എരുമേലി: പേട്ട കെട്ടിന്റെയും ചന്ദനക്കുടത്തിന്റെയും പെരുമയുള്ള എരുമേലി അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തിലേക്ക്. എരുമേലി ശബരിമല വിമാനത്താവളം എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ യാഥാർഥ്യമാകുന്പോൾ ഒപ്പം വരുന്നതു പേരും പെരുമയും. എടുത്തു പറയാൻ കാഞ്ഞിരപ്പള്ളി മാത്രമാണ് അടുത്തൊരു പട്ടണം. മണിമല, പ്ലാച്ചേരി, ചേനപ്പാടി, കനകപ്പലം, മുക്കട എന്നീ ഗ്രാമങ്ങളോടു ചേർന്നു മണിമലയാർ ഒഴുകുന്ന പ്രദേശം. നിർദിഷ്ട വിമാനത്താവളം ഏറെക്കുറെ നിരപ്പായ റബർ തോട്ടമാണ്. കുന്നോ മലയോ ഇടിച്ചുനിരപ്പാക്കേണ്ട. ജലദൗർലഭ്യവുമില്ല. പൂവത്തോലി മലയും പൊന്തൻപുഴ വനവും അതിരിടുന്ന തോട്ടത്തിൽ മൂന്നു വർഷത്തിനുള്ളിൽ വിമാനത്താവളം പൂർത്തിയാക്കാനാകുമെന്നാണു സാങ്കേതിക വിദഗ്ധരുടെ പക്ഷം.നടപ്പിലാകാതെ പോയ എരുമേലി ടൗണ്‍ഷിപ്പിനും സ്ഥലമേറ്റെടുക്കലിൽ കുരുങ്ങിയ ശബരി റെയിൽപാതയ്ക്കും വിമാനത്താവളപദ്ധതി ഉണർവ് നല്കി യേക്കും.
Read MoreCategory: Kottayam
കാമുകൻ പൊള്ളലേൽപ്പിച്ച പെൺകുട്ടി വിദഗ്ധ ചിക്തസയ്ക്കായി എയർ ആംബുലൻസിൽ കോയമ്പത്തൂരിലേക്ക്; കോട്ടയം മെഡിക്കൽ കോളജ് ചരിത്രത്തിൽ ആദ്യമായിട്ടാണു ഇങ്ങനെയൊരു സംഭവം
കോട്ടയം: പൊള്ളലേറ്റു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിയെ എയർ ആംബുലൻസിൽ കോയന്പത്തുരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിനു സമീപം താമസിക്കുന്ന 17കാരിയെയാണു ഇന്നു രാവിലെ എട്ടിന് കോട്ടയം എസ്എച്ച് മൗണ്ടിലുള്ള ഹെലിപാഡിൽ നിന്നും എയർ ആംബുലൻസിൽ കോയന്പത്തൂരിലെ ഗംഗ ആശുപത്രിയിലേക്കു കൊണ്ടുപോയത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ആംബുലൻസിൽ എസ്എച്ച് മൗണ്ടിൽ എത്തിച്ചശേഷം അവിടെ നിന്നുമാണു എയർ ആംബുലൻസിലേക്ക് പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ചരിത്രത്തിൽ ആദ്യമായിട്ടാണു ഒരു രോഗിയെ എയർ ആംബുലൻസിൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. സൗജന്യമായിട്ടാണു ഗംഗ ആശുപത്രി പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്. തുടർന്നുള്ള ചികിത്സ ചെലവുകളെല്ലാം ആശുപത്രിയാണു വഹിക്കുന്നത്. ഇവിടെ എത്തിയശേഷം വിദ്ഗധരായ ഡോക്ടർമാരുടെ സംഘമായിരിക്കും പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്. പെണ്‍കുട്ടിയോടൊപ്പം അമ്മയും എയർ ആംബുലൻസിൽ കോയന്പത്തൂരിലേക്കു പോയിട്ടുണ്ട്. കഴിഞ്ഞ 14നു രാത്രി ഏഴിനാണു പെണ്‍കുട്ടിയെ സമീപവാസിയും അകന്ന ബന്ധുവുമായ…
