ബിജു കടുത്തുരുത്തി കടുത്തുരുത്തി: പപ്പായ കൃഷിയിൽ നൂറുമേനി വിജയവുമായി ജനപ്രതിനിധി. ഞീഴൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണ്സണ് കൊട്ടുകാപ്പള്ളി പരീക്ഷണാർത്ഥം ആരംഭിച്ച പപ്പായ കൃഷിയാണ് നൂറുമേനി വിജയമായത്. 1200 റെഡ് ലേഡി ടിഷ്യൂ കൾച്ചർ പപ്പായ തൈകൾ പാട്ടത്തിനെടുത്ത മൂന്നരയേക്കറോളം വരുന്ന പറന്പിൽ നട്ടുപിടിപ്പിച്ചാണ് ജോണ്സണ് കാർഷിക മേഖലയിൽ പുതിയ വിജയം രചിച്ചത്. കാപ്പുന്തലയിലും കാട്ടാന്പാക്കിലുമാണ് കൃഷി ചെയ്തിരിക്കുന്നത്. പൂനയിൽ നിന്നും 32 രൂപ നിരക്കിൽ തൈ വാങ്ങിയാണ് ഡിസംബറിൽ ജോണ്സണ് കൃഷി ആരംഭിച്ചത്. നാലാം മാസത്തിൽ കായ് ഉണ്ടായ പപ്പായ ആറാം മാസമെത്തിയപ്പോൾ പഴമായി. ഇതിനോടകം മൂവായിരത്തോളം കിലോ പപ്പായ വിളവെടുത്തു വിൽപന നടത്തി. എറണാകുളത്തെ ലുലു മാർക്കറ്റിലാണ് ജോണ്സണ് പപ്പായ പഴങ്ങൾ വിൽക്കുന്നത്. കിലോയ്ക്കു 22 രൂപ നിരക്കിലാണ് പപ്പായ വിൽക്കുന്നത്. സാധാരണ മാർക്കറ്റുകളിൽ പപ്പായ വിൽക്കുകയെന്നത് ദുഷ്കരമാണ്. ഇതിനായി സ്വയം മാർക്കറ്റ്…
Read MoreCategory: Kottayam
എസ്മയ്ക്കും തളർത്താനാവില്ല..! നഴ്സുമാരുടെ സമരത്തിനെതിരേ എസ്മ പ്രയോഗിക്കാൻ ഹൈക്കോടി; തിങ്കളാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് യുഎൻഎ
കോട്ടയം: നഴ്സുമാരുടെ സമരത്തിനെതിരേ എസ്മ പ്രയോഗിക്കാൻ ഹൈക്കോടി അനുമതി നൽകിയെങ്കിലും തിങ്കളാഴ്ച മുതൽ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ ദീപികയോട് പറഞ്ഞു. കോടതി വിധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ശനിയാഴ്ച യോഗം വിളിക്കുമെന്നും കോടതിയിൽ തങ്ങളുടെ ഭാഗം കേട്ടില്ലെന്നും ജാസ്മിൻ ഷാ പറഞ്ഞു. ഇന്നത്തെ ഉത്തരവ് സിംഗിൾ ബെഞ്ചിന്റേതാകും. വിധിപ്പകർപ്പ് കിട്ടിയ ശേഷം തുടർ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും സമരം ശക്തമായി തുടരുമെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി.
Read Moreകോൺഗ്രസാണ് ശരിയെന്ന് കാലം തെളിയിക്കും..! അധികാരത്തിലിരുന്നപ്പോൾ ജനത്തെ ദ്രോഹിക്കുന്നതെന്നും കോൺഗ്രസ് ചെയ്തില്ല; പക്ഷേ മോദിയും പിണറായിയും ദുരിതങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് ഉമ്മൻചാണ്ടി
എരുമേലി: കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ജനത്തെ ബുദ്ധിമുട്ടിലാക്കുന്നവ നടപ്പിലാക്കാതിരുന്നെങ്കിൽ മോദിയും പിണറായിയും ജനത്തിന് മേൽ ദുരിതങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചേനപ്പാടിയിൽ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ഭാഗമായി നടന്ന മണ്ഡലം കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം, ബീഫ് നിരോധനം, പാചകവാതക സബ്സിഡി, ആധാർ, ഇന്ധന വില, ജിഎസ്ടി തുടങ്ങിയവയൊക്കെ ജനവികാരം മാനിക്കാതെയാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കോൺഗ്രസ് ഭരണമാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് ടി.വി. ജോസഫ് അധ്യക്ഷതവഹിച്ചു. ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കൻ, കെപിസിസി ജനറൽ സെക്രട്ടറി ലതികാ സുഭാഷ്, പി.എ. സലിം,റോയി കപ്പലുമാക്കൽ, പ്രകാശ് പുളിക്കൻ, പി.എ. ഷെമീർ, റോണി കെ. ബേബി, വി.എസ്. ഷുക്കൂർ, മാഗി ജോസഫ്, സിബി ചേനപ്പാടി, അനിത സന്തോഷ്, രാജപ്പൻ നായർ, ആശ ജോയി, ടി.കെ.…
Read Moreവെറുതേ കണ്ടിട്ട് പൊക്കോണം..! ഇല്ലിക്കൽ കല്ലിലെ കട്ടിക്കയം വെള്ളച്ചാട്ടത്തിൽ അപകടം പതിയിരിക്കുന്നു; കയങ്ങളിലെ താഴ്ചയറിയാതെ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ
കോട്ടയം: ഇല്ലിക്കൽ കല്ലിലെ കട്ടിക്കയം വെള്ളച്ചാട്ടത്തിൽ അപകടം പതിയിരിക്കുന്നു. ദിവസവും നിരവധിയാളുകളാണു വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി എത്തുന്നത്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണു ഇവിടെ പ്രധാന പ്രശ്നം. അടുത്ത കാലത്ത് ശ്രദ്ധയാകർഷിച്ച സഞ്ചാര കേന്ദ്രമാണ് മീനച്ചിൽ താലൂക്കിലെ ഏറ്റവും ഉയർന്ന കേന്ദ്രമായ ഇല്ലിക്കൽ കല്ല്. ഇല്ലിക്കൽ കല്ലിന്റെ അടിവാര ഭാഗമായ പഴുക്കാക്കാനത്തിനു സമീപമാണ് കട്ടിക്കയം വെള്ളച്ചാട്ടം. ഇല്ലിക്കൽ കല്ല് സന്ദർശിക്കാനെത്തുന്ന ഭൂരിഭാഗം സഞ്ചാരികളും കട്ടിക്കയം വെള്ളച്ചാട്ടവും സന്ദർശിച്ചിട്ടാണു മടങ്ങുന്നത്. ഇല്ലിക്കൽ കല്ലിന്റെ മുകളിൽനിന്നും ഉത്ഭവിക്കുന്ന ഈ അരുവി കട്ടിക്കയത്ത് വച്ചു പലതട്ടുകളായി പാറക്കൂട്ടത്തിൽനിന്നും താഴേക്കു പതിക്കുകയാണ്. ഇങ്ങനെ പതിക്കുന്ന വെള്ളം മീനച്ചിലാറിന്റെ കൈവഴിയായ കുടപുഴയാറിലേക്കാണ് പോകുന്നത്. ഓരോ തട്ടിലും ചെറിയ കയങ്ങളുണ്ട്. ഈ കയങ്ങളിലാണ് ആളുകൾ കുളിക്കാനിറങ്ങുന്നത്. വഴുവഴുക്കലുള്ള പാറക്കെട്ടുകളിൽ തെന്നിയാണു അപകടമുണ്ടാകുന്നത്. ഓരോ കയത്തിലും നാലാൾ വെള്ളം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ദൂരസ്ഥലങ്ങളിൽനിന്നും വരുന്നവർക്ക് സ്ഥലത്തെക്കുറിച്ചോ…
