ഭർത്താവുമായി പിണ‍യതിന്‍റെ ദേഷ്യം തീർത്തത് അമ്മായി അമ്മയോട്;  ഭക്ഷണം നൽകാതെ ഭ​ർ​തൃ​മാ​താ​വി​നെ പ​തി​വാ​യി വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടു മു​ങ്ങു​ന്ന മ​രു​മ​ക​ളെ അ​യ​ൽ​വാ​സി​ക​ൾ ത​ട​ഞ്ഞു​; ഒടുവിൽ‌  പോലീസെത്തിയപ്പോൾ….

ഗൗ​രി​യ​മ്മ​യ്ക്ക് പോ​ലീ​സെ​ത്തി​യ ശേ​ഷം ആ​ഹാ​രം ന​ൽ​കു​ന്ന അ​യ​ൽ വാ​സി.

കു​മ​ര​കം: ഭ​ക്ഷ​ണം ന​ൽ​കാ​തെ ഭ​ർ​തൃ​മാ​താ​വി​നെ പ​തി​വാ​യി വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടു മു​ങ്ങു​ന്ന മ​രു​മ​ക​ളെ അ​യ​ൽ​വാ​സി​ക​ൾ ത​ട​ഞ്ഞു​വ​ച്ചു. കു​മ​ര​കം ഉ​മ്മാ​ച്ചേ​രി റോ​ഡി​ൽ മൃ​ഗാ​ശു​പ​ത്രി​ക്കു സ​മീ​പ​ത്ത് ഇ​ന്നു രാ​വി​ലെ​യാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

അ​ഴി​ത്ത​റ (സ്രാ​ന്പി​ച്ചി​റ) ഗൗ​രി​മ്മ (92) യെ​യാ​ണ് മ​രു​മ​ക​ൾ വി​ജി വീ​ട്ടി​ൽ ത​നി​ച്ചാ​ക്കി വി​ടും പൂ​ട്ടി മു​ങ്ങു​ന്ന​ത്. കു​മ​ര​കം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ത​യ​ൽ​ക​ട​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ് വി​ജി. ഗൗ​രി​യ​മ്മ​യു​ടെ മ​ക​ൻ ഗോ​പി ദാ​സും ഭാ​ര്യ വി​ജി​യു​മാ​യു​ള്ള പി​ണ​ക്ക​മാ​ണ് വൃ​ദ്ധ​മാ​താ​വി​ന് വി​ന​യാ​യ​തെ​ന്നാ​ണ് അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു.

ഗൗ​രി​യ​മ്മ​ക്ക് ര​ണ്ട് പെ​ണ്‍​മ​ക്ക​ൾ കൂ​ടി ഉ​ണ്ട്. ഐ​ഷ​മ്മ​യും ശോ​ഭ​യും. ഐ​ഷ​മ്മ​യെ മു​ഹ​മ്മ ക​ഞ്ഞി​ക്കു​ഴി​യി​ലും ശോ​ഭ​യെ കൊ​ല്ലാ​ട്ടു​മാ​ണ് വി​വാ​ഹം ചെ​യ്ത​യ​ച്ച​ത്. പ​ല​പ്പോ​ഴും ഐ​ഷ​മ്മ മാ​താ​വി​നെ സ്വ​ന്തം വീ​ട്ടി​ൽ കൊ​ണ്ടു പോ​യും കു​മ​ര​ക​ത്തെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യും ശു​ശ്രൂ​ഷി​ക്കു​ന്നു​ണ്ട്.

വീ​ട് തു​റ​ന്നി​ട്ടി​ട്ട് വി​ജി പോ​യാ​ൽ ഈ ​വൃ​ദ്ധ​മ​താ​വി​ന് ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കു​മ​ര​കം പോ​ലീ​സ് വി​ജി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts