ശ്രീ​ധ​ന​മ​ഹേ​ഷ് ചില്ലറപുള്ളിയല്ല; പോക്‌സോ കേസ് പ്രതിയുടെ വീട്ടില്‍ മാനിന്‍റെയും കാട്ടുപോത്തിന്‍റെയും കൊമ്പ്

കോ​ഴി​ക്കോ​ട്: പോ​ക്സോ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് മാ​നി​ന്‍റെ​യും കാ​ട്ടു​പോ​ത്തി​ന്‍റെ​യും കൊ​മ്പു​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന് വ​നം വ​കു​പ്പ്. മൂ​ടാ​ടി ഹി​ൽ​ബ​സാ​ർ സ്വ​ദേ​ശി ശി​വ​പു​രി പി.​ടി. ശ്രീ​ധ​ന​മ​ഹേ​ഷ് മു​ൻ​പ് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ചെ​റു​കു​ളം കോ​ട്ടു​പാ​ടം റോ​ഡി​ൽ ഉ​ണി​മു​ക്ക് ഭാ​ഗ​ത്തെ വീ​ട്ടി​ൽ​നി​ന്നാ​ണ് മ​ലാ​നി​ന്‍റെ​യും കാ​ട്ടു​പോ​ത്തി​ന്‍റെ​യും കൊ​മ്പു​ക​ൾ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ എ​ല​ത്തൂ​ര്‍ പോ​ലീ​സാ​ണ് ശ്രീ​ധ​ന​മ​ഹേ​ഷി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ഈ ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​യാ​ള്‍ ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഇ​യാ​ളെ ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യും. എ​ല​ത്തൂ​ര്‍ സ്‌​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും താ​മ​ര​ശേ​രി റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശേ​ഖ​രി​ച്ചു. മാ​ഫി​യാ​സം​ഘ​ത്തി​ന് ഇ​തി​ൽ ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.കൊ​ന്പു​ക​ൾ​ക്കു പു​റ​മെ പ​വി​ഴ​പ്പു​റ്റും നാ​ട​ൻ​തോ​ക്കി​ന്‍റെ ഭാ​ഗ​ങ്ങ​ളും കോ​ഴി​ക്കോ​ട് ഫോ​റ​സ്റ്റ് വി​ജി​ല​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ഫ്‌​ള​യിം​ഗ് സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.…

Read More

ഡോ​ക്ട​റെ​യും വ​നി​താസു​ഹൃ​ത്തി​നെ​യും കാ​ര്‍ ത​ട​ഞ്ഞ് അ​ശ്ലീ​ലം പ​റ​ഞ്ഞ സം​ഭ​വം; ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍ പി​ടി​യി​ലായ​വ​രി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​യും

  കോ​ഴി​ക്കോ​ട്∙ ഡോ​ക്ട​റെ​യും വ​നി​താ സു​ഹൃ​ത്തി​നെ​യും കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മോ​ശം പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ച് അ​പ​മാ​നി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. കാ​ക്കൂ​ർ സ്വ​ദേ​ശി ഹ​ജ്നാ​സ്, ന​രി​ക്കു​നി സ്വ​ദേ​ശി പാ​റ​ക്ക​ൽ സ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഹ​ജ്‌​നാ​സ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഡോ​ക്ട​റും വ​നി​താ സു​ഹൃ​ത്തും കാ​റി​ൽ വ​രു​മ്പോ​ൾ അ​ര​യി​ട​ത്ത് പാ​ല​ത്തി​നു സ​മീ​പം വ​ച്ചാ​ണ് ഇ​വ​ർ ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് മോ​ശം പ​ദ​പ്ര​യോ​ഗ​ങ്ങ​ളി​ലൂ​ടെ​യും അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ളി​ലൂ​ടെ​യും അ​പ​മാ​നി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ കെ.​ഇ. ബൈ​ജു​വി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി ലാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം ഡോ​ക്ട​റു​ടെ കാ​ർ ത​ട​ഞ്ഞ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ന്‍റെ റ​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Read More