Read Moreകാതോർത്ത് ജനങ്ങൾ..! നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഭർത്താവ് അറസ്റ്റിൽ; ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞ മഞ്ജുവിന്റെ പ്രതികരണത്തിനായി കാതോർത്ത് ജനങ്ങളും
കോട്ടയം:നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പോലീസ് കസ്റ്റടിയിൽ കഴിയുന്പോൾ മഞ്ജു വാര്യർ ദുബായിൽ ഒരു പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടന തിരക്കിലാണ്. നടി ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യമായി ആരോപിച്ചവരിൽ ഒരാളാണ് മഞ്ജു. ഗൂഢാലോചനക്കേസിൽ മുൻഭർത്താവ് ദിലീപ് അറസ്റ്റിലായപ്പോൾ എല്ലാവരും മഞ്ജുവിന്റെ പ്രതികരണത്തിനായി ഉറ്റുനോക്കിയിരുന്നു. എന്നാൽ മഞ്ജു ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.തമിഴ് സൂപ്പർ താരമായ പ്രഭു ഗണേഷും മഞ്ജുവിനൊപ്പം ഉദ്ഘാടനത്തിനായി ദുബായിയിൽ എത്തിയിട്ടുണ്ട്. റാസൽഖൈമയിലും അജ്മാനിലുമായിരുന്നു പരിപാടികൾ. മഞ്ജു ഉടൻതന്നെ നാട്ടിലേക്ക് മടങ്ങും.
Read Moreഹാൻസ് ബസ്…! ബസുകളിൽ കയറുന്ന വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ വിറ്റിരുന്ന സംഘത്തെ പോലീസ് പിടികൂടി; പേപ്പറിൽ പൊതിഞ്ഞ് നിലയിൽ ടൂൾ ബോക്സിൽ നിന്നാണ് ഹാൻസ് പിടികൂടിയത്
കടുത്തുരുത്തി: വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ വിറ്റിരുന്ന കേസിൽ പിടിയിലായ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ള മൂന്നുപേരെ റിമാൻഡ് ചെയ്തു. വെള്ളൂർ എസ്ഐ കെ.ആർ. മോഹൻദാസിന്റെ നേതൃത്വത്തിൽ വെള്ളൂർ-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് സ്റ്റീഫൻസ് ബസിലെ ഡ്രൈവറായ വെള്ളൂർ നെടുംപറന്പിൽ ജോബിൻ (31), കണ്ടക്ടർ പെരുവ വടുകുന്നപ്പുഴ പാച്ചിത്താഴത്ത് ജിതിൻമോൻ (22), ഇതേ ബസിലെ മറ്റൊരു ഡ്രൈവറായിരുന്ന ഞീഴൂർ പാറയ്ക്കൽ ജോയി ജോസഫ് (54) എന്നിവരാണ് പിടിയിലായത്. ബസും കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാവിലെ പത്തോടെ വെള്ളൂരിൽ നിന്നും കോട്ടയത്തേക്കു പോകുംവഴി എച്ച്എൻഎലിന് സമീപത്തു വച്ചാണ് ബസ് തടഞ്ഞു നിർത്തി മൂവരെയും കസ്റ്റഡിയിലെടുത്തത്. വെള്ളൂർ പെരുവ, കടുത്തുരുത്തി എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് മൂവരും ലഹരി ഉൽപന്നമായ ഹാൻസ് വിതരണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഓരോ പായ്ക്കറ്റുകളായി ഹാൻസുകൾ പേപ്പറിൽ പൊതിഞ്ഞ് വണ്ടിക്കുള്ളിൽ സൂക്ഷിച്ചാണ് വിൽപന നടത്തിയിരുന്നത്. നൂറോളം…
