പാലായിൽ യൂത്ത്കോൺഗ്രസുകാർ ഉമ്മൻചാണ്ടിയുടെ കോലം കത്തിച്ചു; പ്ര​തി​ഷേ​ധ​ക്കാ​ർ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​ജീ​വ​പ്ര​വ​ർ​ത്ത​ക​ര​ല്ലെ​ന്ന് നേ​താ​ക്ക​ൾ

കോ​ട്ട​യം: പാ​ലാ​യി​ൽ ഉ​മ്മ​ൻചാ​ണ്ടി​ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ൽ​കി കോ​ണ്‍​ഗ്ര​സി​നെ വ​ഞ്ചി​ച്ചെ​ന്നാ​രോ​പ​ിച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം.

ഇ​ന്ന​ലെ രാ​ത്രി​യാ​ണു ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​ർ ഉ​മ്മ​ൻചാ​ണ്ടി​യു​ടെ കോ​ലം ക​ത്തി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​നെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് അ​ടി​യ​റ​വു വ​ച്ച ഉ​മ്മ​ൻ ചാ​ണ്ടി​ക്കും കെ.​എം. മാ​ണി​ക്കും എ​തി​രെ യു​വാ​ക്ക​ൾ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.

കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ബ​ന്ധം പാ​ലാ​യി​ൽ അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല. മു​ന്പും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മാ​ണി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​ജീ​വ​പ്ര​വ​ർ​ത്ത​ക​ര​ല്ലെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Related posts