കോട്ടയം: കെവിൻ കേസ് ദുരഭിമാന കൊലയുടെ ഗണത്തിൽപ്പെടുത്തി വിചാരണ നടത്തും. ഇതു സംബന്ധിച്ച് സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്.അജയൻ അഡീഷണൽ സെഷൻസ് നാലാം കോടതിയിൽ നൽകിയ ഹർജി അംഗീകരിച്ചു. ഇതോടെ ഈ കേസ് ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയും. വിചാരണ തുടങ്ങുന്ന തീയതി നിശ്ചയിക്കുന്നതടക്കമുള്ള അനന്തര നടപടികൾക്കായി കേസ് 21ലേക്കു മാറ്റിവച്ചുകൊണ്ട് ജഡ്ജി കെ.ജി.സനൽകുമാർ ഉത്തരവായി. ശക്തിവാഹിനി കേസിൽ സുപ്രീകോടതി വിധി ചൂണ്ടിക്കാട്ടിയാണ് സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹർജി നല്കിയത്. കഴിഞ്ഞ 29നു വാദം പൂർത്തിയായിരുന്നു. കേസിൽ 14 പ്രതികളുള്ളതിൽ നാലു പേർ ജാമ്യത്തിലാണ്. ബാക്കി ഒന്പതു പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി. മൂന്നാം പ്രതി എൻ. നിഷാദ്, 14-ാം പ്രതി റെനീഷ്, ആറാം പ്രതി മനു മുരളീധരൻ, 13-ാം പ്രതി ഷിനു, 12-ാം പ്രതി ഷാനു ചാക്കോ എന്നിവർ ജാമ്യത്തിലാണ്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന…
Read MoreCategory: Kottayam
സ്കാനിംഗ് ഡേറ്റ് നീട്ടുന്നത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനോ ? കോട്ടയം മെഡിക്കൽ കോളജിലെ അർധസർക്കാർ സ്കാനിംഗ് സെന്ററിന്റെ പ്രവർത്തനത്തിൽ വ്യാപക പരാതി
ഗാന്ധിനഗർ: സ്കാനിംഗ് ഡേറ്റ് നീട്ടുന്നത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനോ അതോ അധികൃതർ പറയുന്നതുപോലെ തിരക്കായിട്ടാണോ?എന്താണെങ്കിലും കോട്ടയം മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന അർധ സർക്കാർ സ്ഥാപനമായ എംആർഐ സ്കാനിംഗ് സെന്റർ പ്രവർത്തനം ഇങ്ങനെ പോയാൽ പണമില്ലാത്ത പാവപ്പെട്ട രോഗികൾ രോഗ നിർണയം നടത്താതെ മരണപ്പെടും. തീർച്ച. കാരണം ഗുരുതര രോഗികൾക്കു പോലും സ്കാൻ ചെയ്യാൻ ഒരു മാസത്തിൽ കൂടുതൽ സമയമാണ് അനുവദിക്കുന്നത്. പണമുള്ളവർ അതുവരെ കാത്തു നിൽക്കാതെ സ്വകാര്യ സ്കാനിംഗ് സ്ഥാപനങ്ങളെ ആശ്രയിക്കും. പണമില്ലാത്തവർ സ്കാനിംഗ് നടത്തുകയില്ല. ഒടുവിൽ രോഗ നിർണയം പോലും നടത്താതെ മരണത്തിലേക്ക് പോകും. കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച് എൻ എൽ സ്ഥാപനമാണ് ഈ സ്കാനിംഗ് സെന്റർ നടത്തുന്നത്. ഇവിടെ എംആർഐ ചെയ്യുന്നതിന് 3500 രുപ നൽകിയാൽ മതി. സ്വകാര്യ സ്ഥാപനമാണെങ്കിൽ ഇതിന്റെ ഇരട്ടിയിലധികം നൽകണം. ചികിത്സയിൽ കഴിയുന്ന രോഗിക്ക് ആർഎസ്ബിവൈ ആനുകൂല്യമുണ്ടെങ്കിൽ…
Read Moreയന്ത്രവാൾ ഉപയോഗിച്ച് മകനെയും അച്ഛനെയും ആക്രമിച്ച സംഭവത്തിലെ പ്രതി പിടിയിൽ; സംഭവത്തിനുശേം ബന്ധുവീടുകളിൽ ഒളിച്ചു താമസിക്കുന്നതിടെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു
കറുകച്ചാൽ: യന്ത്രവാൾകൊണ്ട് പിതാവിനെയും മകനെയും ആക്രമിച്ച ശേഷം ഒളിവിൽ പോയ കേസിലെ രണ്ടാമത്തെ പ്രതിയെ പോലീസ് പിടികൂടിയത് ബന്ധുവീടുകളിലെ അന്വേഷണത്തിനൊടുവിൽ. ഇടയിരിക്കപ്പുഴ കാരമല കൊല്ലംപറന്പിൽ കെ.ജെ. അജിമോനെ (24) യാണ് കറുകച്ചാൽ പോലീസ് ചങ്ങനാശേരിയിൽ നിന്ന് അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാൾ കാഞ്ഞിരപ്പള്ളിയിലുള്ള ബന്ധുവീടുകളിൽ കഴിഞ്ഞു വരുന്നതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോഴേക്കും ഇയാൾ കടന്നു കളഞ്ഞു. പിന്നീട് ചങ്ങനാശേരിയിൽ നിന്നാണ് ഇന്നലെ പിടികൂടിയത്. ആക്രമണത്തിനിടെ പ്രതിക്കും പരിക്കേറ്റിരുന്നു. മല്ലപ്പള്ളിയിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടിയതായും പോലീസ് കണ്ടെത്തി. കങ്ങഴ കൈപ്പയിൽവീട്ടിൽ സലീം (59), മകൻ സബിൻ (27) എന്നിവരെ തടി അറക്കുന്ന യന്ത്രവാൾ ഉപയോഗിച്ച് അജിമോനും കൂട്ടുപ്രതിയും ചേർന്ന് ആക്രമിച്ചുവെന്നാണ് കേസ്. ആക്രമണത്തിൽ സലീമിന്റ തോളിനും കൈത്തണ്ടയ്ക്കും ഗുരുതരമായി പരിക്കേറ്റു. സബിന്റ വലതുകൈയുടെ തള്ളവിരൽ മുറിഞ്ഞു തൂങ്ങി. സംഭവത്തിൽ…
Read Moreകഞ്ചാവ്കച്ചവടത്തിനിടെ നിരവധി ക്രിമിനൽകേസിലെ പ്രതി പിടിയിൽ; കഞ്ചാവ് വിറ്റിരുന്നത് കൂടുതലും വിദ്യാർഥികൾക്കെന്ന് ഹീരാലാൽ; കോട്ടയത്തേക്ക് കഞ്ചാവ് എത്തുന്നതിന്റെ ഉറിവിടത്തെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
കോട്ടയം: നിരവധി കേസുകളിൽപ്പെട്ടയാളുടെ കഞ്ചാവ് കച്ചവടം പിടികൂടിയതോടെ കോട്ടയത്തേക്കുള്ള കഞ്ചാവ് വരവിന്റെ ഉറവിടം പോലീസ് തേടുന്നു. കഞ്ഞിക്കുഴി ദേവലോകം ചൂളകവല മഠത്തിൽ ഹീരാലാൽ (28) ആണ് ഇന്നലെ 100ഗ്രാം കഞ്ചാവുമായി പോലീസ് പിടിയിലായത്. ഇയാൾക്ക് കഞ്ചാവ് നല്കുന്നവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കോട്ടയത്തേക്ക് കടത്തുന്ന കഞ്ചാവിനെക്കുറിച്ച് സൂചന കിട്ടിയത്. കഞ്ചാവ് മൊത്തക്കച്ചവടക്കാരെക്കുറിച്ചും സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി.കൊലപാതകശ്രമം, ബംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മാല പൊട്ടിക്കൽ കേസുകളിലും നിരവധി അടിപിടി കേസുകളിലും പ്രതിയായ ഹീരാലാൽ ഇയാളുടെ കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു. കേരളത്തിനു പുറത്തും നാട്ടിലും കവർച്ചയും വധശ്രമവുമായി നടക്കുന്നതിനിടയിലാണ് ഇയാൾ കഞ്ചാവ് വില്പനയിലേക്കു കടന്നത്.ഇയാളുടെ വീടിനോടു ചേർന്നുള്ള കട കേന്ദ്രീകരിച്ചും മാങ്ങാനം, കോട്ടയം ടൗണ് എന്നിവിടങ്ങളിലുമാണ് കഞ്ചാവ് വിൽപ്പന. വിദ്യാർഥികളാണ് ഇയാളിൽനിന്നും പ്രധാനമായും കഞ്ചാവ് വാങ്ങിയിരുന്നത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം…
Read Moreകുട്ടികളുടെ ആശുപത്രിയിൽ തിയറ്റർ പൂട്ടിയിട്ട് വർഷം ഒന്നാകുന്നു; ശസ്ത്രക്രിയവേണ്ടിവരുന്ന കുട്ടികളെ മെഡിക്കൽ കോളജിലെത്തിച്ച് ഓപ്പറേഷൻ ശേഷം തിരികെകൊണ്ടുവരുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് അമ്മമാർ പറയുന്നതിങ്ങനെ…
