മലപ്പുറം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന മുത്തലാഖ് ബില്ലിനെ ചൊല്ലി മുസ്്ലിം ലീഗ് വീണ്ടും പ്രതിരോധത്തിൽ. രാജ്യസഭയിൽ ബിൽ വോട്ടിനിട്ടപ്പോൾ മുസ്്ലിം ലീഗ് എംപിയായ പി.വി.അബ്ദുൾ വഹാബ് സഭയിൽ ഇല്ലാതിരുന്നതാണ് പുതിയ വിവാദം. അബ്ദുൾ വഹാബിന്റെ നിലപാടിനെതിരെ മുസ്്ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ നിന്നു തന്നെ വിമർശനമുയർന്നിരിക്കുകയാണ്. മുസ്്ലിം ലീഗിന്റെ ന്യൂനപക്ഷ സ്നേഹം കപടമാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതായി പാർട്ടിക്ക് പുറത്തു നിന്നു വിമർശനങ്ങളുയരുന്നുണ്ട്. മുത്തലാഖ് ബിൽ ലോക്സഭയിൽ ചർച്ചക്കെടുത്തപ്പോൾ മുസ്്ലിം ലീഗ് പ്രതിനിധി പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് നേരത്തെ കടുത്ത വിമർശനമുയർത്തിയതിനു പിന്നാലെയാണ് അബ്ദുൾ വഹാബിനെതിരെയും കുറ്റപ്പെടുത്തലുകൾ ഉയരുന്നത്. ലോക്സഭയിൽ ചർച്ച നടന്ന ദിവസം പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറം ജില്ലയിൽ ഒരു വ്യവസായ പ്രമുഖന്റെ വീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയത് ഏറെ വിവാദമുയർത്തിയിരുന്നു. തുടർന്നു രാജ്യസഭയിൽ വോട്ടിംഗിന് മുന്‍പു നടന്ന ചർച്ചക്കിടെ അബ്ദുൾ വഹാബിന്റെ പേരു വിളിച്ചപ്പോൾ അദ്ദേഹം സഭയിൽ…
Read MoreCategory: Kozhikode
എന്‍ഐടി പ്രൊഫസറെ കൊള്ളയടിച്ച സംഭവം; മുഖ്യ പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന ; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
കോഴിക്കോട്: മോഷണം ആരോപിച്ച് ബ്ളാക്ക് മെയിലിങ്ങിലൂടെ എന്‍ഐടി പ്രൊഫസറെ കൊള്ളയടിച്ച സംഭവത്തിലെ ബുദ്ധികേന്ദ്രങ്ങള്‍ സംസ്ഥാന വീട്ടതായി സൂചന. തട്ടിപ്പ് ആസൂത്രണം ചെയ്ത ഫോക്കസ് ഹെപ്പര്മാര്ക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ അസി. ജനറല്‍ മാനേജരും വടകര സ്വദേശിയുമായ യാഹിയ, ഇന്‍വന്ററി മാനേജര്‍ കമാല്‍ എന്നിവര്‍ക്കായാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇവരുടെമൊബൈല് ഫോണ്‍ സിച്ച്ഡ് ഓഫാണ്. ഇവരെ പിടികൂടാതിരിക്കാന്‍ പോലീസിന് മേല്‍ വന്‍ സമ്മര്‍ദ്ദമുള്ളതായും സൂചനയുണ്ട്.സിവില്സ്റ്റേഷനടുത്ത ഫോക്കസ് കോര്‍പറേറ്റ് ഓഫീസിലും, യഹ്യയുടെ ഓഫീസിലും ഇന്നലെ ഉച്ചയോടെ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അതേസമയം മുഖ്യ ആസുത്രകര്‍ പിടിയിലായാല്മാത്രമേ കൂടുതല്‍ പേര് തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകൂ. സംഭവം പുറത്തറിഞ്ഞതോടെ നിരവധിപേര്‍ തങ്ങള്‍ക്കുണ്ടായ അനുഭവം പോലീസിനെയും സോഷ്യല്‍ മീഡിയവഴിയും അറിയിക്കുന്നുണ്ട്. പ്രാഫസറെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ സൈ്വപ് ചെയ്ത് എടുത്തതിന്റെ രേഖകളടക്കം ഇന്നലെഓഫീസില് നിന്നും പിടിച്ചെടുത്തിരുന്നു.