കു​ഞ്ഞി​ന്‍റെ മാ​താ​വും പി​താ​വും ജോ​ലി​ക്ക് പോകുമ്പോള്‍ അയാള്‍ എത്തും..! ​ മൂ​ന്ന​ര​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; ബ​ന്ധു അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട് : സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ത്തി​നെ​തി​രേ സ​ര്‍​ക്കാ​രും വി​വി​ധ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തു​മ്പോ​ഴും ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത തു​ട​രു​ന്നു.

കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര പോ​ലീ​സ് പ​രി​ധി​യി​ലാ​ണ് മൂ​ന്ന​ര​വ​യ​സു​കാ​രി​ക്ക് ബ​ന്ധു​വി​ല്‍ നി​ന്ന് ക്രൂ​ര​മാ​യ പീ​ഡ​ന​മേ​ല്‍​ക്കേ​ണ്ടി വ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ഞ്ഞി​ന്‍റെ മാ​താ​വ് പ​ന്നി​യ​ങ്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ബ​ന്ധു​വാ​യ യു​വാ​വ് നേ​ര​ത്തെ​യും പെ​ണ്‍​കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞി​ന്‍റെ മാ​താ​വും പി​താ​വും ജോ​ലി​ക്ക് പോ​വു​ന്ന​വ​രാ​ണ്.

ഈ ​സ​മ​യ​ത്താ​ണ് ബ​ന്ധു വീ​ട്ടി​ലെ​ത്തി കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ക്‌​സോ ആ​ക്ട് പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം യു​വാ​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മ​റ്റു പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment