കോഴിക്കോട്: വീട്ടമ്മയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. വെള്ളിപ്പറമ്പ് വടക്കെ വീരപ്പൊയില്‍ മുഹമ്മദലിയുടെ ഭാര്യ സൈനബയാണ് (57) ഈ മാസം ഏഴിനു കൊല്ലപ്പെട്ടത്. ഈ കേസില്‍ മലപ്പുറം താനൂര്‍ കുന്നുംപുറം പള്ളി വീട് സമദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമദിന്റെ സഹായി ഗൂഢല്ലൂര്‍ സ്വദേശി സുലൈമാനു വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്. സമദിന്റെ ഡ്രൈവറാണ് സുലൈമാന്‍. ഇയാള്‍ ലോറി ഡ്രൈവറാണ്. ഗൂഢല്ലൂരില്‍നിന്ന് ഇയാള്‍ കോയമ്പത്തൂരിലേക്ക് ബസില്‍ പോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ ഡല്‍ഹി, മുംബൈ ഭാഗങ്ങളിലേക്ക് നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ സ്ഥിരമായി പോകാറുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ഗൂഢല്ലൂരില്‍ അന്വേഷണം നടത്തുന്ന കസബ പോലീസ് സംഘം നാട്ടിലേക്ക് മടങ്ങി. നിരവധി കേസുകളില്‍ പ്രതിയാണ് സുലൈമാനെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ…
Read MoreCategory: Kozhikode
സി.കെ. ജാനുവിനു കോഴ നല്‍കിയെന്ന പരാതി;സുരേന്ദ്രന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി
കല്‍പ്പറ്റ: ജനാധിപത്യ രാഷ്ടീയ പാര്‍ട്ടിയെ (ജെആര്‍പി) രണ്ടാമതും എന്‍ഡിഎയുടെ ഭാഗമാക്കുന്നതിനു ആദിവാസി നേതാവ് സി.കെ. ജാനുവിനു ലക്ഷക്കണക്കിനു രൂപ കോഴ നല്‍കിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴി നല്കുന്നതിനു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കല്‍പ്പറ്റ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. ഇന്നു രാവിലെ 11ഓടെയാണ് സുരേന്ദ്രന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. രാവിലെ 10ന് ഹാജരാകാനായിരുന്നു സുരേന്ദ്രന് നിര്‍ദേശം. ജാനുവിന് കെ. സുരേന്ദ്രന് കോഴ നല്കിയെന്നു ജെആര്‍പി സംസ്ഥാന ട്രഷറര്‍ ആയിരിക്കെ പ്രസീത അഴീക്കോടാണ് വെളിപ്പെടുത്തിയത്.
Read Moreമരണമടയുന്ന ജീവനക്കാരുടെ മക്കളെ കൂടി നോക്കാതെ ഇനി ആശ്രിത നിയമനമില്ല
കോഴിക്കോട്: സർക്കാർ സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതരായ മക്കളെക്കൂടി സംരക്ഷിക്കുമെന്ന സംരക്ഷണ സമ്മതമൊഴി നൽകാതെ ഇനി ആശ്രിത നിയമനം ലഭിക്കില്ല. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിലെ ആശ്രിത സംരക്ഷണ മൊഴി സംബന്ധിച്ച ഉത്തരവിൽ സർക്കാർ മാറ്റം വരുത്തി. നേരത്തെയുണ്ടായിരുന്ന സംരക്ഷണ സമ്മത മൊഴിയിൽ ആശ്രിതരായ മക്കളുടെ കാര്യം പ്രതിപാദിച്ചിരുന്നില്ല. തൻമൂലം ചിലയിടങ്ങളിലൊക്കെ മരണമടയുന്ന ജീവനക്കാരന്റെ മക്കൾ വഴിയാധാരമാകുന്ന സാഹചര്യത്തിലാണ് സംരക്ഷണ സമ്മത മൊഴിയിൽ സർക്കാർ മാറ്റം വരുത്തിയത്. ആശ്രിത നിയമന പദ്ധതി പ്രകാരം നിയമനത്തിനായി അപേക്ഷിക്കുന്നവർ, മരണപ്പെട്ട ജീവനക്കാരന്റെ മാതാവ്, പിതാവ്, വിധവ, വിഭാര്യൻ എന്നിവരെ ജീവിതകാലം മുഴുവനും അവിവാഹിതരായ സഹോദരി-സഹോദരൻമാരെ പ്രായപൂർത്തിയാകുന്നതുവരെയും സംരക്ഷിക്കുന്നതാണെന്ന് സമ്മത മൊഴി നൽകണമായിരുന്നു. പുതുക്കിയ ഉത്തരവിൽ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതരായ മക്കളെ പ്രായപൂർത്തിയാകുന്നതുവരെ സംരക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ആശ്രിതരുടെ അവിവാഹിതരായ സഹോദരി-സഹോദരൻമാർ എന്ന പ്രയോഗം ഒഴിവാക്കി പകരം…
Read Moreകോഴിക്കൂട്ടില്‍ പുലി കുടുങ്ങി; ആരോഗ്യനില പരിശോധിച്ച ശേഷം കാട്ടിലേക്ക് തുറന്ന് വിടും
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മൂപ്പൈനാടിൽ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. കാടാശേരിയില്‍ കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ വലിയ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. നിരവധി കോഴികൾ കൂട്ടിലുണ്ടായിരുന്നു. കോഴിയെ പിടിക്കാനെത്തിയ പുലി കോഴിക്കൂട്ടില്‍ അകപ്പെടുകയായിരുന്നു. ശബ്ദംകേട്ട് ഹംസ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കൂട്ടില്‍ പുലിയെ കണ്ടത്. ഉടൻതന്നെ ഹംസ കോഴിക്കൂടിന്റെ വാതില്‍ അടച്ചു. പുലി കുടുങ്ങിയ സംഭവമറിഞ്ഞ് അയല്‍ക്കാരും നാട്ടുകാരും രാത്രി തടിച്ചു കൂടി. വനംവകുപ്പ് ഉദ്യോഗസ്ഥർ വൈകാതെ സ്ഥലത്തെത്തി പുലിയെ വനംവകുപ്പിന്റെ കൂട്ടിലേക്ക് മാറ്റി. പുലിയെ മുത്തങ്ങയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്കു മാറ്റും. പുലിയുടെ ആരോഗ്യനില വിശദമായ പരിശോധിച്ചശേഷമായിരിക്കും കാട്ടിലേക്ക് തുറന്നുവിടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുക. കോഴിക്കൂട്ടില്‍നിന്ന് പുലി പുറത്തുവന്നിരുന്നെങ്കില്‍ പ്രദേശത്തുള്ളവര്‍ക്ക് വൻ ഭീഷണിയായി മാറുമായിരുന്നു. മേപ്പാടി മുപ്പൈനാട് മേഖലയില്‍ നാളുകളായി പുലിയുടെ സാന്നിധ്യമുണ്ട്.
