ചങ്ങനാശേരി: കിണര്‍ വൃത്തിയാക്കിയതിനുശേഷം തിരികെ മുകളിലേക്ക് കയറുന്നതിനിടയില്‍ കയര്‍ പൊട്ടി കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു. പായിപ്പാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പുളിക്കപറമ്പ് നെടിയകാലായില്‍ പരേതനായ രാജുവിന്റെ മകന് റോയി രാജു (34) ആണ് മരിച്ചത്. തൃക്കൊടിത്താനം സിഎസ്ഐ പള്ളിക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന വെള്ളിയംതമ്പ് സനില്‍കുമാറിന്റെ വീട്ടിലെ കിണര്‍ തേകിയ ശേഷം പുറത്തേക്ക് ഇറങ്ങി വരുവാന്‍ ശ്രമിക്കുമ്പോഴാണ് റോയി കിണനുള്ളിലേക്ക് വീണത്. ഉടന്‍ തന്നെ കിണറിന് മുകളില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരായ തൊഴിലാളികള്‍ കിണറ്റില്‍ ഇറങ്ങുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തെങ്കിലും റോയിയുടെ ജീവന് നഷ്ടപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് ചങ്ങനാശേരി ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നാലു കോടി സെന്റ് റീത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ഇന്ന് 1.30ന് വീട്ടില്‍ എത്തിക്കും.…
Read MoreCategory: Edition News
ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണം പാതിവഴിയിൽ: യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് നിർമാണസാമഗ്രികള്‍ കപ്പലില്‍ കുടുങ്ങി
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണം നിലച്ചു. മൂന്നാഴ്ചയായി നിര്‍മാണ ജോലികള്‍ നടക്കുന്നില്ല. യുദ്ധംമൂലം വിദേശനിര്‍മിത സ്റ്റീല്‍ സാമഗ്രികള്‍ എത്താന്‍ വൈകുന്നതാണ് നിര്‍മാണം വൈകാന്‍ കാരണമെന്നാണ് സൂചന. 2025 ഏപ്രില്‍ രണ്ടിനാണ് പുതിയ ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ബസ് സ്റ്റാന്‍ഡ് അടച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാറുകാരുമായി കെഎസ്ആര്‍ടിസി ഉണ്ടാക്കിയ വ്യവസ്ഥ. സ്റ്റാന്‍ഡിന്റെ രണ്ടു നിലകള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിച്ചെങ്കിലും ഇപ്പോള്‍ നിര്‍മാണം സ്തംഭിച്ചിരിക്കുകയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് സ്റ്റാന്‍ഡിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. 7.15 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരുന്നത്. 6.23 കോടി രൂപയ്ക്കാണ് ഊരാളുങ്കല്‍ നിർമാണം ഏറ്റെടുത്തത്. സ്റ്റാന്‍ഡിന്റെ അലങ്കാര ജോലികള്‍ക്കുള്ള സ്റ്റീല്‍ ഇനങ്ങള്‍ വിദേശത്തുനിന്ന് എത്തിക്കാനായിരുന്നു പദ്ധതി. പശ്ചിമേഷ്യൻ യുദ്ധം മൂലം ഈ സാമഗ്രികൾ കപ്പലില്‍ കുടുങ്ങിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതെങ്കിലും വ്യക്തത വരുത്താന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തയാറായിട്ടില്ല. നിയമസഭാ…
Read Moreകിടക്ക നിർമാണ യൂണിറ്റിൽ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം
അന്നമനട: അന്നമനട-പാറക്കടവ് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മാന്പ്രയിൽ കിടക്ക നിർമാണ യൂണിറ്റിലുണ്ടായ തീപടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. കൊരട്ടി സ്വദേശി അമീറിന്റെ ഉടമസ്ഥതയിലുള്ള ലാ-മിയർ സ്ഥാപനത്തിലാണ് ഇന്നു രാവിലെ ഏഴരയോടെ തീപിടിച്ചത്. അര ഏക്കറിലധികം സ്ഥലത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ചാലക്കുടി, മാള, അങ്കമാലി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങൾ മൂന്നുമണിക്കൂറോളം പരിശ്രമിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ആവശ്യമെങ്കിൽ പുതുക്കാട്, ആലുവ എന്നിവിടങ്ങളിൽ നിന്നുകൂടി ഫയർഫോഴ്സ് സംഘങ്ങളെ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. കൊരട്ടി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റിന്റെ പൂട്ട് തകർത്താണു ഫയർഫോഴ്സ് അകത്തു കടന്നത്. ജെസിബിയുടെ സഹായത്തോടെ ഷീറ്റുകൾ പൊളിച്ചുമാറ്റി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി. കിടക്കകൾ, ഫോം, തുണിത്തരങ്ങൾ, മരം, മെഷിനറികൾ, സ്റ്റോക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കൾ എന്നിവയുൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തീപിടിത്തത്തെ തുടർന്ന് സമീപവാസികൾ ആശങ്കയിലായെങ്കിലും സമീപത്തെ വീടുകളിലേക്ക് തീ…
Read Moreകെ.സിയുടെ ഫ്ളെക്സ് കീറി വി.ഡി അനുകൂലികള്‍; കോതമംഗലത്തു പ്രകടനം
കൊച്ചി: കോതമംഗലത്ത് വി.ഡി. സതീശന് അനുകൂല പ്രകടനത്തിനിടെ കെ.സി. വേണുഗോപാലിന്റെ ഫ്ളെക്സ് നശിപ്പിച്ചു. 200 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം പിഒ ജംഗ്ഷനില്‍ എത്തിയപ്പോഴാണ് കെസിക്കായി വച്ച ഫ്ളെക്സ് നശിപ്പിച്ചത്. ഇന്നു രാവിലെ പത്തോടെയാണ് വി.ഡി. സതീശന് അനുകൂലമായി പ്രകടനം നടന്നത്. പിഒ ജംഗ്ഷനില്‍ വിഡിയുടെ കെസിയുടെയും ഫ്ളെക്സ് അടുത്തടുത്തായാണ് വച്ചിരുന്നത്. ചില പ്രവര്‍ത്തകര്‍ കെസിയുടെ ഫ്ളെക്സ് വലിച്ചു കീറി നശിപ്പിക്കുകയായിരുന്നു. വലിച്ചു കീറിയ ഫ്ളെക്സിന്റെ പകുതി ഭാഗം റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കളമശേരിയിലും ഒരു സംഘം കെസിയുടെ ബാനര്‍ കീറിയിരുന്നു. ബ്ലേഡ് കൊണ്ട് മുഖം കീറിയ നിലയിലായിരുന്നുഫ്ളെക്സ്. എന്നാല്‍, ഇതിനു പിന്നില്‍ ആരെന്നു വ്യക്തമായിട്ടില്ല. യുഡിഎഫിന്റെ ചരിത്ര വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രകടനങ്ങള്‍ പാടില്ലെന്ന് ഇന്നലെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഇതിനിടെ, പലേടത്തും ന്നു നേതാക്കളുടെയും ഫ്ളെക്സുകളും ബാനറുകളും…
Read More“സജീവ് ജോസഫിനോട് ഒന്നു പറഞ്ഞേക്കാം… സജീവ് ജോസഫിനെതിരെ ചുഴലിയിൽ ഫ്ലക്സ് ബോർഡ്
ചെങ്ങളായി: ഇരിക്കൂർ മണ്ഡലം നിയുക്ത എംഎൽഎ സജീവ് ജോസഫിന് മുന്നറിയിപ്പുമായി ചുഴലി ചാലിൽവയലിൽ ഫ്ലക്സ് ബോർഡ്. ഇന്നലെ രാത്രിയാണ് ബോർഡ് സ്ഥാപിച്ചത്. “സജീവ് ജോസഫിനോട് ഒന്നു പറഞ്ഞേക്കാം, വോട്ട് ചെയ്ത ജനങ്ങളെയും പ്രവർത്തകരെയും വിഡ്ഢികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജിവച്ച് സീറ്റ് ഒഴിഞ്ഞാൽ, ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പ് ആയിരുന്നു എന്ന് ഞങ്ങളും വിധി എഴുതും’ എന്നാണ് സജീവ് ജോസഫിന്റെ ഫോട്ടോ സഹിതമുള്ള ഫ്ലക്സിലുള്ളത്.ചാലിൽവയൽ യുവാക്കൾ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
Read Moreപാന്ത്ര-പുറ്റള ഉന്നതി റോഡ് നവീകരണം : ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
പാന്ത്ര-പുറ്റള ഉന്നതി റോഡ് പ്രവൃത്തിയുടെ ഡിപിആർ തയാറാക്കുന്നതിനായി നിർമിതി കേന്ദ്രം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിക്കുന്നു. കരുവാരകുണ്ട്: പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പാന്ത്ര-പുറ്റള ഉന്നതി റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടികളാകുന്നു. ഒരു കോടി രൂപയുടെ വികസന പദ്ധതിയുടെ ഭാഗമായി നഗറിലേക്ക് റോഡ് നിർമിക്കും. പ്രവൃത്തിയുടെ ഡിപിആർ തയാറാക്കുന്നതിനായി നിർമിതി കേന്ദ്രം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. മലപ്പുറം നിർമിതി കേന്ദ്രത്തിനാണ് കരാർ ചുമതല.പാന്ത്ര-പുറ്റള നിവാസികളുടെ ദീർഘകാലമായുള്ള യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് പദ്ധതി നിർവഹണം. വരുംദിവസങ്ങളിൽ തന്നെ സാങ്കേതിക നടപടികൾ പൂർത്തിയാക്കി ഡിപിആർ തയാറാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനമായി. അടുത്ത ആഴ്ച മുതൽ തുടർനടപടികൾ ഉണ്ടാകും.
