പൊൻകുന്നം: പൊൻകുന്നത്ത് സിഐടിയു – ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചിറക്കടവിൽ ഇന്നലെ രാത്രിയാണ് മൂന്ന് സിഐടിയു- ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വേട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസാണെന്ന് സിപിഎം ആരോപിച്ചു. തെക്കേത്തു കവലയിലെ ഡിവൈഎഫ്ഐ – സിഐടിയു പ്രവർത്തകരായ വിഷ്ണുനികേതനിൽ വിഷ്ണു രാജ് (23) തെക്കേത്തു കവല കൊട്ടാടിക്കുന്നേൽ സാജൻ (33) പൊൻകുന്നം ചിറക്കടവ് തെക്കേത്ത് കവല പള്ളത്ത് രഞ്ജിത്ത് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തോടെ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിനു സമീപത്തുള്ള ആൽത്തറക്ക് അടുത്തു വെച്ചാ ആക്രമണം. വിഷ്ണു രാജും, സുഹൃത്തുക്കളായ സാജനും, രഞ്ജിത്തും വീട്ടിലേയ്ക്കു പോകും വഴി വിഷ്ണുരാജിന്റെഭാര്യവീടിനു മുന്പിൽ വച്ച് ഒരു സംഘം വടിവാൾ ഉപയോഗിച്ച് മൂവരേയും വെട്ടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂവരേയും കോട്ടയം ഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ യുവാക്കളെ ശസ്ത്രക്രിയക്ക് വിധേയമാക്കി.തീവ്ര…
Read MoreCategory: Kottayam
വേനൽ മഴ തകർത്തു പെയ്യുന്നു; ആറ്റിലും തോടുകളിലും മീൻപിടിത്തം സജീവമായി
കോട്ടയം: വേനൽ മഴ ശക്തിപ്രാപിച്ചതോടെ ആറ്റിലും തോടുകളിലും മീൻപിടിത്തം സജീവമായി. കഴിഞ്ഞ ദിവസം കിഴക്കൻവെള്ളം കുതിച്ചെത്തി തോടുകളിലെ ജലനിരപ്പ് ഉയർന്നതോടെയാണ് മീൻ പിടിത്തത്തിന് തുടക്കമായത്. ആദ്യമഴയോടൊപ്പം എത്താറുള്ള മീൻ തള്ളൽ ഉണ്ടായിരുന്നില്ലെങ്കിലും പിടിക്കാനിറങ്ങിയവർക്കെല്ലാം ധാരാളം മീൻ കിട്ടി. പരൽ, പുല്ലൻ എന്നീ മീനുകളാണ് ധാരാളമായി കിട്ടിയത്. ഉടക്കുവലകളും കോരു വലകളും വീശുവലകളുമായാണ് നാട്ടുകാർ മീൻ പിടിക്കാനായി രംഗത്തിറങ്ങിയത്. വെള്ളപ്പാച്ചിലിൽ മീൻ കുതിച്ചോടി ഉടക്കുവലകളിൽ കുടുങ്ങും. അങ്ങനെയാണ് മീൻ പിടിക്കുന്നത്. മീനച്ചിലാറ്റിലും കൈവഴികളിലുമെല്ലാം മീൻപിടിത്തക്കാർ സജീവമായിരുന്നു. മീനച്ചിലാറ്റിലെ ജലനിരപ്പ് ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുകയാണ്. വറ്റിക്കിടന്ന പല തോടുകളിലും വെള്ളം കയറി. എലിപ്പുലിക്കാട്, കൊല്ലാട് എന്നിവിടങ്ങളിൽ നൂറുകണക്കിനാളുകൾ നിന്ന് വല വീശി മീൻ പിടിക്കുന്നത് വെള്ളപ്പൊക്ക കാലത്തെ പതിവ് കാഴ്ചകളാണ്. മീൻപിടിത്തക്കാരേക്കാൾ കൂടുതൽ കാഴ്ചക്കാരാണ്. ഒരേ താളത്തിൽ വല വീശുന്നതും വല വലിക്കുന്നതുമൊക്കെ ഇനിയങ്ങോട്ട് കൗതുകം പകരുന്ന കാഴ്ചകളാണ്.
