കു​ട​ത്തി​ൽ കൊ​ട്ടി വി​സ്മ​യം തീ​ർ​ത്ത ആ​ൽ​ബി​ന് തബല കിട്ടി, ഇനി പാട്ടും പഠിക്കാം… ആഗ്രഹം സഫലമാക്കിയ ന​വ​ധാ​ര ക്ലബ്ബിന് നന്ദിയറിയിച്ച് തബലവായിച്ച് ആൽബിൻ

മു​ക്കം: ഒ​രു പാ​ട്ട് പാ​ട​ണ​മെ​ന്ന് തോ​ന്നി​യാ​ൽ ത​ബ​ല​യും ഗി​റ്റാ​റു​മു​ൾ​പ്പെ​ടെ​യു​ള്ള വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടെ ഉ​ണ്ട​ങ്കി​ൽ അ​ത് പാ​ടു​ന്ന​വ​ർ​ക്ക് ഒ​രു പോ​സി​റ്റീ​വ് എ​ന​ർ​ജി ന​ൽ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. എ​ന്നാ​ൽ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഇ​ല്ല​ങ്കി​ലോ. ഒ​രു കു​ഴ​പ്പ​വു​മി​ല്ല​ന്ന് പ​റ​യും തോ​ട്ടു​മു​ക്കം സ്വ​ദേ​ശി​യാ​യ 10 വ​യ​സു​കാ​ര​ൻ ആ​ൽ​ബി​ൻ സ​ന്തോ​ഷ്. ഒ​രു കു​ടം കി​ട്ടി​യാ​ൽ അ​തി​ൽ മ​നോ​ഹ​ര​മാ​യി കൊ​ട്ടും ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ. ശാ​സ്ത്രീ​യ​മാ​യി വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും പ​ഠി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ആ​ൽ​ബി​ന്‍റെ ഈ ​കൊ​ട്ടി​പ്പാ​ട്ട് കേ​ട്ടാ​ൽ ആ​രും ഒ​ന്ന് അ​മ്പ​ര​ന്നു പോ​കും. സം​ഗീ​ത പ്രേ​മി​ക​ളാ​യ ആ​ൽ​ബി​ന്റെ മാ​താ​വി​ന്റെ അ​ച്ഛ​നും സു​ഹൃ​ത്ത് ഭാ​സ്ക​ര​നും ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ പാ​ട്ട് പാ​ടു​ന്ന​ത് കേ​ൾ​ക്കു​മ്പോ​ൾ തൊ​ട്ട​ടു​ത്തു​ള്ള എ​ന്തെ​ങ്കി​ലും വ​സ്തു​ക്ക​ളി​ൽ ആ​ൽ​ബി​ൻ താ​ളം പി​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഭാ​സ്ക​രേ​ട്ട​ൻ ത​മാ​ശ​യ്ക്ക് ഒ​രു കു​ടം ക​യ്യി​ൽ കൊ​ടു​ത്ത​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രു​ടെ പാ​ട്ടി​ന​നു​സ​രി​ച്ച് ആ​ൽ​ബി​ൻ ന​ല്ല​രീ​തി​യി​ൽ ത​ന്നെ​താ​ളം പി​ടി​ച്ചു. ലോ​ക് ഡൗ​ണ്‍​സ​മ​യ​ങ്ങ​ളി​ൽ ഇ​വ​രോ​ടൊ​പ്പം കൂ​ട്ട​ത്തി​ൽ കൊ​ട്ടി പാ​ടു​ന്ന ഒ​രു…

Read More

കു​ട്ടി​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​നി​ട​യി​ലും 1098 ഔ​ട്ട് ഓ​ഫ് സ​ര്‍​വീ​സ് ! ന​മ്പ​ര്‍ നി​ല​വി​ലി​ല്ലെ​ന്ന് മു​ന്ന​റി​യി​പ്പ്; ഫോ​ണ്‍ എ​ടു​ക്കാ​ന്‍ ആ​രു​മി​ല്ലാ​ത്ത സ്ഥി​തി​

