കോട്ടയം: കെവിൻ പി. ജോസഫിന്റേതു മുങ്ങിമരണമാണോയെന്നു ഉറപ്പിക്കാൻ തെന്മല ചാലിയക്കരയിലെ പുഴയിൽ കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അടങ്ങുന്ന സംഘം പരിശോധന നടത്തും. സംഭവം കൊലപാതകമാകാനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷണസംഘം മെഡിക്കൽ ബോർഡിനോടു നിർദേശം ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ മെഡിക്കൽ ബോർഡ് യോഗത്തിന്റേതാണു തീരുമാനം. മുങ്ങിമരിക്കുന്നതും മുക്കിക്കൊല്ലുന്നതും എളുപ്പം തിരിച്ചറിയാനാവില്ല. ഇതുകൊണ്ടാണു പരിശോധന നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. തിരുവനന്തപുരത്തു ചേർന്ന ബോർഡ് യോഗത്തിൽ മരണം സംബന്ധിച്ച് അന്തിമ നിഗമനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. അതേസമയം കെവിൻ ഓടിപ്പോയെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് പ്രതികൾ.
Read MoreCategory: Kottayam
കോട്ടമല ഉരുൾപൊട്ടൽ ഭീതിയിൽ; പ്രദേശവാസികളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റും
രാമപുരം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് കോട്ടമല, കുറഞ്ഞിക്കൂന്പൻ മലകളിൽ ഏതു നിമിഷവും ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന ഭീതിയിൽ പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുവാൻ നീക്കങ്ങൾ തുടങ്ങി. മലയിലും അടിവാരത്തുമുള്ള കുടുംബങ്ങളെ തൽക്കാലം കുറഞ്ഞി പള്ളിയുടെ പാരീഷ് ഹാളിലേയ്ക്ക് മാറ്റുവാനാണ് തീരുമാനം. മുൻപ് ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ള പ്രദേശമായ ഇവിടെ ഒരിയ്ക്കൽ കനത്ത മഴയിൽ കോട്ടമലയിൽ നിന്നും കൂറ്റൻ പാറക്കല്ലുകൾ താഴേയ്ക്ക് പതിച്ച് അടിവാരത്തെ കൃഷികൾ വൻതോതിൽ നശിച്ചിരുന്നു. ആളുകൾ അത്ഭുതകരമായി അന്ന് രക്ഷപെടുകയായിരുന്നു. മഴ ശക്തിയായതോടെ മലയുടെ ചില ഭാഗത്തു നിന്നും വൻ മുഴക്കങ്ങൾ കേൾക്കാം. പല സ്ഥലങ്ങളിൽ നിന്നും ശക്തമായ നീരൊഴുക്കുമുണ്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങൾ ഭീതിയിലാണ്. മഴ കനത്തതോടെ ഭയചകിതരായ ജനങ്ങൾ പള്ളിയിലേയ്ക്ക് എത്തുകയായിരുന്നു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന കോട്ടമലയിൽ വൻകിട പാറമടയും, ക്രഷർ യൂണിറ്റും ആരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനെതിരെ വർഷങ്ങളായി സമരങ്ങൾ നടന്നുവരികയാണ്.…
Read Moreതിരുവനന്തപുരത്തെ ഹാഷിഷ് വേട്ട; അടിമാലിയിൽ സർവ്വീസിൽ നിന്നും പുറത്താക്കിയ സബ് ഇൻപെക്ടർ അറസ്റ്റിൽ
