മാനന്തവാടി: തവിഞ്ഞാൽ, മക്കിക്കൊല്ലി, വെള്ളരിപ്പാലം പ്രദേശങ്ങളിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി.വനം-വന്യജീവി വകുപ്പ് വെള്ളരിപ്പാലത്തിനു സമീപം ചൊവ്വാഴ്ച രാത്രി എട്ടോടെ വച്ച കെണിയിൽ ഇന്നു പുലർച്ചെ രണ്ടിനാണ് കടുവ കുടുങ്ങിയത്. 12 വയസ് മതിക്കുന്ന ആണ്‍കടുവയാണ് കെണിയിലായത്. നോർത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസ് വളപ്പിലേക്കു മാറ്റിയ കടുവയെ വനപാലകർ നിരീക്ഷിച്ചുവരികയാണ്. കടുവയുടെ കോന്പല്ല് കൊഴിഞ്ഞ നിലയിലാണ്. ദേഹത്തു പരിക്കുകൾ പ്രകടമല്ല. ആവശ്യമായ ചികിത്സയും പരിചരണവും നൽകിയശേഷം കടുവയെ മൃഗശാലയിലേക്കു മാറ്റാനാണ് നീക്കം. കഴിഞ്ഞ ദിവസം മക്കിക്കൊല്ലി മണക്കാട് ഫ്രാൻസിസിന്റെ പത്തുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കൊന്നിരുന്നു. തള്ളപ്പശുവിനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയുമുണ്ടായി. ഇതിനടുത്ത ദിവസവും പ്രദേശത്തു കടുവയെത്തി. ചത്ത പശുക്കിടാവിന്റെ ജഡം അടുത്തുള്ള വയലിൽ വലിച്ചെത്തിച്ചു ഭാഗികമായി ഭക്ഷിച്ചു. പ്രദേശവാസികൾ ഭീതിയിലായ സാഹചര്യത്തിൽ കടുവയെ കണ്ടെത്തി ഉൾക്കാട്ടിലേക്കു തുരത്താൻ വനപാലകർ പദ്ധതിയിട്ടെങ്കിലും ഫലിച്ചില്ല. ഇന്നലെ പകൽ തെരച്ചിൽ…
Read MoreCategory: Kozhikode
എല്ലാം ഭരണതുടര്ച്ചയ്ക്കുവേണ്ടി ! കുറ്റ്യാടി സീറ്റ് തർക്കം; പാര്‍ട്ടി ഇടപെട്ടു
സ്വന്തം ലേഖകന്‍ കോഴിക്കോട്: സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധികളില്‍ വിശദീകരണവുമായി സിപിഎം. സിപിഎം സംഘടനാസംവിധാനം വളരെ ശക്തമായ കുറ്റ്യാടിയില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ പാര്‍ട്ടി ശക്തമായി രംഗത്തെത്തി. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയതോടെ സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന കോഴിക്കോട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ് കുട്ടി തന്നെ പരസ്യമായി പാര്‍ട്ടിയെ അനുകൂലിച്ച് രംഗത്തെത്തി. തന്റെ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി പ്രകടനം നടത്തുന്നവര്‍ പരസ്യമായി അച്ചടക്കം ലംഘിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ശക്തമായ ഇടപെടലാണ് ഇതിനുകാരണം. തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ ഉയര്‍ത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. 2016ല്‍ നിസാര വോട്ടുകള്‍ക്ക് തോറ്റ കുറ്റ്യാടി സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന വികാരമാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി പ്രവര്‍ത്തകര്‍ ഇവിടെ ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കേയാണ് ഇടിത്തീ…
Read Moreദേശീയ നേതൃത്വത്തിന് വിമുഖത, മുരളീധരന്റെ കാര്യത്തിൽ അവ്യക്തത; കേന്ദ്ര സഹമന്ത്രിയുടെ പരാജയം സര്‍ക്കാരിന് ക്ഷീണമാകുമെന്ന് വിലയിരുത്തല്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും കേരളത്തിലെ ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ വി. മുരളീധരന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തിന് വിമുഖത. സംസ്ഥാനത്ത് നൂറുശതമാനം വിജയം ഉറപ്പുനല്‍കാന്‍ കഴിയുന്ന സുരക്ഷിത മണ്ഡലമില്ലാത്തതാണ് കേന്ദ്ര സഹമന്ത്രിയെ മത്സരിപ്പിക്കുന്നതില്‍ നിന്നു ദേശീയ നേതൃത്വത്തെ പിന്തിരിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി പരാജയപ്പെടുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണുള്ളത്. മുരളീധരന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട കാര്യം പൂര്‍ണമായും ദേശീയ നേതൃത്വം തീരുമാനിക്കട്ടെ എന്ന നിലപാടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ക്കുള്ളത്. വി. മുരളീധരനും മത്സരിക്കാന്‍ താല്പര്യമില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. ആവേശം ആള്ക്കൂട്ടമായില്ലബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിച്ച വിജയയാത്ര ഇന്നലെ സമാപിച്ചപ്പോഴും പ്രതീക്ഷയ്ക്ക് വക നല്കുന്ന തരംഗം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. ആവേശം ആള്ക്കൂട്ടമാക്കുന്നതില് സംഘടനാശേഷി പൂര്‍ണമായും വിനിയോഗിക്കപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ കര്‍ഷകസമരവും ഇന്ധന…
Read Moreമലയാളം വേണ്ട..! പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് ഫയലുകള്‍ മുഴുവനും ഇംഗ്ലീഷിലേക്ക് തര്ജമചെയ്യുന്ന തിരക്കിലാണ് അന്വേഷണസംഘാംഗങ്ങള്‍; കാരണം…
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പു നടത്തിയ പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് കേസ് ഫയലുകള്‍ മലയാളത്തില്‍ വേണ്ടെന്ന് സിബിഐ. സംസ്ഥാന പോലീസ് അന്വേഷിച്ച കേസിന്റെ മുഴുവന്‍ രേഖകളും ഇംഗ്ലീഷില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. ഇതോടെ ഇതുവരെ മലയാളത്തില്‍ തയാറാക്കിയ രേഖകള്‍ മുഴുവനും ഇംഗ്ലീഷിലേക്ക് തര്ജമചെയ്യുന്ന തിരക്കിലാണ് അന്വേഷണസംഘാംഗങ്ങള്‍. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 1368 കേസുകളാണ് സിബിഐയ്ക്ക് കൈമാറിയത്. കേസുകളില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയതും മലയാളത്തിലാണ്. എന്നാല്‍ കേസ് വിവരങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുമെല്ലാം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത് മൊഴി മലയാളത്തില്‍ തന്നെ അയച്ചു കൊടുക്കാനുള്ള നടപടികളിലാണ് പോലീസ്. നേരത്തെ പോപ്പുലര്‍ ഫിനാന്‍സ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിമുഖത കാണിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസ് കൈമാറിയിട്ടും ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഹൈക്കോടതി കേസ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടു. 2000…
Read Moreസംശയം തോന്നിയെന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? സ്വർണം ഒളിപ്പിച്ചെന്ന സംശയം; യാത്രക്കാരന്റെ 45 ലക്ഷത്തിലേറെ വിലയുളള വാച്ചിന്റെ കഥ കഴിഞ്ഞു