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​നി​ട​യി​ലും ചൈ​ല്‍​ഡ് ലൈ​ന്‍ ഹെ​ല്‍​പ്പ്‌​ലൈ​ന്‍ ന​മ്പ​ര്‍ നി​ശ്ച​ലം. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍​ക്ക് സം​ര​ക്ഷ​ണ​വും പ​രി​ച​ര​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും വി​ധ​ത്തി​ല്‍ ആ​രം​ഭി​ച്ച ഹെ​ല്‍​പ്പ്‌​ലൈ​ന്‍ ന​മ്പ​റാ​ണ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​ത്. മൊ​ബൈ​ലി​ല്‍ 1098 ലേ​ക്ക് വി​ളി​ച്ചാ​ല്‍ നി​ല​വി​ലെ​ല്ല​ന്ന മു​ന്ന​റി​യി​പ്പാ​ണ് ല​ഭി​ക്കു​ന്ന​ത്. ലാ​ന്‍​ഡ് ലൈ​നി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​റി​യി​പ്പും ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഫോ​ണ്‍ എ​ടു​ക്കാ​ന്‍ ആ​രു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. പൊ​തു​ഇ​ട​ങ്ങ​ളി​ലും മ​റ്റും വ്യാ​പ​ക​മാ​യി പ്ര​ദ​ര്‍​ശി​പ്പി​ച്ച ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​റാ​ണി​ത്. കു​ട്ടി​ക​ളി​ല്‍ നി​ന്നോ മ​റ്റു ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍ നി​ന്നോ ഫോ​ണി​ല്‍ പ​രാ​തി ല​ഭി​ച്ചാ​ല്‍ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യെ ഏ​റ്റെ​ടു​ക്കു​ക​യും അ​ടു​ത്തു​ള്ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​ണ് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചു​മ​ത​ല. എ​ന്നാ​ല്‍ ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി ഈ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടു​വെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​ണ്. കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് കു​ട്ടി​ക​ളെ വ്യാ​പ​ക​മാ​യി എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന്…

Read More

ആ​ദ്യം മാ​താ​പി​താ​ക്ക​ൾ അ​ട​ക്കം എ​തി​ർ​ത്തെ​ങ്കി​ലും..! ചോ​ദി​ച്ചുചോ​ദി​ച്ച് പോ​വു​ക​യാ​ണ് അ​ൻ​ഷി​ഫ്; ലക്ഷ്യങ്ങള്‍ ഇങ്ങനെ…

നി​ല​ന്പൂ​ർ: രാ​ജ്യാ​ന്ത​ര ഹി​ച്ച് ഹൈ​ക്കിം​ഗി​ന് (ലി​ഫ്റ്റ് ചോ​ദി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റി യാ​ത്ര​ചെ​യ്യു​ന്ന സ​ന്പ്ര​ദാ​യം) പു​റ​പ്പെ​ട്ട് നി​ല​ന്പൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ്. ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് നെ​ടും​പാ​റ അ​ൻ​ഷി​ഫാ​ണ് ഇ​ന്ത്യ, നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഹി​ച്ച് ഹൈ​ക്കിം​ഗി​ന് പു​റ​പ്പെ​ട്ട​ത്. കോ​വി​ഡ് അ​തി​ജീ​വ​ന സ​ന്ദേ​ശ​മു​യ​ർ​ത്തി രാ​ജ്യ​ത്തി​ന്‍റെ ഗ്രാ​മ​ങ്ങ​ളെ തൊ​ട്ട​റി​യു​ക, സാ​ഹ​സി​ക യാ​ത്ര സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​പ്രാ​പ്യ​മ​ല്ല​ന്ന് തെ​ളി​യി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് നെ​ടും​പാ​റ ഷെ​ഹീ​ർ-​സാ​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നും തൃ​ശൂ​ർ എ​സ്എ​ൻ​ജി​സി കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ൻ​ഷി​ഫി​ന്‍റെ യാ​ത്ര. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഇ​തി​ന്‍റെ ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് അ​ൻ​ഷി​ഫ് പ​റ​യു​ന്നു. കാ​ൽ​ന​ട​യാ​യും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തേ​യും മ​റ്റു​മാ​യി 29 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും ഭൂ​ട്ടാ​ൻ, നേ​പ്പാ​ൾ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യും മൂ​ന്നു​മാ​സം കൊ​ണ്ട് യാ​ത്ര പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ക​യാ​ണ് ല​ക്ഷ്യം. പ​ഠ​ന​ത്തി​നി​ടെ ചെ​റി​യ തൊ​ഴി​ലു​ക​ൾ ചെ​യ്ത് സ​ന്പാ​ദി​ച്ച തു​ച്ച​മാ​യ സം​ഖ്യ മാ​ത്ര​മാ​ണ് യാ​ത്ര​യ്ക്കാ​യി ക​രു​തി​യി​രി​ക്കു​ന്ന​ത്.…