അടിമാലി: കഴിഞ്ഞ മെയ് 25ന് തിരുവനന്തപുരത്ത് 11 കിലോ ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ട സബ് ഇൻപെക്ടർ അറസ്റ്റിൽ. രാജാക്കാട് കല്ലോലിക്കൽ വിൻസന്റ് (57)നെയാണ് തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻപെക്ടർ ടി.അിൽകുമാറിന്റെ നേതൃത്വത്തിലൂള്ള സംഘം അടിമാലിയിൽ നിന്നും ചൊവ്വാഴ്ച്ച വൈകുന്നേരം എട്ട് മണിയോടെ അറസ്റ്റ് ചെയ്തത്. തിരുവന്തപുരത്ത് പിടിയലായ വഞ്ചിയൂർ തന്പുരാൻമുക്ക് ഹീര അർക്കേടിയിൽ റിൻസ്(39),തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനൂപ ്(34), തൃശൂർ സ്വദേശി ബിനീഷ് കൂമാർ എന്നിവരാണ് തിരുവനന്തപുരത്ത് മെയ് 25ന് പിടിയിലായത്.ഇവരെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ ഹാഷിഷ് ഓയിൽ എത്തിച്ചത് ഇടുക്കി അടിമാലിയിൽ നിന്നാണെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം അടിമാലിയിൽ എത്തി. ഹാഷിഷ് ഓയിൽ തിരുവനന്തപുരത്ത് എത്തിച്ച വാഹനം അടിമാലി കുരിശുപാറ സ്വദേശിയിടേതാണെന്ന് തിരിച്ചറിഞ്ഞു.സജി വാഹനം അടിമാലി സ്വദേശി അഭിജിത്തിന് വിറ്റതാണെന്ന്…
Read Moreകോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാൻ ഭയമില്ല; കേരള കോൺഗ്രസ് തെരഞ്ഞെടുപ്പുകൾ ഒരുപാടു കണ്ടതാണെന്ന് കെ.എം.മാണി
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നേരിടാൻ കേരള കോൺഗ്രസിനു ഭയമില്ലെന്നു പാർട്ടി ചെയർമാൻ കെ.എം.മാണി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നേരിടാൻ പാർട്ടി തയാറാണ്. കേരള കോൺഗ്രസ് തെരഞ്ഞെടുപ്പുകൾ ഒരുപാടു കണ്ടതാണ്. കോടിയേരിയുടെ വേഷം കൈയിലിരിക്കട്ടെയെന്നും മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതാവ് ടി.വി.എബ്രഹാം അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫും കേരള കോൺഗ്രസും തയാറുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം ചോദിച്ചിരുന്നു.
Read Moreകെവിന്റേത് മുങ്ങി മരണമെന്ന് മെഡിക്കൽ ബോർഡിന്റെ പ്രാഥമിക റിപ്പോർട്ട്
കോട്ടയം: കെവിന്റേത് മുങ്ങി മരണമെന്ന് മെഡിക്കൽ ബോർഡ് പ്രാഥമിക റിപ്പോർട്ട്.പോസ്റ്റ്മോർട്ടം പരിശോധനയിൽ കെവിൻ മുങ്ങി മരിച്ചുവെന്നാണ് കണ്ടെത്തിയത്. ഇത് സ്ഥിരീകരിക്കാനാണ് മെഡിക്കൽ ബോർഡിനു മുന്പാകെ വിഷയം വിട്ടത്. മെഡിക്കൽ ബോർഡ് ഡിജിപിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഇപ്പോൾ മുങ്ങി മരണമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിന് മുൻപ് മെഡിക്കൽ സംഘം തെന്മലയിൽ പരിശോധന നടത്തും. തെന്മലയിൽ കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വിശദമായ പരിശോധന നടത്തിയ ശേഷമാവും അന്തിമ റിപ്പോർട്ട് തയാറാക്കുക.
