എടക്കര: കവളപ്പാറ ദുരിതബാധിതർക്ക് സംഗീത സാന്ത്വനവുമായി ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടന. ഗാനഗന്ധർവൻ കെ.ജെ യേശുദാസ് ചെയർമാനായുള്ള പിന്നണിഗായകരുടെ സംഘടന “സമം’ ആണ് “സംഗീതം സമം സാന്ത്വനം’ എന്ന പേരിൽ പേത്തുകല്ലിലെ പ്രളയ ദുരിതാശ്വാസ ക്യാന്പിൽ സംഗീത പരിപാടി സംഘടിപ്പിച്ചത്. ദുരന്തത്തിനിരകളായ ആളുകളുടെ മാനസിക പരിമുറുക്കങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. പിന്നണിഗായകരായ വിജയ് യേശുദാസ്, അഫ്സൽ, നജീം അർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് പോത്തുകല്ലിൽ സംഗീത സാന്ത്വന്‍ അവതരിപ്പിച്ചത്. പി.വി അബ്ദുൾ വഹാബ് എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരൻ പിള്ള, വൈസ് പ്രസിഡന്റ് വത്സല അരവിന്ദൻ, മെന്പർ സി. സുഭാഷ്, വില്ലേജ് ഓഫീസർ റെനി വർഗീസ്, സമം ഭാരവാഹി പ്രദീപ് പള്ളുരുത്തി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരായ കുടുംബങ്ങൾ അധിവസിക്കുന്ന പോത്തുകല്ലിലെ ഓഡിറ്റോറിയത്തിന്…
Read MoreCategory: Kozhikode
സ്വകാര്യ ബസുകളെ തളയ്ക്കാന്‍ ഇനി “സിഐഡി’കളിറങ്ങും; നിയമംലംഘിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടി
കോഴിക്കോട്: നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകളെ തളയ്ക്കാന്‍ സിഐഡികള്‍. അപകടകരമാം വിധത്തില്‍ അമിതവേഗതയില്‍ പോവുന്ന ബസുകളേയും നടുറോഡില്‍ മറ്റുള്ള വാഹനയാത്രക്കാരെ ഡോറില്‍ ശക്തിയില്‍ അടിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നവരെ കണ്ടെത്താനാണ് മഫ്തിയില്‍ പോലീസിനെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചത്. പലയിടത്തും സമാനമായ രീതിയില്‍ റോഡ് കയ്യേറിയാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. പോലീസ് സാന്നിധ്യമുള്ളിടത്ത് മാത്രം വേഗതകുറച്ചും മാന്യവുമായി സര്‍വീസ് നടത്തുന്ന വിരുതരുമുണ്ട്. ഇത്തരക്കാരെ കണ്ടെത്താനാണ് മഫ്തിയില്‍ പോലീസിനെ വിന്യസിപ്പിക്കുന്നത്. മഫ്തി പോലീസ് ശേഖരിക്കുന്ന വിവരങ്ങള്‍ അതാത് ദിവസം തന്നെ ട്രാഫിക് പോലീസും അതത് സ്ഥലത്തെ ലോക്കല്‍പോലീസും വിലയിരുത്തി ബസ് ഡ്രൈവര്‍ക്കും കുറ്റക്കാരായ മറ്റു ജീവനക്കാര്‍ക്കുമെതിരേ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിയമംലംഘിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ക്കായി മോട്ടോര്‍ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്യും. കഴിഞ്ഞ മാസം സൈഡ് തന്നില്ലെന്നാരോപിച്ച് ബസ് ഡ്രൈവര്‍ ദമ്പതികളോട് അശ്ലീല ആംഗ്യം കാണിച്ച്…