Read Moreതണ്ണീർമുക്കം സ്വദേശികളായ യുവാക്കൾ മുങ്ങിമരിച്ചു; മൂന്നിലവ് കത്തിക്കയത്ത് കളിക്കാ നിറങ്ങിയ ശ്യാമും റോജിനുമാണ് മരിച്ചത്; സുഹൃത്തിന്റെ നിലവിളികേട്ട് നാട്ടുകാർ ഒടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല
കോട്ടയം: ഈരാറ്റുപേട്ട മൂന്നിലവിനു സമീപം കത്തിക്കയത്ത് രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ചേർത്തല തണ്ണീർമുക്കം സ്വദേശികളായ ശ്യാം അശോക് (25), റോജിൻ ജോബി (25) എന്നിവരാണു മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് സംഭവമുണ്ടായത്. രണ്ടു ബൈക്കുകളിലായാണ് ശ്യാം, റോജിൻ, വിൻസെന്റ് എന്നി മൂന്നു യുവാക്കൾ മൂന്നിലവിൽ എത്തിയത്. തുടർന്നു ശ്യാമും റോജിയും കത്തിക്കയത്തിലെ വെള്ളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന വിൻസെന്റ് വെള്ളത്തിലിറങ്ങിയിരുന്നില്ല. കുറച്ചു സമയത്തിനുശേഷം മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന വിൻസെന്റ് കാണുന്നതു ശ്യാമും റോജിനും ഒഴുക്കിൽപ്പെട്ടു മുങ്ങിതാഴുന്നതാണ്. ഇതോടെവിൻസെന്റ് നിലവിളിച്ചു കൊണ്ടു നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. തുടർന്നു സ്ഥലത്തെത്തിയ പ്രദേശവാസികൾ ചേർന്നാണു ശ്യാമിന്റെ മൃതദേഹം മുങ്ങിയെടുക്കുകയായിരുന്നു. വെള്ളത്തിൽ നിന്നും രക്ഷപ്പെടുത്തുന്പോൾ റോജിനു ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്കു യാത്രമധ്യേ മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreഇക്കാര്യത്തിൽ ഞങ്ങൾ ഒറ്റക്കെട്ടാ..! മൂന്നാ റിൽ കൈയേറ്റ മാഫിയക്കെതിരേ നടപടി യെടുത്ത റവന്യു ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥ ലംമാറ്റം; ഭരണ-പ്രതിപക്ഷ മുന്നണി കളുടെ സമ്മർദ്ദമാണ് പിന്നിലെന്ന് ആരോപണം
മൂന്നാർ: മൂന്നാറിൽ റവന്യു ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലമാറ്റം. മൂന്നാറിലെ കൈയേറ്റ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ സ്ക്വാഡിലെ നാല് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഒഴിപ്പിക്കൽ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷണൽ തഹസിൽദാർ ഷൈജു ജേക്കബിനെ ഒരാഴ്ച മുന്പ് തൊടുപുഴയിലേക്കു സ്ഥലം മാറ്റിയിരുന്നു. ആർഡിഒ ഓഫീസിലെ ഹെഡ് ക്ലർക്ക്, സർവേയർ എന്നിവരെയാണ് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്. കൈയേറ്റ ഭൂമികളുടെ പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെഡ് ക്ലർക്ക് ജി. ബാലചന്ദ്രപിള്ളയെ കാഞ്ചിയാർ വില്ലേജ് ഓഫിസറായാണ് നിയമിച്ചിരിക്കുന്നത്. ഭരണ പ്രതിപക്ഷ മുന്നണികളുടെ സമ്മർദ്ദത്തിന്റെ ഫലമാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമെന്നാണ് വിവരം. കൊട്ടക്കാന്പൂർ, പാപ്പാത്തിച്ചോല, ലവ് ഡെയ്ലൽ റിസോർട്ട് ഉൾപ്പെടെയുള്ള കൈയേറ്റങ്ങൾ കണ്ടെത്താൻ സഹായകമായത് ഈ ഉദ്യോഗസ്ഥരുടെ പ്രവർത്തനമാണ്.
