കോഴിക്കോട്: സ്ഥാനാര്‍ഥി പട്ടികയെചൊല്ലി കോഴിക്കോട് മുസ്ലിം ലീഗില്‍ വ്യാപക പ്രതിഷേധം. കൊടുവള്ളി സ്ഥാനാര്‍ഥി എം.കെ.മുനീറിനെതിരേയും കോഴിക്കോട് സൗത്ത് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരേയുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ഥിയായി മതിയെന്ന് കൊടുവള്ളിയിലെ മണ്ഡലം ഭാരവാഹികള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.എന്നാല്‍ പാര്‍ട്ടി ഇത് അംഗീകരിക്കാന്‍ തയാറായില്ല. എം.എ. റസാഖിനെയും വി.എം. ഉമ്മറിനേയും തഴഞ്ഞ് മുനീറിന് കൊടുവള്ളി നല്കി. ഇതോടെ പ്രതിഷേധം പരസ്യമാക്കി പ്രവര്‍ത്തകര്‍ രംഗത്തെത്തി. എം.കെ. മുനീറിന്റെ വീടിനുമുന്നിൽ രാത്രിയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.കൊടുവള്ളിയിലേക്ക് ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന് പറഞ്ഞ് മണ്ഡലത്തിലെ ലീഗ് പ്രവർത്തകരിൽ ചിലരാണ് മുനീറിന്റെ നടക്കാവിലെ വീടിനുമുന്നിലെത്തി പ്രതിഷേധിച്ചത്. അതേ സമയം മണ്ഡലത്തിലെ ചില പ്രവർത്തകരെത്തി മുനീറിന് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എം.കെ. മുനീറിനെ സ്ഥാനാര്‍ഥിയായി പ്രതീക്ഷിച്ചിരുന്ന കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദിനെതിരെയും പ്രതിഷേധം ശക്തമാണ്. ലീഗിന്റെ സൗത്ത് മണ്ഡലം ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിട്ടില്ല.…
Read MoreCategory: Kozhikode
ബസ് ബൈക്കിലുരസിയെന്നാരോപിച്ച് ജീവനക്കാർക്ക് മർദനം; കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ബസുകൾ പണിമുടിക്കി; ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു
കൊയിലാണ്ടി: കോഴിക്കോട്-വടകര- കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. കൊയിലാണ്ടിയിൽ ബസ് ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. തൃശ്ശൂർ- കണ്ണൂർ ബസ് തൊഴിലാളി വാട്സ്ആപ്പ് കുട്ടായ്മയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിനെ തുടർന്ന് ഈ റൂട്ടിലുള്ള ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് പലരും ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. ആളുകളെ കുത്തിനിറച്ചാണ്കെഎസ്ആർടിസി ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടിയിൽ ബസ് തൊഴിലാളികളായ ഷബീറിനും സിറാജിനും മർദനമേറ്റിരുന്നു. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന “ലെന’ ബസിലെ ജീവനക്കാരാണ് ഇവർ. ഇവരുടെ ബസ് കൊയിലാണ്ടിയിൽവച്ച് ഒരു ബൈക്കിൽ ഉരസുകയായിരുന്നു. സംഭവം തർക്കത്തിലേക്കും അടിപിടിയിലേക്കുമെത്തുകയായിരുന്നു.പരിക്കേറ്റ ഷബീറിനെയും സിറാജിനെയും കൊയിലാണ്ടി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ കാണാനെത്തിയ ബസ് തൊഴിലാളികൾക്കും മർദനമേറ്റതായി ഇവർ ആരോപിച്ചു.
