വൈപ്പിന്‍: 25 ലക്ഷം വായ്പ തരപ്പെടുത്തി തരാം എന്ന് പറഞ്ഞ് ദമ്പതികളില്‍ നിന്ന് ആദ്യം 34,800 രൂപയും പിന്നീട് വായ്പ തരപ്പെടുത്തിയതിനുശേഷം 86,630 രൂപ ഉള്‍പ്പെടെ 8.4 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന സ്വകാര്യ ഹര്‍ജിയില്‍ മൂന്നുപേര്‍ക്കെതിരെ ഞാറക്കല്‍ പോലീസ് കേസെടുത്തു. വഞ്ചിതരായ എടവനക്കാട് താമരവട്ടം സ്വദേശികളായ ദമ്പതികള്‍ ഞാറക്കല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി യില്‍ നല്കിയ ഹര്‍ജിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തൃശൂര്‍ ചേര്‍പ്പ് സ്വദേശി സനോജ് (40), പൂങ്കുന്നം സ്വദേശി പ്രസാദ് (40), തൃശൂര്‍ സ്വദേശി സോമന് (45) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ദമ്പതികളില്‍ ഒരാള്‍ക്ക് എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ ഉള്ള കടബാധ്യത തീര്‍ക്കാനായി 25 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ആദ്യം ഒന്നാംപ്രതിയാണ് സമീപിച്ചത്. തുടര്‍ന്ന് മറ്റു രണ്ട് പ്രതികളും ചേര്‍ന്ന് ഒരു സ്വകാര്യത്തില്‍ നിന്നും 19 ലക്ഷം രൂപ വായ്പ…
Read MoreCategory: Edition News
എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ; ആരോഗ്യരംഗത്ത് ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം
പരവൂർ: രാജ്യത്തെ വിവിധ ആരോഗ്യപദ്ധതികളെയും വിവരശേഖരണ സംവിധാനങ്ങളെയും ഡിജിറ്റലായി കൂട്ടിയിണക്കുന്ന ഏകീകൃത പ്ലാറ്റ്ഫോം ‘സ്വസ്ത് ഭാരത് പോർട്ടൽ’ സർക്കാർ പുറത്തിറക്കി.ഇന്ത്യയുടെ പൊതുജനാരോഗ്യ രംഗത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. നിലവിൽ വിഘടിച്ചുനിൽക്കുന്ന ആരോഗ്യ പദ്ധതികളെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (എബിഡിഎം) കീഴിൽ ഏകോപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്താണ് സ്വസ്ത് ഭാരത് പോർട്ടൽ?മാതൃ-ശിശു സംരക്ഷണം മുതൽ രോഗ നിരീക്ഷണം വരെയുള്ള വിവിധ ദേശീയ ആരോഗ്യ പരിപാടികൾക്കായി നിലവിൽ വ്യത്യസ്ത പോർട്ടലുകളാണ് ഉപയോഗിക്കുന്നത്. ഇതുമൂലം മുൻനിര ആരോഗ്യപ്രവർത്തകർ ഒരേ വിവരങ്ങൾ പലയിടങ്ങളിൽ രേഖപ്പെടുത്തേണ്ടി വരുന്നുണ്ട്. ഇതിന് പരിഹാരമായാണ് സ്വസ്ത് ഭാരത് പോർട്ടൽ വരുന്നത്. ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ (എപിഐ) വഴി വിവിധ ആരോഗ്യ ഡാറ്റാബേസുകളെ പരസ്പരം ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. നേട്ടങ്ങൾ ഒറ്റനോട്ടത്തിൽഎല്ലാ ആരോഗ്യ പദ്ധതികൾക്കും ഒരൊറ്റ പ്ലാറ്റ്ഫോം.വിവരങ്ങൾ ആവർത്തിച്ച് രേഖപ്പെടുത്തേണ്ടി വരുന്നത്…
Read Moreഉമ്മന്‍ചാണ്ടിയുടെ ഫ്ലക്സ് ബോര്‍ഡ് കീറിയത് മര്യാദകേടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ ഫ്ലക്സ് ബോര്‍ഡ് കീറിയത് മര്യാദകേടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്. തെരഞ്ഞെടുപ്പിനു മുന്‍പ് ഉമ്മന്‍ചാണ്ടിയുടെ ശവകുടീരത്തില്‍ പോയി അനുഗ്രഹം തേടി വിജയിച്ച ഒരു എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. ജാഥ നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ നേതാക്കളുടെ ഫോട്ടോയുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ കീറുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസുകാര്‍ സംഘടനാ മര്യാദപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഒരു കിലോഗ്രാം എംഡിഎംഎയുമായി മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎയുമായി മൂന്ന് മലപ്പുറം സ്വദേശികളെ പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ പന്തീരാങ്കാവ് ക്യാപ്കോൺ സിറ്റി അപ്പാർട്ട്മെന്റിന് സമീപം നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നുമായി യുവാക്കൾ വലയിലായത്. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് അർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാൻ (22) എന്നിവരാണ് പിടിയിലായത്. ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും പന്തീരാങ്കാവ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഹരിയാന രജിസ്ട്രേഷനിലുള്ള (HR 26 BX 0364) വാഹനത്തിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും.പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ലഹരി കടത്തിന് പിന്നിലെ മറ്റ് കണ്ണികളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.
