മ​ല​യാ​ള സി​നി​മ​യെ മാ​ഫി​യ​ വി​മു​ക്ത​മാ​ക്ക​ണം; എം​​എ​​ൽ​​എ​​മാ​​രാ​​യ മു​​കേ​​ഷും ഗ​​ണേ​​ഷ് കു​​മാ​​റും പൊ​​തു​​സ​​മൂ​​ഹ​​ത്തോ​​ടു മാ​​പ്പു​​പ​​റ​​ണം; വ്യ​​ക്തി​​താ​​ത്പ​​ര്യ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി സം​​ഘ​​ട​​ന​​യെ കെ​​ട്ടി​​യി​​ടരുതെന്ന് തി​രു​വ​ഞ്ചൂ​ർ

പ​​ത്ത​​നം​​തി​​ട്ട: മ​​ല​​യാ​​ള സി​​നി​​മ​​യെ മാ​​ഫി​​യാ വി​​മു​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്ന് മു​​ൻ​​മ​​ന്ത്രി തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.​ മ​​ല​​യാ​​ള സി​​നി​​മാ​​ലോ​​ക​​ത്ത് ഇ​​ന്നു​​ണ്ടാ​​യി​​രി​​ക്കു​​ന്ന മൂ​​ല്യ​​ച്യു​​തി ഏ​​തൊ​​രു മ​​ല​​യാ​​ളി​​ക്കും ദുഃ​​ഖ​​മു​​ണ്ടാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. ലോ​​കോ​​ത്ത​​ര​​മാ​​യി വ​​ള​​ർ​​ന്ന മ​​ല​​യാ​​ള സി​​നി​​മ​​യ്ക്കു സ​​മാ​​ന്ത​​ര​​മാ​​യി മാ​​ഫി​​യാ സം​​ഘ​​വു​​മു​​ണ്ട്. ഇ​​ത് അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ നീ​​തി​​യു​​ക്ത​​മാ​​യ അ​​ന്വേ​​ഷ​​ണം വേ​​ണം. സി​​നി​​മ​​യു​​ടെ അ​​ധോ​​ലോ​​ക ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യും ക​​ണ​​ക്കി​​ല്ലാ​​തെ പ​​ണം കു​​മി​​ഞ്ഞു​​കൂ​​ടു​​ന്നു​​വെ​​ങ്കി​​ൽ അ​​ത​​ന്വേ​​ഷി​​ക്കു​​ക​​യും വേ​​ണം. എം​​എ​​ൽ​​എ​​മാ​​രാ​​യ മു​​കേ​​ഷും ഗ​​ണേ​​ഷ് കു​​മാ​​റും പൊ​​തു​​സ​​മൂ​​ഹ​​ത്തോ​​ടു മാ​​പ്പു​​പ​​റ​​യു​​ക​​യാ​​ണ് വേ​​ണ്ട​​തെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. വ്യ​​ക്തി​​താ​​ത്പ​​ര്യ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി സം​​ഘ​​ട​​ന​​യെ കെ​​ട്ടി​​യി​​ടു​​ന്ന സ​​മീ​​പ​​നം ശ​​രി​​യ​​ല്ല. സി​​നി​​മാ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ പെ​​രു​​കു​​ന്ന​​താ​​യി നേ​​ര​​ത്തെ​​യും അ​​ഭി​​പ്രാ​​യ​​ങ്ങ​​ളു​​ണ്ട്. താ​​ൻ മ​​ന്ത്രി​​യാ​​യി​​രു​​ന്ന കാ​​ല​​യ​​ള​​വി​​ൽ ഇ​​തി​​നെ​​തി​​രെ എ​​ന്തു ന​​ട​​പ​​ടി​​യെ​​ടു​​ത്തു​​വെ​​ന്ന​​തു ച​​രി​​ത്രം പ​​രി​​ശോ​​ധി​​ച്ചാ​​ൽ മ​​ന​​സി​​ലാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Read More

ജിഎസ്ടി വന്നു പുകവലിക്കാർക്കാശ്വാസം..! ജിസ്എടിയിൽ രണ്ടു രൂപ മുതൽ 11 രൂപവരെ സിഗരറ്റിന് വില കുറയും; പുതിയ വില എത്തും മുൻപ് പഴയസ്റ്റോക്ക് വിറ്റു തീർക്കാനുള്ള തത്രപ്പാടിൽ വ്യാരികളും

സി.​സി.​സോ​മ​ൻ കോട്ട​യം: ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) പ്രാ​ബ​ല്യ​ത്തി​ലാ​യ​പ്പോ​ൾ കോ​ഴി വി​ല കൂ​ടി​യ​ത് സം​ബ​ന്ധി​ച്ച കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കി​ടെ കേ​ര​ളം പ​ടി ക​ട​ത്താ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പു​ക​വ​ലി​ക്ക് വി​ല കു​റ​യു​മെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന പു​തി​യ വി​വ​രം.    സി​ഗ​ര​റ്റി​ന് ര​ണ്ടു മു​ത​ൽ 11 രൂ​പ വ​രെ കു​റ​യു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ന​ല്കു​ന്ന സൂ​ച​ന. അ​രി​ക്കും മ​റ്റു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കും  ജി​എ​സ്ടി നി​കു​തി വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന സ​ർ​ക്കാ​ർ സി​ഗ​ര​റ്റി​ന് നി​കു​തി കു​റ​ച്ചു​വെ​ന്ന സൂ​ച​ന​യാ​ണ് ഇ​തോ​ടെ വെ​ളി​പ്പെ​ടു​ന്ന​ത്. സി​ഗ​ര​റ്റി​ന് ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ നി​കു​തി എ​ത്ര​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും വി​ല കു​റ​യു​മെ​ന്ന വി​വ​രം സി​ഗ​ര​റ്റ് വ്യാ​പാ​രി​ക​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ഇ​പ്പോ​ൾ സ്റ്റോ​ക്കു​ള്ള സി​ഗ​ര​റ്റ് വി​റ്റു തീ​ർ​ക്ക​ൽ ന​ട​ക്കു​ക​യാ​ണ്. പു​തി​യ സ്റ്റോ​ക്ക് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ  എ​ത്തു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. 58 രൂപ ​വി​ല​യു​ള​ള ഒ​രു പാ​യ്ക്ക​റ്റ് സി​സേ​ഴ്സി​ന് 56 രൂ​പ​യാ​യി കു​റ​യും. വി​ൽ​സി​ന് 90 രൂ​പ​യി​ൽ നി​ന്ന് 79 രൂ​പ​യാ​യി…

Read More

കേറിവാടാ മക്കളെ..! സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ച് കുമ്മനം; സെൻകുമാറിനെ പോലുള്ളവർ ബിജെപിയിലേക്കു വരുന്നതു പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്

കോട്ടയം: മുൻ പോലീസ് മേധാവി ടി.പി. സെൻകുമാറിനെ പാർട്ടിയിലേക്കു ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സെൻകുമാറിനെ പോലുള്ളവർ ബിജെപിയിലേക്കു വരുന്നതു പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും സെൻകുമാറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സെൻകുമാറിന് ചരിത്രത്തിൽ സ്ഥാനമുണ്ടെന്നും മറ്റ് പ്രമുഖരായ ചിലർ ബിജെപിയിലേക്കെത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു.

Read More

രണ്ടുമാസത്തെ രഹസ്യനീക്കം! സ്വന്തമായി വാറ്റുനടത്തി വില്‍പന നടത്തിയിരുന്ന വീട്ടമ്മ അറസ്റ്റില്‍; മകന്‍ സിബി ലൂക്കോസ് ഓടിരക്ഷപെട്ടു; വീട്ടില്‍നിന്നും അഞ്ചുലിറ്റര്‍ ചാരായവും കണ്ടെടുത്തു.

തൊ​ടു​പു​ഴ: വാ​റ്റു​ചാ​രാ​യ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന വീ​ട്ട​മ്മ​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു. ക​രി​ങ്കു​ന്നം വീ​ര​ൻ​മ​ല ഉൗ​ന്നാ​രം​ക​ല്ലേ​ൽ ആ​നീ​സ്(68) ആ​ണ് എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്നും അ​ഞ്ചു​ലി​റ്റ​ർ ചാ​രാ​യ​വും ക​ണ്ടെ​ടു​ത്തു. സ്വ​ന്ത​മാ​യി വാ​റ്റു​ന​ട​ത്തി വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​വ​ർ. എ​ക്സൈ​സ് സം​ഘ​ത്തെ​ക​ണ്ട് ഇ​വ​രു​ടെ മ​ക​ൻ സി​ബി ലൂ​ക്കോ​സ് ഓ​ടി​ര​ക്ഷ​പെ​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യി ചാ​രാ​യം വാ​റ്റി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ഇ​വ​ർ എ​ക്സൈ​സ് ഇ​ന്‍റ​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും തൊ​ടു​പു​ഴ എ​ക്സൈ​സ് റേ​ഞ്ചി​ലെ ഷാ​ഡോ വി​ഭാ​ഗ​ത്തി​ന്‍റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി ന​ട​ത്തി​യ ര​ഹ​സ്യ​നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. തൊ​ടു​പു​ഴ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ച്ച്. യൂ​സ​ഫി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു റെ​യ്ഡ്. തൊ​ടു​പു​ഴ റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ രാ​ജേ​ഷ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഇ​ഒ​മാ​രാ​യ എ.​കെ. സി​ബി​ൻ, രാ​ജേ​ഷ് സു​കു​മാ​ര​ൻ, കെ.​കെ. മ​ജീ​ദ്, പി ​ദേ​വ​ദാ​സ്, വ​നി​താ സി​ഇ​ഒ​മാ​രാ​യ കെ.​സി​ന്ധു, പി.​എ​സ്. പ്രി​യ, ഡ്രൈ​വ​ർ കെ.​കെ. വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്…

