കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ തിരുത്താൻ തയാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
Read MoreCategory: Kottayam
കെവിൻ കൊലപാതകം: നീനുവിന്റെ സുഹൃത്തിനെ കൊല്ലാനും ക്വട്ടേഷൻ നൽകിയിരുന്നു
കോട്ടയം: മാന്നാനം സ്വദേശി കെവിന്റെ കൊലപാതവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. നീനുവിന്റെ സുഹൃത്തിനെ കൊല്ലാനും കുടുംബം മുൻപ് ക്വട്ടേഷൻ നൽകിയിരുന്നുവെന്നാണ് വിവരം. തെന്മല സ്വദശിയായ സുഹൃത്തിനെ വെട്ടിപരിക്കേൽപിക്കാനാണ് ശ്രമം നടന്നത്. രണ്ടര വർഷം മുൻപായിരുന്നു ഇതെന്നാണ് സൂചന. നീനുവുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ ആക്രമണം നടന്നത്. വീട്ടിലെത്തിയാണ് ക്വട്ടേഷൻ സംഘം ഈ യുവാവിനെ വെട്ടിപരിക്കേൽപിക്കാൻ ശ്രമിച്ചത്. വീട്ടിൽ നിന്നിറങ്ങി ഓടിയാണ് അന്ന് യുവാവ് രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് തെന്മല പോലീസ് സ്റ്റേഷനിൽ ഒരു കേസ് നിലനിന്നിരുന്നുവെന്നും ഇത് പിന്നീട് ഒത്തു തീർപ്പാക്കിയെന്നുമാണ് വിവരം.
Read Moreകാപ്പി കുടിച്ച പണത്തെച്ചൊല്ലി തര്‍ക്കം! കുറിച്ചിയില്‍ ബജി കച്ചവടക്കാരനെ തിളച്ച എണ്ണയില്‍ മുക്കി; ഏഴുപേര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തു
കോട്ടയം: കുറിച്ചിയിൽ ബജി കച്ചവടക്കാരനെ തിളച്ച എണ്ണയിൽ മുക്കിയ സംഭവത്തിൽ കുറിച്ചി സ്വദേശി മോഹനൻ അടക്കമുള്ള ഏഴു പേർക്കെതിരേ വധശ്രമത്തിന് കേസെടുത്തു. പ്രതികൾ ഒളിവിലാണ്. മോഹനനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ചിങ്ങവനം പോലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. കുറിച്ചി കാലായിപ്പടിയിൽ പോലീസ് ക്വാർട്ടേഴ്സിനു മുന്നിൽ ബജിക്കട നടത്തുന്ന മന്ദിരം കവല അന്പാടി വീട്ടിൽ മണിലാലി(35)നാണ് ഗുരുതരമായി പൊള്ളലേറ്റത്. തൊഴിലാളികളായ അർജുനൻ (27), അനുലാൽ (27) എന്നിവർക്കും പൊള്ളലേറ്റു. മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിനാണു സംഭവം. മണിലാലിന്റെ മൊഴി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. മോഹനൻ സ്ഥിരമായി ബജിക്കടയിൽ കാപ്പികുടിക്കാൻ എത്തുന്നതാണ്. ഇന്നലെ ഇയാൾ കാപ്പി കുടിച്ച പണം നല്‍കിയില്ല. ഇതേ ചൊല്ലി ഏറെ നേരം തർക്കം നടന്നു. കുറെ നേരം കഴിഞ്ഞ് ഏതാനും പേരെ കൂട്ടി വന്ന് മണിലാലിനെ ആക്രമിച്ച് തിളച്ച…
Read Moreസംശയരോഗം! ഭാര്യയെ മര്‍ദിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു; യുവാവ് പോലീസ് സ്റ്റേഷനില്‍വച്ച് കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം വൈക്കത്ത്
