മലപ്പുറം: ജില്ലാ കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടാക്കിയതും അച്ചടക്കലംഘനം നടത്തിയതും ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ആണെന്ന പരാതിയുമായി കോൺഗ്രസ് എ വിഭാഗം. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും 17 പേർ ഒപ്പിട്ട കത്ത് നൽകി. പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് വിലക്ക് ഏർപ്പെടുത്തി പ്രശ്നം തെരുവിലെത്തിച്ചത് ഡിസിസി പ്രസിഡന്റാണ്.ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ മുൻപ് കൂട്ടായ ചർച്ചകളിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഇപ്പോൾ ആര്യാടൻ ഷൗക്കത്ത് വിഭാഗത്തിലുള്ളവരെ തിരഞ്ഞുപിടിച്ച് വെട്ടിനിരത്തുകയാണെന്നും കത്തിൽ പറയുന്നു. ബ്ലോക്ക് കമ്മിറ്റികളിലേക്കും മറ്റും ഐക്യകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും ഒഴിവാക്കിയെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. മുതിർന്ന നേതാക്കളായ സി.ഹരിദാസ്, വി.എ. കരീം, വീക്ഷണം മുഹമ്മദ്, എ.പത്മകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 10 ഡിസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളുമാണ് കത്തിൽ ഒപ്പിട്ടത്. ഇന്നലെ നടന്ന പ്രവർത്തക കൺവെൻഷനു ശേഷം ഡിസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളും ബ്ലോക്ക് കമ്മിറ്റി…
Read MoreCategory: Kozhikode
പോക്സോ കേസ്; സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു
കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനാണ് സസ്പെൻഷൻ. ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി സ്വീകരിച്ചത്. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരുന്നു. വിമർശനം ശക്തമായതോടെയാണ് പാർട്ടി നടപടിയുമായി മുന്നോട്ടെത്തിയത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെയാണ് ഇയാൾ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് സിപിഎം മലപ്പുറം ജില്ലാ ഘടകം പറഞ്ഞിരുന്നത്. പോക്സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നിരുന്നു.
Read Moreതപാല്‍ ഓഫീസ് വഴി സ്വര്‍ണക്കടത്ത്; റെയ്ഡിനിടെ സിനിമാ സ്റ്റൈലില്‍ രക്ഷപ്പെടാൻ ശ്രമം, ഒടുവിൽ കുടുങ്ങി
കോഴിക്കോട്: ഐക്കരപ്പടിയില്‍ സ്വര്‍ണം കടത്തിയ കേസില്‍ തന്നെ പിടിക്കാനെത്തിയ ഡിആര്‍ഐ സംഘത്തിന് മുന്നില്‍ യുവാവിന്റെ സിനിമാ സ്റ്റൈല്‍ പ്രകടനം. തപാൽ ഓഫീസ് വഴി 6.3 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ പ്രതിയായ ഐക്കരപ്പടിയിലെ വെളുത്തപറമ്പ് കോലോത്ത് മിത്തൽ കല്ലറ കാളാട്ടുമ്മൽ വീട്ടിൽ ശിഹാബുദ്ദീന്റെ (30) വീട്ടിൽ ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) സംഘമാണ് റെയ്ഡ് നടത്തിയത്. ഡിആർഐ സംഘം എത്തിയപ്പോൾ മുകൾനിലയിലായിരുന്ന ശിഹാബുദ്ദീൻ ചാടിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. മുകൾനിലയിൽനിന്ന് പോർച്ചിന്റെ മുകളിലേക്കും അവിടെനിന്ന് ഉദ്യോഗസ്ഥരെത്തിയ കാറിനു മുകളിലേക്കും ചാടുകയായിരുന്നു. പിന്നാലെ ഓടിയ അന്വേഷണസംഘം 350 മീറ്റർ ദൂരെ മറ്റൊരു പറമ്പിൽനിന്ന് ഇയാളെ പിടികൂടി. രക്ഷപ്പെടുന്ന സമയത്ത് ഇയാളുടെ കൈയിൽ സ്വർണം ഉണ്ടായിരുന്നെന്നും ഓട്ടത്തിനിടയിൽ അത് അടുത്ത വീട്ടിലെ കിണറ്റിൽ വലിച്ചെറിഞ്ഞെന്നുമുള്ള സംശയത്തിൽ കിണറിലെ വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചു പരിശോധിച്ചു. എന്നാല്‍ കിണറ്റിൽനിന്ന് ഒന്നും കണ്ടെത്താനായില്ല.…
Read Moreവയനാട്ടില്‍ പോലീസ്-മാവോവാദി ഏറ്റുമുട്ടൽ നാലാംതവണ