Read Moreഅമ്മാവൻ ഞങ്ങളെ അനുഗ്രഹിക്കണം..! ദിലീപിനു ജാമ്യം ലഭിക്കാൻ സഹോദരൻ ജഡ്ജിയമ്മാവൻ കോവിലിൽ; പ്രീതിക്കായി അട വഴിപാടു കഴിച്ചു; ജാമ്യം ലഭിച്ചാൽ ദിലീപുമായി ഇവിടെയെത്തുമെന്ന് അനൂപ്
കോട്ടയം: നടൻ ദിലീപിന്റെ സഹോദരൻ അനൂപ് കോട്ടയം പൊൻകുന്നത്തിനു സമീപം ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിലെത്തി വഴിപാടുകൾ നടത്തി. ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അനൂപ് ജഡ്ജിയമ്മാവനു മുന്നിലെത്തി വഴിപാടുകൾ നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം എത്തിയ അനൂപ് ജഡ്ജിയമ്മാവന്റെ പ്രീതിക്കായി അട വഴിപാടു കഴിച്ചു. പ്രത്യേക പ്രാർഥനകൾക്കും പൂജകൾക്കും ശേഷം രാത്രി പത്തരയോടെയാണ് ഇവർ മടങ്ങിയത്. കഴിഞ്ഞദിവസം അനൂപിന്റെ സുഹൃത്ത് ക്ഷേത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നുവെന്നും തുടര്‍ന്നാണ് അനൂപ് വൈകിട്ടോടെ ക്ഷേത്രത്തിലെത്തിയതെന്നുമാണ് വിവരം. വ്യവഹാരങ്ങളില്‍ തീർപ്പാകാതെ ബുദ്ധിമുട്ടുന്നവർ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. ജാമ്യം ലഭിച്ചാൽ ഉടൻതന്നെ ദിലീപും ഇവിടെയെത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ അനൂപ് അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
Read Moreജോർജേട്ടൻസ് പൂരം..! നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ല; കേസിൽ നടൻ മുകേഷിന്പങ്കുണ്ടോയെന്ന് സംശം; സത്യം തെളിയാൻ കേസ് സിബിഐക്കു വിടണമെന്നു പി.സി. ജോർജ്
കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ലെന്നും കേസ് സിബിഐക്കു വിടണമെന്നും പി.സി. ജോർജ് എംഎൽഎ. വിലക്കയറ്റം അടക്കമുള്ള സംസ്ഥാനത്തെ പ്രധാനപ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിതനീക്കമാണ് ദിലീപിന്റെ അറസ്റ്റ്. ഈ കേസിൽ സിനിമാതാരവും എംഎൽഎയുമായ മുകേഷിനും പങ്കുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. 