ഖരഖ്പൂര്‍ എന്‍ഐടിയിലെ ഇക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി…
Read Moreമരുതയിൽ മാവോയിസ്റ്റു സാന്നിധ്യം വീണ്ടും;പരിശോധന ശക്തമാക്കി പോലീസ്; വെടിയൊച്ച കേട്ടതായി നാട്ടുകാർ ഇല്ലെന്ന് മലപ്പുറം എസ്പി
നിലന്പൂർ: വഴിക്കടവ് മരുതയിലെ വനത്തിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു തണ്ടർബോൾട്ട് പരിശോധന ശക്തമാക്കി. കേരള, തമിഴ്നാട് പോലീസും സംയുക്ത പരിശോധനയാരംഭിച്ചു. വഴിക്കടവ് മരുതയിൽ ടാസ്ക് ഫോഴ്സിന്റെ പരിശോധനക്കിടെയാണ് വെടിയുതിർത്തതെന്നു നാട്ടുകാർ പറയുന്നു. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ മാവോയിസ്റ്റുകളുടെ സാന്നിധ്യം മനസിലാക്കി വളയാനുളള തമിഴ്നാട് സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ ശ്രമത്തിനിടെയാണ് വെടിയുതിർത്തത്. മരുത കുട്ടിപ്പാറക്ക് സമീപം മാവോയിസ്റ്റ് ക്യാംപ് പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു സംഘം മരുത വഴിയും കേരള പോലീസും തണ്ടർബോൾട്ടും നാടുകാണിയോട് ചേർന്ന സ്ഥലങ്ങളിലും തിരച്ചിൽ തുടരുകയാണ്. ചുരത്തിലും അതിർത്തി ചെക്ക്പോസ്റ്റുകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 28ന് മാവോയിസ്റ്റുകൾ രക്തസാക്ഷി ദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ടാസ്ക് ഫോഴ്സ് വനത്തിൽ പരിശോധന സംഘടിപ്പിച്ചത്. മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്ന മേഖലയാണ് മരുതയിലെ ഈ വനപ്രദേശം. എന്നാൽ, പോലീസ് വെടിയുതിർത്തിട്ടില്ലെന്ന് മലപ്പുറം…
Read Moreശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവം; ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്
കോഴിക്കോട്: സര്വേഡയറക്ടര് ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടത്താന്‍ നടപടിഎടുത്തതായി മന്ത്രി എ.കെ.ശശീന്ദ്രന് . പോലീസിന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്കി. ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. വാഹനം ഓടിച്ചതാരായാലും ലൈസന്‍സ് റദ്ദ് ചെയ്യും. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ജില്ലാകളക്ടറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Read Moreപരിഹാരം ഇനിയും അകലെ…മലിനീകരണ പ്ലാന്റായി, പക്ഷെ മായനാട്ടെ കിണറുകളിൽ ഇപ്പോഴും മലിനജലം തന്നെ
മെഡിക്കല്‍കോളജ്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വര്‍ഷങ്ങളായുള്ള മലിനജല ശുചീകരണത്തിന് ശാശ്വതപരിഹാരമായി നിര്‍മിച്ച സംഭരണ കിണര്‍ പ്രവര്‍ത്തന സജ്ജമായങ്കിലും മായനാട്ടെ കിണറുകളില്‍ ഇപ്പോഴും ബാക്ടീരിയ നിറഞ്ഞ വെള്ളം തന്നെ. മെഡിക്കല്‍ കോളജിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും മലിനജലം ഒഴുക്കി വിടുന്നത് മായനാട്ടെയും കോവൂരി ലെയും ഗ്രൗണ്ടിലേക്കും കുളങ്ങളിലെക്കുമാണ്. ഇതുമൂലം വര്‍ഷങ്ങളായ മാലിന്യത്തിന്റെ ദുരിതമനുഭവിക്കുകയാണ് ഇവര്‍. മാലിന്യം കാരണം പ്രദേശത്തെ കിണറുകളെല്ലാം ഉപയോഗശൂന്യമായി. കൃഷി സ്ഥലങ്ങളില്‍ കൃഷി ചെയ്യാന്‍ പറ്റാതെയായി. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും ഭൂഗര്‍ഭ ജലം സംരക്ഷിക്കുവാനും ഉദ്ദേശിച്ച് പുതുതായി നിര്‍മിച്ച സംഭരണി പ്രവര്‍ത്തനസജ്ജമാകുന്നതോടെ മായനാട്ടേക്കുള്ള മലിനജലത്തിന്റെ ഒഴുക്ക് ഒരു പരിധിവരെ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. കൂടാതെ പ്ലാന്റില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം കനോലി കനാലിലേക്ക് ഒഴുക്കിവിടാനാണ് തീരുമാനിച്ചതെങ്കിലും അതും നടപ്പിലായിട്ടില്ല.മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം എട്ട് മീറ്റര്‍ ആഴത്തോടെയും 4.50 മീറ്റര്‍ വ്യാസവുമായി…
Read Moreആ വാച്ചുകൾ എപ്പോഴും ഓടണമെന്ന് നിസാറുദീനു നിർബന്ധമുണ്ട്! ഓർമകളിലെ ഘടികാരങ്ങൾ തേടി നിസാറുദീൻ വീണ്ടും പാണക്കാട്ടെത്തി
മലപ്പുറം: ആ വാച്ചുകൾ എപ്പോഴും ഓടിക്കൊണ്ടിരിക്കണമെന്നു നിസാറുദീനു നിർബന്ധമുണ്ട്. തിരുവനന്തപുരത്തു നിന്നു മലപ്പുറത്തെ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ അദ്ദേഹം എത്തിയത് ഈ നിർബന്ധം മൂലമാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ ദിനത്തിലാണ് ഇത്തവണ നിസാറുദീൻ കൊടപ്പനക്കലിൽ എത്തിയത്. ശിഹാബ് തങ്ങൾ ജീവിച്ചിരിക്കുന്പോൾ അദ്ദേഹത്തിന്റെ ശേഖരത്തിലെ വാച്ചുകൾ റിപ്പയർ ചെയ്തിരുന്നത് തിരുവനന്തപുരം മണക്കാട് സ്വദേശിയായ നിസാറുദീനായിരുന്നു. തങ്ങൾ വിടപറഞ്ഞിട്ടു പത്തുവർഷം തികഞ്ഞ ഇന്നലെ നിസാറുദീൻ കൊടപ്പനക്കലിൽ എത്തിയത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. ശിഹാബ് തങ്ങളുടെ വാച്ച് ശേഖരം ഏറെ ശ്രദ്ധേയമായതാണ്. സ്വദേശത്തും വിദേശത്തും അദ്ദേഹം യാത്ര ചെയ്തിരുന്നപ്പോൾ തങ്ങൾ വില കൊടുത്തു വാങ്ങിയവയും സ്നേഹസമ്മാനമായി ലഭിച്ചവയും ഇവയിലുണ്ട്. 150 രൂപ മുതൽ ലക്ഷങ്ങൾ വില വരുന്ന വാച്ചുകളാണ് ഈ ശേഖരത്തിലുള്ളത്. ഈ വാച്ചുകൾ റിപ്പയർ ചെയ്യുന്നതിനായി നിസാറുദീനെയാണ് ശിഹാബ് തങ്ങൾ വിളിച്ചിരുന്നത്. കൊരന്പയിൽ അഹമ്മദ് ഹാജിയുമായുള്ള പരിചയമാണ്…
Read Moreകോൺഗ്രസ് ഓഫീസിനുനേരെ ആക്രമണം; പേരാമ്പ്രയിൽ ഹർത്താൽ; സംഭവത്തിനുപിന്നിൽ എസ്ഡിപിഐയെന്ന് കോൺഗ്രസ്
പേരാമ്പ്ര: മണ്ഡലം കോൺഗ്രസ് ഓഫീസിന് നേരെ അക്രമം. പേരാമ്പ്ര പ്രസിഡൻസി കോളജ് റോഡിൽ നിർമാണം പൂർത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ് ഇന്നലെ അക്രമമുണ്ടായത്. ഓഫീസിന്റെ ഒന്നാം നിലയിലെ മുഴുവൻ ജനൽ ചില്ലുകളും ഗ്ലാസ് വാതിലും പൂർണമായി തകർത്തു. നിലത്ത് പതിച്ച ടൈലുകളും നശിപ്പിച്ചു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് ആറുവരെ പേരാമ്പ്രയിൽ ഹർത്താലിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. ഓഗസ്റ്റ് ഒന്നിന് നടക്കേണ്ടിയിരുന്ന ഓഫീസിന്റെ ഉദ്ഘാടനം ഉമ്മൻ ചാണ്ടിയുടെ അസൗകര്യത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടയിൽ നിന്ന് എസ്ഡിപിഐ ഓഫീസിനുനേരെ കല്ലേറുണ്ടായിരുന്നു. ഇതേത്തുടർന്ന് കോൺഗ്രസിനെതിരെ എസ്ഡിപിഐ പ്രകടനവുമുണ്ടായി. ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് രാജൻ മരുതേരി,…
Read Moreടാങ്ക് കപ്പാസിറ്റി 70 ലിറ്റർ; അടിച്ചത് 71.85 ! സംഭവം മാഹിയിൽ നിന്ന് ഇന്ധനം നിറച്ചപ്പോൾ
വെള്ളരിക്കുണ്ട്(കാസർഗോഡ്): മാഹിയിലെ പെട്രോൾ പന്പിൽനിന്ന് ഫുൾടാങ്ക് ഡീസലടിച്ച വെസ്റ്റ് എളേരി പരപ്പച്ചാൽ സ്വദേശി ചക്കാലയ്ക്കൽ ജിമ്മി ബില്ല് കണ്ടപ്പോൾ ഞെട്ടി. 70 ലിറ്റർ കപ്പാസിറ്റിയുള്ള തന്റെ മഹീന്ദ്ര എക്സ്യുവി 500 ൽ 71 .85 ലിറ്റർ ഡീസലടിച്ചതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 28നു രാത്രിയിൽ കോട്ടയത്ത് നിന്ന് നാട്ടിലേക്കു മടങ്ങുംവഴിയാണ് ഡീസലടിച്ചത്. പന്പിൽ കയറുന്പോൾ ഒരു ലിറ്റർ ഡീസൽ ടാങ്കിലുണ്ടായിരുന്നു. 69 ലിറ്റർ കൊണ്ടുനിറയേണ്ട ടാങ്കിലാണ് മൂന്നു ലിറ്ററോളം അധികം അടിച്ചതായി ബില്ലിൽ രേഖപ്പെടുത്തിയത്. ഹിന്ദിക്കാരായ ജീവനക്കാരോട് പരാതിപറഞ്ഞപ്പോൾ മാനേജരോട് ചെന്നുപറയാനുള്ള നിർദേശമാണ് നൽകിയത്. വിലയിലെ ലാഭം നോക്കി വാഹനയാത്രക്കാർ മാഹിയിൽനിന്ന് ഇന്ധനം നിറയ്ക്കുന്നത് സാധാരണമാണ്. എന്നാൽ ഇവിടെ അളവിൽ വലിയതോതിലുള്ള കൃത്രിമം നടക്കുന്നതായി മുന്‍പും വ്യാപകമായ പരാതിയുണ്ടായിരുന്നു.
