പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച മധ്യവയസ്കനു ജീ​വ​പ​ര്യ​ന്തം; പീഡനത്തിനിടെ പരിക്കേറ്റ കുട്ടിയുടെ കാഴ്ചയ്ക്ക് മങ്ങൽ

ക​ൽ​പ്പ​റ്റ: പ​തി​നാ​റു​കാ​രി​യെ നി​ര​ന്ത​രം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഓ​രോ ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. നൂ​ൽ​പ്പു​ഴ തേ​ല​ന്പ​റ്റ കോ​യാ​ലി​പു​ര കോ​ള​നി​യി​ലെ ഗ​ണേ​ശ് എ​ന്ന ഗ​ണ​പ​തി​യെ​യാ​ണ്(54) ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​ആ​ർ. സു​നി​ൽ​കു​മാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2019ലാ​ണ് കേ​സു​ക​ൾ​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​രം പി​ഡീ​പ്പി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ക​യും അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്ത​ത്. മ​ർ​ദ​ന​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ക​ണ്ണി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. നി​ല​വി​ൽ കാ​ഴ്ച​ക്കു​റ​വു​ണ്ട്.

Read More

തി​രൂ​ര​ങ്ങാ​ടി​യി​ൽ കോ​ളന​ൽ​കി പി​ഞ്ചുകു​ഞ്ഞി​നെ കൂട്ടിക്കൊണ്ടുപോയി പീ​ഡി​പ്പി​ച്ചു; അ​തി​ഥി​ത്തൊ​ഴി​ലാ​ളി പിടിയിൽ

തി​രൂ​ര​ങ്ങാ​ടി: തി​രൂ​ര​ങ്ങാ​ടി​ ചേ​ളാ​രി​യി​ൽ അ​തി​ഥി​ത്തൊ​ഴി​ലാ​ളിയായ യു​വാ​വ് നാ​ലു​വ​സു​കാ​രി​യെ കോ​ള ന​ൽ​കി വ​ശ​ത്താ​ക്കി​യ​ശേ​ഷം പീ​ഡി​പ്പി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് ഗ്വാ​ളി​യോ​ർ ടെ​ട്രാ സ്വ​ദേ​ശി​യാ​യ രാം ​മ​ഹേ​ഷ് കു​ശ്വാ എ​ന്ന 30 കാ​ര​നാ​ണ് പ്ര​തി. ഇയാളെ പോലീസ് പിടികൂടി. ഇ​ന്ന​ലെ ഉ​ച്ച​കഴിഞ്ഞ് ര​ണ്ടി​നുശേ​ഷ​മാ​യിരുന്നു സം​ഭ​വം. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളും ഇതര സംസ്ഥാനക്കാരാണ്. ഇവരും പ്ര​തി​യും പ​രി​ച​യ​ക്കാ​രാ​ണ്. സ​മീ​പ​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന പ്ര​തി കു​ട്ടി​യു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് പെ​പ്സി കോ​ള​യു​മാ​യി വ​ന്നി​രു​ന്നു. കു​ട്ടി​യു​ടെ മാ​താ​വി​ന് കോ​ള ന​ൽ​കി​യ​പ്പോ​ൾ അവർ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞു. പി​ന്നീ​ട് ഇ​യാ​ൾ കു​ട്ടി​ക്ക് ഈ ​കോ​ള ന​ൽ​കി​യ​ശേ​ഷം ക​ളി​പ്പി​ക്കാ​ൻ എ​ന്നു പ​റ​ഞ്ഞു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കു​റ​ച്ചു ക​ഴി​ഞ്ഞ് കു​ട്ടി ക​ര​ഞ്ഞു കൊണ്ടു വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽപ്പെട്ടു. വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം അ​റി​യി​ച്ച​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. യു​വ​തി പോ​ലീ​സി​ന്‍റെ 100 ന​ന്പ​റി​ൽ വി​ളി​ച്ചു സം​ഭ​വം അ​റി​യി​ച്ചതിനെത്തു​ട​ർ​ന്ന് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി.…

Read More

താ​നൂ​രി​ലെ ക​സ്റ്റ​ഡി മ​ര​ണം: പോ​ലീ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