ഗാന്ധിനഗർ: കുട്ടികളുടെ ആശുപത്രിയിൽ ശസ്ത്രക്രിയ തിയേറ്റർ പൂട്ടിയിട്ട് ഒരു വർഷമാകുന്നു. എന്നിട്ടും പണി പൂർത്തിയാക്കുന്ന കാര്യത്തിൽ ആർക്കും വേവലാതിയില്ല. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ ശസ്ത്രക്രീയാതീയേറ്ററിന്റെ പുനർനിർമാണമാണ് വൈകുന്നത്. ഇപ്പോൾ ശസ്ത്രക്രിയാ ആവശ്യമായ കുട്ടികളെ ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജിൽ എത്തിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞാൽ അതേ ആംബുലൻസിൽ കുട്ടികളുടെ ആശുപത്രിയിൽ എത്തിക്കും. ഇത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന് ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ ആശുപത്രിയിലെ തിയേറ്റർ അടഞ്ഞിട്ട് ഒരു വർഷം പൂർത്തികരിക്കുവാൻ ഇനിഏതാനും ആഴ്ചകൾ മാത്രമേയുള്ളൂ. നിർമാണ കരാർ ആദ്യം ഏറ്റെടുത്ത കരാറുകാരൻ തുക പോരെന്ന കാരണത്താൽ പാതി വഴിയിൽ നിർത്തി മടങ്ങി. രണ്ടാമത് റീടെണ്ടർ നടത്തി പുതിയ കോണ്ട്രാക്റർക്ക് നൽകിയെങ്കിലും ഇതും മെല്ലെപ്പോക്ക് തുടരുകയാണ്. മെഡിക്കൽ കോളജ് തീേയേറ്ററിന്റെ സമയവും സൗകര്യവും നോക്കി വേണംരോഗികളെ ആംബുലൻസിൽ മെഡിക്കൽ കോളജ് തീയേറ്ററിൽ എത്തിക്കുവാൻ. ശസ്ത്രക്രീയക്ക് ശേഷവും ഇതേ വാഹനത്തിൽ…
Read Moreപരുത്തുംപാറയിലെ യുവാവിന്റെ മരണ കാരണം തലയിലേറ്റ ആഴത്തിലുള്ള മുറിവ്; സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് എത്തിയ യുവാവിനെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു; സംഭവത്തെക്കുറിച്ച് ചിങ്ങവനം പോലീ സ് പറയുന്നത്
ചിങ്ങവനം: ഗൃഹപ്രവേശത്തിന് സുഹൃത്തിന്റെ വീട്ടിൽ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണ കാരണം ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായതായി പോലീസ്. പാത്താമുട്ടം പാന്പൂരാംപാറ പള്ളിക്കുന്നേൽ പരേതനായ മത്തായിയുടെ മകൻ പി.എം.ബിജു (35)വിനെയാണ് ഇന്നലെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജുവിന്റെ തലയിലെ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. ഇത് വീണുണ്ടായതാണെന്നും മറ്റു സംശയമൊന്നുമില്ലെന്നുമാണ് ഇപ്പോൾ പോലീസ് പറയുന്നത്. പരുത്തുംപാറ സദനം കവലയ്ക്ക് സമീപം സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ചടങ്ങ് കഴിഞ്ഞ് വീടിന് മുന്നിലെ സ്റ്റേജിൽ കിടന്നുറങ്ങിയ ബിജു പത്തടി താഴ്ചയിലേക്ക് തലകുത്തി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് ചിങ്ങവനം എസ്ഐ, അനൂപ് സി.നായർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേ സെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരം നടത്തി. ഭാര്യ: പാന്പാടി ചെറുകുന്നിൽ സിമി. മകൾ: ബെക്സി.