Read Moreകോവിഡ്: ജില്ലയില്‍ വീണ്ടും കര്‍ശന നിയന്ത്രണം ; കുട്ടികളുമായെത്തുന്ന വാഹനങ്ങള്‍ ബീച്ചിലേക്ക് കടത്തിവിടില്ല
കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി പോലീസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കോട് ബീച്ചിലേക്ക് പത്തുവയസില്‍ താഴെയുള്ള കുട്ടികളുമായും 60 വയസിന് മുകളിലുള്ള മുതിര്‍ന്നവരുമായും വരുന്ന വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു. ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അവധി ദിവസങ്ങളില്‍ ബീച്ചിലെത്തുന്നവരുടെ തിരക്ക് അനുദിനം വര്‍ധിക്കുകയാണ്. പലപ്പോഴും യാതൊരു കോവിഡ് മാനദണ്ഡവും പാലിക്കാതെയാണ് ആളുകള്‍ ബീച്ചില്‍ ചെലവഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്.ജില്ലയില്‍ ഇന്നലെ മാത്രം 261 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി.29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 228 പേര്‍ക്കാണ് രോഗം ബാധിച്ചത്.
Read Moreഇരുവഴിഞ്ഞിപ്പുഴയിലെ നീർനായ ആക്രമണത്തിൽ പൊറുതിമുട്ടി പുഴയോരവാസികൾ; നാലുപേർക്കുകൂടി കടിയേറ്റു
കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴയിലെ നീർനായ ആക്രമണത്തിൽ പൊറുതിമുട്ടി പുഴയോരവാസികൾ. കഴിഞ്ഞ ദിവസം കൊടിയത്തൂർ, പാഴുർ, ചേന്ദമംഗല്ലൂർ നിവാസികളായ നാലുപേരെയാണ് നീർനായ കടിച്ചത്. ഇതിൽ കൊടിയത്തൂർ കാരാട്ട് സലാമിന്റെ മകൾ ഫാത്തിമ നജയുടെ കാലിൽ മൂന്നിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്. ആക്രമണത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ അറുപതിലധികം പേർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.കാരശേരി, കൊടിയത്തൂർ, കോട്ടമുഴി, ഇടവഴികടവ്, പുതിയോട്ടിൽ, ചാലക്കൽ, കരാട്ട്, പുത്തൻവീട്ടിൽ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടമായും നീർനായകൾ സഞ്ചരിക്കുന്നത്. ഒരു വർഷം മുൻപ് ഇവയുടെ ആക്രമണം രൂക്ഷമായപ്പോൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ ആർആർടി സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.വേനൽ കനത്തതോടെ കിണറുകളിലേയും മറ്റ് ജലസ്രോതസുകളിലേയും ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി പുഴയെ ആശ്രയിക്കുന്നത്. എന്നാൽ നീർനായയുടെ ആക്രമണം രൂക്ഷമായതോടെ ഇവർ പ്രതിസന്ധിയിലായിരിക്കുകയാണ്.…
Read Moreവഴിതെറ്റി രണ്ട് വാനരന്മാരെത്തി; ആദ്യ ദിവസം തെരുവുനായകൾ തുരത്തി; ഒടുവില്‍ ശത്രുത വെടിഞ്ഞു കൂട്ടായി…
കൊഴിഞ്ഞാന്പാറ : കോഴിപ്പാറയ്ക്ക് സമീപം വഴിതെറ്റി എത്തിയ രണ്ട് വാനരസന്തതികൾ സമീപവാസികൾക്ക് കൗതുകമായി. എന്നാൽ ഇരുചക്രവാഹന യായാത്രക്കാർക്കു ഭീതിജനകവുമായി. ഒരാഴ്ച മുൻപാണ് കുരങ്ങന്മാർ വഴി തെറ്റി കോഴിപ്പാറ പ്രാധനപാതയ്ക്കരികിലെത്തിയത്. ആദ്യ ദിവസങ്ങളിൽ നാട്ടുകാർ അടുക്കാൻ ആശങ്ക കാണിച്ചെങ്കിലും പിന്നിട് സൗഹൃദവലയത്തിലായി. കുരങ്ങന്മാരെത്തിയ ആദ്യ ദിവസം തെരുവുനായകൾ തുരത്തിയതോടെ വീടുകളുടെ മേൽക്കൂര മറ്റും മരങ്ങളിൽ കയറിയാണ് കുരങ്ങന്മാർ രക്ഷപ്പെട്ടത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ തെരുവുനായ മറ്റും വളർത്തു നായകളും കുരങ്ങന്മാരോട് ശത്രുത വെടിഞ്ഞു. വീട്ടുകാർ നൽകുന്ന ഭക്ഷണങ്ങൾ നേരിട്ടു വാങ്ങി തുടങ്ങിയതോടെ പുതിയ അതിഥികൾ ഉപദ്രവിക്കില്ലെന്ന വിശ്വാസത്തിൽ സമീപവാസികളും വാനരന്മാരുമായി സൗഹൃദമുറപ്പിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ റോഡിനു കുറുകെ ഓടുന്ന വാഹനയാത്രക്കാർക്ക് അസൗകര്യമാവുന്നുണ്ട്. ഇതിനിടെ നാട്ടുകാരിൽ ചിലർ കുരങ്ങന്മാരെത്തിയ വിവരം വനപാലകരേയും അറിയിച്ചിരിക്കുകയാണ്.