മ​ല​പ്പു​റം: താ​നൂ​രി​ൽ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ വെ​ട്ടി​ലാ​ക്കി പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച താ​മി​ർ ജി​ഫ്രി​ക്ക് ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ​താ​യാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ സൂ​ച​ന. താ​മി​റി​ന്‍റെ ശ​രീ​ര​ത്തി​ൽ 13 പ​രിക്കു​ക​ളു​ണ്ടാ​യി​രു​ന്നു. ശ​രീ​ര​മാ​സ​ക​ലം മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ട്. താ​മി​ർ ജി​ഫ്രി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ താ​മി​റി​ന് മ​ർ​ദ​ന​മേ​റ്റി​രു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​നു ബ​ലം പ​ക​രു​ന്ന​താ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. താ​മി​റി​ന്‍റെ പു​റം, തു​ട, കാ​ലി​ന്‍റെ അ​ടി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം മ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു. ല​ഹ​രി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​മി​ർ ജി​ഫ്രി ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച്ച വൈ​കീ​ട്ടാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

Read More

പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ മ​ഞ്ചേ​രി ഗ്രീ​ൻ​വാ​ലി അ​ക്കാ​ദ​മി ക​ണ്ടു​കെ​ട്ടി; എ​ൻ​ഐ​എ ന​ട​പ​ടി അ​ർ​ധ​രാ​ത്രി​ക്ക്

മ​ല​പ്പു​റം: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ഞ്ചേ​രി ഗ്രീ​ൻ​വാ​ലി അ​ക്കാ​ദ​മി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ക​ണ്ടു​കെ​ട്ടി. 10 ഹെ​ക്ട​റോ​ളം സ്ഥ​ല​ത്താ​ണ് അ​ക്കാ​ദ​മി സ്ഥി​തി ചെ​യ്തി​രു​ന്ന​ത്. ഇ​വി​ടെ എ​ൻ​ഡി​എ​ഫും പി​എ​ഫ്ഐ​യും ആ​യു​ധ​പ​രി​ശീ​ല​ന​വും കാ​യി​ക പ​രി​ശീ​ല​ന​വും ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. കൊ​ച്ചി എ​ൻ​ഐ​എ യൂ​ണി​റ്റി​ൽ നി​ന്നു​ള്ള ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ഉ​മേ​ഷ് റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ ഗ്രീ​ൻ​വാ​ലി അ​ക്കാ​ദ​മി ക​ണ്ടു​കെ​ട്ടി​യ​ത്. പോ​പ്പ​ല​ർ ഫ്ര​ണ്ടി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​യു​ധ- കാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ണ് ഗ്രീ​ൻ​വാ​ലി. യു​എ​പി​എ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മാ​ണ് എ​ൻ​ഐ​എ ന​ട​പ​ടി. സ്ഫോ​ട​ക വ​സ്തു​ക്ക​ള​ട​ക്കം കാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷി​ച്ചെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.മ​ഞ്ചേ​രി​യി​ലെ ഈ ​പ​രി​ശീ​ല​ന കേ​ന്ദ്രം പി​എ​ഫ്ഐ​യി​ൽ ല​യി​ച്ച നാ​ഷ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഫ്ര​ണ്ട് നേ​ര​ത്തേ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പോ​പ്പു​ല​ർ​ഫ്ര​ണ്ടി​ന്‍റെ മ​ല​ബാ​ർ ഹൗ​സ്, പെ​രി​യാ​ർ​വാ​ലി, വ​ള്ളു​വ​നാ​ട് ഹൗ​സ്, കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ട്രി​വാ​ൻ​ഡ്രം എ​ജ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ്…

Read More

കോ​ഴി​ക്കോ​ട്ടെ എ​ഐ ത​ട്ടി​പ്പ്; മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ കൗ​ശ​ൽ ഷാ; ഗുജറാത്തിലേക്ക് പുറപ്പെടാനൊരുങ്ങി സൈബർ പോലീസ്