വൈക്കം: ഭാര്യയെ കസേരയ്ക്ക് അടിച്ചു തലയ്ക്കു പരിക്കേൽപിക്കുകയും തേങ്ങ പൊതിക്കുന്ന ഇരുന്പുപാരയ്ക്ക് അടിച്ചു കാലിനു പൊട്ടലുണ്ടാക്കുകയും ചെയ്തെന്ന കേസിൽ പിടിയിലായ യുവാവ് പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽവച്ചു ബ്ലേഡിനു കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. വൈക്കം കാളിയാട്ടു നട കുറത്തിത്തറയിൽ ജയകുമാർ (45) ആണ് ഭാര്യ ഇന്ദു (40) വിനെ വെള്ളിയാഴ്ച രാത്രി മർദിച്ച കേസിൽ പോലീസ് പിടിയിലായത്. ഇന്ദുവിനെ ഫയർഫോഴ്സ് എത്തി രാത്രിതന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവരുടെ പതിമൂന്നു വയസുള്ള മകൻ മർദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചതു പോലീസിനു ലഭിച്ചിരുന്നു. പോലീസ് കേസ് നടപടി പൂർത്തിയാക്കുന്നതിനിടെ ഇയാൾ ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ സ്റ്റേഷനിലെ ശുചി മുറിയിൽ കയറി മുറിയിലുണ്ടായിരുന്ന ബ്ലേഡുകൊണ്ടു കഴുത്തിലും കൈയിലും മാരകമായി മുറിവേൽപിക്കുകയായിരുന്നു. കഴുത്തിലെ ഞരന്പു മുറിഞ്ഞിരുന്നു. പോലീസ് ഉടൻ താലുക്ക് ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷയ്ക്കുശേഷം കോട്ടയം…
Read Moreമാതാപിതാക്കളോടു പിണങ്ങി വീടുവിട്ടിറങ്ങിയ രണ്ടു കുട്ടികളെ കോട്ടയത്ത് കണ്ടെത്തിl; പോലീസ് ചൈൽഡ് ലൈൻ പ്രവർത്തകർക്കു കൈമാറി
കോട്ടയം: ആസാമിൽ നിന്നും മാതാപിതാക്കളോടു പിണങ്ങി വീടുവിട്ടിറങ്ങി പോന്ന രണ്ടു കുട്ടികളെ കോട്ടയം റെയിൽവേ പോലീസ് കണ്ടെത്തി ചൈൽഡ് ലൈൻ പ്രവർത്തകർക്കു കൈമാറി. പതിനഞ്ചും പതിനേഴും വയസുള്ള കുട്ടികളാണു ഏതാനും ദിവസങ്ങൾക്കു മുന്‍പു ആസാമിൽ നിന്നും വീടുവിട്ടിറങ്ങിയത്. ഇന്നലെ രാത്രിയോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കണ്ട ഇവരെ റെയിൽവേ പോലീസ് ചോദ്യം ചെയ്തതോടെയാണു കുട്ടികൾ വിടുവിട്ടിറങ്ങിയതാണെന്നു ബോധ്യപ്പെട്ടത്. തുടർന്നു ദ്വിഭാഷിയുടെ സഹായത്തോടെയാണു കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്ത കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്‍പാകെ ഹാജരാക്കിയശേഷം സുരക്ഷിതമായി പാർപ്പിക്കും. തുടർന്നു മാതാപിതക്കൾക്കു കൈമാറുമെന്നു ചൈൽഡ് ലൈൻ അധികൃതർ പറഞ്ഞു.
Read Moreപകർച്ചപ്പനി: ആവശ്യത്തിനു ജീവനക്കാരില്ലാതെ പാമ്പാടി താലൂക്ക് ആശുപത്രി; ഒപിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം ആയിരത്തിലധികം
പാന്പാടി: പകർച്ചപ്പനി പടർന്നുപിടിക്കുന്പോൾ ആവശ്യത്തിനു ജീവനക്കാരില്ലാതെ പാന്പാടി ഗവ. താലൂക്ക് ആശുപത്രി. ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. ഒപിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 1000ത്തിലധികമാണ്. 