സ്വന്തം ലേഖകന്‍ കോഴിക്കോട്: വിശ്രമമില്ലാത്ത അടുക്കള ജോലിയോട് അവധി പറഞ്ഞു ബാലുശേരി പഞ്ചായത്തിലെ പറമ്പിന് മുകളിലെ വീട്ടമ്മമാര്‍. പ്രദേശത്തെ ഏഴുകുടുംബങ്ങളിലെ വീട്ടമ്മമാരാണ് വിശ്രമമില്ലാത്ത പൊതുഅടുക്കള എന്ന ആശയം നടപ്പാക്കിയത്. ഈ ഏഴു കുടുംബങ്ങളിലെ പ്രഭാതഭക്ഷണവും ഉച്ചയൂണിന്റെ വിഭവങ്ങളും ഒരുക്കുന്നത് കൂട്ടത്തിലൊരാളായ തൊടുവന്‍കുഴിയില്‍ ആസ്യയുടെ അടുക്കളയില്‍ നിന്നാണ്. പുലര്‍ച്ചെ അഞ്ചിന് ഉണരുന്ന ആസ്യ 7.30ന് ഭക്ഷണമുണ്ടാക്കി കഴിയും. ഇതു വീടുകളില്‍ എത്തിക്കുന്ന ചുമതലയും ആസ്യക്കുതന്നെ. സ്ത്രീപക്ഷാശയങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പൊതു അടുക്കളകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് ഒരു ചെറുഗ്രാമത്തില്‍ത്തന്നെ ‘കോമണ്‍ കിച്ചണ്‍ ‘ എന്ന ആശയം നടപ്പാകുന്നത്. സാമൂഹികപ്രവര്‍ത്തകയും ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റും റിട്ട. അധ്യാപികയുമായ ഗിരിജ പാര്‍വതിയാണ് കോമണ്‍ കിച്ചണ്‍ എന്ന ആശയം മുന്നോട്ടുവച്ചത്. പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക കെ. ബിന്‍സി, വടകര എന്‍ജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ഇന്‍സ്ട്രക്ടര്‍ ആർ.ഡി. പ്രീത, കോക്കല്ലൂര്‍…
Read MoreCategory: Kozhikode
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം! ഒരാൾ കൂടി അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പെരിന്തൽമണ്ണ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16-കാരിയെ വീട്ടിൽ നിന്നും കാസർഗോഡ് ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാംപ്രതിയായ യുവാവ് അറസ്റ്റിൽ. നിലന്പൂർ അമരന്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടിൽ സബീറിനെ(25)യാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതി കാസർഗോഡ് അഴന്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടിൽ അബ്ദുൾ നാസിർ(24), മൂന്നാംപ്രതി പോരൂർ മലക്കല്ല് മുല്ലത്ത് വീട്ടിൽ മുഹമ്മദ് അനസ്(19) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഓഗസ്റ്റ് 27-നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു മൂവരും. ഇവർ ഇൻസ്റ്റഗ്രാമിലൂടെയാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. സംഭവദിവസം പെണ്‍കുട്ടിയെ വീട്ടിൽ നിന്നു അബ്ദുൾ നാസിറിന്റെ നിർദേശപ്രകാരം സബീറും മുഹമ്മദ് അനസും വിളിച്ചിറക്കി സബീറിന്റെ കാറിൽ നീലേശ്വരത്തേക്ക് കൊണ്ടുപോയി. അവിടെ കാത്തുനിന്നിരുന്ന അബ്ദുൾ നാസിറിനെയും കൂട്ടി ബേക്കൽ ബീച്ചിലേക്ക് പോവുകയും കാറിൽവച്ച്…
Read Moreഅവള് തിരിച്ചറിഞ്ഞു, മര്‍വിനെ..! ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി വീണ്ടും പീഡനത്തിരായായത് പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ വനത്തില്‍ വച്ച്
കുറ്റ്യാടി: ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി വീണ്ടും പീഡനത്തിരായായത് പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ വനത്തില്‍ വച്ച്. സംഭവത്തില്‍ കുറ്റ്യാടി ആക്കല്‍ സ്വദേശി മാവിലപ്പാടി ഗുരുക്കള്‍ പറമ്പില്‍ മര്‍വിന്‍ (22) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയുടെ അറസ്റ്റ് പേരാമ്പ്ര ഡിവൈഎസ്പി ജയന് ഡൊമിനിക്ക് രേഖപ്പെടുത്തി. പ്രതിയെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി. പന്നിക്കോട്ടൂര്‍ പുഞ്ചവയല്‍ എന്ന സ്ഥലത്ത് വച്ച് ഈ മാസം 16 നാണ് പതിനേഴുകാരിയായ പെണ്‍കുട്ടി രണ്ടാം തവണ പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ വീടിന് സമീപം തോട്ടില്‍ അലക്കാന്‍ പോയപ്പോള്‍ അവിടെ നിന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ ഇവിടെ എത്തിക്കുകയായിരുന്നു. മൂന്നുപേരും ഒരു ബൈക്കിലാണ് ഇവിടെ എത്തിയത്. തുടർന്ന് ഉള്‍വനത്തിലേക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പെരുവണ്ണാമൂഴി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.…
Read Moreപ്രധാനമന്ത്രിമാരെ “മണ്ണിലൊരുക്കി’ ആദിറയുടെ റിക്കാര്‍ഡ് നേട്ടം
സ്വന്തംലേഖകന്‍ കോഴിക്കോട്: രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരെ മണല്‍തരികളില്‍ അണിയിച്ചൊരുക്കി ചരിത്രനേട്ടവുമായി മലയാളി യുവതി. കോഴിക്കോട് കുന്നമംഗലം പന്തീര്‍പ്പാടം നൊച്ചിപൊയില്‍ സ്വദേശി വടക്കേക്കര കരീമിന്റെ മകള്‍ ആദിറ മുംതാസ് ആണ് എഫോര്‍ ഷീറ്റില്‍ 14 പ്രധാനമന്ത്രിമാരെ മണലില്‍ ഒരുക്കി ഇന്ത്യബുക്സ് ഓഫ് റിക്കാര്‍ഡ് കരസ്ഥമാക്കിയത്. ആദ്യമായാണ് സാന്‍ഡ് ആര്‍ട്ടില്‍ ഇന്ത്യ ബുക്സ് ഓഫ് റിക്കാര്‍ഡ് നല്‍കുന്നത്. എട്ടു വര്‍ഷം മുമ്പാണ് ആദിറ സാന്‍ഡ് ആര്‍ട്ടിനെക്കുറിച്ച് അറിയുന്നത്. അന്നുമുതല്‍ മണല്തരികളാല് വിവിധങ്ങളായ ചിത്രങ്ങള്‍ ആദിറ ഒരുക്കി തുടങ്ങി. ചിത്രകലയോട് ഏറെ താത്പര്യമുള്ള ആദിറയ്ക്ക് മണല്‍ ചിത്രങ്ങള്‍ എളുപ്പത്തില്‍ തയാറാക്കാന്‍ സാധിച്ചിരുന്നു. വയനാട് വിംസ് ആശുപത്രിയില്‍ എന്‍ഡോസ്കോപ്പി വിഭാഗത്തില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്നതിനിടെ പുതിയ ചിത്രകലയിലും ആദിറ തന്റേതായ ഇടം പിടിക്കാന്‍ തീരുമാനിച്ചു. അതിനിടെയാണ് പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ മണലില്‍ ഒരുക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തിലൊരു ശ്രമം കൂടുതലാരും നടത്തിയിട്ടില്ലെന്ന് വ്യക്തമായി.…
Read Moreമൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ടു, പ്രണയത്തിലുമായി! ഊട്ടി, മൈസൂരു എന്നിവിടങ്ങളില്‍ ‘സുഖവാസം’, യുവാവ് മുങ്ങിയത് മുട്ടന്‍പണി നല്കി; ഒടുവില്‍ കുടുങ്ങി ഒൻപത് വർഷത്തിനു ശേഷം
എടക്കര: മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ചു കൂടെ കൂട്ടി സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങിയ യുവാവ് ഒൻപത് വർഷത്തിനു ശേഷം പോലീസിന്റെ പിടിയിലായി. തൃശൂർ വടക്കാഞ്ചേരി പാർലിക്കോട് സ്വദേശി കൊട്ടിലിങ്ങൽ റഷീദിനെയാണ് (40) എടക്കര പോലീസ് അറസ്റ്റ് ചെയ്തത്. 2012 ൽ എടക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി ആറ്റൂരിലുള്ള സോഫാ നിർമാണ കന്പനിയിൽ വച്ച് ബുധനാഴ്ച രാത്രി ഇയാളെ പിടികൂടിയത്. മൊബൈൽ വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് ഉൗട്ടി, മൈസൂരു എന്നിവിടങ്ങളിൽ കൊണ്ടുപോയി യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ശേഷം കോഴിക്കോട് ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ട ശേഷം മുങ്ങുകയും ചെയ്തുവെന്നായിരുന്നു കേസ്. ഒളിവിലായ പ്രതിക്കെതിരെ 2016 ൽ നിലന്പൂർ കോടതി ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിടികിട്ടാപ്പുള്ളിയായ പ്രതി 2021 ൽ കൊണ്ടോട്ടിയിൽ മറ്റൊരു…
Read Moreദേഷ്യം കൊണ്ടാണെന്ന് ആദ്യം കരുതി, പക്ഷേ..! കെണിയിലായ കാട്ടുകുരങ്ങനെ വനപാലകർ കൊണ്ടുപോകുന്നതു തടഞ്ഞ് ജോൺസന്റെ വളർത്തുനായ
പേരാമ്പ്ര: പെരുവണ്ണാമൂഴി വട്ടക്കയത്തെ കർഷകൻ മഠത്തിനകത്ത് ജോൺസന്റെ പുരയിടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കെണിക്കൂട്ടിൽ ഇതിനോടകം ഏഴ് കാട്ടുകുരങ്ങുകൾ പെട്ടു. കൂട് തുറക്കുന്നതിനിടയിൽ ഒരെണ്ണം ചാടി രക്ഷപെട്ടിരുന്നു. ബാക്കി ആറെണ്ണത്തിനെയും വനപാലകർ മറ്റൊരു കൂട്ടിലാക്കി ജീപ്പിൽ കയറ്റി കൊണ്ടുപോയി. കൃഷി നശിപ്പിക്കാനെത്തുന്ന കൂട്ടങ്ങളിൽ പെട്ട കുരങ്ങൻമാരാണു കെണിയിൽ പെടുന്നത്. ഓരോ കുരങ്ങനും കൂട്ടിലകപ്പെടുമ്പോൾ ഒരാൾ കടുത്ത വിഷമത്തിലായിരുന്നു. അത് ജോൺസന്റെ വളർത്തു നായയാണ്. അകപ്പെട്ട കുരങ്ങനെ കാണുമ്പോൾ കൂടിനു ചുറ്റും അത് ഓടി നടക്കും. ദേഷ്യം കൊണ്ടാണെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ, ഇന്നലെ സംഗതി പിടികിട്ടി. തടവിലാക്കി കൊണ്ടുപോകുന്നതിലെ സങ്കടമായിരുന്നത്. മിനിഞ്ഞാന്നു വീണ കുരങ്ങനെ ഇന്നലെ രാവിലെ കൊണ്ടുപോയി. അര മണിക്കൂറിനുള്ളിൽ ഏഴാമൻ കൂട്ടിലകപ്പെട്ടു. ഇതോടെ നായയുടെ മട്ടുമാറി. കൂട്ടിനു ചുറ്റും നടന്നു കരഞ്ഞു ശബ്ദമുണ്ടാക്കി. രക്ഷപെടാനുള്ള കുരങ്ങന്റെ പരാക്രമം കണ്ട് കൂട്ടിൽ മുഖം ചേർത്ത് ആശ്വസിപ്പിക്കാൻ…
Read More‘ലഹരി കെടുത്തിയ’ എസിപിക്ക് ഭീഷണി; അശ്ലീല പദപ്രയോഗങ്ങളോടു കൂടി എഴുതിയ രണ്ടു പേജും ഒപ്പമുണ്ട്; ഉറവിടം കണ്ടെത്തിയില്ല; ഒരാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാതെ പോലീസ്
സ്വന്തംലേഖകന്‍ കോഴിക്കോട്: മാരകമയക്കുമരുന്നുകളും ലഹരി വില്പനയും നടത്തുന്ന ലഹരി സംഘത്തെ വിറപ്പിച്ച അസി.കമ്മീഷണര്ക്കെതിരേയുള്ള ഭീഷണികത്തിന്റെ ഉറവിടം കണ്ടെത്തിയില്ല ! കുടുംബാംഗങ്ങളെ വരെ വകവരുത്തുമെന്ന ഭീഷണി മുഴക്കിയുള്ള കത്ത് ആര്, എവിടെ നിന്നയച്ചുവെന്നതില് കൃത്യമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഭീഷണിക്കത്തയച്ച സംഭവത്തില്‍ പോലീസ് കേസെടുക്കുക പോലും ചെയ്തിട്ടില്ല. അതേസമയം നഗര മാവോയിസ്റ്റുകളാണ് പിന്നിലുള്ളതെന്ന സംശയമാണിപ്പോഴുമുള്ളത്. കഴിഞ്ഞാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്റെ പേരില്‍ ഭീഷണിക്കത്ത് എത്തിയത്. അടിയന്തരാവസ്ഥ കാലത്ത് കാണാതായ രാജന്റെയും അടുത്തിടെ മരിച്ച സ്റ്റാന്സാമിയുടേയും ഇടത് സര്‍ക്കാരിന്റെ കാലത്ത് കസ്റ്റഡിയില്‍ മരിച്ചവരുടേയും ഫോട്ടോ സഹിതം എഴുതിയ ‘കൊലക്കയറെടുക്കുന്ന നിയമപാലകര്‍’ എന്ന ലേഖനത്തിന്റെ ഭാഗവും ഉള്‍പ്പെടുത്തിയാണ് ഭീഷണിക്കത്ത്. അശ്ലീല പദപ്രയോഗങ്ങളോടു കൂടി എഴുതിയ രണ്ടു പേജും ഒപ്പമുണ്ട്. പ്രസിദ്ദീകരണത്തിന്റെ പേര് ഒഴിവാക്കിയായിരുന്നു അയച്ചത്. കോവിഡ് സമയത്ത് ആശുപത്രി പരിസരത്തോ രോഗികളെ സംരക്ഷിക്കാനോ എസിപിയുടെ…
Read Moreസ്കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ തകൃതി! പ്രധാനാധ്യാപകരില്ലാതെ രണ്ടായിരത്തോളം സ്കൂളുകൾ
മുക്കം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ സർക്കാർ തകൃതിയായി ഒരുക്കങ്ങൾ നടത്തുമ്പോൾ നിരവധി സ്കൂളുകളിൽ പ്രധാനാധ്യാപകരില്ലാത്തത് പ്രതിസന്ധിയാവും. കഴിഞ്ഞ രണ്ട് വർഷത്തോളമായി കേരളത്തിൽ പ്രധാനാധ്യാപകരില്ലാത്ത രണ്ടായിരത്തോളം സർക്കാർ സ്കൂളുകളുടെ കാര്യത്തിൽ കനത്ത ആശങ്കയാണ് നിലനിൽക്കുന്നത്. നിലവിൽ സ്കൂളുകളിലെ സീനിയർ അധ്യാപകരാണ് പ്രധാനാധ്യാപകരുടെ ചുമതല വഹിക്കുന്നത്. സ്കൂളുകൾ തുറക്കുന്നതോടെ ഇവർക്ക് പ്രധാനാധ്യാപകരുടെ ചാർജിനൊപ്പം തന്നെ ക്ലാസുകൾ കൂടി എടുക്കേണ്ടതായി വരും. ഇതു വലിയ പ്രതിസന്ധിക്കും കാരണമാവും. മാത്രമല്ല ഒട്ടുമിക്ക സ്കൂളുകളിലും അധ്യാപകരുടെയും നിരവധി ഒഴിവുകളാണ് ഉള്ളത്. ഇത് നികത്താനും നടപടിയായില്ല. ഇതോടെ പിടിഎ കമ്മിറ്റികളുടെയെല്ലാം നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾക്കായി താത്കാലിക അധ്യാപകരെ നിയമിക്കുകയായിരുന്നു. ഒരു സ്കൂളിൽ തന്നെ ഇത്തരത്തിൽ അഞ്ച് മുതൽ 10 വരെ അധ്യാപകരെയെങ്കിലും നിയമിക്കേണ്ട സാഹചര്യമുണ്ട്. ഇവർക്ക് 5000 രൂപയെങ്കിലും മാസശമ്പളം നൽകാനായി വലിയ സാമ്പത്തിക ബാധ്യതയാണ് പിടിഎ കമ്മിറ്റികൾക്കും ഉണ്ടാവുന്നത്. സ്കുളുകൾ തുറന്ന് കഴിഞ്ഞാൽ ഇത്രയും…