2011 മറ്റൊരു നടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിട്ടും എന്തുകൊണ്ടു മുകേഷ് ഡ്രൈവറായി ഇയാളെ കൊണ്ടുനടന്നു. ഈ നടിയുടെ ഭർത്താവ് പരാതികൊടുത്തിട്ടും വീണ്ടും ആ പ്രതിയെ സിനിമയിൽ നിലനിർത്തി. ഇക്കാര്യത്തിൽ അമ്മയ്ക്കു കടുത്തവീഴ്ചയാണ് സംഭവിച്ചത്. അമ്മ ഭാരവാഹികൾ തെറ്റ് ചെയ്തു. പോലീസ് അനാവശ്യമായി ഇടപെടുന്നു. കള്ളത്തരങ്ങളാണു പോലീസ് പറയുന്നതെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു. വിലക്കയറ്റം അടക്കമുള്ള ജനകീയ വിഷയങ്ങൾ ഉയർത്തി കേരള ജനപക്ഷം ശനിയാഴ്ച സംസ്ഥനത്തെ 140 നിയോജകമണ്ഡല ആസ്ഥാനങ്ങളിലും ജനശ്രദ്ധാ സായാഹ്നം സംഘടിപ്പിക്കുമെന്നും അദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Read Moreഒരു വര്‍ഷത്തെ ഗ്യാരന്റി! ഈ തേപ്പ് പെട്ടിക്ക് 217 രൂപ; ജിഎസ്ടി ഉൾപ്പടെ 1515 രൂപ; ഓൺലൈനിൽ തേപ്പുപെട്ടിക്കായി ഓർഡർ ചെയ്തു: ലഭിച്ചത് പഴയ കേടായ തേപ്പുപെട്ടി
കാഞ്ഞിരപ്പള്ളി: ഓൺലൈനിൽ തേപ്പുപെട്ടിക്കായി ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് പഴയ കേടായ തേപ്പുപെട്ടി. എരുമേലി സ്വദേശി രതീഷ് സുഹൃത്തായ കാഞ്ഞിരപ്പള്ളിയിൽ ജോലി ചെയ്യുന്ന പ്രവീൺ വഴി ഓർഡർ ചെയ്ത പുതിയ തേപ്പുപെട്ടിക്ക് പകരമായിട്ടാണ് പഴകിയത് ലഭിച്ചത്. തുരുമ്പെടുത്തതും വയറുകൾപൊട്ടിയതും സ്റ്റിക്കർ ഒട്ടിച്ച് കേടുപാടുകൾ മറച്ച നിലയിലുള്ള തേപ്പുപെട്ടിയാണ് ലഭിച്ചത്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ളിപ്പ്കാർട്ടിലൂടെ കഴിഞ്ഞ നാലിനാണ് പ്രവീൺ ഓർഡർ ചെയ്തത്. പഴകിയ ഈ തേപ്പ് പെട്ടിക്ക് 217 രൂപ ജിഎസ്ടി ഉൾപ്പടെ 1515 രൂപയാണ് ഇടാക്കിയത്. തേപ്പുപെട്ടിക്കൊപ്പം ഒരു വർഷത്തെ ഗ്യാരണ്ടി കാർഡും ലഭിച്ചിരുന്നു. തിങ്കളാഴ്ച്ച ലഭിച്ച തേപ്പുപെട്ടി വീട്ടിലെത്തി പൊട്ടിച്ചു നോക്കിയപ്പോഴാണ് പഴകിയ തേപ്പുപെട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. ഇതെ തുടർന്ന് ഫ്ളിപ്പ്കാർട്ടുമായി ബന്ധപ്പെട്ടപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് ഫ്ളിപ്പ്കാർട്ട് ജീവനക്കാർ അറിയിച്ചതായി പ്രവീൺ പറഞ്ഞു.
Read Moreദിലീപിന് വീണ്ടും കുരുക്ക്; കുമരകത്തെ ഭൂമി കൈയേറ്റത്തിലും അന്വേഷണം; ഭൂമി കൈയേറ്റം തടയാൻ എത്തിയവരെ ദിലീപ് ഗുണ്ടകളെ വിട്ടു വിരട്ടിയതായി ആരോപണം
കോട്ടയം: കുമരകത്തും നടൻ ദിലീപ് ഭൂമി കൈയേറിയതായി ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശം നൽകി. കുമരകം വില്ലേജിലെ 12-ാം ബ്ളോക്കിലെ പുറന്പോക്കു സ്ഥലം ദിലീപ് കൈയേറി മറിച്ചു വിറ്റതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഭൂമികൈയേറ്റം തടയാൻ എത്തിയവരെ ദിലീപ് ഗുണ്ടകളെ വിട്ടു വിരട്ടിയെന്നും ആരോപണമുണ്ട്.
Read Moreശബരിമല തീർഥാടകർ സഞ്ചരിച്ച കാറും സ്വകാര്യ ബസുംകൂട്ടിയിടിച്ച് 20 പേർക്കു പരിക്ക്; സാരമായി പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
കോട്ടയം: എരുമേലി-പന്പ റൂട്ടിൽ കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ ഏഴേകാലിന് കണമല മാക്കിൽപടിയിലാണ് അപകടം. സാരമായി പരിക്കേറ്റ നാലു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോയ തീർഥാടക സംഘം സഞ്ചരിച്ച കാറും എതിരേ പന്പാവാലിയിൽ നിന്ന് പൊൻകുന്നത്തിന് വരികയായിരുന്ന ഹോളി മേരി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസിന്റെ മുൻസീറ്റുകളിൽ ഇരുന്ന എട്ടു പേർക്കും കാറിൽ സഞ്ചരിച്ച അഞ്ചു പേർക്കുമാണ് പരിക്ക്. ഒൻപത് പേരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. എരുമേലി പോലീസ് സ്ഥലത്തെത്തിയാണ് ഗതഗാത തടസം ഒഴിവാക്കിയത്. അപകടമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. തീർഥാടകരിൽ സാരമായി പരിക്കേറ്റ മഞ്ചെണ്ണ (34),…
Read Moreഒരു മതിലുണ്ടായിരുന്നെങ്കിൽ..! രാത്രികാലങ്ങളിൽ നാട്ടകം കോളജ് മദ്യപാനികളുടെ കൂത്തരങ്ങ് ക്ളാസ്; പകൽ വിദ്യാർഥികൾ ക്ളാസിൽ കയറുന്നത് മദ്യകുപ്പികളും ഭക്ഷണ വേസ്റ്റു വാരിയശേഷം
ചിങ്ങവനം: കോളജ് വരാന്തയിൽ മദ്യപസംഘം തന്പടിക്കുന്നു. നാട്ടകം ഗവണ്മെന്റ് കോളജിനുള്ളിൽ കടന്നാണ് മദ്യപസംഘം വിലസുന്നത്. മിക്ക ദിവസവും രാവിലെ വരാന്തയിൽ ഉപേക്ഷിക്കുന്ന മദ്യക്കുപ്പികളും നിരോധിത പുകയില ഉത്പന്നങ്ങളുടെ കവറുകളും നീക്കം ചെയ്യേണ്ട ഗതികേടിലാണ് ജീവനക്കാർ. അവധി കഴിഞ്ഞുള്ള ദിവസങ്ങളിൽ കുപ്പികളുടെ എണ്ണം കൂടും. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നിത്യ സംഭവമായിട്ടും ചിങ്ങവനം പോലീസിന് ഒന്നും ചെയ്യാനാകുന്നില്ല. പൂർണമായും ചുറ്റുമതിൽ ഇല്ലാത്ത കോളജിൽ രാത്രിയിൽ മദ്യപസംഘങ്ങൾ കയ്യേറുകയാണ് പതിവ് . അവധി ദിവസങ്ങളിൽ പകൽ സമയത്തും കോളജിനുള്ളിൽ മദ്യപസംഘങ്ങൾ സജീവമാണ്. മദ്യ ഉപയോഗത്തിനുശേഷം കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും എല്ലാം പരിസരങ്ങളിൽ വലിച്ചെറിയും. തിങ്കളാഴ്ച രാവിലെ കോളജിലെത്തിയ ജീവനക്കാരും കുട്ടികളും അധ്യാപകരും ചേർന്ന് വരാന്തയും പരിസരങ്ങളും വൃത്തിയാക്കിയ ശേഷമാണ് പഠനം ആരംഭിക്കാനായത്. നിരോധിത ലഹരി മരുന്ന് വസ്തുക്കളും അവയുടെ പായ്ക്കറ്റുകളും സിഗരറ്റും ഒക്കെ വരാന്തയിൽ കൂടി വിതറിയിരുന്നു. എല്ലാ…
Read Moreപഠിച്ചിട്ടെത്തുമ്പോള് പ്രതിയുണ്ടാകുമോ യെന്തോ?..! അനാധമന്ദിരത്തിന്റെ നടത്തിപ്പുകാരൻ തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി; പരാതി പഠിച്ചശേഷം മാത്രമേ അറസ്റ്റു ചെയ്യുകയുള്ളുവെന്ന് പോലീസ്
