും വിദഗ്ധമായ രീതിയിൽ മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെ കറുകച്ചാൽ പോലീസ് പിടികൂടി. ശരീര പരിശോധനയിൽ ഒന്നര പവന്റെ മാല ഒളിപ്പിച്ചു വച്ചതു കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശികളായ മാരി (38), വള്ളി (37), ദേവി (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുംകുന്നത്തുനിന്നാണ് ഇവർ പിടിയിലായത്. ഒരു വൃദ്ധയെ തള്ളിയിട്ടു മാല മോഷ്ടിക്കാൻ ശ്രമിക്കുന്പോൾ പോലീസിന്റെ മഫ്തി സ്ക്വാഡാണ് ഓടിച്ചിട്ടു പിടികൂടിയത്. ചോദ്യം ചെയ്യലിൽ ആദ്യം ഒന്നും സമ്മതിച്ചില്ല. ശരീരപരിശോധനയിലാണു മാല കണ്ടെത്തിയത്. അഞ്ചു വയസുള്ള ഒരു കുട്ടിയുടെ മാല മോഷ്ടിച്ചതാണെന്നു പ്രതികൾ സമ്മതിച്ചു. പള്ളിപ്പെരുന്നാൾ, ക്ഷേത്രങ്ങളിലെ ഉത്സവം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു മോഷണം നടത്തി വന്നത്. ബസ് യാത്രക്കാരുടെ മാല പൊട്ടിക്കുന്നതും ഇതേ സംഘമാണ്. വസ്ത്രധാരണത്തിൽ മലയാളിയെപോലെ തോന്നും. യാത്രക്കാരും ഉത്സവ സ്ഥലങ്ങളിൽ പോകുന്നവരും ശ്രദ്ധിക്കണമെന്ന് കറുകച്ചാൽ…
Read Moreമുട്ട പൊട്ടിച്ചപ്പോൾ…! ഗുണനിലവാരം കുറഞ്ഞ മുട്ട വില്‍ക്കുന്നതായി പരാതി; ഉള്ളിൽ പ്ലാസ്റ്റിക്ക് പോലുള്ള പാട കണ്ടുവെന്നും പറയുന്നു
കടുത്തുരുത്തി: ഗുണനിലവാരം കുറഞ്ഞ കോഴിമുട്ടകളുടെ വിൽപന നടക്കുന്നതായി പരാതി. കടുത്തുരുത്തി മങ്ങാട്ടുനിരപ്പേൽ പാലത്തിങ്കൽ സാബു വാങ്ങിയ മുട്ട പൊട്ടിച്ചപ്പോൾ ഉണ്ണിയുടെ നിറത്തിൽ വ്യത്യാസം കണ്ടെത്തി. പുഴുങ്ങിയ ശേഷം കഴിക്കുന്നതിനായി മുറിച്ചപ്പോഴാണ് വ്യത്യാസം ശ്രദ്ധയിൽപെട്ടതെന്ന് സാബു പറഞ്ഞു. ഉള്ളിൽ പ്ലാസ്റ്റിക്ക് പോലുള്ള പാട കണ്ടുവെന്നും പറയുന്നു. രുചി വ്യത്യാസം ഉണ്ടായിരുന്നതായും പറയുന്നു. കടുത്തുരുത്തിയിലെ കടയിൽ നിന്നാണ് മുട്ട വാങ്ങിയത്. മുന്‍പും സമാന അനുഭവങ്ങൾ ഇവിടുത്തുകാർക്ക് ഉണ്ടായിട്ടുള്ളതായും പറയുന്നു. പലപ്പോഴും ഇത്തരത്തിലുള്ള മുട്ടകൾ പൊട്ടിക്കുന്പോൾ ദുർഗന്ധം ഉണ്ടെന്നും മുട്ടയുടെ വെള്ള വെന്ത് കഴിയുന്പോൾ പ്ലാസ്റ്റിക്ക് പോലെ ചുരുണ്ട് വരുന്നതായും ഇത്തരം മുട്ട ലഭിച്ചിട്ടുള്ളവർ പറയുന്നു. ഓംലെറ്റ് ഉണ്ടാക്കിയ മുട്ട കത്തിക്കുന്പോൾ പ്ലാസ്റ്റിക്ക് കത്തുന്പോളുണ്ടാകുന്നതുപോലുള്ള മണമാണെന്നും അനുഭവസ്ഥർ പറയുന്നു.
Read Moreനടുക്കം മാറാതെ വൈക്കം! തട്ടുകടയിൽ ഉണ്ടായ നിസാരമായ തർക്കം കൊലപാതകമായി; ആശങ്കയോടെ ജനം
വൈക്കം: തട്ടുകടയിൽ ഉണ്ടായ നിസാരമായ തർക്കം വലുതായി ഇരുപത്തിനാലുകാരന്റെ ജീവനെടുത്ത സംഭവമായി മാറിയതിന്റെ നടുക്കത്തിലാണ് വൈക്കം. അഷ്ടമി ഉത്സവം കാര്യമായ അനിഷ്ടസംഭവങ്ങൾ കൂടാതെ പര്യവസാനിക്കുന്നതിന്റെ ആശ്വാസത്തിൽ ജനങ്ങളും അധികൃതരും സ്വസ്ഥരാകുന്നതിനിടയിലായിരുന്നു വലിയകവലയിലെ തട്ടുകടയിലുണ്ടായ തർക്കം ഇരുവിഭാഗങ്ങളെ ഏറ്റുമുട്ടലിലേക്കാണ് നയിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ട മേക്കര കരിയിൽ ശശിയുടെ മകൻ ശ്യാം കുലശേഖരമംഗലത്ത് ഓട്ടോ ഡ്രൈവറാണ്. മത്സ്യത്തൊഴിലാളി കുടുംബാംഗമായ യുവാവിനെക്കുറിച്ചു മറ്റുള്ളവർക്കും മോശം അഭിപ്രായമില്ലായിരുന്നു. കുടുംബത്തിലെ പ്രയാസങ്ങൾ മാറ്റാൻ ശ്യാം മാതാപിതാക്കളെ സഹായിച്ച് കുടുംബം കരകയറി വരുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. നാട്ടുകാരുൾപ്പെട്ട സംഘവുമായുണ്ടായ സംഘർഷത്തിൽ മകന്റെ ജീവൻ പൊലിഞ്ഞതിൽ നെഞ്ചുപൊട്ടിക്കരയുന്ന മാതാപിതാക്കളെയും സഹോദരൻ ശരത്തിനേയും ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും കണ്ണീർ പൊഴിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. വൈക്കത്ത് അക്രമിസംഘം;ആശങ്കയോടെ ജനം വൈക്കം: വൈക്കം നഗരത്തിലും ഉൾപ്രദേശങ്ങളിലും സാധാരണ ജനങ്ങൾക്ക് ഭീഷണിയാകുന്ന കൗമാരക്കാരുൾപ്പെട്ട അക്രമിസംഘങ്ങൾക്കെതിരേ പോലീസ് നടപടി…
Read Moreമാപ്പ് വേണ്ട. മറുപടി മതി; കവിത മോഷണ വിവാദത്തിൽ ദീപാ നിശാന്തിനെതിരെ നിയമനടപടി ആലോചിക്കുമെന്ന് എസ്. കലേഷ്
കോട്ടയം: കവിത മോഷണ വിവാദത്തിൽ നിയമനടപടി ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ്. സംഭവത്തിൽ അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് കലേഷ് രംഗത്തുവന്നു. തന്റെ കവിതയുടെ വരികൾ വെട്ടി വഴിയിലുപേക്ഷച്ചവർ ആരാണെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനർഹിക്കുന്നു- എന്ന് കലേഷ് ഫേസ്ബുക്കിൽ കുറിച്ചു. കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ എന്ന കവിതയാണ് കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിന്റേതെന്ന പേരില്‍ ഫോട്ടോ സഹിതം എകെപിസിടിഎയുടെ മാഗസിനില്‍ അടിച്ചു വന്നത്. 2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ അവർ ക്ഷമ ചോദിച്ചു. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലയ്ക്കും…
Read Moreകവിത മോഷണം; കണകുണ പറയാതെ ദീപ മാപ്പു പറയണമെന്ന് എഴുത്തുകാരന് എൻ.എസ് മാധവൻ
കോട്ടയം: യുവ കവി എസ്. കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തിൽ അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറയണമെന്ന് എഴുത്തുകാരന് എൻ.എസ് മാധവൻ. “കണകുണ പറയാതെ ദീപ നിഷാന്ത് കലേഷിനോട് മാപ്പു പറയണം’ എന്നായിരുന്നു എൻ.എസ് മാധവന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് ദീപ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ എന്ന കവിതയാണ് കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിന്റേതെന്ന പേരില്‍ ഫോട്ടോ സഹിതം എകെപിസിടിഎയുടെ മാഗസിനില്‍ അടിച്ചു വന്നത്. 2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിഷാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ അവർ കുറ്റസമ്മതം നടത്തുകയും ചെയ്തു. കലേഷിന്റെ കവിത മോഷ്ടിച്ചതല്ലെന്നും മറ്റൊരാൾ തന്നത് തന്റെ പേരിൽ പ്രസിദ്ധീകരണത്തിന് നൽകുകയായിരുന്നെന്നുമാണ് ദീപയുടെ വിശദീകരണം.
