ചിറക്കടവിൽ ആ​യു​ധം താ​ഴെവയ്​ക്കാ​തെ സിപി​എം- ആ​ർഎ​സ്എ​സ് സം​ഘ​ർ​ഷം; ഭീ​തിമാറാതെ നാ​ട്ടു​കാ​ർ; അ​നു​ര​ഞ്ജ​ന ച​ർ​ച്ച​കൾ  പ്ര​ഹ​സ​ന​മാ​കു​ന്നു

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് മേ​ഖ​ല​യി​ൽ ആ​യു​ധം താ​ഴെവയ്​ക്കാ​തെ സിപി​എം- ആ​ർഎ​സ്എ​സ് സം​ഘ​ർ​ഷം പ​തി​വാ​യ​തോ​ടെ ജ​നജീ​വിതം ദു​രി​ത​ത്തി​ൽ. ഇ​ന്ന​ലെ വൈ​കി​ട്ട് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് വെ​ട്ടേ​ൽ​ക്കു​ക​യും നാ​ലു​പേ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ​മാ​സ​ങ്ങ​ളാ​യി മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഒാരോ അ​ക്ര​മം ന​ട​ക്കു​ന്പോ​ൾ വി​ളി​ക്കു​ന്ന അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ളും സ​ർ​വ്വ​ക​ക്ഷി​യോ​ഗ​ങ്ങ​ളും വെ​റും പ്ര​ഹ​സ​ന​മാ​കു​ന്നു. സ​ർ​വ്വ ക​ക്ഷി​യോ​ഗ​ങ്ങ​ളി​ൽ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യു​ള്ള ഏ​ത് തീ​രു​മാ​ന​ത്തെ​യും പി​ന്തു​ണ​ക്കു​മെ​ന്ന പ​തി​വ് പ​ല്ല​വി​യാ​ണ് സി​പി​എം- ആ​ർഎ​സ്​എ​സ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​തെ​ങ്കി​ലും ഇ​വ​യെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി അ​ക്ര​മ​പ​ര​ന്പ​ര അ​ഴി​ച്ച് വി​ടു​ക​യാ​ണ് ഇ​രു​കൂ​ട്ട​രും. ഏ​ത് നി​മി​ഷ​വും അ​ക്ര​മം ഉ​ണ്ടാ​കാ​മെ​ന്ന സാ​ഹ​ച​ര്യ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ മാ​സ​ങ്ങ​ളാ​യി ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഏ​ഴു മ​ണി ക​ഴി​യു​ന്ന​തോ​ടെ ആ​ൾ​ക്കാ​ർ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​ക്കു​ന്ന​തി​നാ​ൽ വ്യാ​പാ​ര​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഇ​രു​കൂ​ട്ട​രും ത​ന്പ​ല​ക്കാ​ട് മേ​ഖ​ല​യി​ൽ അ​ക്ര​മ പ​ര​ന്പ​ര അ​ഴി​ച്ചു​വി​ട്ട​തി​നെ തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 13ന് ​കോ​ട്ട​യം എ​ഡി​എം…

Read More

പോലീസ് ജീപ്പിലിരുന്ന് കെ​വി​ൻ കൊ​ല​ക്കേ​സി​ലെ പ്ര​തി​യു​ടെ വീഡി​യോ കോ​ൾ: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

കോ​ട്ട​യം: കെ​വി​ൻ കൊ​ല​ക്കേ​സി​ലെ പ്ര​തി പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ ബ​ന്ധു​ക്ക​ളു​മാ​യി വീഡി​യോ കോ​ളി​ൽ സം​സാ​രി​ച്ച​ത് അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​വ്. കോ​ട്ട​യം എ​സ്പി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. സ്പെ​ഷ​ൽ ബ്രാ​ഞ്ചി​നോ​ട് 24 മ​ണി​ക്കൂ​റി​ന​കം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഏ​റ്റു​മാ​നൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഷെ​ഫി​നാ​ണ് വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ച​ത്. പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ഇ​രു​ന്ന് ഷെ​ഫി​ൻ ബ​ന്ധു​വി​ന്‍റെ ഫോ​ണി​ലൂ​ടെ വീ​ട്ടു​കാ​രെ ക​ണ്ട് സം​സാ​രി​ച്ച​ത്.