കൊണ്ടോട്ടി: സ്വർണം ഒളിപ്പിച്ചെന്ന സംശയത്തിൽ കരിപ്പൂരിലെത്തിയ കർണാടക സ്വദേശിയായ യാത്രക്കാരന്റെ വില കൂടിയ വാച്ച് കസ്റ്റംസ് അടിച്ചു തകർത്തതായി പരാതി. ഇതേക്കുറിച്ചു കരിപ്പൂർ പോലീസ് കേസെടുത്തു. വിഷയത്തിൽ മഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും. കോടതിയുടെ അനുമതി ലഭിച്ചതിനു ശേഷമായിരിക്കും സംഭവം വിശദമായി പോലീസ് പരിശോധിക്കുക. കഴിഞ്ഞ ദിവസം രാത്രി കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ദുബായിൽ നിന്നെത്തിയ കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് ഇസ്മായിലിന്റെ 45 ലക്ഷത്തിലേറെ വിലയുളള വാച്ച് അടിച്ചുതകർത്തത്. സ്വർണമുണ്ടെന്നു സംശയം പ്രകടിപ്പിച്ചാണ് വാച്ച് പരിശോധിക്കാനായി കസ്റ്റംസ് വാങ്ങിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. പിന്നീട് വാച്ച് തിരികെ നൽകുന്പോൾ ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ തകർന്നിരുന്നു. ദുബായിലുളള സഹോദരനാണ് വാച്ച് ഇസ്മായിലിനു നൽകിയത്. പരിശോധന വേളയിൽ തന്നെ വില കൂടിയ വാച്ചാണെന്നു യാത്രക്കാരൻ കസ്റ്റംസ് ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. ഇതേക്കുറിച്ചു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു…
Read Moreഐ ഫോണ്‍ ; സത്യം പുറത്താവാതിരിക്കാൻ പോലീസ് ഒളിച്ചു കളിച്ചു; പോലീസിനെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസ്
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്നസുരേഷ് നല്കിയ ഐഫോണ്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്. യൂണിടാക്ക് കൊച്ചിയില്‍ നിന്ന് വാങ്ങിയ ഫോണ്‍ ആരാണ് ഉപയോഗിച്ചതെന്ന് പുറത്തറിയാന്‍ അഞ്ചു മാസങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന പോലീസിന് കണ്ടെത്താനവുന്ന വിവരങ്ങളായിട്ടും ഇതുസംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ഡിജിപി നടപടി സ്വീകരിക്കാതിരുന്നത് ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഐഫോണ്‍ വിഷയത്തില്‍ പോലീസിന് ലഭിച്ച നിയമോപദേശവും തുടര്‍ന്നുള്ള ഡിജിപിയുടെ നടപടിയും പൊതുസമൂഹത്തിന് മുന്നില്‍ വീണ്ടും വിവാദമാക്കി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. യൂണിടാക്ക് കൊച്ചിയില്‍ നിന്ന് വാങ്ങിയ ഐഫോണ്‍ ആരൊക്കെ ഉപയോഗിച്ചതെന്നും ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരെല്ലാമാണെന്നും കണ്ടെത്തണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഡിജിപിയ്ക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പരാതി നല്‍കിയത്. എന്നാല്‍ കേസ് നിലവിലില്ലാത്തതിനാല്‍ അന്വേഷണം സാധ്യമല്ലെന്നായിരുന്നു ഡിജിപിയ്ക്ക് ലഭിച്ച നിയമോപദേശം. വിവരങ്ങള്‍ പുറത്താവുന്നത് സ്വകാര്യതയെ…
Read Moreആത്മവിശ്വാസം അല്ലേ എല്ലാം..! മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല, ബിജെപിയുടെ പ്രചാരണം തന്നെ മുന്‍നിര്‍ത്തിയാകുമെന്ന് ശ്രീധരന്
കോഴിക്കോട്: തന്നെ ചൊല്ലി ബിജെപിയില്‍ ഒരു ആശയകുഴപ്പവുമില്ലെന്ന് ഇ.ശ്രീധരന്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല താന്‍. എന്നാൽ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് തന്നെ മുന്‍നിര്‍ത്തിയാകുമെന്നും ശ്രീധരന് പറഞ്ഞു. കഴിഞ്ഞ ദിവസം ഇ.ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കെ.സുരേന്ദ്രന് തിരുവല്ലയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ കേന്ദ്രം നേതൃത്വം കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയതോടെ സുരേന്ദ്രന് തിരുത്തുമായി രംഗത്തെത്തി.
Read Moreഹൈന്ദവ ദേവതയുടെ ആകർഷണീയ ചിത്രം! 65 വർഷം പഴക്കമുള്ള താളിയോലയിൽ തീർത്ത ചിത്രം ഗവർണർക്കുള്ള സമ്മാനം
തേഞ്ഞിപ്പലം: അറുപത്തിയഞ്ചു വർഷത്തെ പഴക്കമുള്ള താളിയോല ശകലങ്ങളുടെ പശ്ചാത്തലത്തിൽ കറുത്ത ഡ്രോയിംഗ് പെൻസിൽ ഉപയോഗിച്ച് ചിത്രകാരൻ സന്തോഷ് മിത്ര തീർത്ത ഹൈന്ദവ ദേവതയുടെ ആകർഷണീയ ചിത്രം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കലാകാരന്റെ സമ്മാനം. ഡോ. ആർ. സുരേന്ദ്രന് ഗാന്ധി ചെയർ പുരസ്കാരം സമ്മാനിക്കാൻ കാലിക്കട്ട് സർവകലാശാല കാന്പസിൽ ഗവർണർ എത്തിയപ്പോഴാണ് സർവകലാശാല ആർട്ട് ആൻഡ് ഫോട്ടോഗ്രഫി വിഭാഗം ഫോട്ടോഗ്രാഫർ കൂടിയായ സന്തോഷ് മിത്ര ചിത്രം സമ്മാനിച്ചത്. ആകാശത്തിലേക്കു പറന്നുയരുന്ന ദേവതയുടെ ചിത്രം കാളിദാസ കൃതികളുടെ വായനയിലൂടെയാണ് ചിത്രരചനയ്ക്ക് ആധാരമായതെന്നു ചിത്രകാരൻ സന്തോഷ് മിത്ര വ്യക്തമാക്കി. ചരിത്രവും പുരാണവും വിശ്വാസവും കലയും ഇടകലർന്ന കേരളീയ ചുവർ ചിത്രങ്ങളോടു സാമ്യമുള്ളതാണ് ഗവർണർക്കു സമ്മാനിച്ച ചിത്രം. 65 വർഷം പഴക്കമുള്ള, ട്രീറ്റ് ചെയ്ത, ഒരു ഇഞ്ച് വീതിയും ഏഴു ഇഞ്ച് നീളവുമുള്ള താളിയോലകളാണ് ചിത്രത്തിന്റെ പ്രതലമായി ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞൾ ഇട്ട്…
Read Moreനഗരത്തിൽ നിര്‍ത്തിയിട്ട കാറും ആംബുലന്‍സും കത്തിനശിച്ചു; നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: മിനി ബൈപാസിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാറും ആംബുലന്‍സും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ എരഞ്ഞിപ്പാലം-അരിയിടത്തുപാലം റോഡില്‍ സരോവരം പാര്ക്കിന് എതിര്‍വശത്താണ് സംഭവം. കക്കോടി സ്വദേശി വിദ്യയുടെ പേരിലുള്ള 2017 മോഡല്‍ സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് കത്തിയത്. ടാക്സി സര്‍വീസ് നടത്തുന്ന കാര്‍ രണ്ടു മണിയോടെയാണ് ഇവിടെ പാര്‍ക്ക് ചെയ്തത്. അരമണിക്കൂറിനുള്ളില്‍ തന്നെ കാറില്‍ നിന്ന് തീ ഉയരുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്ത് നിര്‍ത്തിയിട്ട ആംബുലന്‍സിലേക്ക് തീപടരുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റു ആംബുലന്‍സുകളിലെ ഡ്രൈവര്‍മാര്‍ പോലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരമറിയിക്കുകയായിരുന്നു. ബീച്ചില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു.ആംബുലന്‍സുകളും മറ്റു ടാക്സി വാഹനങ്ങളും പതിവായി നിര്‍ത്തിയിടാറുള്ള ഒഴിഞ്ഞ സ്ഥലമാണിത്. പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. നടക്കാവ് എസ്ഐ നിയാസിന്റെ…
Read Moreവടകര സീറ്റ്: രമ പിൻമാറി, എൻ വേണുവിനെ മത്സരിപ്പിക്കാൻ ആർഎം പി; കോണ്‍ഗ്രസില്‍ വിമതന് ഇറങ്ങിയേക്കും
കോഴിക്കോട്: വടകര നിയമസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. യുഡിഎഫ് -ആര്‍എംപി സഖ്യവുമായി മത്സരിക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ സ്ഥാനാര്‍ഥിയാവണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആര്‍എംപി മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നായിരുന്നു കെപിസിസി തീരുമാനം.അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്നാണ് കെ.കെ.രമയുടെ നിലപാട്. എൻ. വേണുവിനെ മത്സരിപ്പിക്കാനാണ് ആര്‍എംപി തീരുമാനം . ഇതിനെതിരേ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രമയല്ലെങ്കില് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ ഇവിടെ മത്സരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഇവര്‍ യോഗം ചേരുകയും ചെയ്തു. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് പോലുമറിയാതെ ആര്‍എംപിയുമായി സഖ്യമുണ്ടാക്കിയവര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആര്‍എംപിയെ തഴയുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും കോണ്‍ഗ്രസിനുള്ളിലെ തന്നെ മറുഭാഗം വ്യക്തമാക്കി. സീറ്റ് നല്കിയാല് അവിടെ ഏത് സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നത്…
Read More