മുക്കം: അഴുക്കുചാലിലെ മാലിന്യങ്ങൾ നീക്കാതെ സ്ലാബിട്ട് മൂടാനുള്ള കരാറുകാരന്റെ നീക്കം വ്യാപാരികൾ തടഞ്ഞു. മുക്കം ടൗണിലെ പ്രധാന റോഡുകളിലൊന്നായ പുതിയ ബസ് സ്റ്റാൻഡിനേയും പഴയ ബസ് സ്റ്റാൻഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന എരക്കഞ്ചേരി റോഡിലെ ഡ്രൈനേജ് പ്രവൃത്തിയാണ് തടഞ്ഞത്. കഴിഞ്ഞ ആഴ്ച ഈ റോഡിലെ കോൺക്രീറ്റ് പൂർത്തീകരിച്ചിരുന്നു. തുടർന്ന് അഴുക്കുചാൽ സ്ലാബിടുന്ന പ്രവൃത്തിയും ആരംഭിക്കുകയും ചെയ്തു. എന്നാൽ റോഡ് പ്രവൃത്തിയുടെ ഭാഗമായി മണ്ണും കല്ലും ചപ്പുചവറുകളുമെല്ലാം നിറഞ്ഞ ഡ്രൈനേജ് ഇവയൊന്നും നീക്കം ചെയ്യാതെ സ്ലാബിട്ട് മൂടാനായിരുന്നു കരാറുകാരന്റെ ശ്രമം. ഇതിനെതിരെ രംഗത്തെത്തിയ വ്യാപാരികളോട് ഡ്രൈനേജിലെ മാലിന്യം നീക്കൽ തന്റെ പ്രവൃത്തിയുടെ ഭാഗമല്ലന്ന് കരാറുകാരൻ പറയുകയായിരുന്നു എന്ന് വ്യാപാരികൾ പറഞ്ഞു. നാട്ടുകാർ മുക്കം നഗരസഭാധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പ്രവൃത്തി നിർത്തിവയ്പ്പിക്കുകയും ചെയ്തു.
Read MoreCategory: Kozhikode
300 കിലോ തൂക്കം വരുന്ന രണ്ട് വലിയ മുതലകൾ! ദാസനക്കര കൂടൽകടവിൽ മുതലകൾ ചത്ത നിലയിൽ
ദാസനക്കര: കൂടൽക്കടവ് പാലത്തിന് സമീപം മുതലകളെ ചത്ത നിലയിൽ കണ്ടെത്തി. 300 കിലോ തൂക്കം വരുന്ന രണ്ട് വലിയ മുതലകളെയാണ് ഇന്നലെ രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. പനമരം പുഴയും മാനന്തവാടി പുഴയും തമ്മിൽ ചേരുന്ന ദാസനക്കര കുടൽക്കടവ് പാലത്തിനടിയിൽ പാറക്കെട്ടിൽ തടഞ്ഞ നിലയിലാണ് മുതലകളുടെ ജഡം ഇന്നലെ രാവിലെ നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് ചെതലയം റേഞ്ച് ഓഫീസർ ആഷിഫിന്റെ നേതൃത്ത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പുഴയിൽ നിന്നും മുതലകളെ കരയ്ക്കെത്തിച്ചു. ഒരു മുതലക്ക് എകദേശം 300 കിലോയോളം തൂക്കവും 35 വയസ് പ്രായവും വരുമെന്ന് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സഖറിയ പറഞ്ഞു. മുതലയുടെ ജഡം വാഹനത്തിൽ കയറ്റി പുൽപ്പള്ളി റേഞ്ച് ഓഫീസിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. കഴിഞ്ഞ വർഷം പനമരം പുഴയിലെ ആലുവ കടവിൽ ഒരു മുതലയെ ഇത്തരത്തിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.…
Read Moreഇത് അവന്റെ സ്ഥിരം പരിപാടിയാ..! വിഡിയോകോൺഫറൻസ് നടത്തുന്നതിന് കൂടുതൽ വെളിച്ചംകിട്ടാന്‍ മുറ്റത്തിറക്കി; കഞ്ചാവ് കേസ് പ്രതി സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ടു
കൊയിലാണ്ടി: കഞ്ചാവ് കേസ് പ്രതികളിലൊരാൾ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. മജിസ്ട്രേറ്റുമായി വീഡിയോ കോൺഫറൻസ് നടത്താൻ ബാലുശ്ശേരി പോലീസ് സ്റ്റേഷന്റെ മുറ്റത്തേക്കിറക്കിയപ്പോഴാണ് പ്രതികളായ പേരാമ്പ്ര പൈതോത്ത് സ്വദേശി കുനിയിൽ മുഹമ്മദ് സറീഷ് (21), ആവള സ്വദേശി മുഹമ്മദ് ഹർഷാദ് (23) എന്നിവർ പോലീസുകാരെ തട്ടിമാറ്റി ഓടി രക്ഷപ്പെട്ടത്. ഹർഷാദിനെ ഉടൻ പിടികൂടിയെങ്കിലും മുഹമ്മദ് സറീഷിനെ പിടികൂടാനായില്ല. സ്റ്റേഷനിലെ കേസ് സംബന്ധിച്ച രേഖകൾ ശരിയാക്കിയശേഷം രാത്രി ഏഴരമണിയോടെയായിരുന്നു ഇരുവരെയും സ്റ്റേഷന്റെ മുറ്റത്തേക്കിറക്കിയത്. വിഡിയോകോൺഫറൻസ് നടത്തുന്നതിന് കൂടുതൽ വെളിച്ചംകിട്ടാനാണ് മുറ്റത്തേക്കിറക്കിയിരുന്നത്. മുഹമ്മദ് സറീഷ് ഇതിനുമുൻപും പോലീസുകാരുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. കാറിൽ കഞ്ചാവ് കടത്തുന്നതിനിടയിലാണ് രണ്ടുപേരെയും ബാലുശ്ശേരി പോലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിൽ സംശയംതോന്നി കൂടുതൽ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവരിൽനിന്ന് 4.200 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പൊതികളിലാക്കി കാറിൽ സൂക്ഷിച്ചനിലയിലായിരുന്നു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോയമ്പത്തൂരിൽനിന്ന് കഞ്ചാവ് വാങ്ങി…
Read Moreവന്യജീവിസങ്കേതത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖല നിർണയിച്ചു കരടുവിജ്ഞാപനം! വയനാട് വീണ്ടും പ്രക്ഷോഭച്ചൂടിലേക്ക്; സങ്കേതത്തിന്റെ അതിരുകളിൽ ജനജീവിതം ദുഷ്കരമാകും
കൽപ്പറ്റ: മലബാർ, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾക്കുചുറ്റും പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ അലയൊലി കെട്ടടങ്ങുംമുന്‍പ് വയനാട് വന്യജീവി സങ്കേതത്തിന്റെ അതിരുകളോടുചേർന്നു പരിസ്ഥിതിലോല മേഖല നിർണയിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരടു വിജ്ഞാപനം പുറപ്പെടുപ്പിച്ചു. ജനുവരി 28ലെ കരടുവിജ്ഞാപനം വയനാടിനെ വീണ്ടും സമരച്ചൂടിലേക്കു നയിക്കുമെന്നു ഉറപ്പായി. കരടുവിജ്ഞാപനത്തെക്കുറിച്ചു അറിഞ്ഞയുടൻ പ്രതിഷേധവുമായി നിരവധി സംഘടനകളാണ് രംഗത്തുവന്നത്. കരടുവിജ്ഞാപനം വയനാട്ടിൽ തെരഞ്ഞെടുപ്പുവിഷയമാകുമെന്നതിന്റെ സൂചനകളും ഉയർന്നുകഴിഞ്ഞു. വന്യജീവി സങ്കേതത്തിന്റെ അതിരിൽനിന്നു പൂജ്യം മുതൽ 3.4 കിലോമീറ്റർ വരെ ചുറ്റളവിലുള്ള പ്രദേശമാണ് കരടുവിജ്ഞാപനത്തിൽ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയത്. 118.50 ചതുരശ്ര കിലോമീറ്ററാണ് കരടിൽ പറയുന്ന പരിസ്ഥിതിലോല മേഖലയുടെ ആകെ വിസ്തൃതി. ഇതിൽ 99.5 ചതുരശ്ര കിലോമീറ്റർ വന്യജീവി സങ്കേതത്തിനു പുറത്താണ്. വടക്കേവയനാട് ഡിവിഷനിലെ തിരുനെല്ലി റിസർവിലുള്ള 8.89 ചതുരശ്ര കിലോമീറ്റർ പ്രദേശവും വടക്കേവയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽപ്പെട്ട 17.67 ചതുരശ്ര…
