കോഴിക്കോട്: പ്രളയത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തരധനസഹായമായ പതിനായിരം രൂപ ഓണത്തിനു മുമ്പ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി. ഇതുവരെ അര്‍ഹരായവര്‍ക്ക് ധനസഹായവിതരണം തുടങ്ങിയില്ല. ഏഴിന് മുമ്പ് കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പലയിടത്തും അന്തിമ പട്ടിക ആയിട്ടില്ല. തുടര്‍ച്ചയായ അവധിദിവസങ്ങളായതിനാലാണ് തുക വിതരണ നടപടികളിലേക്ക് കടക്കാന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ ന്യായീകരണം. ഈ മാസം അവസാനത്തോടെമാത്രമേ നിലവിലെ സാഹചര്യത്തില്‍ തുക വിതരണം ചെയ്യാന്‍ കഴിയൂവെന്നാണ് അറിയുന്നത്. കുറ്റമറ്റ പട്ടിക തയാറാക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് കൂടുതല്‍ സമയം നല്‍കിയിട്ടുണ്ട്. നിലവില്‍ ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കുകള്‍ നേരത്തെ തന്നെ അധികൃതരുടെ പക്കലുണ്ട്. ബന്ധുവീടുകളിലേക്കും മറ്റും മാറിയവരുടെ കണക്കുകള്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ നേരിട്ടെത്തിയാണ് ശേഖരിക്കുന്നത്. ഇതു പൂര്‍ണമായും പൂര്‍ത്തിയായ ശേഷമായിരിക്കും തുക വിതരണം ചെയ്യുക. ഓണക്കാലത്ത് അതത് വാര്‍ഡുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ടുദിവസമെങ്കിലും കഴിഞ്ഞവര്‍ക്ക് വില്ലേജ് ഓഫീസുകളില്‍നിന്ന് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തിരുന്നു. വെള്ളപ്പൊക്കത്തില്‍ വീട്ടില്‍…
Read MoreCategory: Kozhikode
കാട്ടുപന്നി ഇടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രക്കാരന് കാഴ്ച നഷ്ടപ്പെട്ടു; സംഭവം കാളികാവില്‍
കാളികാവ്: കാട്ടുപന്നി ഇടിച്ച് തെറിപ്പിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. പുല്ലങ്കോടിലെ പണ്ടാരപ്പെട്ടി അഹമ്മദിന്റെ മകൻ മഹജൂബി(42) നാണ് പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. മൂന്ന് മാസത്തിലേറെയായി ഇദ്ദേഹം ചികിത്സയിലാണ്. കഴിഞ്ഞ റംസാൻ മാസത്തിൽ ഉദരംപൊയിലിൽ നിന്ന് നോന്പ് തുറന്ന് പുല്ലങ്കോടുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെടിവെച്ചപാറയിൽ വച്ചാണ് മഹജൂബ് എന്ന നാണിയെ കാട്ടുപന്നി ആക്രമിച്ചത്. കാലും കൈയും ഒടിഞ്ഞതിന് പുറമെ കണ്ണിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈക്ക് ഇടിച്ച് തെറിപ്പിച്ച മഹജൂബിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനാലാണ് എറണാകുളത്ത് പ്രവേശിപ്പിച്ചത്. . കാലിന് കന്പിയിട്ടതിന് ശേഷം വീണ്ടും കണ്ണ് പരിശോധനയ്ക്ക് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. സ്കൂളിൽ പഠിക്കുന്പോഴാണ് മഹജൂബിന് രണ്ട് കണ്ണുകൾക്കും കാഴ്ച മങ്ങിയത്. തുടർന്ന് ഒരു കണ്ണ് മാറ്റി വച്ചു. ഇപ്പോൾ…
Read Moreബൈക്കിൽ പെട്രോൾ അടിക്കുന്നതിനിടെ തീ പടർന്നു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സംഭവം മലപ്പുറത്ത്
മലപ്പുറം: പന്പിൽ നിന്നും ബൈക്കിൽ പെട്രോൾ അടിക്കുന്നതിനിയിൽ തീ പടർന്നു. പെട്രോൾപന്പ് ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വൻഅപകടം ഒഴിവായി. തിരുവോണനാളിൽ വൈകിട്ടോടെ മലപ്പുറം മൈലപ്പുറത്തെ പെട്രോൾ പന്പിലാണ് അപകടമുണ്ടായത്. പെട്രോൾ അടിക്കാൻ എത്തിയ മോട്ടോർ ബൈക്കിനാണ് പെട്രോൾ അടിച്ചു കഴിഞ്ഞ് യാത്രക്കാരൻ പണം നൽകുന്നതിനിടയിൽ തീ പടർന്നത്. ഇതോടെ ഉടമ ബൈക്ക് തള്ളിയിട്ട് ഇറങ്ങിയോടി. ഉടൻ തന്നെ പെട്രോൾ പന്പിലെ ജീവനക്കാർ ഫയർ എക്സിറ്റ് ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. തീ പടരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