Read Moreപോളശല്യം; ദുർഗന്ധവും കൊതുകുശല്യവും മൂലം തീരങ്ങളിൽ താമസിക്കുന്നവർ ദുരിതത്തിൽ
കോട്ടയം: പോള ശല്യത്തിന് അറുതി വരുത്താൻ കഴിയാത്തതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ദുരിതത്തിൽ. ആറ്റിലും തോട്ടിലുമെല്ലാം പോള നിറഞ്ഞതോടെ കൊതുകിന്റെ ശല്യം വർധിച്ചുവെന്നാണ് ജനങ്ങളുടെ പരാതി. മിക്ക തോടുകളിലും പോളയും പായലും നിറഞ്ഞു കിടക്കുന്ന കാഴ്ചയാണുള്ളത്. തോടുകളിലൂടെ വള്ളത്തിൽ പോലും പോകാൻ കഴിയില്ല. കൊടൂരാറ്റിൽ ബോട്ട് യാത്രയെ പോലും പോള തടസപ്പെടുത്തുകയാണ്. പോള നീക്കം ചെയ്താലും വീണ്ടും എത്തുന്നു എന്നതാണ് മറ്റൊരു കാര്യം. വേനൽമഴ ശക്തിയായതോടെ തോടുകളിലെ ജലനിരപ്പ് ഉയർന്നുവെങ്കിലും പലയിടത്തും പോള ഒഴുകി പോകുന്നില്ല. വൻ തോതിൽ പോള തോടുകളിൽ നിറഞ്ഞതോടെയാണ് വെള്ളം ശക്തിയായി ഒഴുകിയിട്ടും പോളയ്ക്ക് അനക്കമില്ലാത്തത്. മീനച്ചിലാറിന്റെ കൈവഴിയായ അറുത്തൂട്ടി തോട്ടിലെ പോള എങ്ങനെ തള്ളിനീക്കും എന്ന ആശങ്കയിലാണ് നാട്ടുകാർ. തോടിന്റെ തീരത്ത് താമസിക്കുന്നവരാണ് പോള മൂലം ബുദ്ധിമുട്ടുന്നത്. തോട്ടിലെ ഒഴുക്കു കണ്ട് പോള പോകുമെന്നു കരുതിയെങ്കിലും ഒരിഞ്ചു പോലും നീങ്ങുന്നില്ല. ഇന്നലെ ചിലർ…
Read Moreവൃക്കരോഗികൾക്കു സ്നേഹസാന്ത്വനവുമായി സാരഥി ഓട്ടോ ഡ്രൈവേഴ്സ് സൗഹൃദ സംഘം
കോട്ടയം: കളത്തിപ്പടിയിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ നല്ല മനസിൽ വൃക്കരോഗികൾക്ക് സാന്ത്വനം. തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം നിർധനരും നിരാശ്രയരുമായ രോഗബാധിതരായ ആളുകളെ സഹായിക്കാനായി മാറ്റി വയ്ക്കുകയാണു കോട്ടയം കളത്തിപ്പടിയിലെ സാരഥി ഓട്ടോ ഡ്രൈവേഴ്സ് സൗഹൃദ സംഘം. 23 ഓട്ടോറിക്ഷാ തൊഴിലാളികളാണ് സൗഹൃദ സംഘത്തിലുള്ളത്. ഓരോ ദിവസവും ലഭിക്കുന്ന പണത്തിൽ ഒരു വിഹിതം മാറ്റിവച്ച് ഒരോരുത്തരും ഓരോ ഡയാലിസിസ് കിറ്റാണു വാങ്ങിയിരിക്കുന്നത്. തങ്ങളുടെ ഓട്ടോയിൽ കയാറാനായി എത്തുന്ന നല്ല മനസുള്ള ആളുകളിൽനിന്നു കിട്ടുന്ന തുകയും ഇവർ സ്വരൂപിക്കാറുണ്ട്. സാരഥി സൗഹൃദ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വൃക്ക രോഗികൾക്കു ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ കിറ്റിന്റെ വിതരണം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു ആനത്താനം എസ്എച്ച് ജനറലേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നവജീവൻ ട്രസ്റ്റി പി.യു. തോമസ് നിർവഹിക്കും. രക്ഷാധികാരി സിസ്റ്റർ ക്രിസ്റ്റി മരിയ, പ്രസിഡന്റ് മാത്യു ചെറിയാൻ, സെക്രട്ടറി ബേബി ആന്റണി, ട്രഷറർ പോൾ…
Read Moreകോട്ടയത്തെ ഗുണ്ടാവിളയാട്ടം; പിടിയിലായവർക്കു പിന്നിൽ വൻ ശക്തികൾ; പണം നൽകി സഹായിക്കുന്നത് ഏറ്റുമാനൂരമുള്ള ഒരു ബ്ലേഡുകാരൻ