മാരക ലഹരിമരുന്നുമായി കോളജുകൾ കേന്ദ്രീകരിച്ച് കച്ചവടം; പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ൾ പിടിയിൽ

കോ​ഴി​ക്കോ​ട്: വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. മു​ക്കം, കൂ​ട​ര​ഞ്ഞി, കു​ന്ദ​മം​ഗ​ലം, എ​ൻ​ഐ​ടി ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ എം​ഡി​എം​എ ക​ച്ച​വ​ടം ചെ​യ്തു​വ​രു​ന്ന ക​ക്കാ​ടം​പൊ​യി​ൽ നെ​ല്ലി​ക്ക​ലി​ൽ മാ​നി എ​ന്ന ക​മ​റു​ദ്ദീ​ൻ (32), പെ​രു​മ​ണ്ണ സ്വ​ദേ​ശി അ​ബ്ദു​ൽ ഫ​ത്താ​ഹ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​മ​റു​ദ്ദീ​നെ ഡാ​ൻ​സാ​ഫും കു​ന്ദ​മം​ഗ​ലം പോ​ലീ​സും ചേ​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ത​ന്നെ വ​ലി​യ ല​ഹ​രി മ​രു​ന്ന് ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് മാ​നി എ​ന്നു വി​ളി​പ്പേ​രു​ള്ള ക​മ​റു​ദ്ദീ​ന്‍. മു​ക്കം–​കൂ​ട​ര​ഞ്ഞി–​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. തൊ​ഴി​ൽ മ​റ​യാ​ക്കി മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​രെ​പ്പ​റ്റി​യു​ള്ള സൂ​ച​ന​ക​ൾ ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു. അ​ധി​കം വൈ​കാ​തെ ഇ​വ​രെ​യും പി​ടി​കൂ​ടാ​ൻ ക​ഴി​യു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ ക​മ​റു​ദ്ദീ​ൻ എം​ഡി​എം​എ, ഹ​ഷീ​ഷ് ഓ​യി​ൽ തു​ട​ങ്ങി​യ ല​ഹ​രി വ​സ്തു​ക്ക​ൾ പ്ര​ധാ​ന​മാ​യും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് എ​ൻ​ഐ​ടി,…

Read More

ചേ​വാ​യൂ​ർ പോലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ​യെ ന​ടു​റോ​ഡി​ല്‍ മ​ര്‍​ദി​ച്ച സംഭവം; 6 വിദ്യാർഥികൾ അറസ്റ്റിൽ

  കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ർ പോലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യെ മ​ർ​ദി​ച്ച കേ​സി​ൽ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. നി​ല​വി​ല്‍ ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. നാല് വി​ദ്യാ​ര്‍​ഥി​ക​ൾ ക​സ്റ്റ​ഡി​യി​ലുണ്ട്. മ​ര്‍​ദി​ച്ച 32 പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​വ​രെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ​യാ​യിരുന്നു സംഭവം. ജെ​ഡി​ടി ആ​ർ​ട്സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടം​ചേ​ർ​ന്ന് ചേ​വാ​യൂ​ർ എ​സ്​ഐ ആ​ർ​.എ​സ്. വി​ന​യ​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.പോ​ലീ​സ് വാ​ഹ​നം കേ​ടു​വ​രു​ത്തു​ക​യും ചെ​യ്തു. എ​സ്‌​ഐ​യു​ടെ കൈ​യ്ക്കാ​ണ് പ​രി​ക്ക്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു മ​റ്റൊ​രു​ പോ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ പ​ര​സ്പ​രം റോ​ഡി​ലി​റ​ങ്ങി കൈ​യാ​ങ്ക​ളി ന​ട​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തു​മൂ​ലം ചെ​റി​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഏ​റെ പ്ര​യാ​സ​മു​ണ്ടാ​കു​ന്ന​താ​യുള്ള പ​രാ​തി നി​ല​നി​ൽ​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചെ​റു​വ​റ്റ​യി​ലെ ട​ർ​ഫി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ൽനി​ന്നു ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ചി​ല​രെ ചേ​വാ​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പോ​ലീ​സി​ന് ല​ഭി​ച്ച ചി​ല സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ…

Read More

ആ​യു​ര്‍​വേ​ദ​ചി​കി​ല്‍​സ​യ്ക്കാ​യി രാ​ഹു​ല്‍​ഗാ​ന്ധി കോ​ട്ട​യ്ക്ക​ലിൽ; രാ​ഹു​ലി​ന്‍റെ  യാ​ത്ര റോ​ഡു മാ​ര്‍​ഗം, വ​ഴി​നീ​ളെ വ​ന്‍ പോ​ലീ​സ്

മ​ല​പ്പു​റം: ആ​യു​ർ​വേ​ദ ചി​കി​ത്സ​ക്കാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട്ട​യ്ക്ക​ലി​ൽ എ​ത്തും. ഉ​ച്ച​യോ​ടെ കോ​ട്ട​ക്ക​ലി​ല്‍ എ​ത്തു​മെ​ന്നാ​ണ് വി​വ​രം.​ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ​ സം​സ്‌​കാ​ര​ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തശേഷം അ​ദ്ദേ​ഹം എ​റ​ണാ​കു​ള​ത്താ​ണു​ള്ള​ത്.​ കോ​ട്ട​ക്ക​ൽ ആ​ര്യ വൈ​ദ്യ​ശാ​ല മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ. ​പി.​എം. വാ​രി​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘമാ​ണ് രാ​ഹു​ലി​നെ പ​രി​ശോ​ധി​ച്ചു ചി​കി​ത്സ നി​ശ്ച​യി​ക്കു​ക. കെ.​സി. വേ​ണു​ഗോ​പാ​ലും രാ​ഹു​ലി​ന് ഒ​പ്പമുണ്ട്. രാ​ഹു​ലി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ൽ എ​ല്ലാ​ വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി അധികൃതർ പറഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട്ട​യ്ക്ക​ലി​ല്‍ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ സം​സ്‌​കാ​ര​ച​ട​ങ്ങു​ക​ള്‍ നീ​ണ്ടു​പോ​യ​തോ​ടെ യാ​ത്ര​ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അടുത്തദിവസം പ്രി​യ​ങ്ക ഗാ​ന്ധി​യും കോ​ട്ട​യ്ക്ക​ലിലെ​ത്തുമെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കോ​ട്ട​ക്ക​ലി​ലേ​ക്ക് രാ​ഹു​ലി​ന്‍റെ  യാ​ത്ര റോ​ഡു മാ​ര്‍​ഗം വ​ഴി​നീ​ളെ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹംതൃ​ശൂ​ര്‍: കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ലേ​ക്ക് ക​ര്‍​ക്കട​ക ചി​കി​ത്സ​ക്കാ​യുള്ള രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ യാ​ത്ര റോ​ഡു​മാ​ര്‍​ഗം. കൊച്ചിയിൽനിന്നു തൃ​ശൂ​ര്‍ വ​ഴി ക​ട​ന്നു​പോകുന്നതിനിടെ രാ​ഹു​ല്‍ ഗാ​ന്ധി രാ​മ​നി​ല​യം ഗ​സ്റ്റ് ഹൗ​സി​ല്‍ ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന…