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുളിസീൻ പകർത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു; ചികിത്സയിൽ കിടക്കുന്ന പിതാവിന് കൂട്ടിരിക്കാനെത്തിയതാണ് യുവാവ്
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയുടെ കുളിസീൻ മൊബൈൽ കാമറയിൽ പകർത്തിയതിന് പിടിയിലായ യുവാവിനെ ജാമ്യത്തിൽ വിട്ടയച്ചു. ആയാംകുടി സ്വദേശിയായ ഇരുപതുകാരനാണ് പിടിയിലായത്. ഇയാളുടെ പിതാവ് ചികിത്സയിലുണ്ട്. കൂടെ നിൽക്കാൻ എത്തിയതാണ്. 28-ാം വാർഡിലെ കുളിമുറിയിൽ കുളിക്കാൻ കയറിയ യുവതിയുടെ ചിത്രം മൊബൈലിൽ പകർത്തുന്പോഴാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ട യുവാവ് ഫോണ് ഒളിപ്പിച്ചു വച്ച് പോലീസിനെ കബളിപ്പിക്കാനും ശ്രമം നടത്തി. ആദ്യം ഇയാൾ പറഞ്ഞത് മൂന്നാം വാർഡിൽ ഫോണ് ചാർജ് ചെയ്യാൻ വച്ചിരിക്കുകയാണെന്ന്. പോലീസ് എത്തി ഫോണ് എടുത്ത് പരിശോധിച്ചെങ്കിലും അതിൽ കുളിസീൻ ഒന്നും കണ്ടില്ല. സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യഥാർഥ ഫോണ് ഒളിപ്പിച്ചു വച്ചതായി കണ്ടെത്തിയത്. ആദ്യം കിട്ടിയ ഫോണ് ഇയാൾ വാർഡിൽ നിന്ന് അടിച്ചു മാറ്റിയതായിരുന്നു. രണ്ടാമത്തെ ഫോണിൽ നിന്ന് ചിത്രങ്ങൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ യുവതിക്ക് പരാതിയില്ലാത്തതിനാൽ കേസെടുക്കാതെ…
Read Moreനേരറിയാൻ സിബിഐ വരുമോ? : ചെങ്ങന്നൂർ എൻജിനിയറിംഗ് കോളജ് വിദ്യാർഥി സൂരജ് സെബാസ്റ്റ്യന്റെ ഹൗസ് ബോട്ടിലെ ദുരൂഹ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കുമെന്ന് സൂചന
സി.സി.സോമൻ കോട്ടയം: ചെങ്ങന്നൂർ എൻജിനിയറിംഗ് കോളജ് വിദ്യാർഥി ഏറ്റുമാനൂർ കുറുമണ്ണൂർ തെക്കേചരിവിൽ സൂരജ് സെബാസ്റ്റ്യന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് സൂരജിന്റെ പിതാവ് ഡിജിപി, ക്രൈംബ്രാഞ്ച് എസ്പി എന്നിവർക്കെതിരേ ഹൈക്കോടതിയിൽ നല്കിയ ഹർജിയിൽ വാദം പൂർത്തിയായി. കേസ് വിധി പറയുന്നതിനായി ജഡ്ജി ഏബ്രഹാം മാത്യു മാറ്റിവച്ചു. 2009 മെയ് ആറിന് വേന്പനാട്ട് കായലിൽ ഹൗസ് ബോട്ടിലാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം ഉയർന്നത്. മരിച്ച സൂരജിന്റെ കഴുത്തിൽ മൂന്നു പരിക്കുകൾ ഉണ്ടായിരുന്നുവെന്നും ഇക്കാര്യം പോലീസ് ഇൻക്വസ്റ്റിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ.ടോം ജോസ് പടിഞ്ഞാറേക്കര കോടതിയിൽ ബോധിപ്പിച്ചു. സൂരജ് വെള്ളത്തിൽ വീണാണ് മരിച്ചതെന്നും കഴുത്തിൽ അമർത്തിപ്പിടിച്ചതാണ് പരിക്കുകളെന്നുമാണ് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. കഴിഞ്ഞ എട്ടു…
Read More