കോട്ടയം: ഒപ്പം തുടങ്ങി, പിന്നീട് ഇരുവരും വ്യത്യസ്ത ക്വട്ടേഷൻ ഏറ്റെടുത്തതോടെ ശത്രുക്കളായവർ ഇപ്പോൾ കോട്ടയം നഗരത്തെ വിറപ്പിക്കുന്നു. കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തെ ആക്രമിച്ച സംഘവും കോട്ടയത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘവും മുന്പ് ഒരേസംഘത്തിൽപ്പെട്ടവരായിരുന്നു. ഇരുവർക്കും കറുകച്ചാലിലും കോട്ടയത്തുമുള്ള രണ്ടു രാഷ്ട്രീയക്കാരും ഏറ്റുമാനൂരമുള്ള ഒരു ബ്ലേഡുകാരനുമാണു സാന്പത്തിക സഹായം നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കോട്ടയത്ത് വെട്ടേറ്റ യുവാവുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യത്യസ്ത ക്വട്ടേഷൻ ഏറ്റെടുത്തതോടെ ആക്രമണവിഷയങ്ങളിൽ വഴിപിരിയുകയും ചെയ്തു. താഴത്തങ്ങാടിയിലുള്ള ഒരാൾ നൽകിയ ക്വട്ടേഷൻ കോട്ടയത്തെ യുവാവ് വഴി അലോട്ടി ഏറ്റെടുക്കുകയും ചെയ്തതോടെ വിനീതും അലോട്ടിയും ശത്രുക്കളായി. ഇതാണു കഴിഞ്ഞ ദിവസങ്ങളിലെ ആക്രമങ്ങളിലേക്കു കടന്നത്. കോട്ടയത്തെ കഞ്ചാവ് മാഫിയകളെ നിയന്ത്രിച്ചിരുന്നത് അലോട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. എന്നാൽ ഇവരെ ഒറ്റുകൊടുക്കാനുള്ള വിനീതിന്റെ ശ്രമങ്ങളെ കോട്ടയത്തെ യുവാവ് മറ്റൊരു കഞ്ചാവ് കച്ചവടത്തിന്റെയും ആക്രമണത്തിന്റെയും പേരിൽ എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർക്ക്…
Read Moreഒരു പറ്റം യുവാക്കളുടെ കഷ്ടപ്പാട് വ്യഥാവിലാക്കി വടവാതൂർ വിഎംകെപാടശേഖരത്തിൽ മടവീഴ്ച
കോട്ടയം: കുത്തിമറിഞ്ഞ് പാടശേഖരത്തിലേക്ക് വെള്ളമിറങ്ങുന്നത് ഒരു പറ്റം യുവാക്കളുടെ കഷ്ടപ്പാട് വ്യഥാവിലാക്കിക്കൊണ്ടാണ്. കൊയ്ത്ത് പൂർത്തിയാകാത്ത വിഎംകെ പാടശേഖരത്തിൽ മടവീഴ്ച. കഴിഞ്ഞ ആഴ്ച കൊയ്ത്ത് തുടങ്ങിയിരുന്നെങ്കിലും ഇടവിട്ടു പെയ്ത മഴ കൊയ്ത്ത് തടസപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെ പാടത്തിന്റെ മൂന്നു ചുറ്റിനുമുള്ള ബണ്ടുകൾ മടവീഴ്ച ഭീഷണിയിലായിരുന്നു. പാടത്തുനിന്ന് വെള്ളം പന്പ് ചെയ്ത് നീക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും ഇന്ന് രാവിലെ മട തകരുകയായിരുന്നു. മട ബലപ്പെടുത്താനുള്ള ശ്രമം കർഷകർ തുടങ്ങിയിട്ടുണ്ട്. കൈതയിൽക്കെട്ട് കാർഷിക വികസന സംഘത്തിന്റെ മേൽനോട്ടത്തിൽ 20 ഏക്കർ പാടത്ത് കൃഷി നടത്തിയിട്ടുണ്ട്. ഇതിൽ അഞ്ചേക്കറിൽ കൊയ്ത്തു നടത്തിയെങ്കിലും ഇടവിട്ടുള്ള മഴയെത്തുടർന്ന് കൊയ്ത്ത് യന്ത്രങ്ങൾ പാടത്തു താഴ്ന്നു. ഇതോടെ കൊയ്ത്ത് നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പെയ്യുന്ന മഴയിൽ 15 ഏക്കർ പാടത്തെ നെൽകൃഷി നശിച്ചു. പുറം പാടങ്ങളിലും ഇതേ അവസ്ഥയാണ്. മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ…