Read More

ആളെകൊന്നിട്ടോ സ്കൈവാക് നിർമാണം..! ആ​കാ​ശ ന​ട​പ്പാ​ത​യു​ടെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണം ആ​രം​ഭി​ച്ചതോടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ; ട്രാഫിക് നിയന്ത്രിക്കാൻ പോലീസിന്‍റെ സേവനം ലഭ്യമാക്കണമെന്ന്

കോ​ട്ട​യം: ആ​കാ​ശ ന​ട​പ്പാ​ത​യു​ടെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.  തൂ​ണു​ക​ൾ ഉ​റ​പ്പി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു വ​ലി​യ കു​ഴി​ക​ൾ കു​ഴി​ച്ച​തോ​ടെ ശാ​സ്ത്രി റോ​ഡി​ലേ​ക്കും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കും ക​ട​ന്നു പോ​കു​ന്ന യാ​ത്ര​ക്കാ​രാ​ണു ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ ഇ​വി​ടെ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചു ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഒ​രു വ​ശ​ത്തു​കൂ​ടി മാ​ത്ര​മാ​ണു ആ​ളു​ക​ൾ​ക്കു റോ​ഡു മു​റി​ച്ചു ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​വി​ടെ ത​ന്നെ തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തു. സീ​ബ്രാ​ലൈ​നു​ക​ൾ പോ​ലും ഈ ​ഭാ​ഗ​ത്ത് ഇ​ല്ലാ​ത്ത​തി​നാ​ൽ റോ​ഡു മു​റി​ച്ചു ക​ട​ക്കാ​ൻ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ വ​ൻ ബു​ദ്ധി​മു​ട്ടാ​ണു അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു പ​രി​ഗ​ണി​ച്ചു ഇ​വി​ടെ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റേയോ ഹോം ​ഗാ​ർ​ഡി​ന്‍റെയോ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​കാ​ണ്.

Read More

പാലാ-തൊടുപുഴ റൂട്ടിൽ വീണ്ടും അപകടം ; കെ​എ​സ്ആ​ർ​ടി​സി ബ​സും കാറും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു; റാ​ന്നി മ​ന്ദമാ​രു​തി സ്വ​ദേ​ശി​ക​ളാ​യ മു​കേ​ഷ്, സ​ണ്ണി എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്

കോ​ട്ട​യം: പാലാ – തൊടുപുഴ റോഡിൽ കു​റി​ഞ്ഞി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും മ​ഹീ​ന്ദ്ര സൈ​ലോ​യും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. റാ​ന്നി മ​ന്ദമാ​രു​തി സ്വ​ദേ​ശി​ക​ളാ​യ മു​കേ​ഷ്, സ​ണ്ണി എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ 7.45നു ​കു​റി​ഞ്ഞി ക​വ​ല​യി​ലാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്.  പാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് കു​റി​ഞ്ഞി​ക്ക​വ​ല​യി​ൽ ആ​ദ്യം ആ​ൾ​ട്ടോ കാ​റി​ലും പി​ന്നീ​ട് സൈ​ലോ കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ൾ​ട്ടോ കാ​റി​ലെ യാ​ത്ര​ക്കാ​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കില്ല.        ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​കേ​ഷി​നെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പീ​ന്നി​ടു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. സ​ണ്ണി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സൈ​ലോ ഓ​ടി​ച്ചി​രു​ന്ന​തു മു​കേ​ഷാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ക​ർ​ന്ന സൈ​ലോ​യ്ക്കു​ള്ളി​ൽ നി​ന്നും മു​കേ​ഷി​നെ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. രാ​മ​പു​രം പോ​ലീ​സും ഇ​കെ​കെ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നാ​ണു ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്. സ​ണ്ണി​യെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളാ​ണു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.      കട്ടപ്പനയിൽ നി​ന്നു…