​കോ​ഴി​ക്കോ​ട്: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ് (എ​ഐ) സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ പ​ണം ത​ട്ടി​യ​ത് ഗു​ജ​റാ​ത്ത് സ്വ​ദേ​ശി കൗ​ശ​ൽ ഷാ ​എ​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. ചാ​ല​പ്പു​റം സ്വ​ദേ​ശി പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​നെ ക​ബ​ളി​പ്പി​ച്ച് 40,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഗോ​വ​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സി​ന് പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. സൈ​ബ​ർ പോ​ലീ​സ് ഉ​ട​ൻത​ന്നെ കൗ​ശ​ൽ​ഷാ​യെ ത​പ്പി ഗു​ജ​റാ​ത്തി​ലേ​ക്ക് പു​റ​പ്പെ​ടും.കൗ​ശ​ൽ​ഷാ​യു​ടെ ഫോ​ണ്‍ പ​ല​പ്പോ​ഴും സ്വി​ച്ച്ഡ് ഓ​ഫ് ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കൗ​ശ​ൽ ഷാ​യു​ടെ ഫോ​ണി​ന്‍റെ ട​വ​ർ ലൊ​ക്കേ​ഷ​ൻ അ​ഹ​മ്മ​ദാ​ബാ​ദ് ആ​യി​രു​ന്നു. പി​ന്നീ​ട് കു​റേ നേ​ര​ത്തേ​ക്ക് ഫോ​ണ്‍ സ്വി​ച്ച്ഡ് ഓ​ഫ് ആ​യി​രു​ന്നു. ഇ​ട​യ്ക്ക് ഫോ​ണ്‍ ഓ​ണാ​ക്കി. പി​ന്നീ​ട് ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മും​ന്പൈ എ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്. സൈ​ബ​ർ പോ​ലി​സ് കൗ​ശ​ൽ​ഷാ​യു​ടെ നീ​ക്കം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണ്. ത​ട്ടി​യെ​ടു​ത്ത 40,000 രൂ​പ അ​വ​സാ​ന​മാ​യി ഗോ​വ​യി​ലെ ഒ​രു ട്രേ​ഡിം​ഗ് ക​ന്പ​നി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ്…

Read More

മൈ​സൂ​രു-ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ്‌​വേ; അ​പ​ക​ടം കു​റ​യ്ക്കാ​ൻ പി​ഴ ഫാ​സ്ടാ​ഗി​ലൂ​ടെ ; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​മ​ർ​ജ​ൻ​സി ബ​ട്ട​ണും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്-ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു-​ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ്‌​വേ​യി​ലെ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നു​ള്ള നടപടികളുമായി ക​ർ​ണാ​ട​ക പോ​ലീ​സ്. എ​ക്സ്പ്ര​സ് വേയി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം കു​റ​യ്ക്കാ​നാ​യി നി​യ​മം ലം​ഘി​ക്കു​ന്ന​വ​രി​ൽനി​ന്ന് ഫാ​സ്ടാ​ഗി​ലൂ​ടെ പി​ഴ ഈ​ടാ​ക്കും. അ​പ​ക​ട​മു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നാ​യി എ​ക്സ്പ്ര​സ്‌​വേ​യി​ൽ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി എ​സ്ഒ​എ​സ് ബോ​ക്സു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രി​ൽനി​ന്ന് ഫാ​സ്ടാ​ഗ് മു​ഖേ​നെ അ​പ്പ​പ്പോ​ൾത​ന്നെ പി​ഴ ഈ​ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​മി​തവേ​ഗ​ത്തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ഹൈ​വേ അ​ഥോ​റി​റ്റി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച എ​സ്ഒ​എ​സ് ബോ​ക്സു​ക​ളി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ സ​ഹാ​യ​മ​ഭ്യ​ർ​ഥിക്കാ​ൻ ക​ഴി​യും. ബോ​ക്സി​ലെ എ​മ​ർ​ജ​ൻ​സി എ​ന്ന സ്വി​ച്ച് അ​മ​ർ​ത്തി​യാ​ൽ ഉ​ട​ന​ടി മൈ​സൂ​രുവിലെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ സ​ന്ദേ​ശ​മെ​ത്തും. ഇ​തോ​ടൊ​പ്പംത​ന്നെ എ​സ്ഒ​എ​സ് ബോ​ക്സി​നു തൊ​ട്ട​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ആം​ബു​ല​ൻ​സ് സ​ർ​വീ​സി​നും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും. അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ​ക്ക് ഉ​ട​ന​ടി സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഉ​ദേ​ശം.ഫാ​സ്ടാ​ഗി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​നം നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ്…