Read Moreകോഴിക്കോട് കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; പതങ്കയത്ത് ഒഴുക്കില്‍പ്പെട്ടത് ജ്വല്ലറി ജീവനക്കാരന്
കോഴിക്കോട്/മുക്കം : ഓണാഘോഷത്തിനിടെ ജില്ലയില്‍ രണ്ടിടങ്ങളിലായി അപകടം. കടല്കാണാന് കോഴിക്കോട് ബീച്ചിലെത്തിയ കൊടുവള്ളി സ്വദേശിയായ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ആനക്കാം പൊയില്‍ പതങ്കയത്ത് അവധി ആഘോഷിക്കാനെത്തിയ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ കാണാതായി. കൊടുവള്ളി കണ്ടിയില്‍ തൊടുകയില്‍ മുജീബിന്റെ മകന് ആദില്‍ അര്‍ഷാദ് (15) ആണ് മരിച്ചത്. കൊണ്ടോട്ടി കടപ്പാടി പറമ്പില്‍പീടിക സ്വദേശിയായ ആഷിക് (23) നെയാണ് കാണാതായത്. ഇന്നലെ രാവിലെ കൊടുവള്ളിയില്‍ നിന്ന് സൈക്കിളുമായാണ് ആദില്‍ അര്ഷാദുള്പ്പെടെയുള്ള പത്തംഗ വിദ്യാര്‍ഥി സംഘം കോഴിക്കോട് നഗരത്തിലെത്തിയത്. 12 ഓടെ നഗരത്തിലെത്തിയ സംഘം ബീച്ചില്‍ കടല്കാണാനായെത്തി. ലയണ്‍സ് പാര്ക്കിന് പുറക്ഭാഗത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട് ആദിലിനെ കാണാതാവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ബീച്ച് ഫയര്‍ഫോഴ്സിലെ ലീഡിംഗ് ഫയര്മാന് ടി.വി.പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍പോലീസും എത്തി ഇന്നലെ രാത്രിവരെ തിരച്ചില്‍ നടത്തി. ഇന്നു രാവിലെ വീണ്ടും…
Read Moreപൊരുത്തം 2019..!വിവാഹ ജീവിതം എന്ന സ്വപ്നം സാക്ഷാത്കരിക്കൽ; ഭിന്നശേഷിക്കാർക്കായി വിവാഹന്വേഷണ സംഗമം തിരൂരിൽ
മലപ്പുറം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ വിവാഹ ജീവിതം എന്ന സ്വപ്നം സാക്ഷാത്കരിക്കൽ പൊരുത്തം 2019ന് സംസ്ഥാനതല ഭിന്നശേഷി വിവാഹ കൂടിക്കാഴ്ച സംഗമം തിരൂരിൽ നടക്കും. എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിന്റെയും കേരള മാര്യേജ് ഡോട്ട് കോമിന്റെയും ആഭിമുഖ്യത്തിൽ 14, 15 തിയതികളിൽ തിരൂർ എംഇഎസ് സെൻട്രൽ സ്ക്കൂളിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ വിഭാഗം ഭിന്നശേഷി വിഭാഗങ്ങളുടെയും സർവോൻമുഖമായ പുരോഗതി ലക്ഷ്യമാക്കി അവർക്ക് അവസര സമത്വം നൽകി മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ പുളിക്കൽ എബിലിറ്റി കാന്പസിൽ നടന്നുവരുന്ന വിവിധ വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വികസന പദ്ധതികളുടെ ഭാഗമായാണ് എബിലിറ്റി ഈ സംരംഭം സംഘടിപ്പിക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെട്ട 3000 ത്തോളം പേർ വിവാഹന്വേഷണ സംഗമത്തിൽ പങ്കെടുക്കും. സൗകര്യത്തിനായി…
Read Moreമന്ത്രിയുടെ വാക്കുകേട്ട് റോഡിലിറങ്ങിയാല്‍ കുടുങ്ങും; വര്‍ധിപ്പിച്ച പിഴ ഈടാക്കല്‍ തുടരുന്നു…
കോഴിക്കോട്: ഓണക്കാലത്ത് മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ളവര്ധിപ്പിച്ച പിഴത്തുക ഈടാക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി പറയുമ്പോഴും ഇന്നലെയും നഗരത്തില്‍ പലയിടത്തും വര്‍ധിപ്പിച്ച പിഴ തന്നെ ചുമത്തി ഉദ്യോഗസ്ഥര്‍ . ഇന്നലെ നഗരത്തിലെ പ്രധാനഭാഗങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ നിയമംലംഘകരെ പിടികൂടാന്‍ ഉണ്ടായിരുന്നു. ഓണത്തിരക്കിനിടെ പോലീസ് പരിശോധനയും കൂടിയായതോടെ നഗരത്തിലെ പലയിടത്തും ഗതാഗതസ്തംഭനവും ഉണ്ടായി. മോട്ടോര്‍ വാഹന നിയമം നടപ്പാക്കുന്നതില്‍ പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്നും മന്ത്രി എ.