വ​ള​യ​ത്ത് നാ​ട​ന്‍ ബോം​ബ് ക​ണ്ടെ​ത്തി; തു​ണി​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു ബോം​ബ്

നാ​ദാ​പു​രം: ആ​യു​ധ​ങ്ങ​ള്‍​ക്കും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍​ക്കു​മാ​യി നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​നി​ൽ ന​ട​ത്തി​യ പോ​ലീ​സ് റെ​യ്ഡി​ല്‍ വ​ള​യ​ത്ത് നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി. റൂ​റ​ല്‍ എ​സ് പി ​കെ.​ജി.​സൈ​മ​ണി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം സ​ബ് ഡി​വി​ഷ​ണ​ല്‍ ഡി​വൈ​എ​സ്പി ജി.​സാ​ബു, ക​ൺ​ട്രോ​ൾ റൂം ​അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​ജീ​ഷ് തോ​ട്ട​ത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

​വ​ള​യം സി ​ഐ എ.​വി.​ജോ​ണ്‍,എ​സ് ഐ ​ആ​ര്‍.​സി. ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​റു​വ​ന്തേ​രി,ക​ല്ല​മ്മ​ല്‍ ,അ​ന്തി​യേ​രി, ഒ.​പി.​മു​ക്ക്, ചെ​റു​മോ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ല്ല​മ്മ​ലി​ല്‍ ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത വെ​ള്ളി​ലാ​ട്ട് പ​റ​മ്പി​ല്‍ നി​ന്നാ​ണ് നാ​ട​ന്‍ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. തു​ണി​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു ബോം​ബ്. ക​ണ്ടെ​ടു​ത്ത ബോം​ബി​ന് ഏ​റെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ബോം​ബ് സ്‌​ക്വാ​ഡ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

പ​യ്യോ​ളി ഡോ​ഗ് സ്‌​ക്വാ​ഡി​ലെ സ്‌​നി​ഫ​ര്‍ ഡോ​ഗു​ക​ളാ​യ ല​ക്കി, ടൈ​സ​ണ്‍,ബോം​ബ് സ്‌​ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ ​എ​സ് ഐ ​രാ​ജേ​ഷ്,പി.​മൊ​യ്തു,എ​ന്‍. കെ.​ന​വാ​സ്,ഷൈ​ബു,ദി​ല്‍​ജി​ത്ത്,ലി​നീ​ഷ്,ഷൈ​ജു,സ​ന്തോ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. കു​റ്റ്യാ​ടി എ​സ് ഐ ​വി.​എം. ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​മ്പ​ല​കു​ള​ങ്ങ​ര,നെ​ട്ടൂ​ര്‍,വ​ട്ട​ക്ക​ണ്ടി​പാ​റ,കാ​ക്കു​നി എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts