കുമരകം ആറ്റാമംഗലം റോഡിൽ രക്തം തളം കെട്ടിയ നിലയിൽ;  സ്ഥലത്ത് അപകടം നടന്ന ലക്ഷങ്ങൾ ഒന്നുമില്ല; പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും റോഡിൽ കിടന്ന പല്ലുകൾ കാണാനില്ലെന്ന് നാട്ടുകാർ; അന്വേഷണം ആരംഭിച്ചു

കു​മ​ര​കം: കു​മ​ര​കം ആ​റ്റാ​മം​ഗ​ലം പ​ള്ളി​ക്കു സ​മീ​പം റോ​ഡ​രി​കി​ൽ ര​ക്തം ത​ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. മ​നു​ഷ്യ ര​ക്ത​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​ന്ന് പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് ആ​റ്റാ​മം​ഗ​ലം പ​ള്ളി​ക്കും പെ​ട്രോ​ൾ പ​ന്പി​നും ഇ​ട​യി​ൽ റോ​ഡി​ന്‍റെ വ​ട​ക്കു​വ​ശ​ത്താ​യി ര​ക്തം ക​ണ്ടെ​ത്തി​യ​ത്.

ര​ക്തം കി​ട​ക്കു​ന്ന​തി​നു മ​ധ്യ​ഭാ​ഗ​ത്താ​യി ര​ണ്ടു വെ​പ്പു പ​ല്ലു​ക​ളും കി​ട​ക്കു​ന്ന​താ​യി കാ​ൽ​ന​ട സ​വാ​രി​ക്കെ​ത്തി​യ​വ​ർ ക​ണ്ട​താ​യി അ​റി​യി​ച്ചു. എ​ന്നാ​ൽ രാ​വി​ലെ എ​ട്ടി​ന് കു​മ​ര​കം പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും പ​ല്ലു​ക​ൾ ര​ണ്ടും കാ​ണാ​താ​യി. റോ​ഡി​ൽ വാ​ഹ​ന അ​പ​ക​ടം ഒ​ന്നും ന​ട​ന്ന ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഇ​ല്ല​ന്നും രോ​ഗി​ക​ളാ​യ​വ​രി​ൽ ആ​രെ​ങ്കി​ലും ച​ർ​ദ്ദി​ച്ച​താ​കാ​മെ​ന്നും ആ​ശു​പ​ത്രി​ക​ളി​ൽ അ​ന്വേ​ണം ന​ട​ത്തു​മെ​ന്നും കു​മ​ര​കം എ​സ്.​ഐ. ജി. ​ര​ജ​ൻ കു​മാ​ർ പ​റ​ഞ്ഞു.

Related posts