Read More

കെവിൻ വധം:  തട്ടുകടക്കാരൻ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു;  സംഭവ ദിവസം പ്രതികൾ കടക്കാരനുമായി തർക്കത്തിലേർപ്പെട്ടിരുന്നു

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സി​ൽ സാ​ക്ഷി​യാ​യ ഗാ​ന്ധി​ന​ഗ​റി​ലെ ത​ട്ടു​ക​ട​ക്കാ​ര​ൻ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞു. സം​ഭ​വ​ദി​വ​സം രാ​ത്രി പ്ര​തി​ക​ൾ ഗാ​ന്ധി​ന​ഗ​റി​ലെ ത​ട്ടു​ക​ട​യി​ൽ എ​ത്തു​ക​യും അ​വി​ടെവച്ച് ക​ട​ക്കാ​ര​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ലാ​ണ് പ്ര​തി​ക​ളാ​യ കൊ​ല്ലം തെന്മല ഒ​റ്റ​ക്ക​ൽ ഷി​യാ​നു ഭ​വ​നി​ൽ ഷാ​നു ചാ​ക്കോ(26), പു​ന​ലൂ​ർ തെ​ങ്ങും​ത​റ പു​ത്ത​ൻ​വീ​ട്ടി​ൽ മ​നു മു​ര​ളീ​ധ​ര​ൻ(26), കൊ​ല്ലം പ​ത്ത​നാ​പു​രം ഇ​ട​മ​ണ്‍ 34 തേ​ക്കി​ൽ​കൂ​പ്പ് നി​ഷാ​ന മ​ൻ​സി​ലി​ൽ നി​യാ​സ് മോ​ൻ (ചി​ന്നു- 23), റി​യാ​സ് മ​ൻ​സി​ലി​ൽ ഇ​ബ്രാ​ഹിം റി​യാ​സ് (26), താ​ഴ​ത്തു​വീ​ട്ടി​ൽ ഇ​ഷാ​ൻ (20), പു​ന​ലൂ​ർ ചാ​ലു​പ​റ​ന്പി​ൽ നി​ഷാ​ദ്(24), മ​രു​ത​മ​ണ്‍ ഷെ​ഫി​ൻ(27), പു​ന​ലൂ​ർ ഇ​ള​ന്പ​ലി​ൽ ടി​റ്റോ ജെ​റോം(23) എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള 13 പ്ര​തി​ക​ളെ​യു​മാ​ണു ത​ട്ടു​ക​ട​ക്കാ​ര​ൻ തി​രി​ച്ച​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ 27നു ​പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണു മാ​ന്നാ​നം പ​ള്ളി​ത്താ​ഴെ​യു​ള്ള വീ​ട്ടി​ലെ​ത്തി​യ സം​ഘം കെ​വി​നെ​യും അ​നീ​ഷി​നെ​യും ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. അ​നീ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​ത്തും മു​ന്പു പ്ര​തി​ക​ൾ ഗാ​ന്ധി​ന​ഗ​റി​ലെ ലോ​ഡ്ജി​ൽ മൂ​ന്ന് മു​റി​യെ​ടു​ത്തു. ഇ​വി​ടെ​വ​ച്ചാ​ണ്…

Read More

പാലായിൽ യൂത്ത്കോൺഗ്രസുകാർ ഉമ്മൻചാണ്ടിയുടെ കോലം കത്തിച്ചു; പ്ര​തി​ഷേ​ധ​ക്കാ​ർ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​ജീ​വ​പ്ര​വ​ർ​ത്ത​ക​ര​ല്ലെ​ന്ന് നേ​താ​ക്ക​ൾ

