ഹെ​ല്‍​മ​റ്റ് ഓ​ഫ​റു​മാ​യി ട്രാ​ഫി​ക് പോ​ലീ​സ് ; ന​ല്‍​കു​ന്ന​ത് ഐ​എ​സ്‌​ഐ മു​ദ്ര​യുള്ള പു​തി​യ ഹെ​ല്‍​മെ​റ്റ്  ;ഓ​ഫ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ഹെ​ല്‍​മ​റ്റ് ത​ക​ര്‍​ന്നാ​ല്‍ മാ​ത്രം

കോ​ഴി​ക്കോ​ട് : ബൈ​ക്കി​ല്‍ നി​ന്ന് വീ​ണ് ഹെ​ല്‍​മെ​റ്റ് ത​ക​ര്‍​ന്നാ​ല്‍ ഇ​നി വി​ഷ​മി​ക്കേ​ണ്ട… ട്രാ​ഫി​ക് പോ​ലീ​സ് പു​തി​യ ഹെ​ല്‍​മ​റ്റ് ന​ല്‍​കും… കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സാ​ണ് ഫ്രീ ​ഹെ​ല്‍​മ​റ്റു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കൈ​യി​ല്‍ നി​ന്ന് വീ​ണ് പൊ​ട്ടി​യാ​ല്‍ പു​തി​യ ഹെ​ല്‍​മെ​റ്റ് ല​ഭി​ക്കു​മെ​ന്ന് ക​രു​തേ​ണ്ട… അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​യാ​ണ് ഈ ​ഓ​ഫ​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് സി​റ്റി പ​രി​ധി​യി​ല്‍ വ​ച്ച് ശ​രി​യാ​യ രീ​തി​യി​ല്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ച്ച് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ഹെ​ല്‍​മെ​റ്റ് പൊ​ട്ടി​പോ​കു​ന്ന​വ​ര്‍ ത​ത്സ​മ​യം 1099, 9497934724 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​ണ് പോ​ല​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ട്രാ​ഫി​ക് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചാ​ല്‍ ഐ​സ്‌​ഐ മു​ദ്ര​യു​ള്ള ഹെ​ല്‍​മ​റ്റ് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്നാ​ണ് അ​റി​യി​പ്പ്’. പോ​ലീ​സി​ന്റെ അ​റി​യി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

റോ​ഡ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹെ​ല്‍​മെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് വ്യ​ത്യ​സ്ത മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ നി​യ​മം​ലം​ഘി​ച്ച​വ​ര്‍​ക്ക് ബം​പ​ര്‍ സ​മ്മാ​ന​വു​മാ​യി ട്രാ​ഫി​ക് പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

100 രൂ​പ പി​ഴ ഈ​ടാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ഹെ​ല്‍​മെ​റ്റ് ന​ല്‍​കി​യ​ത്. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സും ഇ​രു​ച​ക്ര​വാ​ഹ​ന നി​ര്‍​മാ​ണ ക​മ്പ​നി​യു​മാ​ണ് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​നം നി​യ​മം ലം​ഘി​ച്ച​വ​ര്‍​ക്കാ​യി ന​ല്‍​കി​യ​ത്. ഹെ​ല്‍​മ​റ്റി​ല്ലാ​തെ ന​ഗ​ര​ത്തി​ലെ​ത്തി പോ​ലീ​സി​ന്റെ ക​ണ്ണി​ല്‍ പെ​ട്ട​വ​ര്‍​ക്കെ​ല്ലാം ഐ​എ​സ്ഐ മാ​ര്‍​ക്കു​ള്ള ഹെ​ല്‍​മ​റ്റാ​യി​രു​ന്നു ന​ല്‍​യി​രു​ന്ന​ത്. പ്ര​മു​ഖ ഇ​രു​ച​ക്ര​വാ​ഹ​ന നി​ര്‍​മാ​താ​ക്ക​ളാ​യ ക​മ്പ​നി നി​യ​മ​ലം​ഘ​ക​ര്‍​ക്കാ​യി സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്.

Related posts