മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ആ​ജീ​വ​നാ​ന്ത സം​ഭാ​വ​ന​യു​മാ​യി അ​ധ്യാ​പി​ക ഒ.​കെ.​ജി​ഷ

വ​ട​ക​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ആ​ജീ​വ​നാ​ന്തം 1000 രൂ​പ വീ​തം ന​ൽ​കാ​ൻ ത​യാ​റാ​യി മേ​മു​ണ്ട ഹ​യ​ർ​സെ​ക്ക​ന്‍റ​റി​യി​ലെ മ​ല​യാ​ളം അ​ധ്യാ​പി​ക ഒ.​കെ.​ജി​ഷ. ത​ന്‍റെ ശ​ന്പ​ള​ത്തി​ൽ നി​ന്നും തു​ട​ർ​ന്നു പെ​ൻ​ഷ​നി​ൽ നി​ന്നും എ​ല്ലാ മാ​സ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 1000 രൂ​പ ന​ൽ​കാ​മെ​ന്ന് എ​ഴു​തി ഒ​പ്പി​ട്ട സ​മ്മ​ത​പ​ത്രം ജി​ഷ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി.​ശ​ശി​കു​മാ​റി​നു കൈ​മാ​റി.

ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക​ര​യി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​നി​ൽ​കു​മാ​റും ഇ​തേ രീ​തി​യി​ൽ സം​ഭാ​വ​ന ന​ൽ​കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​തും ജി​ഷ​ക്ക് പ്ര​ചോ​ദ​ന​മാ​യി. കു​ട്ടോ​ത്ത് സ്വ​ദേ​ശി​യാ​യ ജി​ഷ​യു​ടെ ഭ​ർ​ത്താ​വ് സി.​വ​ത്സ​കു​മാ​ർ മേ​മു​ണ്ട സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ന്‍റാ​ണ്. കെഎസ്ടി​എ ജി​ല്ലാ ക​മ്മി​റ്റി അം​ഗം, സി​പി​എം കു​ട്ടോ​ത്ത് ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​ണ് ജി​ഷ.

Related posts