Read Moreഎല്ലാ ഹിംസക്കെതിരെയും ഉറച്ച പോരാട്ടം അനിവാര്യമെന്ന് ജിൽ കാർ ഹാരിസ്
വടകര: കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ പ്രകൃതിയോടുള്ള ക്രൂരതയാണ് മുഖ്യവിഷയമെങ്കിലും വർഗീയതയും രാഷ്ട്രീയ കൊലപാതകങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങളും അടക്കം എല്ലാവിധ ഹിംസാത്മക പ്രവർത്തനങ്ങൾക്കെതിരെയും സന്ധിയില്ലാ പോരാട്ടം ഉയർന്നുവരണമെന്ന് ജയ് ജഗത് – 2020 അന്താരാഷ്ട്ര കോർഡിനേറ്റർ ജിൽ കാർ ഹാരിസ് (കാനഡ) പറഞ്ഞു. സബർമതി ഫൗണ്ടേഷൻ വടകരയിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ മറുപടി പ്രഭാഷണം നടത്തുകയായിരുന്നു അവർ. മഹാത്മ ഗാന്ധിയുടെയും കസ്തൂർബയുടെയും നൂറ്റി അൻപതാമത് ജ·വാർഷികാചരണത്തിന്റെ ഭാഗമായി 2019 ഒക്ടോബർ രണ്ടിന് ന്യൂഡൽഹിയിൽ നിന്ന് ആരംഭിച്ച് പതിനാലു രാജ്യങ്ങൾ കടന്ന് പദയാത്രയായി 2020 ഒക്ടോബറിൽ ജനീവയിൽ സമാപിക്കുന്ന ജയ് ജഗത് 2020 പരിപാടിയിൽ വടകരയിൽ നിന്ന് കഴിയാവുന്നവരെല്ലാം പങ്കെടുക്കണമെന്ന് അവർ അഭ്യർഥിച്ചു. സി.കെ.നാണു എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സബർമതി ഫൗണ്ടേഷൻ ചെയർമാൻ ആസിഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ഭോപ്പാൽ അഡീഷണൽ ഡിജിപി അനുരാധ ശങ്കർ സിംങ്ങ്,…
Read Moreപ്രളയാനന്തര പുനരധിവാസം; മൂന്നു കുടുംബങ്ങൾക്കു പുതിയ വീട്ടിൽ ഓണാഘോഷം
കൽപ്പറ്റ: കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കത്തിൽ വീടു തകർന്ന മൂന്നു കുടുംബങ്ങൾ പുതിയ വീട്ടിൽ ഓണം ആഘോഷിക്കും. പെരിക്കല്ലൂർ കോപ്പറന്പിൽ വീട്ടിൽ ഷംസുദ്ദീൻ, പാറാളിയിൽ സജി, കിശിങ്കൽ കെ.ആർ. ബിനീഷ് എന്നിവർക്കാണ് പ്രളയാന്തര പുനരധിവാസ പദ്ധതിയിൽ വീടുകളായത്. പാടിച്ചിറ വില്ലേജിൽ സി.പി. പോൾസണ്‍ സൗജന്യമായി നൽകിയ എട്ട് സെന്റ് സ്ഥലത്താണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വീടുകൾ നിർമിച്ചു നൽകിയത്. രണ്ടു മുറി, ഹാൾ, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്നതാണ് ഓരോ വീടും. ഇലക്ട്രിക്, പ്ലംബിംഗ് പ്രവൃത്തികളടക്കം പൂർത്തിയാക്കിയാണ് ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുന്നത്. താക്കോൽദാനം എട്ടിനു രാവിലെ 11 ന് പാടിച്ചിറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ നിർമിതി കേന്ദ്രയുടെ സഹായത്തോടെ പുനരധിവാസത്തിനു ഇത്തരത്തിൽ 13 വീടുകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്നത്. കണിയാന്പറ്റ വില്ലേജിലാണ് പത്തു വീടുകൾ.…
Read Moreആരോഗ്യ മന്ത്രി ഇടപെട്ടു; പങ്കജത്തിന് ഇനി നടക്കാം; ആരോരുമില്ലാത്ത തന്നെ നടക്കാൻ സഹായിച്ച മന്ത്രിക്ക് നന്ദി പറഞ്ഞ് പങ്കജം
നാദാപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലിലൂടെ അരൂരിലെ കൂളിപ്പൊയില്‍ പങ്കജത്തിന് കൃത്രിമ കാല് ലഭിച്ചു . പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ വഴി മന്ത്രിയ്ക്ക് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ ശരീരത്തിനു പാകമായ പുതിയ കൃത്രിമ കാലുമായി വ്യാഴാഴ്ച പങ്കജയുടെ വീട്ടിലെത്തി. 1990 ല്‍ പതിനെട്ടാം വയസ്സിലായിരുന്നു പങ്കജത്തിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ച് മാസമാവുമ്പോഴേക്കും കാലിനു വേദന വന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കാന്‍സര്‍ രോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സ തേടുകയായിരുന്നു. ആര്‍സിസിയില്‍ വച്ച് ഇടതുകാല് പൂര്‍ണമായും മുറിച്ചുമാറ്റി. ഇതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു. പിന്നീട് സ്വന്തം വീട്ടിലെ ഏകാന്തതയിലായി പങ്കജത്തിന്റെ ജീവിതം. ഏക സഹോദരന് ചെറുപ്പത്തിലേ മരണപ്പെട്ടു. താങ്ങും തണലുമായി നിന്ന അമ്മ രണ്ടു വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിച്ച് മരിച്ചു. കഴിഞ്ഞ വര്‍ഷം ബ്രസ്റ്റ് കാന്‍സറിന്റെ…
Read Moreഓണം വാറ്റ് സജീവം; കോട്ടപ്പള്ളി മലയിൽ എക്സൈസ് റെയ്ഡിൽ ചാരായം പിടികൂടി; പ്രതി ഓടിരക്ഷപ്പെട്ടു
വടകര: എക്സൈസ് വടകര റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലും സംഘവും കോട്ടപ്പള്ളി കോട്ടപ്പാറ ചന്തുമലയിൽ നടത്തിയ റെയ്ഡിൽ കണ്ടത് തകൃതിയായ വാറ്റ്. ഓണം പ്രമാണിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിന് രാവും പകലുമെന്ന വ്യത്യാസമില്ലാതെയുള്ള വാറ്റാണ് നടക്കുന്നത്. വടകര, കൊയിലാണ്ടി താലൂക്കുകളിലേക്ക് ഇവിടെ നിന്ന് ചാരായം കൊണ്ടുപോവുന്നുണ്ട്. ഇക്കാര്യം മനസിലാക്കിയ എക്സൈസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. കാടിനുള്ളിൽ സ്ഥലം ഒരുക്കി അടുപ്പുകൂട്ടി എല്ലാ സാമഗ്രികളുമായി വാറ്റുന്നതാണ് കണ്ടത്.ചാരായം വാറ്റിക്കൊണ്ടിരുന്ന അശോകൻ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് അഞ്ചു ലിറ്റർ ചാരായവും 20 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞില്ല. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ സുനീഷ്, രാകേഷ്ബാബു, വിജിനീഷ് ,സന്ദീപ്, ലിനീഷ് എന്നിവർ പങ്കെടുത്തു
Read Moreകേരള പോസ്റ്റ് സര്‍ക്കിളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ കഴിയാതെ ഉദ്യോഗാര്‍ത്ഥികൾ; അധികാരികള്‍ തിരക്കില്‍, ഓണ്‍ലൈനിലും രക്ഷയില്ല