Read Moreതിരിഞ്ഞ് നോക്കാനാളില്ല..! ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഉപകരണങ്ങളും പുസ്തകങ്ങളും കാണാനില്ല; തുടി ഗ്രാമീണ കലാകേന്ദ്രം നാശത്തിന്റെ വക്കിൽ
മുക്കം: തിരിഞ്ഞ് നോക്കാനാളില്ലാതെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട തുടി ഗ്രാമീണ കലാകേന്ദ്രം നാശത്തിന്റെ വക്കിൽ. പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിരവധി കുടുംബങ്ങൾ താമസിക്കുന്ന മാട്ടു മുറി കോളനിയിലാണ് അധികൃതരുടെ അനാസ്ഥയുടെ മറ്റൊരു ഉദാഹരണം കൂടിയായി ഈ സ്ഥാപനം നിലനിൽക്കുന്നത്. 2012 ൽ മന്ത്രി കെ.പി. ജയലക്ഷ്മി ഉദ്ഘാടനം ചെയ്ത ഒരു സ്ഥാപനത്തിനാണ് ഈ ദുർഗതി. ആദ്യ നാല് വർഷം നല്ല നിലയിൽ തന്നെ പ്രവർത്തിച്ച സ്ഥാപനത്തെ തുടർന്ന് വന്ന ഭരണ സമിതി തിരിഞ്ഞ് നോക്കിയില്ലന്ന് പ്രദേശവാസികൾ പറയുന്നു. ഒരു ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ വാദ്യോപകരണങ്ങൾ ഒന്നുപോലും ഇവിടെ കാണാനില്ല. 50000 രൂപ ചിലവഴിച്ച് വാങ്ങിയ പുസ്തകങ്ങൾ മിക്കതും നഷ്ടപ്പെട്ടിരിക്കുന്നു. വർഷങ്ങളായി ഉപയോഗിക്കാതിരുന്നതിനാൽ കംപ്യൂട്ടറുകളും കേട് വന്നു. കസേരകളും സ്റ്റീൽ പാത്രങ്ങളും പൊടിപിടിച്ച അവസ്ഥ.ഫർണീച്ചറുകൾക്കിടയിൽ ചത്ത് കിടക്കുന്ന എലികളും. 2016ൽ ഒരു മീറ്റിംഗ് കൂടി പുതിയ ഭരണസമിതിയെ…
Read Moreഅവര്‍ തമ്മില്‍ ലിവിംഗ് ടുഗദര്‍ ബന്ധമുണ്ടോയെന്ന് എനിക്കറിയാം…! സാക്ഷി മൊഴിയില്‍ ലിവിംഗ് ടുഗെദര്‍ പരാമര്‍ശം തെറ്റായി രേഖപ്പെടുത്തി; പോലീസുകാരനെതിരേ കൃത്രിമ തെളിവ്
കോഴിക്കോട് : യുവതിയ്ക്ക് ഫ്ളാറ്റ് എടുത്ത് നല്‍കിയതിന്റെ പേരില്‍ സസ്പന്‍ഷനിലായ പോലീസ് ഓഫീസര്‍ക്കെതിരേയുള്ള വകുപ്പുതല അന്വേഷണത്തില്‍ സബ് ഇന്‍സ്പക്ടര്‍ കൃത്രിമം കാണിച്ചതായി പരാതി. സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നാണ് തനിക്കെതിരേ കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കാന്‍ നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്ഐ ശ്രമിച്ചതെന്ന് വ്യക്തമാക്കി സിഐ ബിശ്വാസിന് പരാതി നല്‍കിയത്. വകുപ്പ്തല അന്വേഷണത്തിലെ സാക്ഷിയുടെ മൊഴി പകര്‍പ്പാണ് എസ്ഐ തിരുത്തിയത്. സാക്ഷി പറയാത്ത കാര്യങ്ങള്‍ മൊഴിയായി രേഖപ്പെടുത്തിയെന്നും ഫോണ്‍ നമ്പറിലെ ഒരക്കം തെറ്റായി