Read Moreചുറ്റികകൊണ്ടുള്ള അടി സഹിക്കാൻപറ്റില്ല സാറേ; സംശയ രോഗത്തെ തുടർന്ന് ഭാര്യയുടെ പുറത്ത് ചുറ്റികയ്ക്കടിച്ചു പരിക്കേൽപ്പിച്ചു; വിവാഹം കഴിഞ്ഞിട്ട് ഒൻപതു വർഷമായെന്നും മൂന്നു കുട്ടികളുമുള്ള ഭർത്താവിന്റെ പ്രവൃത്തിക്കളെക്കുറിച്ച് യുവതിയുടെ പരാതിയിങ്ങനെ..
കോട്ടയം: സംശയ രോഗിയായ ഭർത്താവ് ഭാര്യയെ ചുറ്റികയ്ക്കടിച്ച് പുറം പൊളിച്ചു. പരിക്കേറ്റ ഭാര്യആശുപത്രിയിലും ഭർത്താവ് അറസ്റ്റിലുമായി. ഞാലിയാകുഴിയിലാണ് സംഭവം. ഞാലായികുഴി സ്വദേശി സതീഷ് (31) ആണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിൽ വാകത്താനം പോലീസ് ആണ് സതീഷിനെ അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും. ഒൻപത് വർഷമായി സതീഷ് വിവാഹിതനായിട്ട്. അടുത്ത നാളിലാണ് ഇയാൾ ഭാര്യയെ സംശയിച്ചു തുടങ്ങിയത്. ഇതിന്റെ പേരിൽ സ്ഥിരമായി മർദിക്കുമായിരുന്നുവെന്നാണ് പോലീസിന് ഇയാളുടെ ഭാര്യ നല്കിയ മൊഴി. കഴിഞ്ഞ ദിവസം ചുറ്റികയ്ക്കടിച്ച് പുറം പൊളിച്ചതോടെയാണ് അതുവരെ സഹിച്ച യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവതി ഇപ്പോൾ ചികിത്സയിലാണ്. ഇവർക്ക് മൂന്നു കുട്ടികളുണ്ട്.
Read Moreകൂവിപ്പാഞ്ഞ വിവേക് എക്സ്പ്രെസിനെ പിടിച്ച് കെട്ടി പാമ്പ്; ഇന്തയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ഈ ട്രെയിനെ പിടിച്ചു നിർത്താൻ പാമ്പ് കയറിയത് ട്രെയിന്റെ എൻജിനിൽ; ഒടുവിൽ രണ്ട് മണിക്കൂർ വൈകി ഓട്ടം തുടർന്നകഥയിങ്ങനെ…
കോട്ടയം: ട്രെയിനിന്റെ എൻജിനിൽ പാന്പ് കയറിയതിനെ തുടർന്ന് കന്യാകുമാരിയിലേക്ക് പോയ വിവേക് എക്സ്പ്രസ് വൈക്കം റോഡിൽ രണ്ടുമണിക്കൂർ കുടുങ്ങി. ഇന്നു രാവിലെ ഏഴിനാണ് വൈക്കം റോഡിൽ വച്ച് ട്രെയിനിന്റെ എൻജിൻ നിലച്ചത്. പരിശോധിച്ചപ്പോഴാണ് എൻജിൻ ഫാനിൽ പാന്പ് കുടുങ്ങി കിടക്കുന്നത് കണ്ടത്. പിന്നീട് മെക്കാനിക്കൽ വിഭാഗം ജീവനക്കാർ എത്തി എൻജിന്റെ ചില ഭാഗങ്ങൾ അഴിച്ചുമാറ്റിയാണ് പാന്പിനെ എടുത്തു മാറ്റിയത്. രാവിലെ ഏഴിന് എത്തിയ ട്രെയിൻ ഒൻപതു മണിക്ക് ശേഷമാണ് വൈക്കം റോഡിൽ നിന്ന് പുറപ്പെട്ടത്. പാന്പ് കയറിയതിനെ തുടർന്ന് ഷോർട്ടാവുകയും ചെയ്തിരുന്നു. ഇതുമൂലം തകരാറിലായ എൻജിൻ മെക്കാനിക്കൽ വിഭാഗം എത്തിയാണ് പരിഹരിച്ചത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടിലാണ് വിവേക് എക്സ്പ്രസ് ഓടുന്നത്. ആസാമിലെ ദിബ്രുഗഡ് എന്ന സ്ഥലത്തു നിന്ന് കന്യാകുമാരി വരെ ഏകദേശം നാലായിരത്തിലധികം കിലോമീറ്ററാണ് ഈ ട്രെയിൻ താണ്ടുന്നത്. ആഴ്ചയിൽ ഒരു ദിവസമേയുള്ളു. ഇന്ന് ഈ…
