കൽപ്പറ്റ: സംസ്ഥാനത്തെപല ജില്ലകളെയും അപേക്ഷിച്ചു വയനാട്ടിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനു കാരണം നേരത്തേ നിയന്ത്രണങ്ങളിൽ സർക്കാർ വരുത്തിയ ഇളവുകളുടെ ദുരുപയോഗം. മുഖാവരണം ശരിയായി ഉപയോഗിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ജനജീവിതമാണ് ജില്ലയിൽ കൊറോണ വൈറസ് വ്യാപനം ത്വരിതപ്പെടുത്തിയതെന്നു ആരോഗ്യപ്രവർത്തകർ പറയുന്നു. ജില്ലയിൽ നിലവിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് നൂറിനു പതിനാറാണ്. നിയന്ത്രണങ്ങൾ കർശനമായിരുന്നപ്പോൾ ഇതു 8.5 ആയിരുന്നു. ജില്ലയിലെ സ്ഥിര താമസക്കാരും വിനോദസഞ്ചാരികളടക്കം സന്ദർശകരും ഉത്തരവാദബോധത്തോടെ പെരുമാറുന്നില്ലെങ്കിൽ കോവിഡിനെ പിടിച്ചുകെട്ടുക എളുപ്പമാകില്ലെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക പറഞ്ഞു. ജില്ലയിൽ ഇതിനകം കാൽ ലക്ഷത്തോളം ആളുകളിലാണ് കോവിഡ് ബാധയുണ്ടായത്. ഇതിൽ 140 പേർ മരിച്ചു. മറ്റു രോഗങ്ങൾ അലട്ടിയിരുന്ന 60-70 പ്രായക്കാരാണ് മരിച്ചവരിൽ കൂടുതലും . കഴിഞ്ഞയാഴ്ച ദിവസം ശരാശരി 250 കോവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയ വിരലിൽ…
Read MoreCategory: Kozhikode
രാഹുലില്‍ പ്രതീക്ഷ! മലബാറില്‍ കോണ്‍ഗ്രസിന്റെ ക്ഷീണം മാറ്റാനുറച്ച് നേതാക്കള്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: മലബാറില്‍ കോണ്‍ഗ്രസിന്റെ ക്ഷീണം മാറ്റാനുറച്ച് നേതാക്കള്‍. എതുവിധേനയും മലബാറില്‍ നേട്ടമുണ്ടാക്കേണ്ടത് ഭരണം പിടിക്കാന്‍ അത്യാവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ രാഹുലും പ്രിയങ്കയും തന്നെ പ്രചാരണം കൊഴുപ്പിക്കാന്‍ എത്തും. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മലബാറില്‍ തീര്‍ത്ത ഓളം ഇത്തവണയും ഉണ്ടാക്കാന്‍ കഴിയുമെന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ മലബാറിലെ സീറ്റുകളില്‍ സ്ഥാനാര്‍ഥിയാകാന്‍ കൊതിക്കുന്നവര്‍ രാഹുല്‍ ഇഫക്ടിനായി കാത്തിരിക്കുകയാണ്. വയനാടിന്റെ എംപിയായ രാഹുല്‍ ഗാന്ധി നിയമസഭാതെരഞ്ഞെടുപ്പില്‍ മലബാറില്‍ സ്റ്റാര്‍ കാംപെയ്നറാകും. കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്ന് 23 സീറ്റുകളാണ് 2016 ല്‍ യുഡിഎഫ് നേടിയത്. ഇതില്‍ 17 സീറ്റും മുസ്ലീം ലീഗാണ് നേടിയത്. പേരാവൂര്‍, ഇരിക്കൂര്‍, ബത്തേരി, വണ്ടൂര്‍, പാലക്കാട്, തൃത്താല മണ്ഡലങ്ങളിലായിരുന്നു കോണ്‍ഗ്രസിന്റെ ജയം. കോഴിക്കോടും കാസര്‍ഗോഡും ഒറ്റ സീറ്റും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണത്തിന് ചുക്കാന്‍…
Read Moreകേരള യാത്രയില്‍ ടിക്കെറ്റടുത്ത് നേതാക്കള്‍! സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞവര്ക്കും ചുമതല ; ശോഭാസുരേന്ദ്രനും യാത്രയുടെ ഭാഗമാവും
കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന കേരള യാത്രയില്‍ വിഭാഗീയത മാറ്റിനിര്‍ത്തി ഒറ്റക്കെട്ടായി പങ്കെടുക്കാനൊരുങ്ങി നേതാക്കള്‍. സംസ്ഥാന നേതൃത്വവുമായി മുതിര്‍ന്ന നേതാക്കള്‍ക്കുള്ള അഭിപ്രായ വ്യത്യാസത്തിന് അയയവു വന്നില്ലെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം നടത്തുന്ന യാത്രയില്‍ നിന്ന് വിട്ടുനില്ക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം. യാത്രയിലെ അസാന്നിധ്യം സീറ്റ് നിര്‍ണയത്തിലുള്‍പ്പെടെ പ്രതിഫലിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് നേതാക്കളെല്ലാം രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. കൂടാതെ നിര്‍ണായകമായ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന യാത്രയില്‍ സഹകരിക്കാതിരിക്കുന്ന നേതാക്കള്‍ക്കെതിരേ ദേശീയ നേതൃത്വം നടപടി സ്വീകരിക്കാനുള്ള സാധ്യതയും കൂടുതലാണ്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭാസുരേന്ദ്രനുള്പ്പെടെയുള്ള ചില നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് മുന്നില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കുകയും ചെയ്തിരുന്നു. വിട്ടു നിന്നവര്‍ക്കെല്ലാം കേന്ദ്രം താക്കീതും നല്‍കിയിരുന്നു. കേരളയാത്രയുടെ ചുമതല ജനറല്‍ സെക്രട്ടറി എം.ടി.രമേശിനാണുള്ളത്. പല കാര്യങ്ങളിലും സംസ്ഥാന…
Read Moreകരിപ്പൂർ വിമാനാപകടം! പരിക്കേറ്റ രണ്ടര വയസുകാരിക്ക് 1.51 കോടി നഷ്ടപരിഹാരം
കൊച്ചി: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്. കമ്പനി ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനാപകടത്തിൽ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ മകൾക്കാണ് ഈ തുക ലഭിക്കുന്നത്. തുക എത്രയും വേഗം നൽകാൻ ജസ്റ്റിസ് എൻ. നഗരേഷ് നിർദേശിച്ചു. ഷറഫുദ്ദീന്റെ ഭാര്യ ആമിന, മകൾ, ഷറഫുദ്ദീന്റെ മാതാപിതാക്കൾ എന്നിവരാണ് ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.
Read Moreബില്ലടച്ചിട്ടും ഫ്യൂസ് ഊരി! ചോദ്യം ചെയ്ത ഗൃഹനാഥയെ കയ്യേറ്റം ചെയ്തെന്നു പരാതി; ജോലി തടസപ്പെടുത്തിയെന്ന് ജീവനക്കാരന്റെ പരാതിയും
കോഴിക്കോട് : വൈദ്യുതി ബില്‍ അടച്ചില്ലെന്ന പേരുപറഞ്ഞ് ഫ്യൂസൂരാനെത്തിയ കെഎസ്ഇബി തൊഴിലാളി വീട്ടിലുണ്ടായിരുന്ന സ്ത്രീയെ മര്‍ദിച്ചതായി പരാതി. പറമ്പില്‍ ബസാര്‍ ഗള്ഫ്ബസാര് പള്ളിക്കു സമീപത്തെ പടിഞ്ഞാറെ കയക്കാളി ജുനൈസിന്റെ സഹോദരി സുഹറാബിക്കാണ് ജീവനക്കാരന്റെ മര്‍ദനമേറ്റത്. തുടര്‍ന്ന് ഇവര്‍ ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് ചേവായൂര്‍ പോലീസിനും വനിതാ കമ്മിഷനും കെഎസ്ഇബിക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് വീട്ടുടമയായ ജുനൈസിന്റെ പേരില്‍ കെഎസ്ഇബി പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് ജുനൈസ് പറയുന്നത്: ഇക്കഴിഞ്ഞ 28 നാണ് കേസിനാസ്പദമായ സംഭവം. ജുനൈസിന്റെ വീടിന് സമീപത്ത് പുതുതായി ഒരു ഫ്ളാറ്റ് നിര്‍മിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫ്ളാറ്റ് ഉടമയുമായി ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഫ്ളാറ്റ് ഉടമയുടെ ബന്ധു കെഎസ്ഇബിയിലാണ്. ഗാര്‍ഹിക കണക്ഷന്റെ ബില്ല് അടക്കേണ്ട അവസാന തിയതി ജനുവരി 27 നായിരുന്നു. 29ന് ജുനൈസ് ഓണ്‍ലൈന്‍…
Read Moreകൊയിലാണ്ടി തിരിച്ചു പിടിക്കാന്‍ യുഡിഎഫ്! എന്‍.സുബ്രഹ്മണ്യന് സാധ്യതയേറുന്നു; എല്‍ഡിഎഫില്‍ കെ.ദാസന് വീണ്ടും മത്സരിച്ചേക്കും
കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി മുന്നണികള്‍ സജീവം. കഴിഞ്ഞ മൂന്ന് തവണ കൈവിട്ട കൊയിലാണ്ടി മണ്ഡലത്തെ തിരിച്ചു പിടിക്കാന്‍ യുഡിഎഫ് ശക്തമായ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ തവണ കൊയിലാണ്ടിയില്‍ മല്‍സരിച്ച കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും കൊയിലാണ്ടി കേന്ദ്രമായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. മണ്ഡലത്തില്‍ കൂടുതലായി ശ്രദ്ദിക്കുന്നതിന് വേണ്ടി കൊയിലാണ്ടി ടൗണില്‍ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയിരിക്കുകയാണ്. കോരപ്പുഴ മുതല്‍ മൂരാട് പാലം വരെ ദേശീയ പാതയോരത്തെ ഫ്ളക്സ് ബോര്‍ഡുകളെല്ലാം അദ്ദേഹം ബുക്ക് ചെയ്തു കഴിഞ്ഞതായാണ് വിവരം. വിജയമുറപ്പിക്കാന്‍ മണ്ഡലത്തിലെ മുഴുവന്‍ ബൂത്ത് തലം വരെയുളള നേതാക്കളെ ഒറ്റയ്ക്കും കൂട്ടമായും സന്ദര്‍ശിച്ചു പിന്തുണ തേടാനും അദ്ദേഹം തുടങ്ങിയിട്ടുണ്ട്. മണ്ഡലത്തിലെ സ്ഥിര സാന്നിധ്യമായി അദ്ദേഹം മാറിയിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്…
Read Moreകരിപ്പൂർ വിമാനാപകടം! ദുരന്തമുഖത്ത് നിന്ന് തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടി; ജീവിതം വഴിമുട്ടി അഷറഫ്
നാദാപുരം: കരിപ്പൂർ വിമാനാപകടത്തിന്റെ ദുരന്തമുഖത്ത് നിന്ന് തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയെങ്കിലും അഷറഫിന്റെ ജീവിതം വഴിമുട്ടി. വിമാന അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട നാദാപുരം ഇയ്യങ്കോട്ടേ മൂടോറ അഷറഫ് (36) ആണ് അപകടത്തിൽ പരിക്കേറ്റ് വേദന കടിച്ചമർത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നത്. വിമാനാപകടം അഷറഫിന്റെ ചെറിയ കുടുംബത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. പഴയ വീട് പുതിക്കിപണിയുന്നതിന് തറ നിർമിച്ച് ബാക്കി പ്രവൃത്തി പൂർത്തീകരിക്കാൻ ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചതായിരുന്നു അഷറഫ്. എന്നാൽ വിധി ഇദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞു. അപകടം നടന്ന് ആറു മാസമായിട്ടും ചികിത്സയിൽ നിന്ന് ഇതു വരെ മോചിതനായിട്ടില്ല. വലതു കാലിന്റെ തുടയെല്ലുകൾ ചിതറുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്ത അഷറഫിന് അഞ്ച് ശസ്ത്രക്രിയകൾ വേണ്ടിവന്നു അപകടക്കിടക്കയിൽ നിന്ന് കണ്ണുകൾ തുറക്കാൻ. വിമാനത്തിൽ മുൻ നിരയിൽ മൂന്നാമത്തെ സീറ്റിലായിരുന്നു യാത്ര. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതോടെ അബോധാവസ്ഥയിലായ അഷ്റഫിന്…
Read Moreബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്ന സിപിഎമ്മാണ് മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്നതെന്ന് മുല്ലപ്പള്ളി