കോട്ടയം: പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അനാഥ മന്ദിരം നടത്തിപ്പുകാരനെതിരേ പാന്പാടി പോലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഒരു വർഷം മുന്‍പ് നടന്ന സംഭവത്തിൽ ഇന്നലെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കൾ കോട്ടയം വനിതാ സെല്ലിൽ പരാതി നല്‍കിയത്. തുടർന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പീഡനത്തെ തുടർന്ന് പെണ്‍കുട്ടി അനാഥമന്ദിരത്തിലെ താമസം മതിയാക്കി പോയെന്നും പരാതിയിൽ പറയുന്നു. അതേ സമയം പരാതിയിൽ എത്രമാത്രം യാഥാർഥ്യമുണ്ടെന്നറിയാൻ പോലീസ് പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുകയാണ്. പരാതി ശരിയാണെന്നു ബോധ്യപ്പെട്ടാൽ മാത്രമേ അറസ്റ്റ് അടക്കമുള്ള തുടർ നടപടികളിലേക്ക് പോലീസ് നീങ്ങുകയുള്ളു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരുന്നതായി പാന്പാടി എസ്ഐ ശ്രീജിത് അറിയിച്ചു. അച്ഛൻ മരണപ്പെടുകയും അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിൽ കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് പെണ്‍കുട്ടി അനാഥ മന്ദിരത്തിൽ എത്തിയത്.
Read Moreഎന്റെ സ്വപ്നം യാഥാർത്ഥ്യമായി..! രോഗവും ദാരിദ്ര്യവും വേട്ടയാടിയ ഷാജിക്ക് സ്വന്തമായി വീടെന്ന സ്വപ്നം സഫലമായി; കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയും സുമനസുകളും ഒത്തു ചേർന്നാണ് വീട് നിർമിച്ചത് നൽകിയത്
തലയോലപ്പറന്പ്: ദീർഘനാളായി രോഗവും, ദാരിദ്ര്യവും വേട്ടയാടിയ ഷാജിക്ക് സ്വന്തമായി വീടായി. തലയോലപ്പറന്പ് പഴന്പട്ടി മുരുകാലയത്തിൽ ഷാജി 10 വർഷമായി അപൂർവ രോഗത്തിന്റെ തടവറയിലായിരുന്നു. മൂക്കിൽ ക്രമാതീതമായി ദശവളരുകയും, കാലിൽ ഉണങ്ങാത്ത വ്രണവുമായി ഒരു ദശാബ്ദമായി ഷാജി ചികിത്സ തേടാത്ത ഇടമില്ല. ഓപ്പറേറ്റ് ചെയ്താലും വീണ്ടും മൂക്കിൽ ദശവളരും. പൊട്ടിയൊലിക്കുന്ന കാലിലെ വ്രണം ഈ മനുഷ്യന്റെ സ്വൈര്യം കെടുത്തി. കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയും ഷാജിക്ക് തുണയായില്ല. ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന് തലചായ്ക്കാൻ ഒരു വീടില്ലായിരുന്നു. പഞ്ചായത്തിൽനിന്ന് അനുവദിച്ച 1,60,000 രൂപയ്ക്ക് തറയും, ഭിത്തിയും കെട്ടി. കട്ടിള വച്ചു. പക്ഷേ പിന്നീടുള്ള പണി സ്തംഭനാവസ്ഥയിലായി. ഏഴുവർഷമായി വീടുപണി മുടങ്ങിയപ്പോൾ ഭിത്തിയും, തറയും കാടുകയറി നശിച്ചു. കട്ടിള ഉൾപ്പെടെയുള്ളവ ദ്രവിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് തലയോലപ്പറന്പ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഷാജിയുടെ കുടുംബത്തിന്റെ സഹായത്തിനെത്തിയത്.കാരുണ്യ പ്രവർത്തകർ സുമനസുകളിൽ…
Read More