കോ​ട്ട​യം: പാ​ലാ​യി​ൽ ഉ​മ്മ​ൻചാ​ണ്ടി​ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ൽ​കി കോ​ണ്‍​ഗ്ര​സി​നെ വ​ഞ്ചി​ച്ചെ​ന്നാ​രോ​പ​ിച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ രാ​ത്രി​യാ​ണു ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​ർ ഉ​മ്മ​ൻചാ​ണ്ടി​യു​ടെ കോ​ലം ക​ത്തി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​നെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് അ​ടി​യ​റ​വു വ​ച്ച ഉ​മ്മ​ൻ ചാ​ണ്ടി​ക്കും കെ.​എം. മാ​ണി​ക്കും എ​തി​രെ യു​വാ​ക്ക​ൾ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ബ​ന്ധം പാ​ലാ​യി​ൽ അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല. മു​ന്പും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മാ​ണി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​ജീ​വ​പ്ര​വ​ർ​ത്ത​ക​ര​ല്ലെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Read More

രാ​ജ്യ​സ​ഭാ സീ​റ്റ് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കോൺഗ്രസിലെ പൊതുവികാരം പരിഗണിക്കേണ്ടതായിരുന്നു: തിരുവഞ്ചൂർ

കോ​ട്ട​യം: രാ​ജ്യ​സ​ഭാ സീ​റ്റ് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കോ​ണ്‍​ഗ്ര​സി​ലെ പൊ​തു​വി​കാ​രം പ​രി​ഗ​ണി​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നു മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ത് ഉ​മ്മ​ൻ​ചാ​ണ്ടി ത​നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മ​ല്ല. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും എം.​എം. ഹ​സ​നും കൂ​ടി ചേ​ർ​ന്നാ​ണു തീ​രു​മാ​നി​ച്ച​ത്. സീ​റ്റ് സം​ബ​ന്ധി​ച്ചു പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​മ​ർ​ഷം തു​ട​രു​ക​യാ​ണ്. പാ​ർ​ട്ടി സ​മി​തി​ക​ൾ ചേ​ർ​ന്നാ​ലേ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കൂ​വെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു രാ​ജ്യ​സ​ഭാ സീ​റ്റ് വി​ട്ടു​കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ കോ​ണ്‍​ഗ്ര​സി​ലെ യു​വ എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പെ​ടെ ഒ​രു വി​ഭാ​ഗം ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു നി​ർ​ണാ​യ​ക യോ​ഗം ചേ​രും. തി​രു​വ​ന​ന്ത​പു​ര​ത്തു രാ​വി​ലെ 11നു ​ക​ന്‍റോണ്‍​മെ​ന്‍റ് ഹൗ​സി​ൽ യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ചേ​രു​ന്ന​ത്. അ​നി​ൽ അ​ക്ക​ര, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