കെ.ശശീന്ദന് അറിയിച്ചിരുന്നു. എന്നാല്‍ ഈ രീതിയില്‍ ഒരു നിര്‍ദശവും ലഭിച്ചില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥരും മേട്ടോര്‍ വാഹനവകുപ്പും പറയുന്നത്. അതേസമയം ഓണക്കാലത്തെ വര്‍ധിപ്പിച്ച പിഴ ഈടാക്കല്‍ സര്‍ക്കാരിനെതിരായ ജനവികാരം ഉയര്‍ത്തുമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ആധ്യം ബോധവല്കരണം പിന്നെ പിഴ ഈടാക്കല്‍ എന്ന രീതിയിലേക്ക് കുറച്ചുദിവസത്തേക്കെങ്കിലും മാറാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഓണക്കാലത്ത് നിയമലംഘനങ്ങള്‍ കൂടാന്‍ സാധ്യത ഏറെയായതിനാല്‍ ഉള്ളത് ‘ചാകര’യാക്കാനാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
Read Moreനന്മയുടെ വെളിച്ചവുമായി കാർത്തികപ്പള്ളിയിലെ പെണ്‍കരുത്ത് ; വാട്സ് ആപ്പ് ഗ്രൂപ്പായ ടാക്സിന്റെ പ്രവർത്തന രീതികൾ ഇങ്ങനെ…
വടകര: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി കാർത്തികപ്പള്ളിയിലെ പെണ്‍കൂട്ടായ്മ ന·യുടെ വെളിച്ചം പകരുന്നു. ടാസ്ക് എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു. പ്രളയക്കെടുതിയിൽപെട്ടവർക്ക് ഇപ്പോഴും ആശ്വാസം പകരുകയാണ് ഈ വനിതാ സംഘം. പ്രളയകാലത്ത് വയനാട്ടിലെ ആദിവാസി കോളനികളിൽ അരിയും മറ്റു സാധനങ്ങളും ഇവർ എത്തിച്ചുനൽകി. കാർത്തികപ്പള്ളി പ്രദേശത്തെ വീടുകളിൽ നിന്നാണ് റേഷൻ അരി ശേഖരിച്ച് ഇതിനു വഴി കണ്ടെത്തിയത്. കോളനികളിലെ അവസ്ഥ നേരിൽ കണ്ട് മനസിലാക്കിയ സംഘം വീണ്ടുമെത്തി. തുണിത്തരങ്ങൾ, പായകൾ, കുട്ടികൾക്ക് ബാഗ്, നോട്ട്ബുക്ക് എന്നിവയാണ് ഇവർ രണ്ടാം വരവിൽ കൈമാറിയത്. വേളത്ത് പ്രളയത്തിനിടയിൽ വെള്ളത്തിൽ വീണു മരിച്ച അനീഷിന്റെ കുടുംബത്തിന് താങ്ങും തണലുമേകുന്നതിനു വീടുവീടാന്തരം കയറിയിറങ്ങുകയാണ് ഈ പെണ്‍കൂട്ടായ്മ. വൃക്ക രോഗികളായ നിരവധി പേർക്ക് ഇവർ സഹായം നൽകിയിട്ടുണ്ട്. വിജിന പ്രസിഡന്റും രൻസി സെക്രട്ടറിയും സജിന ഖജാൻജിയുമായ കൂട്ടായ്മക്ക് ഈ പ്രദേശത്തെ…
Read Moreകലയുടെ മോഷണകല പൊളിച്ച് യാത്രക്കാരി; ബസിൽ കയറുന്നതിനിടെ മാലപൊട്ടിച്ചു; കൈയോടെ കള്ളിയെ പൊക്കി യാത്രക്കാരി
സുൽത്താൻ ബത്തേരി: യാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കർണ്ണാടക സ്വദേശിനിയെ ബത്തേരി പോലീസ് അറസ്റ്റു ചെയ്തു. കർണാടക മംഗളൂരു ഹൊസനഹള്ളി സ്വദേശിനി കല (30)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ ബത്തേരി പഴയ ബസ്സ്റ്റാൻഡിൽ വച്ചാണ് ഇവർ ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ചത്. ബസിൽ കയറുന്നതിന്നിടെ പുറകിൽ നിന്ന കല യാത്രക്കാരിയുടെ അഞ്ചര പവന്റെ മാല പൊട്ടിക്കുകയായിരുന്നു. മാല പൊട്ടിച്ചതറിഞ്ഞ യാത്രക്കാരി കവർച്ചക്കാരിയുടെ കയ്യിൽ പിടിച്ചു. ഉടനെ മാല നിലത്തിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മറ്റു യാത്രക്കാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ബത്തേരി എസ്എച്ച്ഒ എം.ഡി. സുനിൽ ഇവർക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി. പിടിയിലായ സ്ത്രീയുടെ പേര് കല എന്നാണ് പറയുന്നതെങ്കിലും യഥാർത്ഥ പേര് അതല്ലെന്നും മറ്റ് പല സ്ഥലങ്ങളിലും ഇവർ ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ടന്നും പോലീസ് പറഞ്ഞു.