Read Moreമുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരുമാസത്തിനിടെ നാല് മോഷണം
മുക്കം: മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷ്ടാക്കൾ വിലസുമ്പോൾ ഇരുട്ടിൽ തപ്പി പോലീസ്. എസ്ഐയുടെ താമസസ്ഥലത്തടക്കം മോഷണം നടത്തിയിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. കാരശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പിൽ ഒരു മാസത്തിനിടെ നാല് മോഷണങ്ങളും രണ്ട് മോഷണശ്രമങ്ങളുമാണ് നടന്നത്. ഇന്നലെ പുലർച്ചെ വീട്ടിൽ ഉറങ്ങി കിടന്ന സ്ത്രീയുടെ കഴുത്തിലെ രണ്ട് പവന്റെ മാല മോഷണം പോയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നെല്ലിക്കാപറമ്പ് അങ്ങാടിക്ക് സമീപം ചേലക്കോടൻ ഷംസുദ്ധീന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. ഷംസുദ്ധീന്റെ മകൾ അഫ്സാനയുടെ കഴുത്തിലെ രണ്ടു പവന്റെ മാല മോഷണം പോവുകയായിരുന്നു. വീട്ടിലെ ചെറിയ കുട്ടിയുടെ കഴുത്തിലെ മാലയും മോഷണം പോയെങ്കിലും ഇത് സ്വർണമല്ല. പതിവുപോലെ മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചങ്കിലും നാട്ടുകാർക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. ഈ വീട്ടിൽ ഇന്നലെ നിക്കാഹ് നടക്കുന്നതറിഞ്ഞ് എത്തിയ ആളാണോ മോഷ്ടാവെന്നും നാട്ടുകാർക്ക് സംശയമുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 14…
Read Moreഅണികളെ നേതാക്കൾ നിയന്ത്രിക്കണം; വിജയം ആരുടെയും ഒറ്റയ്ക്കുള്ള നേട്ടമല്ലെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അണികളെ നേതാക്കൾ നിയന്ത്രിക്കണം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്. കേരളത്തിലെ ജനങ്ങൾ നൽകിയ വിജയം കൂട്ടായ്മയുടെ ഭാഗമാണിതെന്നും അടൂർ പ്രകാശ് പറഞ്ഞു. വിജയം ആരുടെയും ഒറ്റയ്ക്ക് ഉള്ള നേട്ടം അല്ല, കൂട്ടായ നേട്ടം. തെരുവ് യുദ്ധത്തിൽ ആരും പങ്കാളികളാക്കരുത്. നേതാക്കൾ നിയന്ത്രിക്കണം. ശെരിയോ തെറ്റോ എന്ന് നേതാക്കൾ തീരുമാനിക്കണം. വിഷയത്തിൽ ഘടകകക്ഷികൾക്ക് അഭിപ്രായം പറഞ്ഞുകൂടാ എന്നില്ല. ഘടകക്ഷികളിൽ നിന്ന് അഭിപ്രായങ്ങൾ തേടും. ഇന്ന ആള് വരണമെന്നുള്ള അഭിപ്രായം ഘടകകക്ഷികളിൽ നിന്ന് ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreവിദേശ ടൂറിസ്റ്റ് ക്വാട്ട ടിക്കറ്റുകളിൽ റെയിൽവേയിൽ വൻ ക്രമക്കേട്; 39 കേസുകൾ കണ്ടെത്തി