Read More

ബാ​ലു​ശേ​രി എക്സൈസ് ഓഫീസിന് തീയിട്ടതാര്? ക​ത്തി​ക്കാ​നു​പ​യോ​ഗി​ച്ച ലൈ​റ്റ​ര്‍ ക​ണ്ടെ​ത്തി പോലീസ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി 19ൽ ​വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ലു​ശേ​രി എ​ക്സൈ​സ് ഓ​ഫീ​സി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പോ​ലീ​സ്. അ​ക്ര​മ​ത്തി​ന് പി​ന്നി​ല്‍ ഒ​ന്നി​ല​ധി​കം പേ​രു​ണ്ടെ​ന്ന സൂ​ച​ന​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​ക്ര​മ​കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​സ​മ​യ​ത്ത് ഡ്യു​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​എ​ടു​ത്തി​ട്ടു​ണ്ട്. ല​ഭി​ച്ച സൂ​ച​നക​ള്‍ പ്ര​കാ​രം സം​ഭ​വം ആ​സൂത്രി​ത​മാ​ണെ​ന്നാ​ണ് കു​രു​തു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​വ​ര​ങ്ങ​ളും അത്തോളി പോ​ലീ​സി​ന് കൈ​മാ​റി​യ​താ​യി ബാ​ലു​ശേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ ഓ​ഫീ​സി​ന് മു​ന്നി​ലെ വാ​തി​ലി​ല്‍ പെ​ട്രോ​ളൊ​ഴി​ച്ച് തീ​യി​ടു​ക​യാ​യി​രു​ന്നു. പു​ക ഉ​യ​രു​ന്ന​ത് ഓ​ഫീ​സി​നു​ള്ളി​ല്‍ പാ​റാ​വ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കെ. ​ദീ​പേ​ഷും ആ​ര്‍.​കെ. റ​ഷീ​ദും കാ​ണു​ക​യാ​യി​രു​ന്നു. ഇ​വ​ർ വെ​ള്ളം ഒ​ഴി​ച്ച് തീ​യ​ണ​യ​ച്ച​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. പു​റ​ത്ത് നി​ര്‍​ത്തി​യി​ട്ടിരുന്ന എ​ക്സൈ​സ് ജീ​പ്പി​ലും പൊ​ട്രോ​ളൊ​ഴി​ച്ചി​ട്ടു​ണ്ട്‌. സീ​റ്റ് കു​ത്തി​ക്കീ​റു​ക​യും ചെ​യ്‌​തു. ക​ത്തി​ക്കാ​നു​പ​യോ​ഗി​ച്ച ലൈ​റ്റ​ര്‍ സ്ഥ​ല​ത്തു​നി​ന്ന്‌ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ക്‌​സൈ​സ് ഉേ​ദ്യാ​ഗ​സ്ഥ​രും പേ​രാ​മ്പ്ര, അ​ത്തോ​ളി…

Read More

പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍നി​ന്ന് എ​ത്തി​ച്ച​യാ​ള്‍ ആ​ശു​പ​ത്രി അ​ടി​ച്ചു ​ത​ക​ര്‍​ത്തു; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സംഭവിച്ചത്

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ച​യാ​ള്‍ അ​ക്ര​മാ​സ​ക്ത​നാ​യി ആ​ശു​പ​ത്രി അ​ടി​ച്ചു ത​ക​ർ​ത്തു. ക​ണ്ണൂ​ർ ചാ​ലാ​ട്, പൊ​ന്ന​ൻ​പാ​റ അ​ര​യ​ൻ ക​ണ്ടി ഷാ​ജി​ത്ത്(46) ആ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്.​ ഇ​ന്ന​ലെ രാ​ത്രി 12നാ​ണ് സം​ഭ​വം. കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ ഷാ​ജി​ത്ത് സ്റ്റേ​ഷ​നി​ലെ ഗ്രി​ൽ​സി​ൽ ത​ല​യി​ടി​ച്ച് പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് ത​ല​യ്ക്ക് മു​റി​വ് പ​റ്റി​യ ഇ​യാ​ളെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ​ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഡ്ര​സിം​ഗ് റൂ​മി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ വീ​ണ്ടും അ​ക്ര​മാ​സ​ക്ത​നാ​യ​ത്.​ ത​ല കൊ​ണ്ട് റൂ​മി​ലെ ഗ്ലാ​സു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര്‍ ഭ​യ​ച​കി​ത​രാ​യി.​ പോ​ലീ​സും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ളഏ​ക്ക് മാ​റ്റി. ഇ​തി​നി​ടെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഡ്രൈ​വ​ർ പി.​ഒ.​ ര​മേ​ശ​ന്‍റെ കൈ​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

