കോട്ടയം: ഏഴു വർഷമായി തങ്ങളെ കാണാനെത്താത്ത വിദേശ ജോലിക്കാരിയായ അമ്മയുടെ സംരക്ഷണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പെണ്കുട്ടികൾ പിതാവിനോടൊപ്പം കളക്ടറേറ്റിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിലെത്തി. ഡ്രൈവറായി ജോലി ചെയ്യുന്ന തൃക്കൊടിത്താനം സ്വദേശിയുടെ ഹയർസെക്കൻഡറിക്കും എട്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന പെണ്മക്കളാണ് അമ്മ കാണാൻ വരുന്നില്ലെന്ന പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്. ഇപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് രണ്ട് വയസുള്ളപ്പോൾ ഗൾഫിൽ ജോലിക്ക് പോയ ഭാര്യ പിന്നീട് പലപ്പോഴും അവധിക്ക് നാട്ടിലെത്തിയെങ്കിലും ഭർത്താവിനെയും മക്കളെയും കാണാൻ വീട്ടിൽ ചെന്നിട്ടില്ല. ഇടയ്ക്ക് രണ്ടു തവണ വിദേശത്തു നിന്നും മക്കളെ വിളിച്ചെങ്കിലും തിരിച്ചു വിളിക്കാനുള്ള ഫോണ് നന്പരൊന്നും മക്കൾക്ക് അമ്മ കൊടുത്തിട്ടില്ല. ഇപ്പോൾ ഫോണിലൂടെയും അമ്മ ബന്ധപ്പെടുന്നില്ല. ഇപ്പോൾ അവധിക്ക് നാട്ടിലെത്തിയിട്ടുള്ള അമ്മ കുട്ടികളെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാതിരുന്ന സാഹചര്യത്തിലാണ് തങ്ങളുടെ സംരക്ഷണ ചുമതല അമ്മ കൂടി ഏറ്റെടുക്കണമെന്ന…
Read MoreCategory: Kottayam
തികഞ്ഞ പരാജയമായിരുന്നു..! സബ് കളക്ടർ എന്ന നിലയിൽ ശ്രീറാം വെങ്കിട്ടരാമൻ പരാജയമായിരുന്നു; കളക്ടറുടെ പ്രവർത്തനം സർക്കാർ ജനങ്ങൾക്കെതിരാണെന്ന പ്രതീതിയുണ്ടാക്കിയെന്ന് എസ് രാജേന്ദ്രൻ
മുന്നാർ: സ്ഥാനചലനം സംഭവിച്ച ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ വിമർശിച്ച് എസ്.രാജേന്ദ്രൻ എംഎൽഎ. സബ് കളക്ടർ എന്ന നിലയിൽ ശ്രീറാം വെങ്കിട്ടരാമൻ പരാജയമായിരുന്നെന്നും ജനകീയ വിഷയങ്ങളിൽ ഇടപെടലുണ്ടായില്ലെന്നും രാജേന്ദ്രൻ കുറ്റപ്പെടുത്തി. സബ് കളക്ടറുടെ പ്രവർത്തനം സർക്കാർ ജനങ്ങൾക്കെതിരാണെന്ന പ്രതീതിയുണ്ടാക്കിയെന്നും രാജേന്ദ്രൻ ആരോപിച്ചു. നേരത്തെ, മൂന്നാറിലെ സർക്കാർ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രീറാം വെങ്കിട്ടരാമന്റെ നീക്കങ്ങളെ മുന്നിൽനിന്നെതിർത്തവരിൽ ഒരാൾ രാജേന്ദ്രനായിരുന്നു. മൂന്നാറിൽ ലൗ ഡെയിൽ റിസോർട്ട് ഒഴിപ്പിക്കാനുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി വിധി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും തിരിച്ചടിയായതിനു പിന്നാലെയാണ് ശ്രീറാമിനെ ദേവികുളം സബ്കളക്ടർ സ്ഥാനത്തുനിന്നു മാറ്റിയത്. ഈ വിഷയത്തിൽ മറുപക്ഷത്തു നിന്ന റവന്യുവകുപ്പിന്റെയും സിപിഐയുടെയും നിലപാട് ഫലത്തിൽ കോടതി ശരിവച്ചിരുന്നു. വി.വി. ജോർജിന്റെ കൈവശമുള്ള മൂന്നാർ ടൗണിലെ 22 സെന്റ് ഭൂമി സർക്കാർ ഏറ്റെടുത്ത് അവിടെ വില്ലേജ് ഓഫീസ് നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ, ദേവികുളം സബ്…
Read Moreയുവമനസുകളുടെ നൻമയിൽ തിരികെ ലഭിച്ചത് ഒരു ലക്ഷം; സുഹൃത്തുക്കളായ യുവാക്കളുടെ നല്ല മനസിന് നന്ദി അറിയിച്ച് ധനഞ്ജയൻ ; എല്ലാത്തിനും സാക്ഷിയായി കരിങ്കുന്നം പോലീസുകാരും
തൊടുപുഴ: ഒരു ലക്ഷത്തോളം രൂപയടങ്ങിയ ബാഗ് റോഡിൽ നിന്നു കിട്ടിയപ്പോൾ സുജിത്തും സുഹൃത്തായ എൽദോസും കരുതിയില്ല തങ്ങൾ യുവതലമുറയുടെ നൻമ നിറഞ്ഞ മനസിന്റെ വക്താക്കളാകുമെന്ന്. കളഞ്ഞു കിട്ടിയ പണം ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും പിന്നീട് പോലീസ് സാന്നിധ്യത്തിൽ പണം ഉടമസ്ഥനു തിരികെ നൽകുകയും ചെയ്ത വഴിത്തല മുണ്ടുനട കൊച്ചുമാക്കിൽ സുജിത് സാബു, കൂത്താട്ടുകുളം ചാരഞ്ചിറയിൽ എൽദോസ് പീറ്റർ എന്നിവരാണ് യുവാക്കൾക്ക് മാതൃകയായത്. കരിങ്കുന്നം സ്റ്റേഷനിൽ ഇവർ ഏൽപ്പിച്ച 98575 രൂപ ഉടമയായ വഴിത്തല പുതിയകുന്നേൽ ധനഞ്ജയൻ ഇന്നലെ തൊടുപുഴ സിഐ എൻ.ജി.ശ്രീമോൻ, സുജിത് സാബു എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. തിങ്കളാഴ്ച്ച രാത്രി എട്ടോടെ തൊടുപുഴക്കു പോകാനായി നെടിയശാല വാഴപ്പള്ളിയിലെത്തിയപ്പോഴാണ് വഴിയിൽ ബാഗ് കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ബാഗ് തുറന്നു പരിശോധിച്ചപ്പോൾ നോട്ടുകെട്ടുകൾ കണ്ടു. ആരുടെയോ പക്കൽ നിന്നും പോയതാകാമെന്നതിനാൽ പരിസരത്തു ആദ്യം അന്വേഷിച്ചെങ്കിലും ആരും…
Read Moreജിഎസ്ടി വന്നു ഒപ്പം പട്ടിണിയും..! ലോട്ടറി വിൽപ്പനക്കാർക്ക് ജിസ്എടിയുടെ എട്ടിന്റെ പണി; ഒരു ബുക്ക് ടിക്കറ്റിന് ഒറ്റയടിക്ക് കൂടിയത് 40 രൂപ; 7 രൂപ കിട്ടിയിരുന്നയിടത്ത് ഇപ്പോൾ 5.60 പൈസയായി കുറഞ്ഞു
സി.സി.സോമൻ കോട്ടയം: ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിലായപ്പോൾ പാവപ്പെട്ട ലോട്ടറി കച്ചവടക്കാരന് പണി കിട്ടി. 25 രൂപയുടെ ഒരു ബുക്ക് ലോട്ടറിക്ക് 570 രൂപയ്ക്കാണ് നേരത്തേ ഏജന്റുമാർക്ക് ലഭിച്ചിരുന്നത്. ഇപ്പോഴത് ലോട്ടറി ഓഫീസിൽ നിന്ന് വാങ്ങുന്പോൾ 600 രൂപ നല്കണം. പുറത്ത് ലോട്ടറി മൊത്ത വിൽപ്പനക്കാരനിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ 610 രൂപയും നല്കണം. ഒരു ബുക്കിൽ ഒറ്റയടിക്ക് 40 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. വെയിലും മഴയുമേറ്റ് ലോട്ടറി വിൽക്കുന്നവർക്ക് ലഭിക്കുന്ന കമ്മീഷനിൽ നിന്ന് ഒരു വിഹിതം സർക്കാർ തട്ടിപ്പറിക്കുന്നുവെന്നാണ് ഇതേക്കുറിച്ച് ലോട്ടറി വിൽപനക്കാർ പ്രതികരിക്കുന്നത്. 30 രൂപ വിലയുള്ള ഒരു ലോട്ടറി ടിക്കറ്റ് വിറ്റാൽ ലഭിക്കുന്നത് പരമാവധി ആറ് രൂപയാണ്. മൊത്ത ക്കച്ചവടക്കാരനിൽ നിന്നാണ് ടിക്കറ്റ് വാങ്ങുന്നതെങ്കിൽ അത് 5 രൂപ 60 പൈസയായി കുറയും. ജിഎസ്ടി വരുന്നതിനു മുൻപ് ഒരു ടിക്കറ്റ് വിറ്റാൽ 7…
Read Moreആരോഗ്യ മന്ത്രി കാണേണ്ട കാഴ്ച..! മെഡി ക്കൽ കോളജിലെ വാർഡുകളിൽ രോഗികളെ കിടത്തി ചികിത്സിക്കാൻ സ്ഥലമില്ല; രോഗി ക്ക് നൽകിയ ഗ്ലൂക്കോസ് ട്രിപ്പ് തൂക്കിയിട്ടിരി ക്കുന്നത് കതകിന്റെ കൊളുത്തിൽ
കോട്ടയം: പകർച്ചപ്പനി വർധിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ വാർഡുകളിൽ ഇടമില്ല. കട്ടിലിൽ കിടക്കുന്നവരേക്കാൾ കൂടുതൽ രോഗികളാണ് തറയിൽ കിടക്കുന്നത്. പുരുഷൻമാർക്കുള്ള രണ്ട്, ആറ്, വാർഡുകളിലെ രോഗികൾക്കാണ് തറയിൽ കിടക്കേണ്ടതായി വരുന്നത്. ഇതിൽ ആറാം വാർഡിൽ ഹൃദ്രോഗം ബാധിച്ചവർ വരെ തറയിൽ കിടക്കേണ്ടി വരുന്നു. രോഗികളുടെ വർധനവാണ് ഇതിനു കാരണം. വാർഡിനുള്ളിൽ കട്ടിലിനിരുവശവും തറയിൽ രോഗികളുണ്ട്. ഇതുമൂലം വാർഡിനുള്ളിൽ നിന്നു തിരിയാൻ ഇടമില്ല. ഇതിനു പുറമെയാണ് വരാന്തയിലും രോഗികളെ കിടത്തിയിരിക്കുന്നത്. എന്നാൽ തറയിൽ കിടക്കുന്ന രോഗികളും സന്തുഷ്ടരാണ്. ഡോക്ടർമാരും നഴ്സുമാരും കാണിക്കുന്ന പരിചരണം അത്രയ്ക്ക് സ്നേഹം നിറഞ്ഞതാണെന്ന് രോഗികൾ പറയുന്നു. തറയിൽ കിടക്കുന്ന രോഗികളുടെ അടുത്ത് തറയിൽ ഇരുന്നാണ് ഡോക്ടർമാർ പരിശോധിക്കുന്നത്. ജീൻസിട്ട ഡോക്ടറും ചുരിദാർ ധരിച്ച വനിതാ ഡോക്ടറും വളരെ ബുദ്ധിമുട്ടിയാണ് തറയിൽ കിടക്കുന്ന രോഗികളെ പരിശോധിക്കുന്നതെങ്കിലും ഒരു വിവേചനവും കാണിക്കാതെ എല്ലാ രോഗികളെയും…
Read Moreഎളുപ്പം പണമുണ്ടാക്കാൻ..! ട്രെയിൻ യാത്രക്കാരനെ അടിച്ചുവീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമം; തടയാൻ ശ്രമിച്ചപ്പോൾ ബാഗിന് അടിച്ചു വീഴ്ത്തി; കുറ്റകൃത്യം നടത്തിയത് ജോലി ഇല്ലാതെ വലഞ്ഞപ്പോൾ
കോട്ടയം: ട്രെയിൻ യാത്രക്കാരനെ അടിച്ചു വീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമിച്ചതിന് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത ഗുജറാത്ത് ഗാന്ധിനഗർ സ്വദേശി ജ്യോതിഷ് കുമാർ (26) ജോലി അന്വേഷിച്ചു പോകുന്പോഴാണ് കവർച്ചാ ശ്രമമെന്ന് പോലീസ്. പ്ലസ്ടു വരെ പഠിച്ച ഇയാൾ മൂന്നു മാസം മുൻപാണ് ജോലി അന്വേഷിച്ച് കേരളത്തിൽ എത്തിയത്. ഇതുവരെ കൊല്ലത്ത് ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ചയായി ജോലിയില്ലാതെ വലഞ്ഞ ഇയാൾ ജോലി അന്വേഷിച്ച് പോകുന്പോഴാണ് യാത്രക്കാരനെ ആക്രമിച്ച് മാല തട്ടാൻ ശ്രമിച്ചത്. പണമുണ്ടാക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്നാണ് പോലീസ് പറയുന്നത്. മുൻപ് ഇയാൾ കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിരുന്നില്ല എന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമയാത്. ഇയാളുടെ സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ട് പോലീസ് സംസാരിച്ചു. അതുപോലെ ഗുജറാത്ത് പോലീസുമായും റെയിൽവേ പോലീസ് ബന്ധപ്പെട്ടു. പ്രതിയെ ഇന്നലെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലേക്ക് …
Read Moreജിഎസ്ടിക്ക് 98 രൂപ..! രണ്ട് ഫ്രൈഡ് റൈസ് രണ്ട് നാരങ്ങവെള്ളത്തിനും ചേർത്ത് 614 ; ബില്ല് കണ്ട് യുവാക്കൾ ഞെട്ടി; ജിഎസ്ടി എത്രയെന്ന് അറിയാതെ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയെന്ന്
കോട്ടയം: ഫ്രൈഡ് റൈസ് കഴിക്കാൻ കയറിയ രണ്ടു യുവാക്കൾ ജിഎസ്ടി(ചരക്ക് സേവന നികുതി) കേട്ട് തലകറങ്ങി വീണു. കോട്ടയം നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിലാണ് രണ്ടു ഫ്രൈഡ് റൈസ് കഴിച്ചപ്പോൾ 98രൂപ ജിഎസ്ടി ഈടാക്കിയത്. രണ്ട് ചിക്കൻ ഫ്രൈഡ് റൈസും രണ്ടു നാരങ്ങാവെള്ളവും കഴിച്ചതിന് കിട്ടിയത് 614 രൂപയുടെ ബില്ല്. അതിൽ ജിസ്ടി എന്ന് രേഖപ്പെടുത്തിയത് 98 രൂപ. അതായത് ഒരു ഫ്രൈഡ് റൈസിന്റെ വില 230 രൂപ. നാരാങ്ങാ വെള്ളത്തിന് 28 രൂപ. ജിഎസ്ടി 98 രൂപ. ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കരുതെന്ന സർക്കാർ നിർദേശം ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്പോഴാണ് ബില്ലിൽ ജിസ്ടി കാട്ടി പേടിപ്പിക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളിലും ഭക്ഷണത്തിന് ജിഎസ്ടി കൂട്ടി കഴിഞ്ഞു. വില കൂട്ടാതെ പിടിച്ച് നിൽക്കാൻ സാധിക്കുന്നില്ല എന്നാണ് ഹോട്ടൽ ഉടമകളുടെ നിലപാട്. എയർ കണ്ടീഷൻ…
Read Moreഎല്ലാം ശരവേഗത്തിൽ.! ബസ് കാത്തു നിന്ന യുവതിയെ സ്വകാര്യ ബസ് ഡ്രൈവർ കടന്നു പിടിക്കാൻ ശ്രമിച്ചു; അന്വേഷണത്തിൽ മുൻ പും ഇയാൾ യുവതിയെ ശല്യം ചെയ്ത തായി പോലീസ്; ഒന്നും അറിയാതെ പിതാവ്
കോട്ടയം: കളക്ടറേറ്റ് പടിക്കൽ ബസ് കാത്തു നിന്ന യുവതിയെ സ്വകാര്യ ബസ്ഡ്രൈവർ കടന്നുപിടിക്കാൻ ചെന്നുവെന്ന പരാതിയെക്കുറിച്ച് ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 30ന് ഉച്ചയോടെയാണ് സംഭവം. യുവതിയും പിതാവും മെഡിക്കൽ കോളജിലേക്ക് പോകാൻ വന്നതാണ്. കിഴക്കൻ ബസുകളിൽ ചിലത് കളക്ടറേറ്റ് ഭാഗത്തു നിന്നു തിരിഞ്ഞ് ലോഗോസ് ജംഗ്ഷൻ വഴി നാഗന്പടത്തിനു പോകും. അതിനാൽ യുവതിയും പിതാവും കളക്ടറേറ്റ് ജംഗ്ഷനിൽ ഇറങ്ങി മറ്റൊരു ബസ് കാത്തു നിൽക്കുന്പോഴാണ് മുണ്ടക്കയം സ്വദേശിയായ ഡ്രൈവർ കടന്നുപിടിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. യുവതി എതിർത്തപ്പോൾ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കോട്ടയം-മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർക്കെതിരേയാണ് പരാതി. എന്നാൽ ഒപ്പമുണ്ടായിരുന്ന പിതാവ് ഇക്കാര്യം അറിഞ്ഞില്ലെന്നും പറയുന്നു. 