രേഖപ്പെടുത്തിയെന്നുമാണ് പരാതി. എസ്ഐ ഈ മൊഴികള്‍ വായിച്ചു കേള്പിച്ചുവെന്നല്ലാതെ വായിച്ചു നോക്കാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് പരാതി. ദിവസങ്ങള്‍ക്ക് ശേഷം ഈ മൊഴിയുടെ പകര്‍പ്പ് ലഭിച്ചപ്പോഴാണ് കൃത്രിമം മനസിലാവുന്നത്. സാക്ഷിമൊഴിക്ക് വിരുദ്ധമായി “അവര്‍ തമ്മില്‍ ലിവിംഗ് ടുഗദര്‍ ബന്ധമുണ്ടോയെന്ന് എനിക്കറിയാം’ എന്നാണ് മൊഴിയുടെ അവസാന ഭാഗത്ത് കൂട്ടിച്ചേര്‍ത്തതെന്നാണ് ആരോപണം. കൂടാതെ എസ്ഐയെ നേരിട്ടല്ലാതെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ…
Read Moreപരിക്കുപറ്റിയതു വലതുകൈയ്ക്ക്; പ്ലാസ്റ്ററിട്ടത് ഇടതിന്..! ഇവിടെ ഇങ്ങനെയാണ് ഭായ്…
നിലന്പൂർ: വീട്ടിൽനിന്നു വീണ് വലതുകൈയ്ക്ക് ചതവുപറ്റിയ ആദിവാസി ബാലന് ഇടതു കൈയ്ക്ക് പ്ലാസ്റ്ററിട്ട് നിലന്പൂർ ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗം. ചുങ്കത്തറ നെല്ലിപ്പൊയിൽ ആദിവാസി കോളനിയിലെ പുതുപറന്പിൽ ഗോപിയുടെ ആറു വയസുകാരനായ മകൻ വിമലിനാണ് തെറ്റി പ്ലാസ്റ്ററിട്ടത്. എക്സ്-റേയിൽ വലതുകൈ എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ ഇന്നലെ രാവിലെ പത്തോടെയാണ് ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഓർത്തോ വിഭാഗം ഡോക്ടറെ കാണിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം പൊട്ടിയ വലതുകൈയുടെ എക്സ്-റേയും എടുത്തു. ഡോക്ടർ എക്സ്-റേ പരിശോധിച്ച ശേഷം ഒരാഴ്ച പ്ലാസ്റ്റർ ഇടാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റ് കുട്ടിയുടെ ഇടതു കൈക്ക് പ്ലാസ്റ്റർ ഇടുകയായിരുന്നു. പ്ലാസ്റ്റർ ഇട്ടശേഷം വീട്ടിലെത്തിച്ചതോടെ വലതുകൈ അനക്കാനാവാതെ കുട്ടി കരഞ്ഞു. ഇതേ തുടർന്നാണ് പരിക്കുപറ്റിയ കൈക്കല്ല പ്ലാസ്റ്ററിട്ടതെന്ന് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പിന്നീട് വീണ്ടും ജില്ലാ ആശുപത്രിയിലെത്തി ഇടതുകൈയിലെ പ്ലാസ്റ്റർ വെട്ടിമാറ്റി അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ…
Read Moreതെളിവ് നശിപ്പിക്കാനുള്ള യുവാവിന്റെ തന്ത്രം പാളി! വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ
കൊയിലാണ്ടി: സ്കൂൾവിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കൊയിലാണ്ടി പോലീസ് പിടികൂടി. കാപ്പാട് മുനമ്പത്ത് മുളവങ്ങരക്കണ്ടി ഫൈജാസി(26) നെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് കൂട്ടുകാരോടൊപ്പം പോകവെ പൊയിൽക്കാവ് കോട്ട പരിസരത്ത് വച്ചാണ് സംഭവം. ചുവന്ന മോട്ടോർ ബൈക്കിലെത്തിയാണ് അതിക്രമം നടത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. തെളിവുനശിപ്പിക്കാൻ ചുവന്ന ബൈക്ക് വിറ്റ് വെള്ള ബൈക്ക് വാങ്ങിയിരുന്നു. സിഐ കെ.സി. സുഭാഷ് ബാബുവിന്റെ നിർദേശപ്രകാരം എസ്ഐ ഹമീദിന്റെ നേതൃത്വത്തിൽ എസ് സി പി.ഒ. ബിജു വാണിയംകുളം, ജനമൈത്രി ബീറ്റ് ഓഫീസർ സുമേഷ്, ശ്രീജിത്ത്, ശ്രീലത തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreവട്ടപ്പാറയില്‍ വീണ്ടും അപകടം! കമ്പി കയറ്റി വന്ന ലോറി മറിഞ്ഞു രണ്ടുപേര്‍ മരിച്ചു; ഇരുവരും മണിക്കൂറുകൾ ലോറിക്കടിയിൽ കുടുങ്ങി
വളാഞ്ചേരി:വട്ടപ്പാറയില്‍ കമ്പി കയറ്റി വന്ന ലോറി താഴേക്ക് മറിഞ്ഞു രണ്ട് പേര് മരിച്ചു. പാലക്കാട് മലമ്പുഴ സ്വദേശി അയ്യപ്പന്(40)കോയമ്പത്തൂര്‍ മധുക്കരൈ സ്വദേശി മുത്തു കുമാര്‍(34)എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് കമ്പി കയറ്റി വന്നിരുന്ന ലോറി നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. ഏറെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ലോറിക്കുള്ളില്‍ കുടുങ്ങിക്കിടന്ന ജീവനക്കാരെ പുറത്തെടുത്തത്.മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒരാഴ്ച മുമ്പ് പഞ്ചസാര കയറ്റിവന്ന ലോറി ഇവിടെ മറിഞ്ഞുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു.
Read Moreസാധാരണ വൃക്ക ദാനം ചെയ്യുന്നത് ഒരാള്‍ക്ക്, പക്ഷേ..! വൈദികന്റെ വൃക്കദാനം ജീവനേകുന്നത് രണ്ടുപേർക്ക്
കോഴിക്കോട്: പൗരോഹിത്യം മാനവ സേവനമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ജോജോ മണിമല എന്ന 36കാരനായ കപ്പൂച്ചിൻ സഭാംഗം. ഇദ്ദേഹം വൃക്ക ദാനം ചെയ്യുന്നതോടെ ഇരുളടഞ്ഞ രണ്ടു ജീവനുകളാണ് തളിരിടുക. സാധാരണ വൃക്ക ദാനം ചെയ്യുന്നത് ഒരാൾക്കാണ്. എന്നാൽ അച്ചന്റെ വൃക്കദാനം രണ്ടുപേർക്കാണ് ജീവനേകുന്നത്. പാലക്കാട് സ്വദേശിക്കാണ് അച്ചൻ വൃക്ക നൽകുന്നത്. ഇതിനു പകരമായി അദ്ദേഹത്തിന്റെ ഭാര്യ താമരശേരി തെയ്യപ്പാറയിലെ ഇരുപത്തിനാലുകാരന് തന്റെ വൃക്ക നൽകി നന്മയുടെ സ്നേഹച്ചങ്ങലയൊരുക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നാണ് വൃക്കദാനം. നാലുപേരും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. കണ്ണൂർ പാവനാത്മ പ്രോവിൻസിലെ (കപ്പൂച്ചിൻ) ഫാ. ജോജോ മണിമല അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർഥിയാണ്. ജീസസ് യൂത്തിന്റെ മുൻനിര പ്രവർത്തകനായ ഫാ. ജോജോ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. നിലമ്പൂർ പാലേമാട് സെന്റ് തോമസ് ഇടവക മണിമല തോമസിന്റെയും മേഴ്സിയുടെയും മകനാണ്. ഏഴുവർഷം മുമ്പാണ്…
Read More