Read Moreഅനീഷിന് ഇനി നിധി താങ്ങാകും; തന്റെ കുറവുകൾ കാട്ടി ഫേസ്ബുക്കിലിട്ട കുറിപ്പാണ് അനീഷിന് കൂട്ടായി നിധിയെത്തുന്നത്
കോട്ടയം: കൃത്രിമകാലും കൈയുമായി ശാരീരിക ന്യൂനതയുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അനീഷ് മോഹൻ ഇനി തനിച്ചല്ല. തന്റെ ജീവിത സഹിയെ ഫേസ് ബുക്കിലൂടെ കണ്ടെത്തിയിരിക്കുകയാണ് അനീഷ്. പുതുപ്പള്ളി വടക്കേക്കര വീട്ടിൽ പരേതനായ വി.എ. സുകുമാരന്റെയും കുഞ്ഞമ്മയുടെയും മകൾ നിധി സുകുമാരനു അനീഷ് നാളെ മിന്നു ചാർത്തും. തന്റെ കഴിവുകളും കുറവുകളും മനസിലാക്കി വിവാഹം കഴിക്കാൻ താത്പര്യമുളള പെണ്കുട്ടികളുടെ മാതാപിതാക്കൾ വിളിക്കുക എന്നായിരുന്നു ഫേസ്ബുക്കിലെ കുറിപ്പ്. നിരവധി പേർ താത്പര്യം അറിയിച്ച് വിളിച്ചതിൽനിന്നും കോട്ടയം ഗിരിദീപം ബഥനി ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക നിധിയെ തെരഞ്ഞെടുക്കുകയായിരുന്നു. 2009 ഒക്ടോബർ 17നാണ് അനീഷിന്റെ ജീവിതത്തെ ഉലച്ച അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കുള്ള യാത്ര കഴിഞ്ഞു വീട്ടിലേക്കുള്ള അവസാന ബസിൽ കയറാൻ പോകുന്പോൾ കാൽതട്ടി പാളത്തിൽ വീണു. ഇതേസമയം വന്ന ട്രെയിൻ കയറി വലതു കൈയും ഇടതു കാൽമൂട്ടിനു തഴെഭാഗവും നഷ്ടപ്പെട്ടു. ജീവിതം അവസാനിച്ചെന്നു…
Read Moreബംഗളൂരുവിൽ യുവാവിനൊപ്പം കണ്ടത് ജെസ്നയല്ലെന്ന് പോലീസ്; ദുരൂഹത തുടരുന്നു
കോട്ടയം: ബംഗളൂരുവിൽ കണ്ടത് ജെസ്നയെ അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു യുവാവിനൊപ്പം ജെസ്നയെ ബംഗളൂരുവിൽ കണ്ടെന്ന പാലാ പൂവരണി സ്വദേശി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജെസ്നയെന്ന് സംശയിച്ചത് മറ്റൊരു മലയാളി പെണ്കുട്ടിയെ ആണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ബംഗളൂരുവിലെ ആശ്വാസ് ഭവനിൽ ജെസ്ന ഒരു യുവാവിനൊപ്പം എത്തിയെന്നായിരുന്നു പാലാ സ്വദേശിയുടെ മൊഴി. പോലീസ് ഇതിന്റെ അടിസ്ഥാനത്തിൽ ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഇവർ ബംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്ന എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അവിടെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പാലാ സ്വദേശിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിലും മൈസൂരുവിലും കേരള പോലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തിയെങ്കിലും തുന്പൊന്നും ലഭിച്ചില്ല. കേരളത്തിലും ഒരു സംഘം ജെസ്നയ്ക്കായി തെരച്ചിൽ നടത്തുന്നുണ്ട്. ബംഗളൂരുവിൽ കണ്ടത് ജെസ്നയല്ലെന്ന്…