സ്വന്തം ലേഖകന്‍ കോഴിക്കോട്:പ്രളയവുമായി ബന്ധപ്പെട്ട് കണക്കെടുപ്പിനായി വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫീല്ഡിലിറങ്ങിയതോടെ വെട്ടിലായത് ഉദ്യോഗാര്‍ഥികള്‍ . കേരള പോസ്റ്റ് സര്‍ക്കിളിലെ ഗ്രാമീൺഡാക്ക് സേവകുമാരുടെ രണ്ടായിരത്തോളം വരുന്ന ഒഴിവിലേക്കുള്ള അപേക്ഷിക്കേണ്ട അവസാനതീയതി ഈമാസം 11 ആണ്. ഇതിനായുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതുമൂലം ഉദ്യോഗാര്‍ഥികള്‍ പ്രതിസന്ധിയിലായി. മുന്നോക്ക വിഭാഗങ്ങളിലെ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഈ പോസ്റ്റിലേക്ക് 15 ശതമാനം സംവരണമുണ്ട്. ഇതിനായി നോണ്‍ -ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഈ സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസര്‍ ഒപ്പിടണം. തുടര്‍ന്ന് തഹസില്‍ദാര്‍ കൂടി ഒപ്പുവച്ചാലേ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകൂ. സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം വില്ലേജ് ഓഫീസര്‍ക്കാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് ഇത് നല്‍കേണ്ടത് തഹസിദാര്‍ ആണ്. അപേക്ഷ നല്‍കേണ്ടത് വില്ലേജ് ഓഫീസിലാണ്. വില്ലേജ് ഓഫീസര്‍ ആവശ്യമായ അന്വേഷണം പൂര്‍ത്തിയാക്കി അപേക്ഷ താലൂക്കാഫീസിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യും. എന്നാല്‍ ബന്ധപ്പെട്ട…
Read Moreഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന മേഖല! നാദാപുരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് കഞ്ചാവ് ചെടി
നാദാപുരം: എക്സൈസ് റെയിഞ്ച് സംഘം മേഖലകളിൽ ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് നടത്തിയ പട്രോളിംഗിൽ ഇന്ന് രാവിലെ നാദാപുരം ബസ്സ്റ്റാൻഡിന് പിൻവശം ആളില്ലാത്ത നിലയിൽ വളർത്തിയ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. റെയ്ഡിൽ നാദാപുരം എക്സൈസ് ഇൻപെക്ടർ സുമേഷ്. ബി, പ്രിവന്റീവ് ഓഫീസർ തറോൽ രാമചന്ദ്രൻ, സി.പി.ഷാജി, സിവിൽ എക്സൈസ് ഓഫീസർ കെ.സിനീഷ്, ബബിത, ഡ്രൈവർ പുഷ്പരാജ് എന്നിവർ പങ്കെടുത്തു. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന മേഖലയാണിത്. പ്രതിയെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ മാസം തണ്ണീർപന്തൽ -കുനിങ്ങാട് ഭാഗത്തു നിന്ന് ആളില്ലാത്ത നിലയിൽ ഗ്രോബാഗിൽ വളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Read Moreപോലീസ് പിടിച്ച മാലിന്യം സ്റ്റേഷനിലെത്തിയപ്പോള്‍ “മണ്ണായി’..! സംഭവം കോഴിക്കോട്