കല്‍പ്പറ്റ: വയനാട്ടില്‍ പോലീസും മാവോവാദികളും ഇതിനകം ഏറ്റുമുട്ടിയത് നാലു തവണ. 2014 ഡിസംബര്‍ ആദ്യവാരം വെള്ളമുണ്ട പോലീസ് സ്റ്റേഷന് പരിധിയിലെ കുഞ്ഞോം ചപ്പ കുറിച്യ കോളനിക്ക് സമീപം വനത്തിലായിരുന്നു ഇതില്‍ ആദ്യത്തേത്. 2019 മാര്‍ച്ച് ആറിന് വൈത്തിരി ലക്കിടി ഉപവന്‍ റിസേര്‍ട്ട് വളപ്പിലായിരുന്നു രണ്ടാമത്തേത്. 2020 ഒക്ടോബര്‍ ആദ്യവാരം പടിഞ്ഞാറത്തറ ബപ്പനം വനത്തിലായിരുന്നു മൂന്നാമത്തെ ഏറ്റുമുട്ടല്‍. പിന്നീട് ജില്ലയില്‍ മാവോവാദികളും പോലീസും നേര്‍ക്കുനേര്‍ നിന്നത് ചൊവ്വാഴ്ച രാത്രി തലപ്പുഴ ചപ്പാരത്താണ്. ചപ്പ കുറിച്യ കോളനിക്കു സമീപം ഏറ്റുമുട്ടലില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. മാവോവാദികള്‍ പിടിയിലായതുമില്ല. ലക്കിടി ഉപവന്‍ റിസോര്‍ട്ട് വളപ്പിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സി.പി. ജലീല്‍ കൊല്ലപ്പെട്ടു. ബപ്പനം വനത്തില്‍ വെടിവയ്പ്പില്‍ സിപിഐ(മാവോയിസ്റ്റ്)കബനി ദളം മുന്‍ അംഗം തമിഴ്നാട് പെരിയകുളം വേല്‍മരുകന്‍ മരിച്ചു. ജലീലിനെയും വേല്‍മുരുകനെയും പോലീസ് ഏകപക്ഷീയമായി വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് ചില മനുഷ്യാവകാശ സംഘടനകളുടെ വാദം. ജില്ലയില്‍…
Read Moreമാവോയിസ്റ്റുകള്‍ കുടുങ്ങിയത് തോക്ക് കേടായപ്പോള്‍
കോഴിക്കോട്: അര മണിക്കൂറോളം വെടിവയ്പ്പിനിടെ തോക്ക് കേടായതോടെയാണ് രണ്ട് മാവോയിസ്റ്റുകള്‍ പോലീസ് പിടിയിലായതെന്ന് വിവരം. പരസ്പരം അരമണിക്കൂറോളം വീട്ടിനകത്തുനിന്നും മാവോയിസ്റ്റുകളും പുറത്തുനിന്നും തണ്ടര്‍ ബോള്‍ട്ടും വെടിയുതിര്‍ത്തിരുന്നു. രക്ഷപ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തണ്ടര്‍ബോള്‍ട്ട് ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവം നടന്ന ചപ്പാരം കോളനിയിലെ അനീഷിന്റെ വീട് ഇപ്പോഴും പോലീസ് വലയത്തിലാണ്. കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ചപ്പാരം കോളനിയിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്. വെടിയേറ്റശേഷം രക്ഷപ്പെട്ട യാൾ ചികിത്സക്കെത്തിയേക്കുമെന്ന കണക്കുകൂട്ടലിൽ കണ്ണൂർ-വയനാട് അതിർത്തികളിലെ ആശുപത്രികളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.
Read Moreവീടിനുള്ളിൽ തൂങ്ങി ഇരുപതുകാരൻ; രക്ഷിക്കാനെത്തിയ നാട്ടുകാരെ മുറിയിലേക്ക് കയറ്റാതെ നായ്ക്കൾ; വടകരയിലെ സംഭവം നടുക്കുന്നത്
വടകര: മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഗോകുല്‍ നിവാസില്‍ ഗോകുല്‍ദാസാണ് (20) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഈ സമയം അമ്മൂമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.മുറിക്കകത്ത് കയറി വാതിലടച്ചപ്പോള്‍ സംശയം തോന്നിയ അമ്മൂമ്മഅയല്ക്കാരെ വിളിച്ചറിയിച്ചു. വളര്‍ത്തു നായ്ക്കള്‍ മുറിക്കുള്ളിലുണ്ടായിരുന്നതിനാല് രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. പിന്നീട് കൂടുതല്‍ പേരെത്തി ഗോകുല്‍ദാസിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പിതാവ്: ദാസന്. മാതാവ്: പ്രവിത. സഹോദരി: ഗോപിക.
Read Moreപ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ പോക്സോ കേസ്
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ പോക്സോ കേസ് ചുമത്തി. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരേയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബസ് യാത്രയ്ക്കിടെയാണ് ഇയാൾ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. കേസ് നല്ലളം പോലീസിന് കൈമാറി. പോക്സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവം ഇതുവരെ ശ്രദ്ധയിൽപെട്ടില്ലെന്നാണ് സിപിഎം മലപ്പുറം ജില്ലാ ഘടകം വ്യക്തമാക്കിയത്.
Read Moreപാസഞ്ചറുകള്‍ എക്സ്പ്രസുകളായി… ലാഭം മാത്രം ലക്ഷ്യമിട്ട് റെയിൽവേ
സ്വന്തം ലേഖകന്‍ കോഴിക്കോട്: പാസഞ്ചറുകളെല്ലാം എക്സ്പ്രസുകളാക്കി മാറ്റിയതോടെ റെയിൽവേയ്ക്കുണ്ടായത് വലിയ സാമ്പത്തിക ലാഭം. പാസഞ്ചർ ട്രെയിന്‍ 10 രൂപയായിരുന്നു മിനിമം ചാർജെങ്കിൽ ‘പകരം വന്ന’ അൺറിസർവ്ഡ് എക്സ്പ്രസിൽ 30 രൂപയാണ്. കോവിഡ് കാലത്ത് നിർത്തിയ പാസഞ്ചർ സർവീസ് സമ്മർദത്തിനൊടുവിൽ രണ്ടുവർഷത്തിനുശേഷം 2022 ജൂലൈയിലാണ് എക്സ്പ്രസുകളാക്കി പുനഃസ്ഥാപിച്ചത്. പാസഞ്ചർ സ്റ്റോപ്പുകളും എക്സ്പ്രസ് നിരക്കും എന്നതാണ് സ്ഥിതി. ഇതുവഴി ഇരട്ടി വരുമാനമാണ് റെയില്‍വേയ്ക്കുണ്ടായത്. ഏറെ യാത്രക്കാർ ആശ്രയിക്കുന്ന കോയമ്പത്തൂർ–മംഗളൂരു, പുനലൂർ– മധുര പാസഞ്ചർ ഉൾപ്പെടെ 20 ട്രെയിനുകളും പാസഞ്ചർ സർവീസായി ഓടേണ്ടതായിരുന്നു. ഇവ അൺറിസർവ്ഡ് എക്സ്പ്രസായാണ് ഇപ്പോള്‍ സർവീസ് നടത്തുന്നത്. ഷൊർണൂർ– തൃശൂർ, ഷൊർണൂർ–നിലമ്പൂർ, തൃശൂർ–കണ്ണൂർ, കൊല്ലം–ആലപ്പുഴ, ആലപ്പുഴ-എറണാകുളം, കോഴിക്കോട്–ഷൊർണൂർ, ചെറുവത്തൂർ– കണ്ണൂർ, കണ്ണൂർ–മംഗളൂരു, നാഗർകോവിൽ–കൊച്ചുവേളി എന്നിവയിൽ വലിയതിരക്കാണ്. ഇതിൽ കൂടുതൽപേരും സ്വകാര്യജോലികൾക്കായി പോകുന്നവരാണ്. മുതിർന്ന യാത്രക്കാർക്കുള്ള യാത്രാസൗജന്യം നിർത്തലാക്കിയതും പാസഞ്ചർ സർവീസ് പൂർണമായി റദ്ദാക്കുന്നതും സാധാരണക്കാർക്ക് ഏറെപ്രയാസമുണ്ടാക്കുന്നു. ഇതിന്…
Read Moreഐസിയു പീഡനം; അറ്റന്‍ഡര്‍ കുറ്റക്കാരനെന്ന് കണ്ടെത്തല്‍
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ഐസിയുവിൽ രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ചെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. ഫോറൻസിക് മെഡിസിൻ അസി.പ്രൊഫ. ഡോ. പി പ്രിയതയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പ്രതി ശശീന്ദ്രനെതിരേ വകുപ്പുതല നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കോളേജ് പ്രിൻസിപ്പലിനാണ് കൈമാറിയത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചതായാണു പരാതി. പ്രതി കുറ്റക്കാരനാണെന്ന് റിപ്പോർട്ടിലുണ്ട്. നടപടിക്രമം പൂർത്തിയാക്കി റിപ്പോർട്ട് പ്രിൻസിപ്പൽ ഉടൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറും. തുടർന്നായിരിക്കും നടപടി. പ്രതി ശശീന്ദ്രൻ, അതിജീവിത, സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ എന്നിവരിൽനിന്ന് ഡോ. പ്രിയത വാദം കേട്ടിരുന്നു. ശശീന്ദ്രൻ സസ്പെൻഷനിലാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാനാണ് സാധ്യത.മൊഴിയിൽനിന്ന് പിന്മാറാൻ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ അഞ്ച് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
Read Moreട്രാന്‍സ്ഫോമറിന് മുന്നില്‍ പാർക്ക് ചെയ്ത ബൈക്ക് കത്തിനശിച്ചു; കാരണം ദുരൂഹം
കോഴിക്കോട്: മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കത്തി നശിച്ചു. പള്ളിക്കര സ്വദേശി ഷാജിയുടെ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ബൈക്കാണ് കത്തിനശിച്ചത്. ട്രാന്‍സ്ഫോര്‍മറിന്റെ തൊട്ടുമുന്നില്‍ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ബൈക്ക്. നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് പെട്ടെന്ന് തീ പടരുകയായിരുന്നു. നാട്ടുകാര്‍ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി 10.45 നാണ് സംഭവം നടന്നത്. ചങ്ങരംകുളം പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Read More