36 നഴ്സുമാരുടെ സേവനം ലഭിക്കേണ്ട താലൂക്ക് ആശുപതിയിൽ 19 നഴ്സുമാരെ മാത്രമാണു നിയമിച്ചിട്ടുള്ളത്. ഇതിൽ നാലുപേർ അവധിയിലാണ്. മറ്റ് രണ്ടു നഴ്സുമാർ പനി ബാധിച്ചു ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ്. ബാക്കിയുള്ള 13 നഴ്സുമാരാണ് രോഗികളെ പരിചരിക്കാനുള്ളത്. കൂടുതൽ നഴ്സുമാരെ നിയമിച്ചില്ലെങ്കിൽ ജോലി നോക്കുന്നവർ കൂടി കിടപ്പിലാകുന്ന അവസ്ഥയിലാണ്. ഒപി സമയത്തിനുശേഷം അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വർധനവുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ എട്ടു വരെ കഴിഞ്ഞദിവസം അത്യാഹിത വിഭാഗത്തിൽ രോഗം ബാധിച്ചെത്തിയവർ 450ൽപ്പരം ആളുകളാണ്. ഒരു ഡോക്ടർമാത്രമാണ് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ളത്.പകർച്ചപ്പനി പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യമായതിനാൽ മുഴുവൻ സമയവും അത്യാഹിത വിഭാഗത്തിൽ തിരക്കാണ്. ഒരു ഡോക്ടറുടെ സേവനം…
Read Moreകെഎസ്ആർടിസിയിൽ ടയർക്ഷാമം രൂക്ഷം; കോട്ടയം ജില്ലയിൽ 40ബസുകൾ കട്ടപ്പുറത്ത്; ഓടുന്നവയിലേറെയും മൊട്ട ടയറെന്ന് ഡ്രൈവർമാർ
കോട്ടയം: ടയർ ക്ഷാമം രൂക്ഷമായതോടെ ജില്ലയിൽ വിവിധ ഡിപ്പോകളിലായി 40 ബസുകൾ കട്ടപ്പുറത്ത്. നിലവിൽ ഓടിക്കുന്ന ബസുകളിൽ ഏറെയും പിൻവശത്ത് തേഞ്ഞു തീർന്ന ടയറുകളിലാണ് ഓട്ടം നടത്തുന്നത്. മഴ കനത്തതോടെ മൊട്ട ടയറിട്ട ഓട്ടം ഏറെ അപകടരമാണെന്നും ഡ്രൈവർമാർ മുന്നറിയിപ്പു നൽകിയിട്ടും നടപടിയില്ല. മഴയുള്ളപ്പോൾ മൊട്ട ടയറിൽ ബ്രേക്ക് ലഭിക്കില്ലെന്നും അപകടസാധ്യത കൂടുതലാണെന്നും ഡ്രൈവർമാർ ഒന്നടങ്കം പരാതിപ്പെടുന്നുന്നു. ഉടനടി ടയറുകൾ ലഭിക്കുന്നില്ലെങ്കിൽ കൂടുതൽ സർവീസുകൾ മുടങ്ങുമെന്നതാണ് സ്ഥിതി. സർവീസ് മുടക്കത്തെത്തുടർന്ന് വിവിധ ഡിപ്പോകളിലായി ദിവസം 25 ലക്ഷം രൂപയുടെ കളക്ഷൻ ഇടിവാണുണ്ടായിരിക്കുന്നത്. കോട്ടയം ഡിപ്പോയിൽ മാത്രം 20 ബസുകളാണു കട്ടപ്പുറത്തിരിക്കുന്നത്. ചങ്ങനാശേരി, പൊൻകുന്നം, എരുമേലി, വൈക്കം, പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിലും ടയർക്ഷാമം രൂക്ഷമാണ്. 70 ടയറുകളാണ് ഒരു മാസം ജില്ലയിൽ കിട്ടേണ്ടതെന്നിരിക്കെ രണ്ടു മാസമായി ഒരു ടയർ പോലും ലഭിച്ചിട്ടില്ല. ഇതാണു വിവിധ ഡിപ്പോകളിലുണ്ടായിരിക്കുന്ന ടയർ ക്ഷാമത്തിനുള്ള…
Read Moreമത്തി വീണ്ടും പ്രശ്നക്കാരനാകുന്നു; മീൻ വൃത്തിയാക്കിയ വീട്ടമ്മയുടെ കൈകൾ ചൊറിഞ്ഞു തടിച്ചു; മീന്‍ അസഹനീയമായ ദുർഗന്ധം ഉണ്ടായിരുന്നുവെന്ന് വീട്ടമ്മ
പെരുവ: മീൻ വെട്ടി വൃത്തിയാക്കിയതിനേ തുടർന്ന് വീട്ടമ്മയുടെ കൈകൾക്ക് ചൊറിച്ചിൽ ഉണ്ടായതായി പരാതി. കഴിഞ്ഞ ദിവസം പെരുവ മാർക്കറ്റിൽ നിന്നും വാങ്ങിയ മത്തി വെട്ടി വൃത്തിയാക്കിയപ്പോഴാണ് സംഭവം. കാരിക്കോട് തെക്കേനിരവത്ത് ടി.എ. ജയകുമാറിന്റെ ഭാര്യ മായയുടെ കൈകളാണ് ചൊറിഞ്ഞു തടിച്ചത്. മീൻ വെട്ടിയപ്പോൾ അസഹനീയമായ ദുർഗന്ധം ഉണ്ടായിരുന്നുവെന്നും മായ പറഞ്ഞു. പെരുവ മാർക്കറ്റിൽ ദിവസങ്ങൾ പഴക്കമുള്ള മീനുകളാണ് വില്പനയ്ക്ക് എത്തിക്കുന്നതെന്ന് പരാതിയുമുണ്ട്. ഇതുസംബന്ധിച്ചു പെരുവയിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് പരാതി നൽകിയതായി ജയകുമാർ പറഞ്ഞു.