Read Moreകുമരകം ആറ്റാമംഗലം റോഡിൽ രക്തം തളം കെട്ടിയ നിലയിൽ; സ്ഥലത്ത് അപകടം നടന്ന ലക്ഷങ്ങൾ ഒന്നുമില്ല; പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും റോഡിൽ കിടന്ന പല്ലുകൾ കാണാനില്ലെന്ന് നാട്ടുകാർ; അന്വേഷണം ആരംഭിച്ചു
കുമരകം: കുമരകം ആറ്റാമംഗലം പള്ളിക്കു സമീപം റോഡരികിൽ രക്തം തളം കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. മനുഷ്യ രക്തമാണെന്ന് സംശയിക്കുന്നു. ഇന്ന് പ്രഭാത സവാരിക്കിറങ്ങിയവരാണ് ആറ്റാമംഗലം പള്ളിക്കും പെട്രോൾ പന്പിനും ഇടയിൽ റോഡിന്റെ വടക്കുവശത്തായി രക്തം കണ്ടെത്തിയത്. രക്തം കിടക്കുന്നതിനു മധ്യഭാഗത്തായി രണ്ടു വെപ്പു പല്ലുകളും കിടക്കുന്നതായി കാൽനട സവാരിക്കെത്തിയവർ കണ്ടതായി അറിയിച്ചു. എന്നാൽ രാവിലെ എട്ടിന് കുമരകം പോലീസ് എത്തിയപ്പോഴേക്കും പല്ലുകൾ രണ്ടും കാണാതായി. റോഡിൽ വാഹന അപകടം ഒന്നും നടന്ന ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലന്നും രോഗികളായവരിൽ ആരെങ്കിലും ചർദ്ദിച്ചതാകാമെന്നും ആശുപത്രികളിൽ അന്വേണം നടത്തുമെന്നും കുമരകം എസ്.ഐ. ജി. രജൻ കുമാർ പറഞ്ഞു.
Read Moreഇരുട്ടിനെ തുരത്താൻ മാതൃക പ്രവർത്തനവുമായി അൽഫോൻസ റെസിഡൻഷ്യൽ സ്കൂൾ ; സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ആവശ്യത്തിനുശേഷം കെഎസ്ഇബിക്ക് നല്കുമെന്ന് സ്കൂൾ അധികൃതർ
കോട്ടയം: സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് മിച്ചം കെഎസ്ഇബിക്ക് നല്കാനുള്ള തയാറെടുപ്പിലാണ് ഭരണങ്ങാനം അൽഫോൻസ റെസിഡൻഷ്യൽ സ്കൂൾ അധികൃതർ. സ്കൂളിലേക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സോളാർ പാനലിൽനിന്നും ഉത്പാദിപ്പിക്കാനുള്ള പദ്ധതി പൂർത്തിയായി. സ്വന്തം ആവശ്യത്തിനുശേഷം മിച്ചമുള്ള വൈദ്യുതി കെഎസ്ഇബിക്ക് നൽകി ചെറിയ വരുമാനവും സ്കൂളിനു ലഭിക്കും. രണ്ടാഴ്ചക്കുള്ളിൽ വൈദ്യുതി ഉത്പാദനം തുടങ്ങും. സ്കൂളിന്റെ ടെറസിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലിൽനിന്നും 17.5 കിലോവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. ഒരു ദിവസം 60 യൂണിറ്റ് വൈദ്യുതി ലഭിക്കും. 60 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് സ്കൂളിലെ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും പ്രവർത്തിപ്പിക്കാനാകും. ഗാർഹിക ഉപയോഗത്തിൽനിന്നും വ്യത്യസ്തമായി സ്കൂളുകളിൽ പകൽ സമയത്താണു വൈദ്യുതി ഉപയോഗം കൂടുതൽ വേണ്ടി വരുന്നത്. അവധി ദിവസങ്ങളിലും സ്കൂൾ പ്രവൃത്തി സമയമല്ലാത്ത സമയങ്ങളിലെയും വൈദ്യുതി കെഎസ്ഇബിക്ക് നൽകും. ഇതിനു കെഎസ്ഇബി ഒരു യൂണിറ്റിന് 2.50 രൂപ എന്ന കണക്കിൽ പണവും…
Read More