Read More

ശനിയാഴ്ച പുതുപ്പള്ളി വഴി ആരും വരേണ്ട..! ബിജെപി നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് നാളെ പുതുപ്പള്ളി പഞ്ചായത്തിൽ ബിജെപി ഹർത്താൽ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ ശനിയാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ബിജെപി പ്രാദേശിക നേതാവ് പ്രശാന്ത് ഉൾപ്പടെയുള്ളവരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read More

ഇത്രയ്ക്ക് ക്രൂരനോ ഇവൻ..! മാതാപിതാക്കളെ കൊന്ന് ഒളിപ്പാക്കാൻ കൊണ്ടുപോയത് മകന് സ്നേഹത്തോടെ വാങ്ങി നൽകിയ കാറിൽ; സ്റ്റേഷനിൽ കീഴടക്കാനെത്തിയതും ഇതേ കാറിൽ തന്നെ

പ​ന്ത​ളം: കെഎൽ 26 ഇ 8496, ​മാ​രു​തി സ്വി​ഫ്റ്റ് കാ​ർ. മ​ക​ൻ ജോ​ലി​ക്കൊ​ന്നും പോ​കാ​തെ ത​ർ​ക്ക​വും ബ​ഹ​ള​വു​മാ​യി ക​ഴി​ഞ്ഞ​പ്പോ​ഴും മു​ഖ്യ​മാ​യും അ​വ​ന്‍റെ യാ​ത്രാ​സൗ​ക​ര്യ​ത്തി​നാ​യി ജോ​ണും ലീ​ലാ​മ്മ​യും വാ​ങ്ങി ന​ല്കി​യ ഈ ​കാ​റി​ലാ​ണ്, അ​തി​ക്രൂ​ര​മാ​യി അ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ധി​കം ദൂ​ര​മ​ല്ലാ​ത്ത പ​റ​ന്പി​ൽ മാ​ത്യൂ​സ് എ​ത്തി​ച്ച​ത്. 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ദ്യം ജോ​ണി​ന്‍റെ മൃ​ത​ദേ​ഹം എ​ത്തി​ച്ച് കി​ണ​റ്റി​ൽ ത​ള്ളി​യ  ശേ​ഷം വീ​ണ്ടുമെ​ത്തി​യാ​ണ് ലീ​ലാ​മ്മ​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു പോ​യ​ത്. ഒ​ടു​വി​ൽ, സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​തും ഇ​തേ കാ​റി​ൽ. നീ​ല ടീ​ഷ​ർ​ട്ടും ജീ​ൻ​സും ധ​രി​ച്ച് ഉ​ൻ​മേ​ഷ​വാ​നാ​യി സ്റ്റേ​ഷ​നി​ലേ​ക്കെ​ത്തി​യ മാ​ത്യൂ​സി​നെ ക​ണ്ട പ്പോ​ൾ മാ​താ​പി​താ​ക്ക​ളെ കൊ​ന്നു ത​ള്ളി​യ മ​ക​നാ​ണ​തെ​ന്ന് പോ​ലീ​സി​ന് സം​ശ​യം പോ​ലു​മി​ല്ലാ​യി​രു​ന്നു. ഇ​യാ​ളെ​ത്തി വി​വ​രം പ​റ​ഞ്ഞി​ട്ടും പോ​ലീ​സി​ന് ഏ​റെ നേ​രം വി​ശ്വ​സി​ക്കാ​നാ​യി​രു​ന്നി​ല്ല. കർമ്മനിരതനായി സി​ഐ ആ​ർ.​സു​രേ​ഷ് പ​ന്ത​ളം: 25ഓ​ളം പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളാ​ണ് കൊ​ല​പാ​ത​കം…

Read More

ഇടുക്കിയിൽ വെള്ളിയാഴ്ച ഹർത്താൽ ; കെഎസ്‌യു മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ; അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി

ഇടുക്കി: കെഎസ്‌യു മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇടുക്കിയ വെള്ളിയാഴ്ച കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കൽ ഫീസ് വർധനവിന്‍റെ പേരിൽ രാവിലെ തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിനിടെയാണ് പോലീസ് നടപടിയുണ്ടായത്. പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ സംഘർഷം തുടങ്ങി. പ്രവർത്തകർ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘർഷത്തിൽ 25 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു

Read More

ഇതുകൊണ്ടാ തുറക്കരുതെന്ന് പറഞ്ഞത്..! അർധനഗ്ന ഡാൻസും തെറിവിളിയും വീണ്ടും ആരംഭിച്ചു; ബാറുകൾ തുറന്നതോട് കൂടി മ​​ദ്യ​​പി​​ച്ചു ല​​ക്കു​​കെ​​ട്ടു ന​​ട​​പ്പാ​​ത​​ക​​ൾ കൈയടക്കുന്ന സാമുഹ്യവിരുദ്ധർ എത്തിത്തുടങ്ങി