Read Moreകഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ; കഞ്ചാവ് വലിക്കുന്നതിന് സ്വന്തമായി ബോങ്ങ് ഉണ്ടാക്കിയാണ് ഇവർ പുക വലിച്ചിരുന്നത്
കടുത്തുരുത്തി: കഞ്ചാവ് വലിക്കുന്നതിന് സ്വന്തമായി നിർമിച്ച ഉപകരണവും കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. സിനിമാകളിൽ കണ്ടിട്ടുള്ളതുപോലുള്ള ഉപകരണം ഇരുവരും ചേർന്ന് ഉണ്ടാക്കിയെടുക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പെരുവ ശാന്തിപുരം മുണ്ടതൊടുകയിൽ വിമൽ ബാബു (19), പെരുന്പടവം വട്ടക്കുന്നേൽ അലൻ തോമസ് (19) എന്നിവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ ദിവസം പെരുവ, ശാന്തിപുരം ഭാഗത്തുനിന്നുമാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽനിന്നും നാല് പൊതി കഞ്ചാവും കഞ്ചവ് വലിക്കാൻ ഉപയോഗിക്കുന്നതിനായി ഇരുവരും ചേർന്ന് നിർമിച്ച ബോങ്ങ് എന്ന ഉപകരണവും പിടികൂടിയെന്ന് എക്സൈസ് അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർഥികൾക്കുമെല്ലാം ഇവർ കഞ്ചാവ് വിറ്റിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബോങ്ങ് എന്ന ഉപകരണം ഉപയോഗിച്ചു വിദ്യാർഥികളെ കഞ്ചാവ് വലിക്കാനും ഇവർ പരിശീലനം നൽകിയിരുന്നതായി പറയുന്നു. പെരുവ, ശാന്തിപുരം, അറുനൂറ്റിമംഗലം, വടുകുന്നപ്പുഴ, കാരിക്കോട്, കുന്നപ്പിള്ളി എന്നീ പ്രദേശങ്ങളിൽ കാഞ്ചാവിന്റെ ഉപയോഗവും വിൽപനയും…
Read Moreസ്വത്തിനുവേണ്ടി സഹോദരന്റെ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊന്ന കേസ്; ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി; പ്രതി വിജയമ്മയെ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റി
കോട്ടയം: സഹോദരന്റെ കുട്ടിയെ കൂടെക്കിടത്തി ഉറക്കത്തിൽ ചരടു കഴുത്തിൽ ചുറ്റി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട കൈപ്പുഴ കുടിലിൽ കവല ഭാഗത്ത് നെടുംതൊട്ടിയിൽ വിജയമ്മ (57)യെ തിരുവനന്തപുരം വനിതാ ജയിലിലേക്കു കൊണ്ടുപോയി. ഇന്നു രാവിലെയാണു കോട്ടയം ജില്ലാ ജയിലിൽനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. സഹോദരൻ ഷാജിയുടെ മകൻ രാഹുലിനെ (10) കൊലപ്പെടുത്തിയ കേസിൽ വിജയമ്മയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജ്യോതിസ് ബെൻ ആണ് വിധി പ്രസ്താവിച്ചത്. പിഴത്തുക രാഹുലിന്റെ മാതാപിതാക്കൾക്ക് തുല്യമായി നൽകണം. അകന്നു കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനും അവരുടെ വിവാഹമോചനം സാധ്യമാകാനുമാണ് അവരുടെ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. വിവാഹ മോചനം നേടിയാൽ സഹോദരന്റെ സ്വത്ത് തനിക്കു ലഭിക്കുമെന്നു കരുതി സഹോദരന്റെ മകനെ പൈജാമയുടെ ചരട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 2013…
Read More