കോട്ടയം: നാഗന്പടത്തെ പുതിയ റെയിൽവേ മേൽപാലം ജൂലൈ പകുതിയോടെ ഗതാഗതത്തിനായി തുറന്നുകൊടുത്തേക്കും. പാലത്തിന്റെ സ്ലാബ് ഉറപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഒരു മീറ്റർ കനമുള്ള തടിക്കട്ടകളിലും ഇരുന്പ് ഗർഡറുകളിലും ജാക്കികളിലും ഉറപ്പിച്ചിരുന്ന സ്ലാബ് താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇലാസ്ട്രോമെറിക് ബെയറിംഗുകളിലാണു പാലത്തിന്റെ ബീമുംസ്ലാബും ഉറപ്പിച്ചു നിർത്തുന്നത്. സ്ലാബും അപ്രോച്ച് റോഡും ചേരുന്ന ഭാഗത്ത് ഇനി കോണ്ക്രീറ്റ് ചെയ്യാനുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി മഴ പെയ്യുന്നതിനാൽ മണ്ണടിക്കാൻ സാധിച്ചിരുന്നില്ല. ഇന്നലെ മഴ മാറിയതിനാൽ മണ്ണടിക്കൽ ജോലി ആരംഭിച്ചിരുന്നു. രണ്ടു മൂന്നു ദിവസം തെളിവ് ലഭിച്ചാൽ മാത്രമേ മണ്ണടിക്കൽ ജോലി പൂർത്തിയാകുകയുള്ളു. തുടർന്ന് മെറ്റൽ നിരത്തൽ ആരംഭിക്കും. മെറ്റൽ നിരത്തി റോഡ് നിർമിച്ചു കഴിഞ്ഞാൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്യും. മീനച്ചിലാറിന്റെ ഭാഗത്തുനിന്നും വീതിയിൽ വളച്ചാണു പാലത്തിലേക്ക് അപ്രോച്ച് റോഡ് നിർമിച്ചിരിക്കുന്നത്. കുത്തനെയുള്ള കയറ്റം ഒഴിവാക്കാനായിട്ടാണു വളച്ച് വീതിയിൽ റോഡ് നിർമിച്ചിരിക്കുന്നത്.…
Read MoreCategory: Kottayam
കെവിൻ വധം : അറസ്റ്റിലായ എഎസ്ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കു കാരണം കാണിക്കൽ നോട്ടീസ്
കോട്ടയം: കെവിൻ വധവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രണ്ടു പോലീസുകാർക്ക് അന്വേഷണ ഉദ്യോഗസ്ഥർ കാരണം കാണിക്കൽ നോട്ടീസ് നൽകി. കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയവരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിൽ അറസ്റ്റിലായ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കാണു നോട്ടീസ്. കേസിനാസ്പദമായ സംഭവം നടന്ന ദിവസത്തെ കാര്യങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ ശരിയാണോയെന്നു പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പി വിനോദ് പിള്ളയെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. കാരണം കാണിക്കൽ നോട്ടീസിലുള്ള റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിൽ വിശദമായി ചോദ്യംചെയ്യും.ഡിവൈഎസ്പി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക.
Read Moreകെവിൻ വധക്കേസിൽ അന്വേഷണം തൃപ്തികരമല്ല; കേസ് സിബിഐയ്ക്ക് വിടണമെന്ന് ദളിത് സംഘടനകൾ; 19ന് കളക്ടറേറ്റ് മാർച്ചും ധർണയും
കോട്ടയം: കെവിൻ വധക്കേസിൽ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി ദളിത് സംഘടനകൾ സമരത്തിന്. 19ന് കെവിന്റെ വീട്ടിൽ നിന്ന് കോട്ടയം കളക്ടറേറ്റില്ക്കേ് കൂറ്റൻ മാർച്ചും വൈകുന്നേരം അഞ്ചു വരെ കളക്ടറേറ്റിനു മുന്നിൽ ധർണയും സംഘടിപ്പിക്കാൻ 32 സംഘടനകൾ ചേർന്ന ദളിത് സംയുക്ത സമിതി തീരുമാനിച്ചു. ഇപ്പോഴത്തെ അന്വേഷണ സംഘത്തിൽനിന്ന് കേസ് മാറ്റി സിബിഐയെ ഏൽപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. കെവിന്റേത് ദുരഭിമാന കൊലയാണ്. ഇതൊരു ഗൗരവമേറിയ കേസാണ്. പ്രതികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. എന്നാൽ അന്വേഷണം അത്തരത്തിലല്ല നീങ്ങുന്നതെന്ന് ദളിത് സംയുക്ത സമിതി കണ്വീനർ അഡ്വ.പി.ഒ.ജോണ് വ്യക്തമാക്കി. കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പ്രതികൾക്കൊപ്പം തന്നെ പോലീസ് ഓഫീസർമാരും കുറ്റാരോപിതരാണ് എന്നാണ് പുറത്തു വന്ന തെളിവുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ജില്ലാ പോലീസ് മേധാവി, എസ്ഐ എന്നിവർക്കെതിരേ കേസില്ല. എഎസ്ഐ, പോലീസ് ഡ്രൈവർ എന്നിവർക്കെതിര നിസാര കേസാണുള്ളത്. കെവിൻ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ…
Read Moreജെസ്ന എവിടെ ? പ്രാദേശികതലത്തിൽ അന്വേഷണം ശക്തമാക്കും; ജെസ്നയെ കണ്ടെത്താം എന്ന അടിക്കുറിപ്പോടെ കൂടി പത്തിടങ്ങളിൽ പെട്ടിസ്ഥാപിക്കാനൊരുങ്ങി പോലീസ്
പത്തനംതിട്ട: ജെസ്ന എന്ന പെണ്കുട്ടിയുടെ തിരോധാനം കേരളാ പോലീസിനു മുമ്പിൽ ചോദ്യചിഹ്നമാകുന്നു. അവസാനമില്ലാത്ത അന്വേഷണമായി ഇതു നീളുന്പോൾ ഉന്നത ഉദ്യോഗസ്ഥർക്കടക്കം ഉറക്കംകെടുന്നു.ഓരോ ദിനവും പല വിവരങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ഇതൊന്നും വിശ്വാസയോഗ്യമായി എടുക്കാൻ കഴിയുന്നവയല്ലെന്ന് അന്വേഷണസംഘം. ഇവയിൽ ഏറെയും നാട്ടിലെ സംസാര വിഷയങ്ങളും. വ്യക്തമായ തെളിവുകളോ വിവരങ്ങളോ ഇക്കാര്യത്തിൽ പോലീസിനു നൽകാൻ ആരും തയാറായിട്ടുമില്ല. ബന്ധുക്കളിൽ നിന്നടക്കം വിവരശേഖരണത്തിനു പോലീസ് നടത്തിയ ശ്രമങ്ങളിലും തിരോധാനവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു സൂചനയും ലഭിച്ചിട്ടില്ല. വിവരങ്ങൾ ശേഖരിക്കുന്നതിനായി പെട്ടി സ്ഥാപിക്കാനാണ് ഇനിയുള്ള നീക്കം. ജെസ്്നയെ കണ്ടെത്താം എന്ന അടിക്കുറിപ്പോടെ ഇതിനുള്ള പെട്ടി തയാറായിക്കൊണ്ടിരിക്കുന്നു. ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളി എസ്്ഡി കോളജ്, ജെസ്നയുടെ വീട് സ്ഥിതി ചെയ്യുന്ന മുക്കൂട്ടുതറ, വെച്ചൂച്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ പെട്ടികൾ സ്ഥാപിക്കും. ജെസ്നയെക്കുറിച്ചും തിരോധാനത്തെക്കുറിച്ചും അറിയാവുന്ന വിവരങ്ങൾ പേരു വെളിപ്പെടുത്താതെ തന്നെ എഴുതി പെട്ടിയിൽ നിക്ഷേപിക്കാനാകും. കോളജിലും പരിസരത്തും…
Read Moreപിന്നെ എങ്ങോട്ടു പോയി? കെഎസ്ടിപിയുടെ റോഡ് നവീകരണത്തിന് കൊണ്ടുവന്നുവന്ന ജെസിബി മോഷണം പോയ സംഭവം; കോയമ്പത്തൂർ വരെ എത്തിയതായി സിസിടിവി ദൃശ്യം
കോട്ടയം: കോട്ടയം ടൗണിൽനിന്ന് കടത്തിക്കൊണ്ടു പോയ ജെസിബി തമിഴ്നാട്ടിലെത്തി അപ്രത്യക്ഷമായി. ഒന്നര മാസം കഴിഞ്ഞിട്ടും ജെസിബി കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രിൽ 21നാണ് നഗരത്തിലെ ബേക്കർ ജംഗ്ഷനിൽനിന്നും ജെസിബി തട്ടിയെടുത്തത്. പരാതി ലഭിച്ചയുടൻ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ കോയന്പത്തൂർ വരെയെത്തി. കോയന്പത്തൂരിൽ ജെസിബി കടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് എങ്ങോട്ടു പോയി എന്നു കണ്ടെത്താനായില്ല. പോലീസ് സംഘം ഏതാനും ദിവസം തമിഴ്നാട്ടിൽ പലയിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ജെസിബിയുടെ പൊടിപോലും കണ്ടെത്താനായില്ല. ബേക്കർ ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിനു ജെസിബി ഓടിച്ചുപോകുന്നതു കണ്ടെത്താൻ കഴിഞ്ഞു. പകൽ പണിക്ക് ശേഷം രാത്രിയിൽ റോഡരികിൽ പാർക്കുചെയ്തിരുന്ന ജെസിബിയാണ് കാണാതായത്. കോട്ടയം നഗരത്തിലെ കെഎസ്ടിപിയുടെ റോഡ് നവീകരണ ജോലിക്കായി കരാറുകാരൻ എത്തിച്ച ജെസിബിയാണു കാണാതായത്.