Read More

“സ​മ്മാ​നം കി​ട്ടാ​ൻ ക​ടം വാ​ങ്ങി പ​ണം ന​ല്കി’; ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദത്ത​ട്ടി​പ്പി​ൽ വീ​ട്ട​മ്മ​യ്ക്കു ന​ഷ്‌​ടം ര​ണ്ട​ര​ല​ക്ഷം

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദത്ത​ട്ടി​പ്പി​ലൂ​ടെ വീ​ട്ട​മ്മ​യ്ക്ക് ന​ഷ്‌​ട​മാ​യ​ത് ര​ണ്ട​ര ല​ക്ഷം രൂ​പ. ജ​ർ​മൻ സ്വ​ദേ​ശി​യാ​യ ഡോ​ക്‌​ട​ർ ഫ്രാ​ങ്കാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഫേസ്ബു​ക്കി​ലൂ​ടെ വീ​ട്ട​മ്മ​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. സൗ​ഹൃ​ദം വ​ള​ർ​ന്ന​പ്പോ​ൾ ഇ​രു​വ​രും ഫോ​ൺ ന​ന്പ​റു​ക​ൾ കൈ​മാ​റു​ക​യും ചെ​യ്തു. ഗു​ഡ്മോ​ർ​ണിം​ഗി​ൽ തു​ട​ങ്ങി ഗു​ഡ്നൈ​റ്റി​ൽ അ​വ​സാ​നി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ എ​ല്ലാ ദി​വ​സ​വും വാ​ട്സാ​പ്പി​ൽ കൈ​മാ​റി​യി​രു​ന്നു. ന​ല്ല സൗ​ഹൃ​ദ​മാ​യ​പ്പോ​ൾ സ്വ​ർ​ണ​വും യൂ​റോ​യും ഉ​ൾ​പ്പെ​ടെ യു​വ​തി​ക്ക് സ​മ്മാ​ന​മാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് ജ​ർമൻ സ്വ​ദേ​ശി വാ​ട്സാ​പ്പി​ലൂ​ടെ അ​റി​യി​ച്ചു. സ​മ്മാ​ന​ത്തി​ന്‍റെ വീ​ഡി​യോ ഉ​ൾ​പ്പെ​ടെ വീ​ട്ട​മ്മ​യ്ക്ക് ഫോ​ണി​ലൂ​ടെ ന​ല്കു​ക​യും ചെ​യ്തു.ഇ​തി​നി​ടെ, ഡ​ൽ​ഹി എ​യ​ർ​പോ​ർ​ട്ട് വ​ഴി എ​ത്തി​യ സ​മ്മാ​നം എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ പി​ടി​ച്ചുവച്ചി​രി​ക്കു​ക​യാ​ണെ​ന്നും വി​ട്ടു ന​ൽ​കു​വാ​ൻ ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെല​വാ​കു​മെ​ന്നും ര​ണ്ട​ര ല​ക്ഷം രൂ​പ ന​ൽ​കി​യാ​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന സ​മ്മാ​ന​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ജ​ർ​മൻ സ്വ​ദേ​ശി യു​വ​തി​യെ ഫോ​ണി​ലൂ​ടെ അ​റി​യി​ച്ചു. ഇ​യാ​ളെ വി​ശ്വ​സി​ച്ച വീ​ട്ട​മ്മ ഗൂ​ഗി​ൾ പേ ​വ​ഴി ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം രൂ​പ പ​ല…

Read More

ഞങ്ങളെ അനുഗ്രഹിച്ച ആ ഒരാൾ പറഞ്ഞതിന്‍റെ മൂന്നാംനാൾ ബംപറടിച്ചു; ഹരിതകർമ്മ സേനാംഗങ്ങൾ മനസ് തുറക്കുന്നു

