ചുറ്റികകൊണ്ടുള്ള അടി സഹിക്കാൻപറ്റില്ല സാറേ;  സം​ശ​യ രോ​ഗത്തെ തുടർന്ന് ഭാ​ര്യ​യു​ടെ പു​റത്ത് ചുറ്റികയ്ക്കടിച്ചു  പരിക്കേൽപ്പിച്ചു; വിവാഹം കഴിഞ്ഞിട്ട് ഒൻപതു വർഷമായെന്നും മൂന്നു കുട്ടികളുമുള്ള ഭർത്താവിന്‍റെ പ്രവൃത്തിക്കളെക്കുറിച്ച്  യുവതിയുടെ പരാതിയിങ്ങനെ..

കോ​ട്ട​യം: സം​ശ​യ രോ​ഗി​യാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ചു​റ്റി​ക​യ്ക്ക​ടി​ച്ച് പു​റം പൊ​ളി​ച്ചു. പ​രി​ക്കേ​റ്റ ഭാ​ര്യ​ആ​ശു​പ​ത്രി​യി​ലും ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ലു​മാ​യി. ഞാ​ലി​യാ​കു​ഴി​യി​ലാ​ണ് സം​ഭ​വം. ഞാ​ലാ​യി​കു​ഴി സ്വ​ദേ​ശി സ​തീ​ഷ് (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ വാ​ക​ത്താ​നം പോ​ലീ​സ് ആ​ണ് സ​തീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി സ​തീ​ഷ് വി​വാ​ഹി​ത​നാ​യി​ട്ട്. അ​ടു​ത്ത നാ​ളി​ലാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ സം​ശ​യി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​തി​ന്‍റെ പേ​രി​ൽ സ്ഥി​ര​മാ​യി മ​ർ​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ഇ​യാ​ളു​ടെ ഭാ​ര്യ ന​ല്കി​യ മൊ​ഴി.

ക​ഴി​ഞ്ഞ ദി​വ​സം ചു​റ്റി​ക​യ്ക്ക​ടി​ച്ച് പു​റം പൊ​ളി​ച്ച​തോ​ടെ​യാ​ണ് അ​തു​വ​രെ സ​ഹി​ച്ച യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. യു​വ​തി ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ​ക്ക് മൂ​ന്നു കു​ട്ടി​ക​ളു​ണ്ട്.

Related posts