Read Moreകെവിൻ വധം: പ്രതി ചാക്കോയ്ക്ക് നെഞ്ചുവേദന; കോട്ടയം മെഡിക്കൽ കോളജിലെ പ്രാഥമിക പരിശോധനയിൽ ഹൃദ്രോഗമില്ലെന്ന് ഡോക്ടർമാർ
ഗാന്ധിനഗർ: കെവിൻ വധക്കേസിലെ പ്രതിയും കെവിന്റെ ഭാര്യ നീനുവിന്റെ പിതാവുമായ ചാക്കോയെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നു രാവിലെ ഒൻപത് മണിയോടെയാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇയാൾ ഹൃദ്രോഗിയാണെന്നും രണ്ട് ബ്ലോക്ക് ഉണ്ടെന്നും പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ ഹൃദ്രോഗമുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഛർദിൽ അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി. അവിടെ പോലീസ് കാവലിൽ കിടക്കുകയാണ്.ചാക്കോയെ വിശദമായി ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. കസ്റ്റഡി സമയം ഇന്ന് അവസാനിക്കും.
Read Moreനീറ്റിൽ നീറ്റായി മഞ്ജുഷ… ദർശന അക്കാദമിയുടെ കരുതൽ പ്രോത്സാഹനമായി; ദുരിതങ്ങളുടെ വേലിയേറ്റങ്ങൾക്കിടയിലും മഞ്ജുഷയുടെ റാങ്കിന് പത്തരമാറ്റ്
ജിബിൻ കുര്യൻ കോട്ടയം: ആരുടെയും കണ്ണുനിറയ്ക്കുന്ന ദുരിതങ്ങളുടെ വേലിയേറ്റങ്ങൾക്കിടയിൽ മിന്നിത്തിളങ്ങി, നീറ്റ് പരീക്ഷയിൽ മഞ്ജുഷയ്ക്ക് 77-ാം റാങ്ക്. ദർശന അക്കാദമിയുടെ കരുതലാണ് ദുരിതങ്ങൾക്കിടയിലും മഞ്ജുഷയ്ക്കു പ്രോത്സാഹനമായത്. അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആലപ്പുഴ തത്തംപള്ളി തെക്കേവിളിയിൽ പരേതനായ പുരുഷോത്തമന്റെയും ചെല്ലമ്മയുടെ മകളായ കെ.പി. മഞ്ജുഷ എസ്സി വിഭാഗത്തിലാണ് 77-ാം റാങ്ക് നേടിയത്. തീർത്തും നിർധന കുടുംബമാണ് മഞ്ജുഷയുടേത്. ആലപ്പുഴ സെന്റ് ആന്റണീസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെന്നിത്തലയിലെ നവോദയ വിദ്യാലയത്തിലായിരുന്നു പ്ലസ്ടു പഠനം. ഏഴു വർഷങ്ങൾക്കു മുന്പ് പിതാവ് മരിച്ചതോടെ അമ്മ ചെല്ലമ്മയാണ് മഞ്ജുഷയെയും സഹോദരിയെയും പഠിപ്പിച്ചത്. മിടുക്കിയായിരുന്നതിനാൽ പ്ലസ്ടുവിനു പഠിക്കുന്പോൾതന്നെ എൻട്രൻസ് പരിശീലനത്തിനു സ്കൂളിലെ അധ്യാപകർ ചേർത്തിരുന്നു. അമ്മ ചെല്ലമ്മയ്ക്കു ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന ചെറിയ വരുമാനംകൊണ്ടു മഞ്ജുഷയെ പഠിപ്പിക്കാൻ സാധിക്കാതെ വന്നതോടെ സ്കൂളിലെ അധ്യാപകർ കോട്ടയം ദർശന അക്കാദമിയുമായി ബന്ധപ്പെട്ടു. ഇതോടെയാണ് മഞ്ജുഷയുടെ…
Read Moreകെവിന്റെ കൊലപാതകം ; കൈക്കൂലി വാങ്ങിയ കേസിൽ പ്രതികളായ പോലീസുകാരുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം കോടതിയിലേക്ക്
കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുടെ കൈയിൽനിന്നു കൈക്കൂലി വാങ്ങി ഒത്താശ ചെയ്ത കേസിൽപ്പെട്ട പോലീസുകാരുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്. നാളെ ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതിയിൽ നല്കും. ഗാന്ധിനഗർ സ്റ്റേഷനിലെ മുൻ എഎസ്ഐ ടി.എം. ബിജു, മുൻ സിപിഒ ഡ്രൈവർ എം.