Read More

തട്ടിക്കൊണ്ടുപോകൽ പൊളിഞ്ഞു! ഹ​നീ​ഫ​യും സു​ഹൃ​ത്തും അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​യി​ലാ​ണ്ടി: സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം ത​ട്ടി കൊ​ണ്ടു പോ​യി മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി​യ ശേ​ഷം വി​ട്ട​യ​ച്ച മു​ത്താ​മ്പി ത​ടോ​ളി​ത്താ​ഴ തോ​ണി​യാ​ട​ത്ത് ഹ​നീ​ഫ(39)​യേ​യും സു​ഹൃ​ത്ത് ഊ​ര​ള​ളൂ​ര്‍ സ്വ​ദേ​ശി മേ​ക്ക​റു​ക​ണ്ടി ഷം​സാ​ദ്(42)​നേ​യും ക​സ്റ്റം​സ് രേ​ഖ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച് ക​ബ​ളി​പ്പി​ച്ചു​വെ​ന്ന കേ​സി​ല്‍ കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ ക​സ്റ്റം​സി​ന്‍റേതാ​ണെ​ന്ന ത​ര​ത്തി​ല്‍ വ്യാ​ജ​രേ​ഖ നി​ര്‍​മി​ച്ച​തി​നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് കൊ​യി​ലാ​ണ്ടി സി​ഐ എ​ന്‍.​സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. ഖ​ത്ത​റി​ലാ​യി​രു​ന്ന ഹ​നീ​ഫ മാ​ര്‍​ച്ച് 29നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.​ വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യ പ​യ്യോ​ളി സ്വ​ദേ​ശി​യ ജു​നൈ​ദി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​ച്ച​താ​യി പ​റ​യാ​നും വ്യാ​ജ​മാ​യി ഒ​രു എ ​ഫോ​ർ ഷീ​റ്റി​ൽ രേ​ഖ​യു​ണ്ടാ​ക്കി ന​ൽ​കി. എ​ന്നാ​ല്‍ ഈ ​സ്വ​ര്‍​ണ​ത്തി​ന്‍റെ ഉ​ട​മ​ക​ൾ ഇ​ത് വി​ശ്വ​സി​ച്ചി​ല്ല . ഇ​വ​ർ ര​ഹ​സ്യ​മാ​യി ഇ​തി​നെ പ​റ്റി അ​ന്വേ​ഷി​ക്കു​ക​യും ജു​നൈ​ദി​നെ പ​യ്യോ​ളി​യി​ൽവ​ച്ച് മ​ർ​ദി​ക്കു​ക​യും ചെ​യ്തു. വി​വ​രം ആ​രോ​ടും പ​റ​ഞ്ഞി​ല്ല. പി​ന്നീ​ടൊ​രി​ക്ക​ൽ ഷം​സാ​ദി​നെ​യും പ​യ്യോ​ളി​യി​ൽവച്ച് മ​ർ​ദി​ച്ചെ​ങ്കി​ലും പ​രാ​തി കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി​യാ​ണ് പോ​ലീ​സ്…

Read More

ത​ല​ശേ​രി​യി​ലെ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; കു​യ്യാ​ലി​യി​ലെ ബ​ന്ധു പ്ര​തി​സ്ഥാ​ന​ത്തേ​ക്ക്; ക​ർ​ണാ​ട​ക​യി​ൽ വ്യാ​പ​ക റെ​യ്ഡ്