Read Moreകുഞ്ഞിന്റെ മാതാവും പിതാവും ജോലിക്ക് പോകുമ്പോള്‍ അയാള്‍ എത്തും..! മൂന്നരവയസുകാരിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റില്‍
കോഴിക്കോട് : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമത്തിനെതിരേ സര്‍ക്കാരും വിവിധ സംഘടനകളും രംഗത്തെത്തുമ്പോഴും കണ്ണില്ലാത്ത ക്രൂരത തുടരുന്നു. കോഴിക്കോട് പന്നിയങ്കര പോലീസ് പരിധിയിലാണ് മൂന്നരവയസുകാരിക്ക് ബന്ധുവില്‍ നിന്ന് ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന്റെ മാതാവ് പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിയുന്നത്. ബന്ധുവായ യുവാവ് നേരത്തെയും പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാവും പിതാവും ജോലിക്ക് പോവുന്നവരാണ്. ഈ സമയത്താണ് ബന്ധു വീട്ടിലെത്തി കുഞ്ഞിനെ പീഡിപ്പിച്ചത്. സംഭവത്തില്‍ പോക്സോ ആക്ട് പ്രകാരമാണ് യുവാവിനെതിരേ പോലീസ് കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും പോലീസ് അറിയിച്ചു.
Read Moreഒന്നിച്ച് ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും കലഹിച്ചുമൊക്കെ ജീവിച്ചവര്‍! ആ ആറുപേരുടെ നിത്യനിദ്ര രണ്ടു കല്ലറകളില്‍
കൂട്ടിക്കൽ: കാവാലി ഗ്രാമം ഇത്ര ഹൃദയവേദനയോടെ ഒരു സംസ്കാരചടങ്ങിനും ഇന്നോളം സാക്ഷ്യം വഹിച്ചിട്ടില്ല. ഉള്ളുരുകും വേദനയിൽ കാവാലിക്കുന്നിലെ ഓരോ നിമിഷവും ഹൃദയഭേദകമായിരുന്നു. കൂട്ടിക്കൽ കാവാലി ഒട്ടലാങ്കൽ മാർട്ടിൻ(48), അമ്മ ക്ലാരമ്മ(65), ഭാര്യ സിനി (45), മക്കളായ സ്നേഹ (14), സോന (12), സാന്ദ്ര (10) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കാവാലി സെന്റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു. ദേവാലയവുമായി ഇഴചേർന്നു നിന്നിരുന്ന ഈ കുടുംബം ഇന്നലെ ചേതനയറ്റ് അന്ത്യയാത്രയ്ക്കായി വീണ്ടും ദേവാലയത്തിലെത്തി. ഒന്നിച്ച് ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും കലഹിച്ചുമൊക്കെ ജീവിച്ച ആ ആറുപേരുടെ നിത്യനിദ്ര രണ്ടു കല്ലറകളിലായാണ് ക്രമീകരിച്ചത്. ജീവിതത്തിലും മരണത്തിലും ഒന്നിച്ചുള്ള യാത്ര. ഉണ്ടുറങ്ങിയ വീട് ഉരുൾ തകർത്തെറിഞ്ഞപ്പോൾ ഒന്നിച്ചിരുന്ന കുടുംബമാണ് ഇല്ലാതായത്. ഉരുൾപൊട്ടലിൽ വീടൊന്നാകെ ഒലിച്ചുപോയതിനാൽ അവസാന യാത്രയ്ക്കായി മൃതദേഹങ്ങൾ വീട്ടിലേക്ക് എത്തിക്കാനുമായില്ല.ശനിയാഴ്ച ഉച്ചയോടെയാണ് മാർട്ടിനും കുടുംബവും അപകടത്തിൽപ്പെട്ടത്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെയും…
Read More