Read More

ഹൈ​ദ​രാ​ബാ​ദി​ലെ ക​വ​ർ​ച്ച;നാ​ലു മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ; കുരുമുളക് സ്പ്രേയടിച്ച് കവർന്നത് ഏഴു ലക്ഷം രൂപ

ക​ൽ​പ്പ​റ്റ: ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന പ​ണം ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യ​നാ​ട് സ്വ​ദേ​ശി അ​ട​ക്കം നാ​ലു മ​ല​യാ​ളി​ക​ളെ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് കോ​ഴി​ക്കോ​ടുനി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. മാ​ന​ന്ത​വാ​ടി എ​ട​വ​ക കാ​ര​ക്കു​നി ബാ​രി​ക്ക​ൽ ത​ൻ​സീ​ഹ് (23), കോ​ഴി​ക്കോ​ട് കു​റു​വ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ വ​ര​കു​ന്നു​മ്മ​ൽ ത​ൻ​സി​ഫ് അ​ലി (24), തെ​ട്ട​ത്ത് മീ​ത്ത​ൽ അ​ബ്ദു​ൾ മു​ഹി​സ് ( 23), ക​ണ്ണൂ​ർ കൊ​ള​ച്ചേ​രി മു​ഹ​മ്മ​ദ് സ​ഹ​ദ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഹി​മാ​യ​ത്ത് ന​ഗ​റി​ലെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് എ​ടി​എ​മ്മി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും ആ​ന്ധ്ര​യി​ൽ താ​മ​സി​ക്കു​ന്ന​തു​മാ​യ മ​ജീ​ദി​നെ​യാ​ണ് ക​വ​ർ​ച്ച ചെ​യ്ത​ത്. കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ച് ആ​ക്ര​മി​ച്ച് ഏ​ഴു ല​ക്ഷം രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്. സെ​ൻ​ട്ര​ൽ സോ​ണ്‍ ക​മ്മീ​ഷ​ണ​ർ ടാ​സ്ക് ഫോ​ഴ്സും ദൊ​മാ​ൽ​ഗു​ഡ പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ജൂ​ലൈ മൂ​ന്നി​നാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. പ്ര​തി​ക​ളി​ൽനി​ന്നു മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യും മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച കാ​ർ, ബൈ​ക്ക്, കു​രു​മു​ള​ക് സ്പ്രേ…

Read More

പൊതുസദസിനെ ഞെട്ടിച്ച് ബാലികയുടെ “ഉമ്മൻചാണ്ടീ…’വിളി; ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ജനകീയനായ മുഖ്യമന്ത്രി

ബിനു ജോർജ് കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക പ​രി​വേ​ഷ​ത്തോ​ടെ, പോ​ലീ​സ് അ​ക​ന്പ​ടി​യി​ൽ സ്കൂ​ളി​ലേ​ക്ക് വ​രു​ന്പോ​ഴാ​ണ് സ​ദ​സി​ൽനി​ന്ന് ഉ​റ​ക്കെ​യു​ള്ള ആ ​വി​ളി കേ​ട്ട​ത്; “ഉ​മ്മ​ൻ​ചാ​ണ്ടീ…’. എ​ല്ലാ​വ​രും തി​രി​ഞ്ഞു​നോ​ക്കി. ഏ​റി​പ്പോ​യാ​ൽ പ​ത്തോ പ​ന്ത്ര​ണ്ടോ വ​യ​സു​വ​രു​ന്ന ഒ​രു കൊ​ച്ചു പെ​ണ്‍​കു​ട്ടി. അ​പ​മാ​ന​ഭാ​രം കൊ​ണ്ട് ഹെ​ഡ്മാ​സ്റ്റ​റു​ടെ ത​ല കു​നി​ഞ്ഞു. ആ​ദ​ര​ണീ​യ​നാ​യ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ പേ​രെ​ടു​ത്തു വി​ളി​ച്ച പെ​ണ്‍​കു​ട്ടി​യോ​ടു​ള്ള ദേ​ഷ്യ​മാ​ണ് ചു​റ്റി​ലു​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ മു​ഖ​ത്ത് നി​ഴ​ലി​ച്ച​ത്. “സോ​റി, സാ​ർ’, സ്കൂ​ൾ അ​ധി​കൃ​ത​ർ ക്ഷ​മാ​പ​ണ​വു​മാ​യി ഉ​മ്മ​ൻ​ചാ​ണ്ടി​ക്കു ചു​റ്റു​മെ​ത്തി. അ​ദ്ദേ​ഹം അ​തൊ​ന്നും വ​കവ​ച്ചി​ല്ല. ആ ​പെ​ണ്‍​കു​ട്ടി​യെ വാ​ത്സ​ല്യ​പൂ​ർ​വം ചേ​ർ​ത്തു നി​റു​ത്തി.പേ​രെ​ന്താ?; ശി​വാ​നി. പി​തൃ​തു​ല്യ​മാ​യ ആ ​വാ​ത്സ​ല്യം അ​നു​ഭ​വി​ച്ച​തോ​ടെ ശി​വാ​നി മ​ന​സു തു​റ​ന്നു. സാ​ർ, എ​ന്‍റെ ക്ലാ​സി​ലൊ​രു കു​ട്ടി​യു​ണ്ട്. അ​മ​ൽ കൃ​ഷ്ണ. അ​ച്ഛ​നും അ​മ്മ​യും രോ​ഗി​യാ​ണ്. വീ​ട്ടി​ൽ ക​ഷ്ട​പ്പാ​ടാ​ണ്. അ​വ​ർ​ക്കൊ​രു വീ​ട് വ​ച്ച് കൊ​ടു​ക്കു​മോ സാ​ർ? ശി​വാ​നി​യെ ആ​ശ്വ​സി​പ്പി​ച്ച് സ്റ്റേ​ജി​ലേ​ക്ക് ക​യ​റി​യ ഉ​മ്മ​ൻ​ചാ​ണ്ടി ആ​ദ്യം ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം അ​മ​ൽ കൃ​ഷ്ണ​യ്ക്ക് വീ​ട്…

Read More

ബ​സ് കു​ടു​ങ്ങി! താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഗ​താ​ഗ​ത​ത​ട​സം; ബ​ലി​യി​ടാ​നെ​ത്തി​യ​വ​രും കു​രു​ക്കി​ൽ​പ്പെ​ട്ടു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സം. കെ​എ​സ്ആ​ർ​ടി​സി ബ​സ് യ​ന്ത്ര ത​ക​രാ​റി​നെ തു​ട​ർ​ന്ന് കു​ടു​ങ്ങി​യ​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണം. ആ​റാം വ​ള​വി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി എ​ക്സ്പ്ര​സ് കു​ടു​ങ്ങി​യ​ത്. ക​ർ​ക്കി​ട​ക വാ​വു പ്ര​മാ​ണി​ച്ച് ഇ​ന്ന് അ​വ​ധി​യാ​യ​തി​നാ​ൽ ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ന​ല്ല ഒ​ഴു​ക്കു​ണ്ട്. വ​യ​നാ​ട്ടി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ ബ​ലി​യി​ടാ​നാ​യി മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രും കു​രു​ക്കി​ൽ​പ്പെ​ട്ടു. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ടാ​ണ് ഇ​രു​വ​ശ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്.

Read More