Read Moreവീടിനടുത്തുള്ള തോട്ടിൽ കുളിച്ചുകൊണ്ടിരിക്കെ കാട്ടുപന്നിയുടെ ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്
കരുവാരകുണ്ട്: കുളിച്ചുകൊണ്ടിരിക്കെ യുവതിക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിലെ ഏർക്കാട്ടിരി നാരായണന്റെ ഭാര്യ പ്രസന്നയെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ പ്രസന്നയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. വീടിനടുത്തുള്ള തോട്ടിൽ കുളിക്കുന്നതിനിടെയാണ് പ്രസന്നയെ കാട്ടുപന്നി ആക്രമിച്ചത്. വീട്ടിക്കുന്നിലെ കോഴിയാരം സലാമിന്റെ സ്കൂട്ടറിനും കാട്ടുപന്നിയുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ റബർ ടാപ്പിംഗ് നടത്തുന്നതിനിടയിൽ തൊഴിലാളികൾക്കു നേരെ ഇവയുടെ ആക്രമണം പതിവാണ്. പുലർകാല സവാരിക്ക് പുറപ്പെടുന്നവരും കാട്ടുപന്നി ആക്രമണത്തിനിരയാകുന്നു. രാത്രിയിൽ റോഡിന് കുറുകെയോടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. കാർഷിക വിളകളും ഇവ വ്യാപകമായി നശിപ്പിക്കാറുണ്ട്. മലയോര മേഖലയിൽ രൂക്ഷമായി തുടരുന്ന കാട്ടുപന്നി ശല്യത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
Read Moreതെരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്ത് വച്ച് ഇടതുമുന്നണി ; കോണ്‍ഗ്രസും ബിജെപിയും ‘സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍’
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്ത് വച്ച് ഇടതുമുന്നണി. അതേസമയം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതിനാല്‍ ആവേശം തെളിയാതെ യുഡിഎഫും ബിജെപിയും. ജില്ലയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കാഴ്ചയുടെ നിലവിലെ അവസ്ഥ ഇങ്ങനെയാണ്. ജില്ലയിലെ 12 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യലാപ്പില്‍ എല്‍ഡിഎഫ് കുതിച്ചുതുടങ്ങി.സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫും ബിജെപിയും രംഗത്തിറങ്ങാനിരിക്കേ വോട്ടഭ്യര്‍ഥനയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ കളം നിറയുന്നു. സിപിഐ മത്സരിക്കുന്ന നാദാപുരത്താണ് ആദ്യം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. എന്‍സിപി എലത്തൂര്‍ സീറ്റിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ആറ് സിപിഎം സ്ഥാനാര്‍ഥികളെയും രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളെയും ബുധനാഴ്ച പ്രഖ്യാപിച്ചു. പിന്നാലെ ഐഎന്‍എല്‍ കോഴിക്കോട് സൗത്തിലും