കോ​ഴി​ക്കോ​ട്: മൂ​ന്നു​ദി​വ​സം മു​ന്‍​പ് ത​ങ്ങ​ള്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രാ​ള്‍​വ​ന്ന് ഉ​ട​ന്‍ ന​ന്‍​മ​വ​രു​മെ​ന്ന് അ​നു​ഗ്ര​ഹി​ച്ചി​ട്ടു​പോ​യി…​കൃ​ത്യം മൂ​ന്നാം ദി​നം എ​ത്തി​യ​ത് മൺസൂൺ ബംപറിന്‍റെ പ​ത്ത് കോ​ടി​യു​ടെ ഭാ​ഗ്യ​വും. ലോ​ട്ട​റി അ​ടി​ച്ച​തി​നേ​ക്കാ​ള്‍ വ​ലി​യ അ​മ്പ​ര​പ്പാ​ണ് ഇ​തു​പ​റ​യു​മ്പോ​ള്‍ പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളാ​യ 11 വ​നി​ത​ക​ള്‍​ക്കും. ഇ​ദ്ദേ​ഹം എ​വി​ടെ​നി​ന്നു​വ​ന്നെ​ന്നോ എ​ന്തി​നി​ത് പ​റ​ഞ്ഞെ​ന്നോ അ​റി​യി​ല്ലെ​ന്നും വെ​റുംവാ​ക്കാ​യി അ​ത് അ​ന്നും ത​ങ്ങ​ള്‍​ക്ക് തോ​ന്നി​യി​രുന്നി​ല്ലെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല​യാ​യ 250 രൂ​പ തി​ക​യ്ക്കാ​നി​ല്ലാ​തെ ന​ട്ടംതി​രി​ഞ്ഞ​പ്പോ​ഴും ലോ​ട്ട​റി എ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​വ​ര്‍​ക്ക് മ​റി​ച്ചൊ​രു​ ചി​ന്ത​യു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രാ​ള്‍ അ​മ്പ​ത് രൂ​പ എ​ടു​ക്ക​ണം. അ​ത് കു​റ​ച്ച് കൂ​ട​ത​ല​ല്ലേ.. ഒ​ടു​വി​ല്‍ 25ന് ​ഉ​റ​പ്പി​ച്ചു. 250 രൂ​പ റൗ​ണ്ടാ​ക്കി ലോ​ട്ട​റി ടി​ക്ക​റ്റും എ​ടു​ത്തു. പ​ടി​ക​യ​റി വ​ന്ന​ത് 10 കോ​ടി​യു​ടെ ഭാ​ഗ്യ​വും. എ​ത്ര​യോ കാ​ല​മാ​യി ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ക്കു​ന്നു. ഭാ​ഗ്യ​മി​ല്ലെ​ന്ന് എ​ല്ലാ​വ​രും പ​റ​ഞ്ഞു…​ഇ​പ്പോ​ഴെ​ങ്ങ​നെ​യു​ണ്ട്..​ആ​ന​ന്ദ​ക്കണ്ണീ​ര്‍ പൊ​ഴി​ച്ചു​കൊ​ണ്ട് ഇ​വ​ര്‍ ചോ​ദി​ക്കു​ന്നു. ലോ​ട്ട​റി അ​ടി​ച്ചെ​ന്ന് ഏ​ജന്‍റ് വി​ളി​ച്ച് പ​റ​ഞ്ഞ​പ്പോ​ള്‍ ആ​ദ്യം…

Read More

ചാരിറ്റിയുടെ മറവിൽ ജ്വല്ലറി കവർച്ച; നാലംഗ സംഘത്തെ പൊക്കി പോലീസ്; പ്ര​തി​ക​ള്‍ പരസ്പരം പ​രി​ച​യ​പ്പെ​ട്ട​ത് ചാ​രി​റ്റി ഗ്രൂ​പ്പു​ക​ളി​ലൂ​ടെ…