Read More

രാജ്യസഭാ സീറ്റിന് അവകാശവാദവുമായി ജോസഫ് ഗ്രൂപ്പും

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ല​ഭി​ച്ച രാ​ജ്യ​സ​ഭാ സീ​റ്റി​ന് അ​വ​കാ​ശ​വാ​ദ​വു​മാ​യി പ​ഴ​യ ജോ​സ​ഫ് വി​ഭാ​ഗ​വും (പി.​ജെ. ജോ​സ​ഫ്) രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ ഇ​ന്നു രാ​വി​ലെ ചേ​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​മെ​ങ്കി​ലും യു​ഡി​എ​ഫ് യോ​ഗ​ത്തി​നു​ശേ​ഷ​മേ പ്ര​ഖ്യാ​പ​നമു​ണ്ടാ​കൂ. കെ.​എം. മാ​ണി, ജോ​സ് കെ. ​മാ​ണി എ​ന്നി​വ​രു​ടെ തീ​രു​മാ​ന​മാ​കും ന​ട​പ്പാ​കു​ക. മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം പോ​ലും തേ​ടി​യേ​ക്കി​ല്ല. രാ​വി​ലെ ത​ല​സ്ഥാ​ന​ത്തു ത​ന്നെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ർ​ല​മെ​ന്‍റ​റി​സ​മി​തി യോ​ഗ​വും ന​ട​ക്കും. രാ​വി​ലെ പ​ത്തി​നു പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​യു​ടെ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി​യി​ലാ​ണു യോ​ഗം. യു​ഡി​എ​ഫി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് മാ​ണി പ്ര​ഖ്യാ​പി​ക്കും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി തി​ങ്ക​ളാ​ഴ്ച​യാ​യ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വൈ​കി​ല്ല.പാ​ർ​ല​മെ​ന്‍റ​റി സ​മി​തി യോ​ഗ​ത്തി​ൽ ജോ​സ​ഫ് വി​ഭാ​ഗം രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും. എ​ന്നാ​ൽ ഇതു കെ.​എം. മാ​ണി പ​രി​ഗ​ണി​ച്ചേക്കില്ല. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​യോ, ജോ​യ് ഏ​ബ്ര​ഹാ​മോ…

Read More

ദേശീയ ഹർത്താൽ: കേരളത്തിൽ ജൂൺ 10ന് കരിദിനം ആചരിക്കും ; വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്  സ​ർ​ക്കാ​രി​ന് സനി​വേ​ദ​നം സമർപ്പിക്കും

കോ​ട്ട​യം: രാ​ഷ്‌‌ട്രീയ കി​സാ​ൻ മ​ഹാ​സം​ഘി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 10ന് ​ന​ട​ക്കു​ന്ന ദേ​ശീ​യ ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ചു കേ​ര​ള​ത്തി​ൽ ക​രി​ദി​നം ആ​ച​രി​ക്കും. ക​ർ​ഷ​ക സ​മ​ര​ങ്ങ​ളെ സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്നും പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം പോ​ലും ക​ർ​ഷ​ക​ന് നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. നാ​ലു വ​ർ​ഷ​മാ​യി​ട്ടും ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളെ ച​ർ​ച്ച​യ്ക്കു​പോ​ലും സ​ർ​ക്കാ​ർ വി​ളി​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു. എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ക, കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കു മി​നി​മം വി​ല നി​ശ്ച​യി​ക്കു​ക, ക​ട​ബാ​ധ്യ​തകൊ​ണ്ട് വ​ല​യു​ന്ന ക​ർ​ഷ​ക​​രെ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നി​വേ​ദ​നം സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വി​ള​വെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ർ​ഷ​ക​ർ തീ​രു​മാ​നി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നാ​ളെ ക​ർ​ഷ​ക​ർ നി​രാ​ഹാ​ര​സ​മ​രം അ​നു​ഷ്ഠിക്കു​മെ​ന്നും ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി​ക്ക് അ​റു​തി​വ​രു​ത്താ​ൽ 14 ജി​ല്ല​ക​ളി​ലും പൊ​തു​വി​ചാ​ര​ണ ന​ട​ത്തു​മെ​ന്നും രാഷ്‌‌ട്രീയ കി​സാ​ൻ മ​ഹാ ​സ​ംഘ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Read More

 അം​ഗ​പ​രി​മി​ത​നാ​യ  ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച്  ലോട്ടറി തട്ടിയെടുത്തയാൾക്കായ് അന്വേഷണം തുടങ്ങി

കോ​ട്ട​യം: അം​ഗ​പ​രി​മി​ത​നാ​യ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് 50 ലോ​ട്ട​റി ടി​ക്ക​റ്റ് ത​ട്ടി​യെ​ടു​ത്ത യു​വാ​വി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ലോ​ഗോ​സ് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. മു​ട്ടു​കാ​ലി​ൽ നി​ന്ന് ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തു​ന്ന കോ​ടി​മ​ത സ്വ​ദേ​ശി​യാ​യ എം.​എം.​അ​ജി​യു​ടെ പ​ക്ക​ൽ​നി​ന്നാ​ണ് യു​വാ​വ് ലോ​ട്ട​റി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. സ​മീ​പ​ത്തു​ള്ള ജ്വ​ല്ല​റി​യി​ലെ സി​സി​ടി​വി​യി​ൽ നി​ന്നും ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു ഈ​സ്റ്റ് എ​സ്ഐ ടി.​എ​സ്. റെ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. യു​വാ​വ് ലോ​ഗോ​സ് ജം​ഗ്ഷ​നി​ൽ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് പ​റ​യു​ക​യും ബാ​ങ്കി​ൽ നി​ന്ന് പ​ണം എ​ടു​ത്തു​ത​രാ​മെ​ന്നും പ​റ​ഞ്ഞാ​ണു ലോ​ട്ട​റി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. എ​ന്നാ​ൽ ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള അ​ജി ഇ​യാ​ളു​ടെ പി​ന്നാ​ലെ ഷോ​പ്പിം​ഗ് കോ​ംപ്ല​ക്സി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. ബാ​ങ്കി​ലെ​ത്തി ചോ​ദി​ച്ച​പ്പോ​ൾ അ​ങ്ങ​നെ ആ​രും ജോ​ലി ചെ​യ്യു​ന്നി​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് ബോ​ധ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്നാ​ണു ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.

Read More

അമ്മ ഉറങ്ങിപ്പോയി! മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; സംഭവം കടുത്തുരുത്തിയില്‍

കോട്ടയം: കടുത്തുരുത്തി പൂഴിക്കോലിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പൂഴിക്കുന്നേൽ അനീഷ്-രേണുക ദന്പതികളുടെ മകളാണ് മരിച്ചത്. രാവിലെ ഒൻപതോടെ കുഞ്ഞിനെ കട്ടിലിൽ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി. തുടർന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് മനസിലാക്കിയാണ് മാതാവ് ഉണർന്നത്. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു.

Read More

കോട്ടയം -കറുകച്ചാൽ-റാന്നി  കെഎസ്ആർടിസി ചെയിൻ സർവീസ് അട്ടിമറിക്കുന്നതായി ആരോപണം

ക​റു​ക​ച്ചാ​ൽ: കോ​ട്ട​യ​ത്തു നി​ന്നും ക​റു​ക​ച്ചാ​ൽ വ​ഴി റാ​ന്നി​ക്ക് ആ​രം​ഭി​ച്ച കെഎസ്ആ​ർ​ടി​സി​യു​ടെ ചെ​യി​ൻ സ​ർ​വീ​സ് അ​ട്ടി​മ​റി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ഇ​തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി എം​ഡി​ക്കും മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ ഒ​ന്നു മു​ത​ലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. കോ​ട്ട​യം ഡി​പ്പോ​യി​ൽ നി​ന്നും റാ​ന്നി​യി​ൽ നി​ന്നും നാ​ലു ബ​സു​ക​ൾ വീ​തം എ​ട്ടു ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​വ​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തോ​ള​മാ​യി സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ച്ചു​രു​ക്കി. ബ​സു​ക​ളു​ടെ എ​ണ്ണം കു​റ​ച്ചി​ട്ടി​ല്ല. പ്ര​തി​ദി​നം 48 സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 32 സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. 16 സ​ർ​വീ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ മാ​സം മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​ർ​ത്തി​യ​ത്. പ്രതി​ദി​നം 8000 മു​ത​ൽ 10000 രൂ​പ വ​രെ നേ​ടി​യി​രു​ന്ന സ​ർ​വീ​സു​ക​ളാ​ണ് വെ​ട്ടി​ച്ചു​രു​ക്കി​യ​ത്. സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ച​തി​ന്‍റെ പി​ന്നി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ഡി​പ്പോ അ​ധി​കൃ​ത​രു​ടെ സ​മീ​പ​ന​മാ​ണെ​ന്നു യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. കെഎ​സ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ…

Read More