പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം; ജ​ന​മു​ന്നേ​റ്റ​ത്തി​നു മു​ന്നി​ല്‍ മോ​ദി  മു​ട്ടു​മ​ട​ക്കുമെന്ന്  പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി

വ​ട​ക​ര: രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ഭ​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​നു മു​ന്നി​ല്‍ മോ​ദി​ക്കും അ​മി​ത് ഷാ​ക്കും മു​ട്ടു​മ​ട​ക്കേ​ണ്ടി വ​രു​മെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. ര​ണ്ടു ദി​വ​സ​മാ​യി ആ​യ​ഞ്ചേ​രി​യി​ല്‍ ന​ട​ന്നു​വ​ന്ന മു​സ്ലിം യൂ​ത്ത് ലീ​ഗ് കു​റ്റ്യാ​ടി മ​ണ്ഡ​ലം സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യു​ടെ മ​തേ​ത​ര പാ​ര​മ്പ​ര്യ​ത്തെ പി​ഴു​തെ​റി​ഞ്ഞ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ഒ​പ്പം നി​ല്‍​ക്കു​ന്ന​വ​രി​ല്‍ നി​ന്ന് പോ​ലും ബി​ജെ​പി ഒ​റ്റ​പ്പെ​ടു​ക​യാ​ണ്. കി​രാ​ത​മാ​യ ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​മാ​ണ് മോ​ദി​യും അ​മി​ത് ഷാ​യും സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും സ​മ​ര​ങ്ങ​ളെ​യും അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തെ​ന്നും വെ​ള്ള​ക്കാ​ര്‍​ക്ക് സം​ഭ​വി​ച്ച അ​തേ അ​ന്ത്യ​മാ​യി​രി​ക്കം ഇ​ന്ന് ഇ​ന്ത്യ ഭ​രി​ക്കു​ന്ന ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഭാ​വി​യെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ഓ​ര്‍​മി​പ്പി​ച്ചു.

പ​രി​പാ​ടി​യി​ല്‍ എം.​പി ഷാ​ജ​ഹാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എ​സ്എ​ഫ് അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി​യും ഡ​ല്‍​ഹി ജാ​മി​അ മി​ല്ലി​യ സ​മ​ര​നാ​യ​ക​നു​മാ​യ അ​തി​ബ് ഖാ​ന്‍ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. പാ​റ​ക്ക​ല്‍ അ​ബ്ദു​ല്ല എം​എ​ല്‍​എ, സി.​കെ.​സു​ബൈ​ര്‍, പി.​അ​മ്മ​ത്, നൊ​ച്ചാ​ട്ട് കു​ഞ്ഞ​ബ്ദു​ല്ല, പി.​എം.​അ​ബൂ​ബ​ക്ക​ര്‍, കെ.​ടി.​അ​ബ്ദു​റ​ഹി​മാ​ന്‍, എ​ഫ്.​എം.​മു​നീ​ര്‍, കെ.​കെ.​ന​വാ​സ്, പി.​പി.​റ​ഷീ​ദ്, ചു​ണ്ട​യി​ല്‍ മൊ​യ്തു ഹാ​ജി, കെ.​സി.​മു​ജീ​ബ് റ​ഹ്മാ​ന്‍, വി.​പി.​റി​യാ​സ്സ​ലാം, സി.​എം.​അ​ഹ​മ്മ​ദ് മൗ​ല​വി, കെ.​കെ.​ഹ​മീ​ദ്, കെ.​അ​ഹ​മ്മ​ദ് ഹാ​ജി, വി.​കെ അ​ബ്ദു​ല്ല, ശ്രീ​ജേ​ഷ് ഊ​ര​ത്ത്, ഹാ​രി​സ് മു​റി​ച്ചാ​ണ്ടി, കി​ളി​യ​മ്മ​ല്‍ കു​ഞ്ഞ​ബ്ദു​ല്ല, എം.​എ​യ​ക​ഞ്ഞ​ബ്ദു​ല്ല, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി കോ​ട്ട​പ്പ​ള​ളി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ദേ​ശ് ബ​ച്ചാ വോ ​റാ​ലി​യി​ല്‍ ആ​യി​ര​ങ്ങ​ള്‍ അ​ണി​ചേ​ര്‍​ന്നു. യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ പി.​അ​ബ്ദു​റ​ഹി​മാ​ന്‍, എം.​എം.​മ​ഹ​മ്മ​ദ്, മ​ന്‍​സൂ​ര്‍ എ​ട​വ​ല​ത്ത്, ഇ.​പി.​സ​ലിം, സാ​ദി​ഖ് മ​ണി​യൂ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related posts