ക​​റു​​ക​​ച്ചാ​​ൽ: മ​​ദ്യ​​ശാ​​ല​​ക​​ളും ബി​​വ​​റേ​​ജ​​സും തു​​റ​​ന്ന​​തോ​​ടെ ക​​റു​​ക​​ച്ചാ​​ലി​​ൽ വീ​​ണ്ടും മ​​ദ്യ​​പാ​​നി​​ക​​ളു​​ടെ അ​​ഴി​​ഞ്ഞാ​​ട്ടം. രാ​​വി​​ലെ മു​​ത​​ൽ വൈ​​കു​​ന്നേ​​രം വ​​രെ പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലും ക​​ട​​ത്തി​​ണ്ണ​​ക​​ളി​​ലും ഇ​​രു​​ന്നാ​​ണ് മ​​ദ്യ​​പാ​​നം. മ​​ദ്യ​​പി​​ച്ചു ല​​ക്കു​​കെ​​ട്ടു ന​​ട​​പ്പാ​​ത​​ക​​ളി​​ലും ക​​ട​​ത്തി​​ണ്ണ​​ക​​ളി​​ലും കി​​ട​​ക്കു​​ന്ന​​വ​​ർ യാ​​ത്ര​​ക്കാ​​ർ​​ക്ക് വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടാ​​ണ് സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. ‌ സ്കൂ​​ൾ കു​​ട്ടി​​ക​​ള​​ട​​ക്കം നൂ​​റു​​ക​​ണ​​ക്കി​​ന് യാ​​ത്ര​​ക്കാ​​ർ സ​​ഞ്ച​​രി​​ക്കു​​ന്ന എ​​ൻ​​എ​​സ്എ​​സ് ജം​​ഗ്ഷ​​ൻ, പ​​ഞ്ചാ​​യ​​ത്ത്പ​​ടി, തീ​​യ​​റ്റ​​ർ റോ​​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​ല​​രും മ​​ദ്യ​​പി​​ച്ച് അ​​ർ​​ധ​​ന​​ഗ്ന​​രാ​​യാ​​ണ് കി​​ട​​ക്കു​​ന്ന​​ത്. ഇ​​വ​​ർ യാ​​ത്ര​​ക്കാ​​രെ അ​​സ​​ഭ്യം പ​​റ​​യു​​ന്ന​​തും പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്.സ്കൂ​​ൾ കു​​ട്ടി​​ക​​ളും സ്ത്രീ​​ക​​ളു​​മ​​ട​​ക്ക​​മു​​ള്ള​​വ​​ർ ഭീ​​തി​​യോ​​ടെ​​യാ​​ണ് പ​​ല​​പ്പോ​​ഴും സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്. രാ​​ത്രി കാ​​ല​​മാ​​യാ​​ൽ ബി​​വ​​റേ​​ജ​​സി​​നു സ​​മീ​​പം ബ​​ഹ​​ള​​വും അ​​ടി​​പി​​ടി​​യും പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്. രാ​​ത്രി കാ​​ല​​ങ്ങ​​ളി​​ൽ ഇ​​ട​​വ​​ഴി​​ക​​ളി​​ലും ക​​ട​​ത്തി​​ണ്ണ​​ക​​ളി​​ലും ക​​യ​​റു​​ന്ന മ​​ദ്യ​​പാ​​നി​​ക​​ൾ ക​​ട​​ത്തി​​ണ്ണ​​ക​​ളി​​ൽ മ​​ല​​മൂ​​ത്ര വി​​സ​​ർ​​ജ​​നം ന​​ട​​ത്തു​​ക​​യും കു​​പ്പി​​ക​​ൾ ത​​ല്ലി​​ത​​ക​​ർ​​ത്തി​​ടു​​ന്ന​​തും പ​​തി​​വാ​​ണെ​​ന്നു വ്യാ​​പാ​​രി​​ക​​ളും പ​​റ​​യു​​ന്നു. യാ​​ത്ര​​ക്കാ​​ർ​​ക്കു ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്ന മ​​ദ്യ​​പാ​​നി​​ക​​ൾ​​ക്കെ​​തി​​രേ ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നും ആ​​ക്ഷേ​​പ​​മു​​ണ്ട്. പ​​ട്രോ​​ളിം​​ഗ് കാ​​ര്യ​​ക്ഷ​​മ​​മ​​ല്ലെ​​ന്നും നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.

Read More