Read Moreഇനി അരങ്ങേറ്റം! ഓണ്‍ലൈനിൽ പഞ്ചാരിമേളം പഠിച്ച് പ്രവാസി മലയാളി കുടുംബം; ഗുരുവിനെ നേരിൽ കാണാനും അനുഗ്രഹം നേടാനും നാട്ടിലെത്തി
എടപ്പാൾ: ഓണ്‍ലൈൻ വഴി ചെണ്ട മേളം അഭ്യസിക്കുന്ന പ്രവാസി മലയാളി കുടുംബം ഗുരുവിനെ നേരിൽ കാണാനും അനുഗ്രഹം നേടാനും നാട്ടിലെത്തി. അമേരിക്കയിലെ പോർട്ട്ലാന്റ് ഒറിഗണിൽ ബിസിനസുകാരനും തൃശൂർ പൂവത്തുശേരി സ്വദേശിയുമായ പ്രമോദ്, ഭാര്യ എച്ച്ആർ മാനേജരായ കോട്ടയം കുടമാളൂർ സ്വദേശിനി സിമി, മക്കളായ നിഖിൽ, നിധിൻ, നിധിയ, നിമിത എന്നിവരാണ് മലപ്പുറം ജില്ലയിലെ എടപ്പാൾ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെത്തിയത്. എടപ്പാൾ കണ്ടനകം മുരളി ആശാന്റെയും സ്കൂൾ ഡയറക്ടർ കൂടിയായ സന്തോഷ് ആലംകോടിന്റെയും ശിഷ്യണത്തിലാണ് ഇവർ പഞ്ചാരിമേളം അഭ്യസിച്ചത്. ഇവർ രണ്ടു ദിവസം ഇവിടെ താമസിച്ച ശേഷമേ അമേരിക്കയിലേക്കു തിരിച്ചു പോവുകയുള്ളു. ആശാനെയും വിദ്യാലയത്തെയും നേരിട്ടു കണ്ടു അരങ്ങേറ്റത്തിനുള്ള അവസാന തയാറെടുപ്പ്് പൂർത്തിയാക്കാനാണ് ഇവരെത്തിയത്. അമേരിക്കയിൽ ഇത്തവണ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഓണാഘോഷത്തിലാണ് ഇവരുടെ അരങ്ങേറ്റം. നാടിന്റെ മഹത്വവും സംസ്കാരവും ചരിത്രവും മനസിലാക്കുന്നതിനോടൊപ്പം കുറഞ്ഞത് ഒരു വാദ്യകലയെങ്കിലും…
Read Moreഇതും അവര്‍ തന്നെ! വള്ളിക്കുന്നിൽ വീണ്ടും ബസുകളിലെ ബാറ്ററികൾ കവർന്നു; നഷ്ടം 21000 രൂപ
തേഞ്ഞിപ്പലം: പരപ്പനങ്ങാടിയിൽ നിന്നു ഉള്ളണം കൂട്ടുമൂച്ചി വഴി കോട്ടക്കടവിലേക്കും തിരിച്ചും സർവീസ് നടത്തുന്ന മിനി ബസുകളിലെ ബാറ്ററികൾ രാത്രിയുടെ മറവിൽ കവർന്നു. വള്ളിക്കുന്ന് ശോഭാ ജംഗ്ഷനു സമീപമുള്ള പരുത്തിക്കാട് നിർത്തിയിട്ട ശ്രീക്കുട്ടി, വിംഗ്സ്, ഭഗവതി ബസിനു പകരം സർവീസ് നടത്തുന്ന ചെന്നൈ എന്നീ ബസുകളിൽ നിന്നാണ് ബുധനാഴ്ച്ച പുലർച്ചെയോടെ മൂന്നു ബാറ്ററികൾ മോഷ്ടിച്ചത്. അതിരാവിലെ ബസുകൾ കഴുകി വൃത്തിയാക്കാനെത്തിയ യുവാവാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടർന്നു ബസ് ജീവനക്കാരെയും ഉടമകളെയും അറിയിക്കുകയായിരുന്നു. പരാതി പ്രകാരം പരപ്പനങ്ങാടി എസ്ഐയുടെ നേത്യത്വത്തിലുള്ള പോലീസ് പരുത്തിക്കാട് നിർത്തിയിട്ട ബസുകളിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. പ്രദേശത്തെ വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും സിസി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന് മുന്‍പ് സമാന രീതിയിൽ തിരൂരങ്ങാടി ചെമ്മാട് നിന്നു 14 ബസുകളിലെ ബാറ്ററികൾ രാത്രിയിൽ…
Read More