അ​പ്ര​തീ​ക്ഷ​ത​മാ​യെ​ത്തി​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍​! ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

താ​മ​ര​ശേ​രി: പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങ​വെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ല​പ്പു​റം തേ​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി പ്ര​ജീ​ഷ് എ​ന്ന ഉ​ണ്ണി(32)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് നാ​ലു​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ കൈ​പ്പു​റം പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​യോ​ടെ ജോ​ലി​ക​ഴി​ഞ്ഞെ​ത്തി​യ പ്ര​ജീ​ഷ് സു​ഹൃ​ത്തി​നോ​ടൊ​പ്പം പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ അ​പ്ര​തീ​ക്ഷ​ത​മാ​യെ​ത്തി​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. താ​മ​ര​ശേ​രി പോ​ലീ​സും മു​ക്ക​ത്തു​നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സും ചു​രം സം​ര​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ വൈ​റ്റ്ഗാ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്നാ​യി​രു​ന്നു തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

കൈ​ത​പ്പൊ​യി​ല്‍ നോ​ള​ജ് സി​റ്റി​യി​ലെ നി​ര്‍​മ്മാ​ണ തൊ​ഴി​ലാ​ളി​യാ​യ പ്ര​ജീ​ഷ് പൊ​ട്ടി​ക്കൈ​യ്യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

Related posts