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ താ​ഴെ ച​മ്പാ​ട് എ​ഴു​ത്തു​പ​ള്ളി​യി​ൽ ആ​മി​നാ​സി​ലെ അ​ഫ്‌​ലാ​ഹ് ഫ​റാ​സി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ന​ര​ഹ​ത്യ​ക്കേ​സി​ലെ പ്ര​തി ഉ​ക്കാ​സ് മൊ​ട്ട​യി​ലെ ഉ​മ്മേ​ഴ്സി​ൽ ഉ​മ്മ​റി​ന്‍റെ മ​ക​ൻ റൂ​ബി​നെ (19) ക​ണ്ടെ​ത്താ​ൻ ത​ല​ശേ​രി ടൗ​ൺ സി​ഐ കെ. ​സ​ന​ൽ​കു​മാ​ർ എ​എ​സ്ഐ സ​ഹ​ദേ​വ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ പോ​ലീ​സ് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി. പ്ര​തി​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സി​പി ഓ​ഫീ​സി​നു മു​ന്നി​ൽ ഇ​ന്ന് നി​ൽ​പ്പ് സ​മ​രം ന​ട​ക്കും.മാ​ണ്ഡ്യ, ന​ഞ്ച​ക്കോ​ട്, മൈ​സൂ​രു,ബം​ഗ​ളൂ​രു ന​ഗ​ര​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി പോ​ലീ​സ് റെ​യ്സ് ന​ട​ത്തി​യ​ത്. റൂ​ബി​ന്‍റെ ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാം, ഫെ​യ്സ്ബു​ക്ക് എ​ന്നി​വ പി​ന്തു​ട​ർ​ന്നാ​ണ് പ്ര​തി​യെ തേ​ടി പോ​ലീ​സ് ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും പ്ര​തി​യു​ടെ നീ​ക്കം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. പു​തി​യ ടെ​ക്നോ​ള​ജി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യു​ടെ നീ​ക്ക​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.…

Read More

ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ… അ​ങ്ക​ണ​വാ​ടി​യി​ലെ അ​മൃ​തം പൊ​ടി​യി​ൽ പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം

കൂ​രാ​ച്ചു​ണ്ട്: അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നും കു​ട്ടി​ക​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്ന അ​മൃ​തം പൊ​ടി​യി​ൽ നി​ന്നും പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം ല​ഭി​ച്ച​താ​യി പ​രാ​തി. കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഒ​ടി​ക്കു​ഴി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ൽനി​ന്നും വി​ത​ര​ണം ചെ​യ്ത അ​മൃ​തം പൊ​ടി​യു​ടെ പാ​ക്ക​റ്റി​ൽ നി​ന്നാ​ണ് പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം ല​ഭി​ച്ച​താ​യി ബാ​ലു​ശേ​രി ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​ർ​ക്ക് ജൂ​ലൈ മാ​സ​ത്തി​ൽ ല​ഭി​ച്ച അ​ഞ്ച് പാ​ക്ക​റ്റു​ക​ളി​ൽ ഒ​ന്നി​ൽ നി​ന്നാ​ണ് പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം ല​ഭി​ച്ച​ത്. കു​ടും​ബ​ശ്രീ​യു​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ര​പ്പാ​ൻ​തോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഇ​തി​ന്‍റെ നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ എം.​സു​ധ അ​റി​യി​ച്ചു.

Read More

വ​നി​താ ക​മ്മീ​ഷ​നി​ലെ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്ഹ​രി​ത നേ​താ​ക്ക​ളോ​ട് ലീ​ഗ് നേ​തൃ​ത്വം

മ​ല​പ്പു​റം: എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ​ക്കെ​രെ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഹ​രി​ത നേ​താ​ക്ക​ളോ​ട് മു​സ്്ലിം ലീ​ഗ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്നു രാ​വി​ലെ പ​ത്തു​മ​ണി​ക്കു​ള്ളി​ൽ വ​നി​താ ക​മ്മീ​ഷ​നി​ലെ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് വ​നി​താ നേ​താ​ക്ക​ൾ​ക്ക് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​ട്ടു​ള്ള​ത്. കേ​സ് പി​ൻ​വ​ലി​ക്കാ​തെ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. പാ​ണ​ക്കാ​ട് ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് പ​രാ​തി പി​ൻ​വ​ലി​ക്കാ​നു​ള്ള നി​ർ​ദേ​ശം ലീ​ഗ് നേ​തൃ​ത്വം മു​ന്നോ​ട്ടു​വ​ച്ച​ത്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ​റ​ഞ്ഞു തീ​ർ​ക്കേ​ണ്ട പ്ര​ശ്ന​ങ്ങ​ൾ വ​നി​താ ക​മ്മീ​ഷ​നി​ലേ​ക്കും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ച്ച​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ മാ​ന​സി​ക​മാ​യി പീ​ഢി​പ്പി​ക്കു​ക​യും അ​പ​മാ​ന​ക​ര​മാ​യി സം​സാ​രി​ക്കു​ന്ന​തും ചെ​യ്ത​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​ഘ​ട​ന​യു​ടെ ത​ന്നെ വ​നി​താ​വി​ഭാ​ഗ​മാ​യ ഹ​രി​ത​യു​ടെ നേ​താ​ക്ക​ൾ വ​നി​താ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.​ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് നേ​ര​ത്തെ പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​തെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ വി​ശ​ദീ​ക​ര​ണം.

Read More

സ്വാതന്ത്ര്യദിനത്തിന്‍റെ തലേനാൾ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ൽ കള്ളൻ കയറി! ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി

  ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ൽ നി​ന്നു ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മു​ഴു​വ​ൻ സ​മ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ള്ള ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ ക​ള​ക്ട​റു​ടെ ചേ​ന്പ​ർ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്നി​ൽ നി​ന്നു​മാ​ണ് ച​ന്ദ​നം മു​റി​ച്ചു ക​ട​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പും പോ​ലീ​സും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.എ​ന്നാ​ൽ ച​ന്ദ​നം മു​റി​ച്ചു ക​ട​ത്തി​യ സം​ഭ​വം പു​റ​ത്ത് വ​രാ​തി​രി​ക്കാ​ൻ റ​വ​ന്യൂ​വ​കു​പ്പ് ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. കു​റ്റ​ക്കാ​രെ ഉ​ട​ൻ ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി​യ അ​വ​ർ ശ​നി​യാ​ഴ്ച മോ​ഷ​ണം പോ​യി​ട്ടും റ​വ​ന്യു​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത് മ​റ​ച്ചു​വ​ച്ചു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. മു​റി​ച്ച ച​ന്ദ​ന മ​ര​ത്തി​ന് 25 സെ​ന്‍റീ​മീ​റ്റ​ർ വ്യാ​സ​മു​ണ്ട്. മ​ര​ത്തി​ന്‍റെ ശി​ഖി​ര​ങ്ങ​ൾ സ്ഥ​ല​ത്ത് വെ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ ത​ലേ​ദി​വ​സം ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് കൂ​ടു​ത​ൽ സു​ര​ക്ഷ ഒ​രു​ക്കി​യ രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന​ത് കൂ​ടു​ത​ൽ ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ക​യാ​ണ്.

Read More

അന്വേഷിച്ച് കണ്ടെത്താൻ 15 അം​ഗ​സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടും ഫ​ല​മി​ല്ല; കിഡ്നാപ്പിംഗ് തുടരുന്നു, അനക്കമില്ലാതെ പോലീസ്

