പാലാ: പാലാ ലിസ്യൂ കാർമലെറ്റ് കോണ്‍വെന്റിലെ സിസ്റ്റർ അമല, ചേറ്റുതോട് എസ്എച്ച് മഠാംഗമായ സിസ്റ്റർ ജോസ് മരിയ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാസർഗോഡ് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബുവിനെ (സതീഷ് നായർ-38) മറ്റൊരു കേസിൽ അഞ്ചും ആറും വർഷം വീതം കഠിനതടവിന് ശിക്ഷിച്ചു. ഭരണങ്ങാനം അസീസി സ്നേഹഭവനിൽ മോഷണം നടത്തുകയും അതിക്രമം കാണിക്കുകയും ചെയ്ത കേസിലാണ് സതീഷ് ബാബുവിനെ പാലാ അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജി കെ. കമനീസ് ശിക്ഷിച്ച് വിധി പ്രസ്താവിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷൻ ഭാഗത്തിനു വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ വി.ജി. വേണുഗോപാൽ ഹാജരായി. അന്നത്തെ പാലാ സി ഐ ബാബു സെബാസ്റ്റ്യനാണ് കേസ് അന്വേഷിച്ചത്. ഈ വിധി തുടർന്നു വരുന്ന കൊലപാതകക്കേസുകളിലും നിർണായകമെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ. ഭരണങ്ങാനം മഠത്തിൽ നിന്നും മോഷ്ടിച്ച മൊബൈൽ…
Read MoreCategory: Kottayam
കുമരകത്ത് മത്സ്യത്തൊഴിലാളിയുടെ വീട് തകർന്നു വീണു; മേൽക്കൂരയും ഭിത്തിയും കുടുംബാംഗങ്ങളുടെ മേൽ വീണെങ്കിലും ആർക്കും ഗുരുതര പരിക്കില്ല
കുമരകം: ഉറങ്ങിക്കിടന്ന മത്സ്യത്തൊഴിലാളി കുടുംബത്തിന്റെമേൽ വീട് തകർന്നു വീണു. കുടുംബാംഗങ്ങളെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി. കുമരകം ഏഴാം വാർഡിൽ ചെമ്മായിക്കരി പാടത്ത് തുരുത്തേൽ താമസിക്കുന്ന ആറ്റുപുറത്ത് ജാനകി (74)യുടെ വീടാണ് വെള്ളപ്പൊക്കത്തിൽ തകർന്നു വീണത്. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു അപകടം. ജാനകിയും മകൻ സന്തോഷിന്റെ ഭാര്യ യമുനയും ചെറുമകൾ നന്ദനയും വീടിനുള്ളിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു അപകടം. സന്തോഷ് മത്സ്യ ബന്ധനത്തിനു പോകാൻ ഉണർന്നപ്പോഴായിരുന്നു വീട് തകർന്നു വീണത്. മേൽക്കൂരയും ഭിത്തിയും കുടുംബാംഗങ്ങളുടെ മേൽ വീണെങ്കിലും ആർക്കും ഗുരുതര പരിക്കേറ്റിട്ടില്ല. തുരുത്തിൽ താമസിക്കുന്ന അയൽവാസികളെത്തി ഉടൻ നടത്തിയ രക്ഷാപ്രവർത്തനമാണ് പാവപ്പെട്ട കുടുംബത്തിന് തുണയായത്. പഞ്ചായത്തിൽ നിന്നും ഇവർക്ക് വീടു നിർമിച്ചു നൽകുമെന്ന് കുമരകം പഞ്ചായത്തു പ്രസിഡന്റ് എ.പി. സലിമോൻ പറഞ്ഞു.
Read Moreഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയതിനാൽ നാട്ടുകാരുടെ പ്രതിഷേധം
ഇടുക്കി: പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. എസ്റ്റേറ്റ് തൊഴിലാളിയായ വേലുവാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. വേലു മൂലത്തറയിലെ എസ്റ്റേറ്റിൽ ജോലിക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
Read Moreവീഡിയോ കോൾ: കെവിൻ കൊലക്കേസിലെ ഏഴാം പ്രതി ഷെഫിനെതിരെ കോടതി സ്വമേധയാ കേസെടുത്തു
കോട്ടയം: പോലീസ് കസ്റ്റഡിയിലിരിക്കെ വീഡിയോ കോൾ ചെയ്ത സംഭവത്തിൽ കെവിൻ കൊലക്കേസിലെ ഏഴാം പ്രതി ഷെഫിനെതിരെ കോടതി സ്വമേധയാ കേസെടുത്തു. ഷെഫിനെ കൂടാതെ ഫോണിൽ സംസാരിച്ച ബന്ധുവിനും ഫോൺ നൽകിയ ആൾക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി. ജൂൺ എട്ടിന് ഏറ്റുമാനൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടയിൽ എത്തിച്ചപ്പോൾ ഷെഫിനാണ് വീഡിയോ കോളിൽ സംസാരിച്ചത്. പോലീസ് വാഹനത്തിൽ ഇരുന്ന് ഷെഫിൻ ബന്ധുവിന്റെ ഫോണിലൂടെ വീട്ടുകാരെ കണ്ട് സംസാരിച്ചത്.
Read Moreമികച്ച പ്രകടനം കാഴ്ചവയ്ക്കു, പ്രസിഡന്റിന്റെ വക കാഷ് അവാർഡ് നേടൂ; കടനാട് പഞ്ചായത്ത് പ്രസിഡന്റ് സണ്ണി മുണ്ടനാട്ടാണ് മെമ്പർമാർക്കും ഉദ്യോഗസ്ഥർക്കും സമ്മാനം പ്രഖ്യാപിച്ചത്
രാമപുരം: മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്ത് മെന്പർമാർക്കും, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് പ്രസിഡന്റ് കാഷ് അവാർഡുകൾ നൽകും. കടനാട് പഞ്ചായത്ത് പ്രസിഡന്റ് സണ്ണി മുണ്ടനാട്ടാണ് വാർഡുകളിലെ വികസന പ്രവർത്തനങ്ങൾക്ക് 2018-19 വർഷത്തിൽ നൂറുശതമാനം തുക വിനിയോഗിക്കുന്നവർക്ക് അവാർഡ് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്. പൊതു ആവശ്യം, വ്യക്തിഗത ആനുകൂല്യം തുടങ്ങിയവയിലെല്ലാം കൂടി മൂന്ന് കോടി മുപ്പത് ലക്ഷം രൂപയുടെ ഫണ്ടാണുള്ളത്. ഇത് പൂർണ്ണമായും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ വിനിയോഗിക്കുന്നതിനു വേണ്ടിയാണ് കാഷ് അവാർഡുകൾ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പഞ്ചായത്തിലെ മികവു പുലർത്തുന്ന മെന്പർമാർക്കാണ് കാഷ് അവാർഡ് നൽകുക. ജനങ്ങൾ നികുതിയായി നൽകുന്ന പണം ജനങ്ങളിലേക്ക് തന്നെ എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ഉദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Moreമഴ ശമനമില്ല, വെള്ളപ്പൊക്കം അതിശക്തം; കുമരകം മൂലേപ്പാടം തെക്കേ ബ്ലോക്ക് പാടശേഖരം മട വീണു
കുമരകം: നാട്ട കാരുടേയും കർഷകരുടേയും കണക്കുകൂട്ടലുകൾക്കപ്പുറം വെളളം പൊങ്ങിയതോടെ പാടഖേരങ്ങളിൽ മട വീഴ്ചയും കൃഷി നാശവും വ്യാപകമായി. ഇന്നലെ രാത്രി ഒന്‍പതിന് മോട്ടോർ പെട്ടിയും പറയും തള്ളി മൂലേപ്പാടം തെക്കേ ബ്ലോക്ക് പാടശേഖരത്തിൽ മട വീണു 240 ഏക്കറുള്ള പാടശേഖരത്തിൽ വിത ഒരുക്കു ജോലികൾ നടന്നു വരുന്പോഴാണ് മടവീഴ്ച ഉണ്ടായത്. മിഥുനം 15-നും 20-നും ഇടയിൽ നല്ല പക്കം നോക്കി വിതയ്ക്കാൻ തീരുമാനിച്ചിരുന്ന പാടശേഖരമാണ് വെള്ളത്തിൽ മുങ്ങിയത്. നാട്ടുകാരും കർഷകരും ഉൾപ്പെടെ നൂറിലേറെപ്പേർ രാത്രി മുഴുവൻ ശ്രമിച്ചിട്ടും മടവീഴ്ച തടയാനായില്ലെന്ന് കണ്‍വീനർ ഗിരീഷ് കിഴക്കത്തുശ്ശേരി പറഞ്ഞു. പുറത്തെ വെള്ളം താഴ്ന്നാലേ ഇനി അറ്റകുറ്റപ്പണികൾ തുടങ്ങാൻ കഴിയു. പെട്ടിയുടേയും പറയുടേയും അറ്റകുറ്റപ്പണികൾ നടത്തി വെള്ളം വീണ്ടും വറ്റിച്ച് വിതയ്ക്കണമെങ്കിൽ രണ്ടു മാസമെങ്കിലും വൈകുമെന്ന് കർഷകർ ചുണ്ടിക്കാട്ടി . വാരിക്കാട്ട് ,ഇടവട്ടം , കൊല്ല കരി , മങ്കഴി ,പടി…
Read Moreകോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂലൈയിൽ
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സഖറിയാസ് കുതിരവേലി രാജിവച്ചു. അടുത്ത പ്രസിഡന്റ് ആരെന്ന് ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് സഖറിയാസ് കുതിരവേലി പറഞ്ഞു. വൈസ് ചെയർപേഴ്സണ്‍ മേരി സെബാസ്റ്റ്യൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരും തൽസ്ഥാനങ്ങൾ രാജിവച്ചു. കേരള കോണ്‍ഗ്രസ് എം യുഡിഎഫിൽ തിരിച്ചെത്തിയതോടെ കോണ്‍ഗ്രസുമായുള്ള മുൻ ധാരണപ്രകാരമാണു രാജി സമർപ്പിച്ചത്. കഴിഞ്ഞ വർഷം മേയ് മൂന്നിനാണു സഖറിയാസ് കുതിരവേലി പ്രസിഡന്റായി ചുമതലയേറ്റത്. കോണ്‍ഗ്രസിലെ സണ്ണി പാന്പാടി പുതിയ പ്രസിഡന്റാകും. കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സഖറിയാസ് കുതിരവേലി എന്നിവർ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് രാജിസമർപ്പിച്ചത്. കേരള കോണ്‍ഗ്രസിന് ഇനി ഒന്നര വർഷം കൂടി ബാക്കിയുണ്ടെന്ന് സഖറിയാസ് കുതിരവേലി പറഞ്ഞു. അവസാനവർഷം കേരള കോണ്‍ഗ്രസ് പ്രതിനിധി തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
Read Moreകാലവർഷം തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും ജലനിരപ്പ് ഉയർന്നു; ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17
കോട്ടയം: കാലവർഷം ശമനമില്ലാതെ തുടരുന്നത് താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും ജലനിരപ്പ് ഉയരാൻ കാരണമായി. ഇന്ന് രാവിലെയും മഴ തുടരുകയാണ്. കിഴക്കു നിന്നുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ല. അതിനാൽ കോട്ടയം ടൗണിലെ അടക്കം പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കാരാപ്പുഴ, തിരുവാർപ്പ്, പതിനാറിൽചിറ പ്രദേശങ്ങളിൽ ആയിരക്കണക്കിന് വീടുകൾ വെള്ളത്തിലാണ്. ഭൂരിപക്ഷം ആളുകളും വീട് വിട്ട് ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറാതെ വീടിനുള്ളിൽ തന്നെ കഴിയുകയാണ്. വീട്ടുപകരണങ്ങളും വളർത്തു മൃഗങ്ങളുമൊക്കെയുള്ളവരാണ് വെള്ളത്തിൽ തന്നെ തുടരുന്നത്. തിങ്കളാഴ്ചയാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്. ഇപ്പോഴും അതേ പടി വെള്ളം കിടക്കുകയാണ്. താഴന്ന പ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിലായതോടെ ഗതാഗതം സ്തംഭിച്ചു.ഇന്നു വെള്ളം ഇറങ്ങുമെന്നു കരുതിയെങ്കിലും രാവിലെ മുതൽ മഴ ആരംഭിച്ചതോടെ ഇനിയും ജലനിരപ്പ് ഉയർന്നേക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ദുരിതാശ്വാസ ക്യാന്പുകളുടെ എണ്ണം 17 ആയി കോട്ടയം: കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നതിന് ജില്ലയിൽ ഇന്നലെ രണ്ടു…
Read Moreമാർ കുര്യാക്കോസ് കുന്നശേരിയുടെ ഒന്നാം ചരമവാർഷികം; കോട്ടയം ജനറൽ ആശുപത്രിക്ക് രണ്ട് ബഗി കാറുകൾ കൈമാറി
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് ആയിരുന്ന മാർ കുര്യാക്കോസ് കുന്നശേരിയുടെ ഒന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത ലഭ്യമാക്കിയ രണ്ട് ബഗി കാറുകൾ കോട്ടയം ജനറൽ ആശുപത്രിക്കു കൈമാറി. ജനറൽ ആശുപത്രി കാന്പസിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരിക്കു കൈമാറി. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ, ജില്ലാ ആരോഗ്യ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. വ്യാസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
Read Moreജീവന് കളഞ്ഞ് യജമാനത്തിയെ രക്ഷിച്ചു! ഷോക്കേറ്റ വീട്ടമ്മയെ വൈദ്യുതകമ്പി കടിച്ചുമാറ്റി രക്ഷിച്ചത് വളര്‍ത്തുനായ; സംഭവം ചെറുതോണിയില്‍
ചെറുതോണി: പൊട്ടിവീണ വൈദ്യുത കന്പിയിൽ ചവിട്ടി ഷോക്കേറ്റ വീട്ടമ്മയെ വളർത്തുനായ രക്ഷിച്ചു. രക്ഷയ്ക്കെത്തിയ നായ ഷോക്കേറ്റു ചത്തു. ചേലച്ചുവട് പെരിയാർവാലി കൈപ്പടമലയിൽ സജീവന്റെ ഭാര്യ ഓമന(50)യ്ക്കാണ് ഷോക്കേറ്റത്. ഇവരെ ചേലച്ചുവട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. പുല്ലുചെത്താൻ പറന്പിലേക്കുപോയ ഇവർ പൊട്ടിവീണ വൈദ്യുത കന്പിയിൽ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. ഇവർ വളർത്തുന്ന നായയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഷോക്കേറ്റുവീണ ഓമനയെ വൈദ്യുത കന്പി കടിച്ചുമാറ്റിയാണ് നായ രക്ഷപ്പെടുത്തിയത്. നായ ഷോക്കേറ്റു ചത്തു.
Read More