എൻ. അജയകുമാർ എന്നിവർക്കാണ് ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ രണ്ടു ദിവസമാണു വാദം നടന്നത്. മൂന്നുദിവസത്തേക്കു കസ്റ്റഡിയിൽ വേണമെന്നാണു അന്വേഷണസംഘം ആവശ്യപ്പെട്ടത്. പ്രതികൾ ചെയ്ത കുറ്റം സംബന്ധിച്ചു വിശദമായി അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കോടതി പ്രതികൾക്കു ജാമ്യമനുവദിക്കുകയായിരുന്നു. മുഖ്യപ്രതി ഷാനുവിന്റെ മൊഴിയില്ലെന്നും സാക്ഷിമൊഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. മൂന്നു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് വലിയ ആഘാതമായി. കെവിൻ കേസിനെ ഇതു ബാധിക്കുമോ…
Read Moreകെവിന്റെ പോസ്റ്റ്മോർട്ടം കോട്ടയത്ത് നടത്താൻ ആരു പറഞ്ഞു ? തിരുവഞ്ചൂർ രാധാകൃഷ്ണന് എംഎൽഎയുടെ പരാതി ഗൗരവമേറുന്നു
കോട്ടയം: കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ് മോർട്ടം നടപടികൾ ശരിയായ രീതിയിലല്ല നടത്തിയതെന്ന തിരുവഞ്ചൂർ രാധാകൃഷ് ണൻ എംഎൽഎയുടെ പരാതി ഗൗരവമേറിയതാകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തേണ്ട പോസ്റ്റ്മോർട്ടം കോട്ടയത്തേക്ക് കൊണ്ടുവന്നത് ആരു പറഞ്ഞിട്ടാണെന്ന ചോദ്യം ഉയരുന്നു. ഇങ്ങനെയൊരു ആവശ്യം ബന്ധുക്കൾ ഉന്നയിച്ചോ? ഉന്നയിച്ചെങ്കിൽ ആരെങ്കിലും ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരുന്നു. കൊല്ലം തെൻമല ചാലിയേക്കര പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം പോലീസ് സർജന്റെ മേൽനോട്ടത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ സ്വീകരിക്കേണ്ടിയിരുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചൂണ്ടിക്കാട്ടി. എന്നാൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് കോട്ടയത്തെ പോലീസ് സർജന്റെ കീഴിലാണു പോസ്റ്റ്മോർട്ടം നടത്തിയത്. സർക്കാരിന്റെ പുതുക്കിയ ഉത്തരവ് പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കണ്ടെത്തുന്ന മൃതദേഹം തിരുവനന്തപുരം പോലീസ് സർജനും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പോസ്റ്റ്മോർട്ടത്തിനു കോട്ടയം സർജനും മേൽനോട്ടം വഹിക്കണമെന്നാണു ചട്ടമെന്നു മുൻആഭ്യന്തരമന്ത്രി കൂടിയായ…
Read Moreകെവിൻ വധത്തിൽ നടപടി നേരിട്ട എഎസ്ഐ ഉമ്മൻചാണ്ടിയുടെ അടുപ്പക്കാരനെന്നു കോടിയേരി
കോട്ടയം: കെവിൻ വധത്തിൽ കോണ്ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെവിൻ വധക്കേസിൽ നടപടി നേരിട്ട ഗാന്ധിനഗർ എഎസ്ഐക്ക് കോണ്ഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് കോടിയേരി ആരോപിച്ചു. യുഡിഎഫ് കാലത്തെ പോലീസ് അസോസിയേഷേൻ നേതാവായിരുന്നു നടപടി നേരിട്ട എഎസ്ഐ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമുണ്ടാക്കാൻ എഎസ്ഐ പ്രവർത്തിച്ചെന്നും ഇത്തരക്കാരെ സർവീസിൽനിന്ന് പുറത്താക്കി മാതൃക കാണിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രതികൾക്ക് ഡിവൈഎഫ്ഐ ബന്ധമുണ്ടെന്നു മനസിലായിട്ടും പോലീസ് അറസ്റ്റ് ചെയ്യാൻ തയാറായെന്നും കോടിയേരി കോട്ടയത്ത് വിശദീകരണയോഗത്തിൽ സംസാരിക്കവെ ചൂണ്ടിക്കാട്ടി.
Read More