Read Moreമുന്നിലധികം ആൾക്കാർ കൂടി നിൽക്കരുത്; ആർഎസ്എസ് – സിപിഎം സംഘർഷത്തെത്തുടർന്ന് പൊൻകുന്നം ടൗണിലെ നിരോധനാജ്ഞ; പ്രതീക്ഷ മങ്ങി വ്യാപാരികൾ
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന ആർഎസ്എസ് – സിപിഎം സംഘർഷത്തെത്തുടർന്ന് ജില്ലാ കളക്ടർ ഇന്നലെ മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് വ്യാപാരികൾ. പെരുന്നാൾ കച്ചവടം ലക്ഷ്യം വെച്ച് മേഖലയിലെ തുണിക്കടകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നു. പല ചെറുകിട വ്യാപാരികളും പലിശക്കെടുത്ത പണം കൊണ്ടാണ് പെരുന്നാൾ വിപണിയും സ്കൂൾ വിപണിയും ലക്ഷ്യം വെച്ച് സാധനങ്ങൾ വാങ്ങി കൂട്ടിയത്. എന്നാൽ പോലീസിന്റെ നിർദ്ദേശം രാത്രി എട്ട് മണി കഴിഞ്ഞ് കടകൾ തുറക്കരുതെന്നാണ്. കൂടാതെ മുന്നിലധികം ആൾക്കാർ കൂടി നിൽക്കരുതെന്നും നിർദ്ദേശമുണ്ട് ഇതിനാൽ തന്നെ പകൽ പോലും പൊൻകുന്നം ടൗണിൽ ഇറങ്ങാൻ ആൾക്കാർ മടിക്കുകയാണ്. സമീപ പ്രദേശങ്ങളിൽ നിന്ന് സ്ത്രീകൾ അടക്കമുള്ളവർ പെരുന്നാൾ കോടിയേടുക്കാൻ പൊൻകുന്നത്തെയായിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നതെങ്കിൽ ഏത് നിമിഷവും അക്രമം ഉണ്ടാകാം എന്ന് ഭയന്ന് മറ്റ് പ്രദേശങ്ങളിലേക്കാണ്…
Read Moreചിങ്ങവനത്ത് അടച്ചിട്ടിരുന്ന വീട്ടിൽനിന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചത് നായ്ക്കളുടെ കാൽ തല്ലിയൊടിച്ച ശേഷം; പോലീസ് അന്വേഷണം ആരംഭിച്ചു
ചിങ്ങവനം: അടച്ചിട്ടിരുന്ന വീട്ടിൽനിന്ന് പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്തത് അയൽവാസിയുടെ നായയുടെ കാൽ തല്ലിയൊടിച്ച ശേഷം. സംഭവത്തിൽ ഡോഗ് സ്ക്വാഡ് , സയന്റിഫിക് വിദഗ്ധർ എന്നീ പരിശോധനകൾ ഇന്നു നടക്കും. മെഡിക്കൽ കോളജ് ജീവനക്കാരി ചിങ്ങവനം പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന തുണ്ടിയിൽ രാധാമണിയുടെ വീട്ടിലാണു മോഷണം നടന്നത്. ബന്ധുവിന്റെ ചികിത്സ ആവശ്യത്തിനായി ഞായറാഴ്ച പോയ കുടുംബം ഇന്നലെ വൈകുന്നേരം വീട്ടിൽ എത്തിയപ്പോഴാണു മോഷണ വിവരമറിയുന്നത്. അടുക്കള കതക് കന്പിപ്പാരയ്ക്കു കുത്തിതുറന്ന നിലയിലാണ്. അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും ഒരു പവന്റെ വളയും ഒരു ഗ്രാം കമ്മലുമാണു മോഷണം പോയതെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. അടുത്ത വീട്ടിലെ രണ്ടു നായകളുടെ കാലുകൾ തല്ലിയൊടിച്ച നിലയിലാണെന്ന് അയൽവാസികൾ പറഞ്ഞു. ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreമഴയ്ക്ക് അല്പം ശമനം , കോട്ടയം ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കോട്ടയം: മഴയും വെള്ളപ്പൊക്കവും മൂലം ദുരിതം അനുഭവിക്കുന്നവർക്കായി ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാന്പുകൾ കൂടി തുറന്നു. വിജയപുരം പഞ്ചായത്തിലെ പാറന്പുഴ പിഎച്ച് സെന്റർ, അയർക്കുന്നം സെന്റ് ജോസഫ്സ് സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നത്. ഇതോടെ ക്യാന്പുകളുടെ എണ്ണം മൂന്നായി. കൈപ്പുഴയിലാണ് മറ്റൊരു ക്യാന്പ്. കാറ്റിലും മഴയിലും മൂന്നു ഹെക്ടറിലെ കൃഷി നശിച്ചതായി പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. നാട്ടകം , പനച്ചിക്കാട് കൃഷി ഭവനുകളുടെ കീഴിലുള്ള പ്രദേശങ്ങളിലാണ് കൃഷി നാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു ഹെക്ടറിലെ ഏത്തവാഴ കൃഷിയും ഒരു ഹെക്ടറിലെ ജാതി കൃഷിയുമാണ് നശിച്ചത്. 