30നുണ്ടായ സംഭവത്തിൽ ഇന്നലെയാണ് പരാതി നല്കിയിരിക്കുന്നത്. സ്വകാര്യ ബസ്ഡ്രൈവർ മുൻപും യുവതിയെ ശല്യം ചെയ്തിട്ടുള്ളതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതു സംബന്ധിച്ച്…
Read Moreആ വഴിയും അടച്ച് പോലീസ്..! കോടതിയിൽ ഹാജരാക്കുന്ന കൊടും ക്രിമിനലുകളുടെ ഇടപെടൽ നിരീക്ഷിക്കാൻ രഹസ്യ പോലീസ്; കോടതി വരാന്തകളിലെ ഒരു ഇടപാടുകളും ഇനി നടക്കില്ല
സി.സി.സോമൻ കോട്ടയം: കോടതിയിൽ ഹാജരാക്കുന്ന കൊടും ക്രിമിനലുകളുടെ ഇടപെടൽ നിരീക്ഷിക്കാൻ രഹസ്യ പോലീസ്. കോടതി വരാന്തയിൽ പ്രതികൾ സ്വതന്ത്രരായതിനാൽ പല തരത്തിലുള്ള രഹസ്യ ഇടപെടൽ നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മൊബൈൽ ഫോണ്, കഞ്ചാവ് തുടങ്ങിയവ കൈമാറുന്നതും പലപ്പോഴും കോടതി വരാന്തകളിലാണ്. ചിലപ്പോൾ പ്രതികൾക്ക് മൊബൈൽ ഫോണിൽ സംസാരിക്കാൻ സൗകര്യം ചെയ്തു കൊടുക്കും. ഇതിന് പോലീസും ചിലപ്പോൾ കൂട്ടു നിൽക്കും. പോലീസ് അറിയാതെയും ചില ഫോണ് വിളികൾ നടക്കാറുണ്ട്. ഇതൊക്കെ നിരീക്ഷിക്കുക എന്നതാണ് രഹസ്യ പോലീസിന്റെ ചുമതല. കൊടും ക്രിമിനലുകളെ സഹായിക്കാനും പുതിയ തന്ത്രങ്ങൾ മെനയാനും കാണാൻ വരുന്നത് ആരൊക്കെയെന്ന് നിരീക്ഷിച്ച് വിവരം ഉന്നത പോലീസ് അധികാരികളെ അറിയിക്കും. കൊടും ക്രിമിനലുകളെയും വിവാദമായ കേസുകളിലെ പ്രതികളെയും കോടതിയിൽ ഹാജരാക്കുന്പോൾ അവരുടെ എല്ലാ നീക്കങ്ങളും വീഡിയോയിൽ പകർത്താനുള്ള സംവിധാനനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റു ജില്ലകളിൽനിന്ന് കോട്ടയത്തെ കോടതിയിൽ…
Read Moreകുവൈറ്റ് രാജാവ് കുമരകത്ത്! രാജാവിന്റെ സൗകര്യാനുസരണം സജ്ജീകരിച്ചിരിക്കുന്നത് കുമരകം സൂരി ഹോട്ടലിലെ 15 മുറികൾ
കുമരകം: കുവൈറ്റ് രാജാവ് കുമരകത്ത്. കുവൈറ്റ് അമീർ ജാബർ അൽ അഹമ്മദ് അൽ സാബായും അദ്ദേഹത്തിന്റെ സംഘവും ഇന്ന് ഉച്ചയ് ക്കു രണ്ടിനു കുമരകത്ത് എത്തും. കൊച്ചിയിൽനിന്നു ഹെലികോപ്റ്ററിലെത്തുന്ന സംഘത്തിൽ ഒന്പതുപേരുണ്ടാകും. കുമരകം സൂരി ഹോട്ടലിലെ 15 മുറികൾ രാജാവിന്റെ സൗകര്യാനുസരണം സജ്ജീകരിച്ചിട്ടുണ്ട്. സംഘത്തിൽ അമീറിന്റെ മകനും കുവൈറ്റ് മന്ത്രിയുമായ നാസർ അൽ സബാ അൽ അഹമ്മദും ഉണ്ട്. അമീറും മകനും മറ്റു രാജകുടുംബാഗങ്ങളും ഇന്നുതന്നെ ആലപ്പുഴ കായിപ്പുറം അവാക്കി റസ്റ്ററന്റിലേക്കു പോകും. മറ്റുള്ളവർ സൂരി ഹോട്ടലിൽ താമസിക്കും. അഞ്ചിന് രാജാവും സംഘവും മടങ്ങും.
Read More