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : ഗ​ള്‍​ഫി​ല്‍ നി​ന്നെ​ത്തി​യ പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു മാ​സം പൂ​ര്‍​ത്തി​യാ​യി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​വാ​തെ പോ​ലീ​സ്. അ​രി​ക്കു​ളം സ്വ​ദേ​ശി​യാ​യ അ​ഷ്റ​ഫി​നെ​യാ​ണ് ഒ​രു സം​ഘ​മാ​ളു​ക​ള്‍ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​കൊ​ണ്ടു​പോ​യി പി​ന്നീ​ട് വി​ട്ട​യ​ച്ച​ത്. റൂ​റ​ല്‍ എ​സ്പി ഡോ. ​ബി.​ശ്രീ​നി​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗം സം​ഘ​ത്തെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യ​മി​ച്ചെ​ങ്കി​ലും യാ​തൊ​രു പു​രോ​ഗ​തി​യു​മു​ണ്ടാ​യി​ട്ടി​ല്ല. വ​ട​ക​ര ഡി​വൈ​എ​സ്പി കെ.​അ​ഷ്റ​ഫി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. കേ​സി​ലു​ള്‍​പ്പെ​ട്ട മു​ഴു​വ​ന്‍ പ്ര​തി​ക​ളേ​യും പി​ടി​കൂ​ടു​ക​യെ​ന്ന ദൗ​ത്യ​ത്തോ​ടെ​യാ​ണ് പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അഷ്റഫിനെ കൊണ്ടുപോയത്മേ​യ് 26നാ​ണു ദു​ബാ​യി​ല്‍നി​ന്ന് ര​ണ്ട് കി​ലോ​ഗ്രാം സ്വ​ര്‍​ണ​വു​മാ​യി അ​രി​ക്കു​ളം സ്വ​ദേ​ശി​യാ​യ അ​ഷ്റ​ഫ് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. കൊ​ടു​വ​ള്ളി​യി​ലെ ഒ​രു സം​ഘ​ത്തി​ന്‍റേ​താ​യി​രു​ന്നു സ്വ​ര്‍​ണം. സ്വ​ര്‍​ണം കൈ​മാ​റേ​ണ്ട വ്യ​ക്തി​ക്ക് അ​ഷ്റ​ഫി​ന്‍റെ ഫോ​ട്ടോ അ​യ​ച്ചു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ സ​മീ​പി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ഏ​ജ​ന്‍റ് പ​റ​ഞ്ഞ​ത്. 50,000 രൂ​പ​യും വി​മാ​ന ടി​ക്ക​റ്റു​മാ​യി​രു​ന്നു പ്ര​തി​ഫ​ലം. വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തെ​ത്തി​യ ഉ​ട​ന്‍ ക​ണ്ണൂ​ര്‍ സം​ഘം സ​മീ​പി​ച്ചു. അ​ഷ്റ​ഫ് ഈ ​സം​ഘ​ത്തി​നു…

Read More

സ​ദാ​ചാ​രത്തിന്‍റെ പേരിൽ ഒരു കുടുംബത്തെ അനാഥമാക്കിയവൻമാരെ പൊക്കി; രണ്ടുവകുപ്പുകൾ കൊണ്ട് പൂട്ടി പോലീസ്

മ​ല​പ്പു​റം: സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​ധ്യാ​പ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വേ​ങ്ങ​ര വ​ലി​യോ​റ സ്വ​ദേ​ശി​ക​ളാ​യ നി​സാ​മു​ദ്ധീ​ൻ, മു​ജീ​ബ് റ​ഹ്‌​മാ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്കും മ​ർ​ദ്ദി​ച്ച​തി​നു​മാ​ണ് കേ​സ്. അ​ധ്യാ​പ​ക​നെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യു​ന്ന പ​തി​ന​ഞ്ചോ​ളം പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ല​പ്പു​റം വ​ലി​യോ​റ​യി​ലെ സു​രേ​ഷ് ചാ​ലി​യ​ത്തി​നെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​രു സ്ത്രീ​യോ​ട് വാ​ട്സ്ആ​പ്പി​ൽ ചാ​റ്റ് ചെ​യ്തെ​ന്നാ​രോ​പി​ച്ച് ഒ​രു​സം​ഘ​മാ​ളു​ക​ൾ സു​രേ​ഷി​നെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ചി​രു​ന്നു. സു​രേ​ഷി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു ഈ ​സ്ത്രീ. സ്വ​ന്തം അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും മു​ന്നി​ൽ വ​ച്ച് സു​രേ​ഷി​നെ മ​ർ​ദി​ക്കു​ക​യും വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

Read More