മലപ്പുറം: മുസ്ലിം ലീഗ് എന്നും മതേതര നിലപാട് സ്വീകരിക്കുന്ന സംഘടനയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ലീഗിനെ വിമര്‍ശിക്കുന്ന സിപിഎമ്മിന് ബിജെപിയുമായി ധാരണയായി. തില്ലങ്കേരിയില്‍ 2000 ബിജെപി വോട്ട് സിപിഎമ്മിനു ലഭിച്ചുവെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു. ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്ന സിപിഎമ്മാണ് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. വര്‍ഗീയപ്രചാരണം സിപിഎം തന്നെ പിന്‍വലിക്കേണ്ടിവരുമെന്ന് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിനുശേഷം സിപിഎമ്മിന് ആശയക്കുഴപ്പമാണ്. നേതാക്കള്‍ പരസ്പരവിരുദ്ധമായ പ്രസ്താവന നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreവാക്കും വരികളും തെറ്റിക്കാതെ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി; താരമായി മുഫീദ അഫ്രി
നിലന്പൂർ: വാക്കും വരികളും തെറ്റിക്കാതെ തന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വണ്ടൂർ ഗവ.സ്കൂളിലെ കൊച്ചു മിടുക്കിക്ക് രാഹുൽഗാന്ധി എംപിയുടെ അഭിനന്ദനം. വണ്ടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ മുഫീദ അഫ്രിയാണ് എംപിയുടെയും സദസിന്റെയും നിറഞ്ഞ കയ്യടി നേടി താരമായത്. അക്ഷരസ്ഫുടത കൊണ്ടും വാക്കുകളുടെ ചടുലത കൊണ്ടും സദസിനെ ഇളക്കിമറിച്ചായിരുന്നു മുഫീദയുടെ പ്രസംഗപരിഭാഷ. ചടങ്ങിൽ രാഹുൽ ഗാന്ധിക്ക് പരിഭാഷകന്റെ ആവശ്യമില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം യാദൃശ്ചികമായി അങ്ങനെയൊരു അവസരം മുഫീദയിൽ എത്തിപ്പെടുകയുമായിരുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ചെറുകോട് സ്വദേശിനിയായ മുഫീദ അഫ്രി പഠനപ്രവർത്തനങ്ങളിലും ഏറെ മികവ് തെളിയിച്ച വിദ്യാർഥിനിയാണ്. തന്റെ പ്രസംഗം മികച്ച രീതിയിൽ പരിഭാഷപ്പെടുത്തിയതിന് രാഹുൽ ഗാന്ധി തന്റെ സംസാരത്തിനൊടുവിൽ മുഫീദയെ നേരിട്ട് അഭിനന്ദനം അറിയിച്ചാണ് വേദിയിൽ നിന്ന് പിൻവാങ്ങിയത്.
Read Moreമാലിന്യ നിക്ഷേപപെട്ടി സ്കൂളിന് മുന്നിൽ! ദുരിതം സഹിച്ച് അധ്യാപകരും നാട്ടുകാരും
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി പഞ്ചായത്തിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ച മിനി എംസിഎഫ് യൂണിറ്റുകളിൽ ഒന്നിന്റെ അവസ്ഥയാണിത്. നിരവധി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ പന്നിക്കോട് എയുപി സ്കൂളിന് മുന്നിലാണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. താമരശേരി – കരിപ്പൂർ എയർ പോർട്ട് റോഡിന്റെ സമീപത്തായതിനാല്‍ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ മാലിന്യങ്ങൾ കൊണ്ട് വന്ന് തള്ളുകയാണിവിടെ. സ്ഥാപിച്ച പെട്ടി പൂട്ടിയിട്ടിരിക്കുന്നതിനാൽ പെട്ടിക്ക് സമീപത്തായി റോഡിലാണ് മാലിന്യങ്ങൾ തള്ളുന്നത്. ഇതോടെ കാക്കയും മറ്റും ഇത് കൊത്തിവലിച്ച് സമീപത്തെ കിണറുകളിലും പറമ്പുകളിലും കൊണ്ടുവന്നിടുകയും ചെയ്യുന്നു. പെട്ടി ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. യാതൊരു മുൻ കാഴ്ചയുമില്ലാതെയാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങൾ മുടക്കി ഇത്തരം പെട്ടികൾ സ്ഥാപിച്ചിരിക്കുന്നത്. 40,000 രൂപയാണ് ഓരോ യൂണിറ്റിന്റെയും ചിലവ്. പൊതു പണം ഉപയോഗിച്ച് നിർമ്മിച്ച ഈ പെട്ടികൾ മിക്കതും…
Read More