Read Moreനിപ്പാ വൈറസ്; കോട്ടയത്ത് ചികിത്സ തേടിയ പേരാമ്പ്ര സ്വദേശിക്ക് രോഗ ബാധയില്ലെന്ന് റിപ്പോർട്ട്
കോട്ടയം: നിപ്പാ വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പേരാന്പ്ര സ്വദേശിയ്ക്കു രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണു പേരാന്പ്ര സ്വദേശിയെ കടുത്ത പനി ബാധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഇയാളുടെ രക്ത സാംപിളുകൾ ശേഖരിച്ചു മണിപ്പാലിലുള്ള ലാബിലേക്കു പരിശോധനയ്ക്കായി അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണു ഇദ്ദേഹത്തിനു രോഗബാധയില്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസറെ (ഡിഎംഒ) അറിയിച്ചതായാണു വിവരം. മെഡിക്കൽ കോളജ് ആശുപത്രി അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചു. ഇയാളുടെ രക്തസാംപിളുകൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ആരംഭിച്ച വൈറോളജി ലാന്പിലേക്കും അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലും നിപ്പാ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പേരാന്പ്ര സ്വദേശി കഴിഞ്ഞ ബുധനാഴ്ചയാണു ട്രെയിൽ മാർഗം കോട്ടയത്ത് എത്തിയത്. കോട്ടയത്തുനിന്നും കടുത്തുരുത്തിയിൽ ഒരു വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനാൻ പോകുന്പോൾ…
Read Moreകറുകച്ചാലിൽ ടയർകട ഭാഗികമായി കത്തിനശിച്ചു ; തീയണയ്ക്കുന്നതിനിടയിൽ ഗ്ലാസ് പൊട്ടിവീണു ഫയർമാന് പരിക്ക്; അരലക്ഷം രൂപയുടെ നഷ്ടം
കറുകച്ചാൽ: തീപിടിച്ച് ടയർ കട ഭാഗികമായി കത്തിനശിച്ചു. കറുകച്ചാൽ-വാഴൂർ റോഡിൽ സെൻട്രൽ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന കൂത്രപ്പള്ളി പൂവത്തുംമൂട്ടിൽ ജോസുകുട്ടിയുടെ ഉടമസ്ഥതയിലുള്ള ജെ.ജെ. ടയേഴ്സ് എന്ന കടയ്ക്കാണു ഇന്നു പുലർച്ചെ ആറിനു തീപിടിത്തമുണ്ടായത്. കടയുടെ മധ്യഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നതു കണ്ടു വഴിയാത്രക്കാർ കറുകച്ചാൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് അറിയിച്ചതനുസരിച്ചു പാന്പാടിയിൽനിന്നു രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു. അരമണിക്കൂറോളം സമയമെടുത്താണു തീയണച്ചത്. തീയണയ്ക്കുന്നതിനിടയിൽ ഗ്ലാസ് പൊട്ടിവീണു ഫയർമാൻ രമേശന്റെ നെറ്റിക്കു പരിക്കേറ്റു. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ടയറുകൾ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ട്. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും 50,000രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. കടയുടമ സ്ഥലത്തെത്തിയശേഷം മാത്രമേ നഷ്ടത്തിന്റെ കണക്ക് വ്യക്തമാകുകയുള്ളൂ. പാന്പാടി ഫയർഫോഴ്സ് സ്റ്റേഷൻ മാസ്റ്റർ എം.ജി. സതീഷ്, അസി. സ്റ്റേഷൻ മാസ്റ്റർ വി.വി. സുധികുമാർ, ഫയർമാൻമാരായ സജി, ഷാജി, വിനീത് എന്നിവരുടെ നേതൃത്വത്തിലാണു തീയണച്ചത്.…
Read More