Read Moreവന്ദേഭാരതിന് മുന്നിലൂടെ പാളം മുറിച്ചുകടന്നു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: തിരൂരിൽ വന്ദേഭാരത് ട്രെയിൻ കടന്നു പോകവേ റെയിൽപ്പാളം മുറിച്ചു കടന്ന വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചിന് വന്ദേഭാരത് ട്രെയിൻ തിരൂർ സ്റ്റേഷനിലെ മൂന്നാമത്തെ ട്രാക്കിലൂടെ കടന്നുപോവുകയായിരുന്നു. ഇതിനിടയിലാണ് ഒരാൾ പാളം മുറിച്ചു കടന്നത്. ട്രെയിൻ തട്ടുന്നതിന് തൊട്ടുമുൻപ് ഇയാൾ പ്ലാറ്റ്ഫോമിലേക്ക് കയറി. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് അപകടം ഒഴിവായത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read Moreഎഐ തട്ടിപ്പിലൂടെ പണം കവര്‍ന്ന കേസില്‍ ആദ്യ അറസ്റ്റ്; പിടിയിലായത് ഏത് ബാങ്കിന്റെയും വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്ന ‘വിരുതന്’
കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം തട്ടിയെടുത്ത കേസില്‍ സംസ്ഥാനത്തെ ആദ്യ അറസ്റ്റിന് പിന്നാലെ അന്വേഷണം കുടുതല്‍ വിപുലമാക്കുന്നു. തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി നല്കുന്ന ഗുജറാത്തിലെ മെഹസേനയിലെ ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് ആണ് അറസ്റ്റിലായത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്ന് മെഹ്സേനയില് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ മെഹസേനയില്‍ ഓട്ടോഡ്രൈവറാണ് ഇയാള്‍. ഓട്ടോയില്‍ കയറുന്നവരുമായി സൗഹൃദം പങ്കിട്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. അതേസമയം കേസിലെ മുഖ്യപ്രതി കൗശല്‍ഷാ നേപ്പാളിലേക്ക് കടന്നതായാണ് പോലീസ് നല്കുന്ന വിവരം. നിരവധി മൊബൈല്‍ നമ്പറുകൾ ഉപയോഗിക്കുന്ന പ്രതിയെ പോലീസ് മെഹസേനയില്‍ ദിവസങ്ങളോളം താമസിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഗുജറാത്തിലും മുംബൈയിലും ഗോവയിലും, ബീഹാറിലും…
Read Moreകർഷകർക്കിടയിൽ ‘ആത്മഹത്യാ സ്ക്വാഡ് ’രൂപീകരിക്കാൻ നീക്കം
ബിനു ജോർജ് കോഴിക്കോട്: കടക്കെണിയിലായ കർഷകരെ ധനകാര്യ സ്ഥാപനങ്ങൾ ജപ്തി ചെയ്യുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യാ സ്ക്വാഡ് രൂപീകരിക്കുന്നതടക്കുള്ള രഹസ്യ നീക്കങ്ങൾ കർഷകർക്കിടയിൽ നടക്കുമെന്ന് സർക്കാരിന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. വയനാട്ടിലെ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളുടെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് കളക്ടറും ഈ വിഷയത്തിൽ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. കര്‍ഷകരെ സഹായിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്നാണ് കളക്ടറും രഹസ്യാന്വേഷണ വിഭാഗവും സര്‍ക്കാരിന് സൂചന നൽകിയിരിക്കുന്നത്. ദേശസാല്‍കൃത-വാണീജ്യ, സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത വയനാട്ടിലെ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി കളക്ടര്‍ സെപ്റ്റംബര്‍ ഏഴിനും 12നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നാമമാത്രമായ ഭൂമിയില്‍ കൂര വച്ചുകഴിയുന്ന കര്‍ഷകരെ അടക്കം ജപ്തി ചെയ്ത് വഴിയാധാരമാക്കുന്ന നിലവിലെ സാഹചര്യത്തില്‍ ജപ്തിക്കെതിരേ ആത്മഹത്യാ സ്ക്വാഡ് രൂപീകരിക്കാനുളള രഹസ്യനീക്കം നടക്കുന്നുണ്ടെന്നാണ്…
Read Moreപലസ്തീൻ ഐക്യദാർഢ്യ റാലി; മലപ്പുറം ഡിസിസി പ്രസിഡന്റിനെതിരേ ആരോപണവുമായി എ ഗ്രൂപ്പ്