Read Moreകോഴിഫാമിന്റെ ലൈസൻസ് റദ്ദാക്കി; യുവ സംരംഭകനും കുടുംബവും ആത്മഹത്യയുടെ വക്കിൽ; റദ്ദാക്കലിന് പിന്നിൽ ഒരു ഉദ്യോഗസ്ഥനെന്ന് ആരോപണം
മുക്കം: കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തും ആന്തൂർ മോഡൽ. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഹൈടെക് കോഴിഫാമിന് മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യം നൽകിയ അനുമതി പിന്നീട് നിഷേധിച്ചത്.ഇതോടെ കുടുംബം ആന്മഹത്യയുടെ വക്കിലാണ് . ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കെട്ടാങ്ങൽ വൈഷ്ണവം വീട്ടിൽ വിഷ്ണുവും കുടുംബവുമാണ്, അധികൃതർ ലൈസൻസ് റദ്ദാക്കിയതിനെ തുടർന്ന്, ബാങ്ക് ലോൺ തിരിച്ചടയ്ക്കാനാവാതെ ദുരിതമനുഭവിക്കുന്നത്. 15 ലക്ഷം രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച കോഴിഫാമിന് മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യം അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. മുൻവൈരാഗ്യത്തെ തുടർന്ന്, ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഇടപെട്ടാണ് ലൈസൻസ് റദ്ദാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവ എൻജിനീയറായ വിഷ്ണു 2016 ലാണ് ഫാം തുടങ്ങാനാവശ്യമായ നടപടികൾ ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ മുദ്ര ലോൺ പദ്ധതിയിലൂടെ ലഭിച്ച എട്ട് ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും മറ്റും വിറ്റു കിട്ടിയ തുകയും ചേർത്താണ് 15 ലക്ഷത്തോളം…
Read Moreമുത്തലാഖ്; കാസർഗോട്ട് യുവാവിനെതിരെ കേസെടുത്തു; പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായും യുവതി
കാസർഗോഡ്:മുത്തലാഖ് നിരോധന നിയമപ്രകാരം കാസർഗോട്ട് യുവാവിനെതിരെ കേസെടുത്തു. മധൂർ പുളിക്കൂർ സ്വദേശിനിയായ 29 കാരിയുടെ പരാതിയിൽ ഭർത്താവ് കുഡ് ലു ബളിനീർ സ്വദേശി ബി.എം.അഷ്റഫിനെ(34)തിരെയാണ് കാസർഗോഡ് ടൗൺ പോലീസ് കേസെടുത്തത്. ഗൾഫിലായിരുന്ന അഷ്റഫ് ഭാര്യാസഹോദരന്റെ ഫോണിലേയ്ക്ക് മുത്തലാഖ് ചൊല്ലുന്നതിന്റെ വാട്സ് ആപ്പ് ശബ്ദ സന്ദേശം അയച്ചതായാണ് പരാതി. മാർച്ച് 15നാണ് സന്ദേശം ലഭിച്ചത്. മുത്തലാഖ് നിരോധന നിയമം പ്രാബല്യത്തിൽ വരാത്തതിനാൽ അന്ന് കേസെടുത്തിരുന്നില്ല. ഇന്നലെ ഭാര്യ വീണ്ടും പരാതി നൽകുകയായിരുന്നു. 2007 ൽ വിവാഹിതരായ ഇവർക്ക് രണ്ടു കുട്ടികളുണ്ട്. വിവാഹസമയത്ത് 20 പവനും രണ്ടു ലക്ഷം രൂപയും അഷ്റഫിന് നൽകിയിരുന്നു. മുത്തലാഖ് ചൊല്ലിയ ശേഷം നാട്ടിലെത്തിയ അഷ്റഫ് മറ്റൊരു വിവാഹം കഴിച്ചതായും പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ സഹോദരൻ ഗൾഫിലാണെന്നും തെളിവെടുപ്പിനായി ഇയാളുടെ ഫോൺ ഹാജരാക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. മാർച്ച് 23ന് ഭർത്താവ് പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി കാണിച്ച്…
Read More