സ്ഥാനാര്‍ഥിയെ രംഗത്തിറക്കി. എല്‍ജെഡി മത്സരിക്കുന്ന വടകരയിലും സ്ഥാനാര്‍ഥിയായി. ഇനി കുറ്റ്യാടി മണ്ഡലമേ ബാക്കിയുള്ളൂ. ആദ്യനാള്‍ സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ടു. അങ്ങാടികളിലും തൊഴില്‍ കേന്ദ്രങ്ങളിലുമെത്തി വോട്ടഭ്യര്‍ഥിച്ചു. എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ക്കും ബുധനാഴ്ച തുടക്കമായി. പേരാമ്പ്ര,…
Read Moreപ്രതിസന്ധി മറിക്കക്കാൻ കുറ്റ്യാടിയില്‍ ഇടതു സ്വതന്ത്രൻ ? പരിശോധിക്കുന്നത് സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താതെയുള്ള ഫോർമുല
സ്വന്തം ലേഖകൻകോഴിക്കോട്: കുറ്റ്യാടി മണ്ഡലം ഇടതുമുന്നണി കേരളകോൺഗ്രസിനുവിട്ടുക്കൊടുത്തതിൽ സിപിഎം പ്രവർത്തകർക്കിടയിൽ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ മുന്നണിയിൽ തിരക്കിട്ട ചർച്ചകൾ. സീറ്റ് വിഭജനം പൂർത്തിയാക്കുകയും സിപിഎം സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്ത സാഹചര്യത്തിൽ ഇവയിൽ മാറ്റം വരുത്താതെയുള്ള ഫോർമുലയാണ് പരിശോധിക്കുന്നത്. കേരള കോൺഗ്രസിൽനിന്ന് സീറ്റ് തിരിച്ച് ആവശ്യപ്പെടില്ല. മറിച്ച് കേരള കോൺഗ്രസ് സ്വമേധയ തിരിച്ചു നൽകിയാൽമാത്രം സിപിഎം സ്ഥാനാർഥിയെ പരിഗണിക്കും. അല്ലാത്ത പക്ഷം കേരള കോൺഗ്രസിനുകൂടി സ്വീകാര്യനായ പൊതു സ്ഥാനാർഥിയെ മണ്ഡലത്തിലിറക്കി പ്രതിസന്ധി മറിക്കടക്കാനാണ് ശ്രമം. ഇതിനും കേരള കോൺഗ്രസിന്റെ അനുമതിവേണം. സീറ്റ് കേരള കോൺഗ്രസിനുതന്നെയാണെന്ന് ആവർത്തിക്കുന്ന സിപിഎം നേതൃത്വം മറിച്ചൊരു തീരുമാനത്തിന് കേരള കോൺഗ്രസിന്റെ ഭാഗത്തുനിന്ന് അഭിപ്രായം വരണമെന്ന നിലപാടിലാണ്. കേരളകോൺഗ്രസ് സീറ്റ് സിപിഎമ്മിനു വിട്ടുനൽകിയാലും വിമതർ ആവശ്യപ്പെട്ട സ്ഥാനാർഥി കുഞ്ഞഹമ്മദ്കുട്ടിമാസ്റ്ററെ ഒഴിവാക്കി മറ്റൊരു സ്ഥാനാർഥിയെ മാത്രമെ കുറ്റ്യാടിയില്‍ സിപിഎം അംഗീകരിക്കൂ.വിമതരുടെ സമർദ്ദത്തിനു വഴങ്ങി എന്ന…
Read Moreക്ലൈമാക്സിലേക്ക്… കുറ്റ്യാടിയിൽ കുരുങ്ങി ഇടതുപക്ഷം:; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരേ മുദ്രാവാക്യം വിളിച്ചതാര്..? പാർട്ടി അന്വേഷിക്കുന്നു
കോഴിക്കോട്: പ്രതിഷേധ കോലാഹലങ്ങള്‍ക്കിടെ സംസ്ഥാനം ഉറ്റുനോക്കുന്ന കുറ്റ്യാടി മണ്ഡലത്തില്‍ കാര്യങ്ങള്‍ ക്ലൈമാക്സിലേക്ക്. സിപിഎം ചരിത്രത്തിലെ തന്നെ അസാധാണ സാഹചര്യം പാര്‍ട്ടി എങ്ങിനെ നേരിടുമെന്ന ചോദ്യമാണ് ഉയരുന്നത്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടക്കുന്നതിനിടെ കുറ്റ്യാടി ഒഴിവാക്കി കേരള