പരവൂർ: വിദേശ വിനോദസഞ്ചാരികൾക്കായി റെയിൽവേ അനുവദിച്ചിട്ടുള്ള പ്രത്യേക ക്വാട്ട (ഫോറിൻ ടൂറിസ്റ്റ് ക്വാട്ട) ടിക്കറ്റുകളിൽ വൻ ക്രമക്കേടും ദുരുപയോഗവും.ഇത്തരത്തിൽ ടിക്കറ്റ് തരപ്പെടുത്തി ട്രെയിൻ യാത്ര ചെയ്യുന്നവർക്കെതിരേ റെയിൽവേ നടപടി ശക്തമാക്കി. മതിയായ രേഖകളില്ലാതെ ഈ ക്വാട്ടയിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്ത 39 കേസുകളിലായി 121 യാത്രക്കാരെ ഇതിനകം അധികൃതർ പിടികൂടി. ഇവരിൽ നിന്നായി 3.56 ലക്ഷം രൂപ പിഴ ഈടാക്കിയതായി റെയിൽവേ മന്ത്രാലയം അധികൃതർ അറിയിച്ചു.ഫെബ്രുവരിയിൽ സംഘമിത്ര എക്സ്പ്രസിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഈ തട്ടിപ്പ് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. വിദേശികൾക്കുള്ള ടിക്കറ്റിൽ ഇന്ത്യൻ യാത്രക്കാർ സഞ്ചരിക്കുന്നത് കണ്ടെത്തിയതോടെ ഭാവിയിലേക്കുള്ള ബുക്കിംഗുകളിൽ റെയിൽവേ വിശദമായ പരിശോധന നടത്തി. കഴിഞ്ഞ വർഷം ഏപ്രിൽ 24നും ജൂൺ 11നും ഇടയിൽ 31 ട്രെയിനുകളിലായി നടന്ന ബുക്കിംഗുകൾ പരിശോധിച്ചപ്പോഴാണ് വ്യാപകമായ ക്രമക്കേട് പുറത്തുവന്നത്.ടിക്കറ്റ് ബുക്കിംഗിൽ ഏതെങ്കിലും ഏജന്റുമാർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ…
Read Moreയുപിഐ ഗിഫ്റ്റ് കാർഡുകൾക്ക് പുതിയ നിയന്ത്രണം; പരിധി 10,000 രൂപയാക്കി
പരവൂർ: യുപിഐ വഴിയുള്ള ഗിഫ്റ്റ് കാർഡുകൾക്കും വൗച്ചറുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഗിഫ്റ്റ് കാർഡ് ഇടപാടുകളെ മറ്റ് വാലറ്റ് ഇടപാടുകളിൽ നിന്ന് വേർതിരിച്ചറിയാനായി എംസിസി-7016 എന്ന പുതിയ മർച്ചന്റ് കാറ്റഗറി കോഡ് നിർബന്ധമാക്കി. 2026 മെയ് 31 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. *പ്രധാന മാറ്റങ്ങൾയുപിഐ വഴി വാങ്ങുന്ന ഓരോ ഗിഫ്റ്റ് കാർഡിനും പരമാവധി 10,000 രൂപയായിരിക്കും പരിധി.ഒരു ഉപയോക്താവിന് ഗിഫ്റ്റ് കാർഡുകൾക്കായി ഒരു മാസം ചിലവാക്കാവുന്ന ആകെ തുക 25,000 രൂപയായി നിജപ്പെടുത്തി. മറ്റ് ഉൽപന്നങ്ങൾ വാങ്ങുന്നതിനൊപ്പം ഗിഫ്റ്റ് കാർഡുകൾ ഒരൊറ്റ ഇടപാടായി ഉൾപ്പെടുത്താൻ കഴിയില്ല. ഇവ പ്രത്യേക പേയ്മെന്റായി തന്നെ നടത്തണം. ഗിഫ്റ്റ് കാർഡ് കൊമേഴ്സ് കൃത്യമായി നിരീക്ഷിക്കാനും തട്ടിപ്പുകൾ തടയാനുമാണ് ഈ നീക്കം. മെയ് 31നകം പുതിയ കോഡിലേക്ക് മാറാത്ത വ്യാപാരികൾക്കും ബാങ്കുകൾക്കുമെതിരേ…
Read More