കോ​ഴി​ക്കോ​ട്: ന​രി​ക്കു​നി എം​സി ജ്വ​ല്ല​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ചു​മ​ർ തു​ര​ന്നു ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ. ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക​നും വ്ലോ​ഗ​റു​മാ​യ നി​തി​ൻ നി​ല​മ്പൂ​രി​നെ​യും സം​ഘ​ത്തെ​യു​മാ​ണ് പോ​ലീ​സ് പൊ​ക്കി​യ​ത്. നി​ല​മ്പൂ​ർ പോ​ത്തു​ക​ല്ല് സ്വ​ദേ​ശി​ക​ളാ​യ എ​ട​ത്തൊ​ടി വീ​ട്ടി​ൽ നി​ധി​ൻ കൃ​ഷ്ണ​ൻ (നി​തി​ൻ നി​ല​മ്പൂ​ര്‍-26), പ​ര​പ്പ​ൻ വീ​ട്ടി​ൽ മു​ത്തു എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മീ​ർ (34), വെ​ളി​മ​ണ്ണ ഏ​ലി​യ​പാ​റ​മ്മ​ൽ നൗ​ഷാ​ദ് (29), വേ​ന​പ്പാ​റ കാ​യ​ലും​പാ​റ കോ​ള​നി​യി​ൽ ബി​ബി​ൻ (25) എ​ന്നി​വ​രെ കൊ​ടു​വ​ള്ളി പോ​ലീ​സാ​ണു പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ള്‍ പ​രി​ച​യ​പ്പെ​ട്ട​ത് ചാ​രി​റ്റി ഗ്രൂ​പ്പു​ക​ളി​ലൂ​ടെ…ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് ജ്വ​ല്ല​റി​യു​ടെ പു​റ​കു​വ​ശ​ത്തെ ചു​മ​ർ തു​റ​ക്കു​ന്ന​തി​നി​ടെ ശ​ബ്ദം കേ​ട്ട് ന​രി​ക്കു​നി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗൂ​ർ​ഖ​യും രാ​ത്രി പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കൊ​ടു​വ​ള്ളി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് അ​മീ​റി​നെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ ജ്വ​ല്ല​റി ക​വ​ർ​ച്ച​യു​ടെ ചു​രു​ള​ഴി​ഞ്ഞ​ത്. തു​ട​ർ​ന്ന് പ്ര​ത്യേ​ക​സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റു​ള്ള​വ​രും കു​ടു​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു…

Read More

ജോലി വാഗ്ദാനംചെയ്ത് തട്ടിച്ചത് ലക്ഷങ്ങള്‍; ഒരു വർഷത്തെക്കാത്തിരിപ്പ് നീണ്ടത് മൂന്നുവർഷം; കോവിഡ് കാലത്തെ തട്ടിപ്പിങ്ങനെ…

കോ​ഴി​ക്കോ​ട്: മി​ൽ​മ, കെ​എ​സ്ഇ​ബി, ആ​രോ​ഗ്യ​വ​കു​പ്പ്, കെ​എ​സ്എ​ഫ്ഇ, ദേ​വ​സ്വം ബോ​ർ​ഡ് എ​ന്നി​വ​യി​ൽ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. പേ​രാ​മ്പ്ര ചേ​നാ​യി​ലെ ക​ണ്ടി​മ​ണ്ണി​ൽ ത​റേ​മ്മ​ൽ ദി​വാ​ക​ര​നെ​തി​രെ​യാ​ണ് നി​ര​വ​ധി​പേ​ർ പേ​രാ​മ്പ്ര പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി​യ​ത്. പേ​രാ​മ്പ്ര, ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​രു​പ​തി​ല​ധി​കം​പേ​ർ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ട്‌. കോ​വി​ഡ് കാ​ല​ത്താ​ണ് പ​ല​രും കെ​ണി​യി​ൽ വീ​ണ​ത്. 5.5 ല​ക്ഷം ന​ഷ്ട​പ്പെ​ട്ട പാ​ലേ​രി മു​തു​വ​ണ്ണാ​ച്ച​യി​ലെ തി​രു​വോ​ത്ത് സ​ഹ​ദേ​വ​ൻ, നാ​ലു ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ മു​തു​വ​ണ്ണാ​ച്ച ന​ടു​വി​ല​ക്ക​ണ്ടി രാ​ജീ​വ​ൻ, ഒ​ന്ന​ര ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ മു​തു​വ​ണ്ണാ​ച്ച​യി​ലെ വ​ട​ക്ക​യി​ൽ സ​തീ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് പേ​രാ​മ്പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 2020 മാ​ർ​ച്ച്, മേയ് മാ​സ​ങ്ങ​ളി​ലാ​യാ​ണ് പ​ണം ത​ട്ടി​യ​ത്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ജോ​ലി ശ​രി​യാ​കാ​ൻ ഒ​രു വ​ർ​ഷ​മെ​ങ്കി​ലും കാ​ത്തി​രി​ക്ക​ണ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട്‌ പ​ല​വ​ട്ടം ഇ​യാ​ളെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഓ​രോ കാ​ര​ണം പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റി. ഇ​യാ​ളു​ടെ ബി​നാ​മി​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​രാ​ൾ ഫോ​ണി​ൽ വി​ളി​ച്ച് ജോ​ലി ഉ​ട​ൻ…

Read More