കോഴിക്കോട്: രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന കണ്ട്രോള് റൂം സംഘം പിടികൂടിയ ബേക്കറി മാലിന്യം മണിക്കൂറുകള്‍ക്കുള്ളില്‍ “കെട്ടിടാവശിഷ്ട’ മായി. ചൊവ്വാഴ്ച രാത്രി 11.30 ഓടെ സരോവരം മിനി ബൈപ്പാസിന് സമീപം കെ.പി.ചന്ദ്രന് റോഡിലെ ഗ്രൗണ്ടില്‍ നിക്ഷേപിച്ച ബേക്കറി മാലിന്യമാണ് നടക്കാവ് സ്റ്റേഷനില്‍ പിന്നീട് മണ്ണും ഇഷ്ടികയുമായി “രൂപമാറ്റം’ സംഭവിച്ചത്. ഇന്നലെ രാവിലെ സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ വരെ ബേക്കറി മാലിന്യമാണെന്ന് പറഞ്ഞ പോലീസ് പിന്നീട് ഇവ കെട്ടിടാവശിഷ്ടമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കൂടാതെ നാലുപേരെ പിടികൂടി കണ്ട്രോള് റൂം പട്രോളിംഗ് സംഘം കൈമാറിയെങ്കിലും രണ്ടുപേര്‍ മാത്രമാണെന്ന രീതിയില്‍ സ്റ്റേഷനില്‍ “തിരുത്തി’. പോലീസുകാര്‍ കൈയോടെ പിടികൂടിയ മാലിന്യം വരെ “ശുദ്ധമാക്കി’ മാറ്റിയ നടക്കാവ് പോലീസിനെതിരേ സ്പെഷ്യല്‍ബ്രാഞ്ചും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒമ്നി വാനില്‍ ചാക്കികൊണ്ടുവന്ന മാലിന്യം നിക്ഷേപിക്കുന്നതിനിടെയാണ് കണ്ട്രോള് റൂം സംഘത്തിന്റെ ശ്രദ്ധയിയെപ്പെടുന്നത്. ചാക്കുകള്‍ തുറന്ന് നോക്കിയപ്പോള്‍ ഡിസ്പോസിബിള്‍ പ്ലേറ്റും, ഗ്ലാസുമെല്ലാം…
Read Moreബസ് ഡ്രൈവറെ മര്‍ദിച്ചെന്ന ആരോപണം! ഡ്രൈവറുടെ ബാൻഡേജും “കളരികെട്ടും’ വ്യാജം; സമ്മർദത്തിനൊടുവിൽ എസ്ഐ ഉള്‍പ്പെടെ മൂന്നുപേരെ സ്ഥലം മാറ്റി
കോഴിക്കോട്: സ്വകാര്യബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ച എസ്ഐ ഉള്‍പ്പെടെ മൂന്നുപേരെ എആര്‍ ക്യാമ്പിലേക്ക് സ്ഥയം മാറ്റി. കസബ സ്റ്റേഷനിലെ എസ്ഐ ജഗജീവന്‍ , അഡീഷണല്‍ എസ്ഐ പ്രദീപ്, സിപിഒ സന്ദീപ് സെബാസ്റ്റ്യൻ എന്നിവരെയാണ് സ്ഥലം മാറ്റിക്കൊണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ഇന്നു രാവിലെ ഉത്തരവിറക്കിയത്. തൊഴിലാളി സംഘടനാ നേതാക്കളും എംപിയടക്കം സിപിഎമ്മിലെ രാഷ്ട്രീയ നേതാക്കളും സാമുദായിക സംഘടനാ നേതാക്കളും ആഭ്യന്തരവകുപ്പിനുമേല് കടുത്ത സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് നടപടി. സസ്പന്ഷന് വേണമെന്നാവശ്യവുമായി ഇവര്‍ കനത്തസമ്മർദം ചെലുത്തിയെങ്കിലും അതിനുള്ള കാരണമില്ലാത്തതിനാലും പോലീസ് അസോസിയേഷന് വിഷയത്തില്‍ ഇടപെട്ടതിനാലുമാണ് സസ്പെന്ഷന് ഒഴിവാക്കിയത്. അതേസമയം കസ്റ്റഡിയില്‍ വച്ച് ബസ് ഡ്രൈവറെ പോലീസ് മര്‍ദിച്ചതുമായി ബന്ധപ്പെട്ടല്ല സസ്പെന്ഷന് . നടുറോഡിൽ വച്ച് ബസ് ഡ്രൈവര്‍ അശ്ളീലആംഗ്യം കാണിച്ച് ഭീഷണിപ്പെടുത്തിയതായി യുവതി പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകിയെന്നതാണ് പോലീസിനെതിരേയുള്ള വീഴ്ചയായി പറയുന്നത്. ആദ്യം ഒത്തു തീര്‍പ്പിന്…
Read More