മലപ്പുറം: ജില്ലാ കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടാക്കിയതും അച്ചടക്കലംഘനം നടത്തിയതും ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ആണെന്ന പരാതിയുമായി കോൺഗ്രസ് എ വിഭാഗം. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും 17 പേർ ഒപ്പിട്ട കത്ത് നൽകി. പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് വിലക്ക് ഏർപ്പെടുത്തി പ്രശ്നം തെരുവിലെത്തിച്ചത് ഡിസിസി പ്രസിഡന്റാണ്.ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ മുൻപ് കൂട്ടായ ചർച്ചകളിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഇപ്പോൾ ആര്യാടൻ ഷൗക്കത്ത് വിഭാഗത്തിലുള്ളവരെ തിരഞ്ഞുപിടിച്ച് വെട്ടിനിരത്തുകയാണെന്നും കത്തിൽ പറയുന്നു. ബ്ലോക്ക് കമ്മിറ്റികളിലേക്കും മറ്റും ഐക്യകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും ഒഴിവാക്കിയെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. മുതിർന്ന നേതാക്കളായ സി.ഹരിദാസ്, വി.എ. കരീം, വീക്ഷണം മുഹമ്മദ്, എ.പത്മകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 10 ഡിസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളുമാണ് കത്തിൽ ഒപ്പിട്ടത്. ഇന്നലെ നടന്ന പ്രവർത്തക കൺവെൻഷനു ശേഷം ഡിസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളും ബ്ലോക്ക് കമ്മിറ്റി…
Read Moreപോക്സോ കേസ്; സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു
കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനാണ് സസ്പെൻഷൻ. ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി സ്വീകരിച്ചത്. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരുന്നു. വിമർശനം ശക്തമായതോടെയാണ് പാർട്ടി നടപടിയുമായി മുന്നോട്ടെത്തിയത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെയാണ് ഇയാൾ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് സിപിഎം മലപ്പുറം ജില്ലാ ഘടകം പറഞ്ഞിരുന്നത്. പോക്സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നിരുന്നു.
Read Moreതപാല്‍ ഓഫീസ് വഴി സ്വര്‍ണക്കടത്ത്; റെയ്ഡിനിടെ സിനിമാ സ്റ്റൈലില്‍ രക്ഷപ്പെടാൻ ശ്രമം, ഒടുവിൽ കുടുങ്ങി
കോഴിക്കോട്: ഐക്കരപ്പടിയില്‍ സ്വര്‍ണം കടത്തിയ കേസില്‍ തന്നെ പിടിക്കാനെത്തിയ ഡിആര്‍ഐ സംഘത്തിന് മുന്നില്‍ യുവാവിന്റെ സിനിമാ സ്റ്റൈല്‍ പ്രകടനം. തപാൽ ഓഫീസ് വഴി 6.3 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ പ്രതിയായ ഐക്കരപ്പടിയിലെ വെളുത്തപറമ്പ് കോലോത്ത് മിത്തൽ കല്ലറ കാളാട്ടുമ്മൽ വീട്ടിൽ ശിഹാബുദ്ദീന്റെ (30) വീട്ടിൽ ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) സംഘമാണ് റെയ്ഡ് നടത്തിയത്. ഡിആർഐ സംഘം എത്തിയപ്പോൾ മുകൾനിലയിലായിരുന്ന ശിഹാബുദ്ദീൻ ചാടിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. മുകൾനിലയിൽനിന്ന് പോർച്ചിന്റെ മുകളിലേക്കും അവിടെനിന്ന് ഉദ്യോഗസ്ഥരെത്തിയ കാറിനു മുകളിലേക്കും ചാടുകയായിരുന്നു. പിന്നാലെ ഓടിയ അന്വേഷണസംഘം 350 മീറ്റർ ദൂരെ മറ്റൊരു പറമ്പിൽനിന്ന് ഇയാളെ പിടികൂടി. രക്ഷപ്പെടുന്ന സമയത്ത് ഇയാളുടെ കൈയിൽ സ്വർണം ഉണ്ടായിരുന്നെന്നും ഓട്ടത്തിനിടയിൽ അത് അടുത്ത വീട്ടിലെ കിണറ്റിൽ വലിച്ചെറിഞ്ഞെന്നുമുള്ള സംശയത്തിൽ കിണറിലെ വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചു പരിശോധിച്ചു. എന്നാല്‍ കിണറ്റിൽനിന്ന് ഒന്നും കണ്ടെത്താനായില്ല.…
Read More