10.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാലവർഷം തുടങ്ങിയതു മുതൽ ഇതുവരെ 154 വീടുകൾ തകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 21, 63,600 രൂപയാണ് ഥമികമായി കണക്കാക്കിയ നഷ്ടം. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള ഒട്ടുമിക്ക റോഡുകളും വെള്ളത്തിലാണ്. ആയിരക്കണക്കിന് വീടുകളിലും വെള്ളം…
Read Moreമെഡിക്കൽ കോളജിലെ രോഗികളുെട മക്കൾക്ക് നവജീവൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ മക്കൾക്ക് ,ബാഗ്, കുട, നോട്ട് ബുക്ക് എന്നിവയടങ്ങിയ പഠനോപകരണ കിറ്റ് നവജീവന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. നവജീവൻ ട്രസ്റ്റി പി.യു.തോമസ് ആമുഖ സന്ദേശം നൽകി. ഫാ.തോമസ് മതിലകം, ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ, ഗാന്ധിനഗർ എസ്.ഐ. അനൂപ് ജോസ് എന്നിവർ സന്നിഹിതരായിരുന്നു. വൃക്ക, കാൻസർ, എന്നീ രോഗം ബാധിച്ചവരുടെയും, ദീർഘകാലമായി ചികിത്സയിൽ കഴിയുന്നവരുമായ രോഗികളുടെയും മക്കൾക്കാണ് കിറ്റ് വിതരണം ചെയ്തത്. കോട്ടയം സി എംഐ സെന്റ് ജോസഫ്സ് പ്രൊവിൻഷ്യാൾ ഹൗസുമായി ചേർന്നാണ് പഠനോപകരണ കിറ്റ് വിതരണം ചെയ്തത്.
Read Moreഫേസ് ബുക്ക് ലൈവ് നൽകി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്..? സുഹൃത്തിന്റെ ജീവൻ രക്ഷിക്കാനായ സന്തേഷത്തിൽ ബാബുരാജ്; ആ രാത്രിയിൽ സംഭവിച്ചതിനെക്കുറിച്ച് പറയുന്നത്
കടുത്തുരുത്തി: കുടുംബ വഴക്കിനെ തുടർന്ന് സുഹൃത്തിന്റെ സമയോചിതമായ ഇടപെടൽ യുവാവിനെ രക്ഷപ്പെടുത്തി. ഇന്നലെ വെളുപ്പിന് രണ്ടു മണിയോടെ വെള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാരിക്കോടിലാണ് സംഭവം. മൂർക്കാട്ടുപടിയിൽ അൻസില സ്റ്റുഡിയോ നടത്തുന്ന കാരിക്കോട് സ്വദേശി ബാബുരാജ് വട്ടക്കാട്ടിലാണ് തന്റെ സുഹൃത്ത് കൂടിയായ യുവാവിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. സ്റ്റുഡിയോയിലെ ജോലിക്കിടയിലാണ് ഫേസ് ബുക്കിലൂടെ വെളുപ്പിന് രണ്ടു മണിയോടെ ലൈവ് കാണുന്നത്. അപ്പോൾ തന്നെ ബാബുരാജ് വെള്ളൂർ പോലീസിൽ വിവരമറിയിച്ചു. എന്നാൽ സ്റ്റേഷനിൽ ജീപ്പില്ലെന്ന കാരണത്താൽ പോലീസ് എത്താൻ വൈകിയപ്പോൾ ബാബുരാജ് തന്നെ യുവാവിന്റെ വീട്ടിൽ എത്തുകയും പുറകുവശത്തെ വാതിലിലൂടെ അകത്ത് കടന്ന് യുവാവിനെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു. . ബാബുരാജ് ചെല്ലുന്പോൾ കട്ടിലിൽ കയറിനിന്ന് കഴുത്തിൽ കുടുക്കിട്ടു നിൽക്കുകയായിരുന്നു.മൊബൈൽ ഫോണ് ജനലിൽ ഓണാക്കി വച്ചിരിക്കുകയായിരുന്നു. ഈ സമയം വീടിനുള്ളിൽ യുവാവിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. യുവാവ് അവിവാഹിതനാണ്. ഇതേസമയം…
Read More