കോണ്‍ഗ്രസ്- എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതു പാര്‍ട്ടി പുനരാലോചനയ്ക്ക് ഒരുങ്ങുന്നുവെന്ന സൂചനയാണ് നല്കുന്നതെങ്കിലും കാര്യങ്ങൾ വ്യക്തമായിട്ടില്ല. തീരുമാനം മാറ്റിയാൽ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. എന്തായാലും കാര്യത്തില്‍ ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പരസ്യപ്രതിഷേധം ഉയര്‍ന്ന സാഹചര്യം വ്യക്തമാക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളാ കോൺഗ്രസുമായി ചര്‍ച്ച നടത്തിയാകും തീരുമാനം. നുഴഞ്ഞുകയറിയോ?കുറ്റ്യാടിയിൽ കേരളാ കോൺഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയ മുഹമ്മദ് ഇക്ബാൽ അവസാന നിമിഷം കോഴിക്കോട് യാത്ര മാറ്റി. അതേസമയം, ഇന്നലെ നടന്ന പരസ്യപ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെതിരെ മുദ്രാവാക്യം വിളികൾ ഉയര്‍ന്നതിനെതിരെ പാര്‍ട്ടി…
Read Moreവോട്ടു പിടിക്കാന്‍ പൂരം’ തീര്‍ത്ത് ബിജെപി; ബിജെപി ഭക്തർക്കൊപ്പം ഹാഷ്ടാഗുമായി പ്രചാരണത്തിനിറങ്ങും
കോഴിക്കോട്: തൃശൂര്‍ പൂരം “ഏറ്റെടുത്ത്’ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭക്തരുടെ പിന്തുണയ്ക്കായി ബിജെപി രംഗത്ത്. ശബരിമലയിലെ ഭക്തജന വേട്ടയെ ഓര്‍മിച്ച് പ്രചാരണം കടുപ്പിക്കാനൊരുങ്ങിയ ബിജെപി തൃശൂര്‍ പൂരവും വീണു കിട്ടിയ സുവര്‍ണാവസരമായി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ബിജെപി ഭക്തര്ക്കൊപ്പുമുണ്ടെന്ന സന്ദേശവുമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ തൃശൂര്‍പൂരവും ബിജെപി നിലപാടും വൈറലായി മാറിയിരിക്കുകയാണ്. “ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട്, പാരമ്പര്യപൊലിമയോടെ തൃശൂര്‍ പൂരവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുക എന്നത് വിശ്വാസികളുടെ അവകാശമാണ്. രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും മറ്റു സര്‍ക്കാര്‍ പരിപാടികള്‍ക്കും ബാധകമല്ലാത്ത കോവിഡ് പ്രോട്ടോകോള്‍ ക്ഷേത്രോത്സവങ്ങളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് ബാലിശമായ നടപടിയായേ കാണാനാകൂ.ഷോപ്പിംഗ് മാളുകളും സിനിമാ തിയേറ്ററുകളും തുറന്ന് പ്രവര്‍ത്തിക്കുന്ന നാട്ടില്‍ പൂരവും, അനുബന്ധ എക്സിബിഷനും നടത്താം.’ എന്നുമാണ് ബിജെപി പ്രചരിപ്പിക്കുന്നത്.അതേസമയം തൃശൂര്‍ പുരം തെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ ആയുധമാക്കുമെന്നതിനാല്‍ ഇതിനുള്ള പ്രതിരോധവും സര്‍ക്കാര്‍…
Read More