റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന്  കളഞ്ഞ് കി​ട്ടി​യ പണം ഉടമയ്ക്ക്  കൈ​മാ​റി മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി


കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം അ​ട​ങ്ങി​യ പേ​ഴ്സ് ഉ​ട​മ​യാ​യ വ​യോ​ധി​ക​യ്ക് തി​രി​ച്ചു ന​ൽ​കി മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി മാ​തൃ​ക​യാ​യി.

തി​രൂ​ര​ങ്ങാ​ടി ചെ​റു​മു​ക്ക് പ​ങ്ങ​ണി​ക്കാ​ട​ൻ അ​ബ്ദു​ൽ റ​ഷീ​ദി​നാ​ണ് 20,000 രൂ​പ​യോ​ളം വ​രു​ന്ന പ​ണം അ​ട​ങ്ങി​യ പേ​ഴ്സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം ന​മ്പ​ർ ഫ്ലാ​റ്റ്ഫോ​മി​ലെ ഇ​രി​പ്പി​ട​ത്തി​ൽ നി​ന്ന് ക​ള​ഞ്ഞു കി​ട്ടി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് കൊ​യി​ലാ​ണ്ടി​യി​ൽ മ​ത​പ​ഠ​നം ന​ട​ത്തു​ന്ന മ​ക​നെ ക​ണ്ടു മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ബ്ദു​ൽ റ​ഷീ​ദ്.

നാ​ട്ടി​ലേ​ക്കു​ള്ള വ​ണ്ടി വ​രു​ന്ന​തും കാ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന അ​ദ്ദേ​ഹം.​ആ സ​മ​യ​ത്താ​ണ് ഉ​ട​മ​സ്ഥ​ൻ ഇ​ല്ലാ​തെ ഇ​രി​പ്പി​ട​ത്തി​ൽ ഒ​രു പേ​ഴ്സ് കി​ട​ക്കു​ന്ന​ത് അ​ബ്ദു​ൽ റ​ഷീ​ദ് കാ​ണു​ന്ന​ത്.

പേ​ഴ്സി​ൽ പ​ണ​മു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ അ​ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ര​വീ​ന്ദ്ര​ൻ മ​ഠ​ത്തി​ലി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ പേ​ഴ്സി​ൽ നി​ന്ന് ല​ഭി​ച്ച മൊ​ബൈ​ൽ ന​മ്പ​റി​ലൂ​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​

ന​മ്പ്ര​ത്തു​ക​ര സ്വ​ദേ​ശി പ്രേ​മ​യു​ടെ​താ​യി​രു​ന്നു പേ​ഴ്സ് .സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഇ​വ​രെ വി​ളി​പ്പി​ച്ച ശേ​ഷം അ​ബ്ദു​ൽ റ​ഷീ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ തു​ക കൈ​മാ​റി. മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​ണ് അ​ബ്ദു​ൽ റ​ഷീ​ദ്.

Related posts

Leave a Comment