Read Moreതളർന്നുവീണ പശുവിനെ ഉയർത്താൻ കൗ ലിഫ്റ്റിംഗ് യന്ത്രം, ഈച്ചകളെ പിടിക്കാൻ ഫ്ലൈ ട്രാപ്പ്! നാട്ടിൻപുറത്തെ ‘ശാസ്ത്രജ്ഞന്’സർവകലാശാലയുടെ ആദരം
ബിജു ഇത്തിത്തറ കടുത്തുരുത്തി: കാർഷിക മേഖലയിൽ പ്രത്യേകിച്ചു ക്ഷീരമേഖലയിൽ നടത്തിയ വിജയകരവും ലാഭകരവുമായ കണ്ടു പിടിത്തങ്ങൾക്ക് നാട്ടിൻപുറത്തെ കർഷകനെ തേടി രാജ്യാന്തര യൂണിവേഴ്സിറ്റിയുടെ അംഗീകാരം. കപിക്കാട് കുറ്റിടയിൽ ടോം തോമസ് (57) നാണ് കാർഷിക മേഖലയിൽ നടത്തിയ വിജയകരമായ കണ്ടുപിടിത്തങ്ങൾക്ക് കൊളംബോയിൽ നടന്ന 56-മത് സമ്മേളനത്തിൽ ഓപ്പണ്‍ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഫോർ കോംപ്ലിമെന്ററി മെഡിസൻ ആണ് ഡോക്ടറേറ്റ് നൽകി ഇദേഹത്തെ ആദരിച്ചത്. പാരന്പര്യമായി ലഭിച്ച നാട്ടറിവുകളും കാർഷിക മേഖലയിലെ തന്റെ പരിചയസന്പത്തും ഉപയോഗിച്ചു ടോം തോമസ് നടത്തിയ ജനോപകാരപ്രദമായ കണ്ടുപിടിത്തങ്ങളാണ് ഇദ്ദേഹത്തിന് അംഗീകാരം നേടികൊടുത്തത്.കഴിഞ്ഞദിവസം കൊളംബോയിൽ നടന്ന സമ്മേളനത്തിൽ വച്ച് ടോം തോമസ് അംഗീകാരം ഏറ്റുവാങ്ങി. തളർന്നു വീണ പശുക്കളെ രക്ഷപെടുത്താൻ ഇദ്ദേഹം രൂപം നൽകിയ ആനിമൽ കാരിയർ ഏറേ പ്രയോജനകരമായിരുന്നു. കാത്സ്യത്തിന്റെ കുറവിനെ തുടർന്ന് തളർന്ന് വീഴുന്ന പശുവിനെ ഈ യന്ത്രത്തിന്റെ സഹായത്തോടെ ദിവസങ്ങളോളം ഉയർത്തി…
Read Moreപുട്ടും പൊറോട്ടയ്ക്കും വേണ്ടിയുളള തർക്കം ഒടുവിൽ എത്തിയത് കൊലപാതകത്തിലേക്ക്; വൈക്കം ഉത്സവത്തിനിടെ കരിമ്പിൻ മുട്ടികൊണ്ട് അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ
വൈക്കം: വൈക്കത്ത് ഇന്നു പുലർച്ചെയുണ്ടായ സംഘട്ടനത്തിൽ കരിന്പിൻ മുട്ടികൊണ്ടുള്ള അടിയേറ്റ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വൈക്കം കുലശേഖരമംഗലം മേക്കര കരിയിൽ ശശിയുടെ മകൻ ശ്യാം ( 24) ആണ് മരിച്ചത്. ഇയാളുടെ അയൽവാസി മേക്കര വെട്ടിത്തറയിൽ പുരുഷന്റെ മകൻ നന്ദു (22)വിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേർ പോലീസ് കസ്റ്റഡിയിലുണ്ട്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിൽ പങ്കെടുക്കാൻ വന്നവർ തമ്മിലുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ അർധ രാത്രിയിൽ വലിയകവലയിലെ തട്ടുകടയിലാണ് സംഘർഷത്തിന് തുടക്കം. സുദർശൻ എന്നയാളുടെ തട്ടുകടയിൽ കാപ്പി കുടിക്കാൻ വന്നവരിൽ ഒരു വിഭാഗം പുട്ടു ചോദിച്ചു. മറ്റു ചിലർ പൊറോട്ട ആവശ്യപ്പെട്ടു. പുട്ട് തയാറായി വരുന്നതേയുണ്ടായിരുന്നുള്ളു. പൊറോട്ട സ്റ്റോക്കുണ്ടായിരുന്നത് ആദ്യം നല്കി. പുട്ട് ചോദിച്ചവർക്ക് കിട്ടാത്തതിന്റെ കലിപ്പിൽ തട്ടുകടക്കാരനെയാണ് ആദ്യം കൈയ്യേറ്റം ചെയ്തത്. കടയിലെ…
Read Moreഅമ്പലത്തില്‍ പോയി തിരിച്ചിറങ്ങുന്നതിനിടെ വെറുതെ വഴിയിലിരുന്ന ആളുടെ കൈയില്‍ നിന്ന് ലോട്ടറിയെടുത്തു, ജോലി വര്‍ഷങ്ങളായി കോട്ടയത്തെ വസ്ത്രശാലയില്‍, തമിഴ്നാടു സ്വദേശി ഷണ്മുഖന് മാരിയപ്പന് നാലുകോടിയുടെ പൂജ ബമ്പര്‍ അടിച്ചതിങ്ങനെ
തമിഴ്നാട്ടിലെ തിരുനൽവേലി സ്വദേശിയായ ഷണ്മുഖൻ മാരിയപ്പന് സംസ്ഥാന സർക്കാരിന്റെ പൂജ ബംബർ ലോട്ടറിയുടെ നാലു കോടി രൂപ സമ്മാനം. കോട്ടയം നഗരത്തിലെ പ്രമുഖ തുണിക്കടയിൽ മെൻസ് വെയർ വിഭാഗത്തിലെ സൂപ്പർവൈസറാണ് ഷണ്മുഖൻ. കഴിഞ്ഞയാഴ്ച ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിവരുന്പോൾ അന്പലത്തിനു മുന്നിൽ നിന്ന ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. VA 489017 എന്ന നന്പറാണ് ഷൺമുഖന് ഭാഗ്യം കൊണ്ടുവന്നത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. വൈകുന്നേരം തന്നെ താനാണ് കോടിപതിയെന്ന് ഷൺമുഖൻ അറിയുകയും ചെയ്തു. സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു.ഏറെ പ്രാരാബ്ദങ്ങളുള്ള 51 വയസുകാരനായ ഷണ്മുഖൻ അവിവാഹിതനാണ്. മൂന്നു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഷണ്മുഖന്റെ കുടുംബം തമിഴ്നാട്ടിലെ തിരുനൽവേലിയിൽ വാടകവീട്ടിലാണ് കഴിയുന്നത്. ഒരു വീട് വയ്ക്കണം, അൽപം സ്ഥലം വാങ്ങണം അത്രയേയുള്ളു ആഗ്രഹമെന്ന് ഷണ്മുഖൻ…
Read More