Read Moreവി.ഡി. സതീശന് അനുകൂല പ്രകടനം: നാലു പേരെ പദവികളില്‍നിന്നു നീക്കി; പ്രസിഡന്റിന്റെ നടപടിക്കെതിരെ ഡീൻ കുര്യാക്കോസ്
തൊടുപുഴ: വി.ഡി. സതീശന് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരേ നടപടിയുമായി ഇടുക്കി ഡിസിസി. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കാരണത്താല്‍ ഡിസിസി ജനറല്‍ സെക്രട്ടറി വി.ഇ.താജുദീന്, തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, ബ്ലോക്ക് സെക്രട്ടറി റോബിന് മൈലാടി, കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയി മൈലാടി എന്നിവരെ പദവികളില്‍നിന്നു നീക്കം ചെയ്തതായി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അറിയിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ടൗണില്‍ പ്രകടനം നടത്തിയത്.ഡിസിസി പ്രസിഡന്റിന്റെ നടപടിക്കെതിരേ ഡീന്‍ കുര്യാക്കോസ് എംപി രംഗത്തെത്തി. മുഖ്യമന്ത്രി വിഷയത്തില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രകടനം നടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൊടുപുഴയിലും പ്രകടനം നടന്നു. അതിന്റെ പേരില്‍ നടപടിയെടുക്കുന്നത് ശരിയല്ല. പ്രവര്‍ത്തകര്‍ പല വിഷയങ്ങളിലും വൈകാരികമായി പ്രതികരിക്കും. വൈകാരിക പ്രകടനങ്ങളെ അത്തരത്തില്‍ കാണാന്‍ ശ്രമിക്കണം. പ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ മറ്റുവഴികളില്ല. അച്ചടക്കത്തിന്റെ കൊടുവാള് ഉയര്‍ത്തുന്ന കേഡര്‍പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.…
Read Moreചെങ്ങന്നൂരിൽ കാത്തുനിൽപ്പ് മരണനിഴലിൽ; ഭീഷണിയായി കൂറ്റൻ മരങ്ങൾ
ചെങ്ങന്നൂർ: പേരിശേരി മഠത്തുംപടി റെയിൽവേ ഗേറ്റിനു സമീപം പാതയോരത്ത് നിൽക്കുന്ന കൂറ്റൻ മരങ്ങൾ യാത്രക്കാർക്കു ഭീഷണിയാകുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട അധികൃതർ അപകടസാധ്യതയ്ക്കുനേരേ കണ്ണടയ്ക്കുന്നതിനെതിരേ നാട്ടിൽ പ്രതിഷേധം ശക്തമാണ്. ചെങ്ങന്നൂർ മഠത്തുംപടി ജംഗ്ഷനിൽനിന്ന് ആല-നെടുവരംകോട്-ചെറിയനാട് വഴി മാവേലിക്കരയ്ക്കു പോകുന്ന പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമാണ് ഉണങ്ങിയും ചാഞ്ഞും നിൽക്കുന്ന മരങ്ങൾ അപകടക്കെണിയൊരുക്കുന്നത്. ഒരു വർഷം മുൻപ് പുലിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.ജി. ശ്രീകുമാർ ഇതുസംബന്ധിച്ച് റെയിൽവേ അധികൃതർക്കു പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കാത്തുനിൽപ്പ് മരണനിഴലിൽറെയിൽ പാതയിലൂടെ 24 മണിക്കൂറും ട്രെയിൻ സർവീസുകൾ ഉള്ളതിനാൽ പേരിശേരി ഗേറ്റ് അടയ്ക്കുമ്പോൾ ദീർഘനേരം വാഹനങ്ങൾക്ക് കാത്തുനിൽക്കേണ്ടി വരുന്നു. റെയിൽവേ ഗേറ്റിനു സമീപം അപകടകരമായ രീതിയിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങൾക്ക് താഴെയാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. കഴിഞ്ഞ ദിവസവും മരത്തിന്റെ വലിയൊരു ശിഖരം ഒടിഞ്ഞുവീണിരുന്നു.…
Read Moreബസ് കാത്തുനിന്ന വീട്ടമ്മയുടെ മൂന്നര പവൻ മാല സ്കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നു
ഹരിപ്പാട്: ആറാട്ടുപുഴ രാമഞ്ചേരിയിൽ ബസ് കാത്തുനിന്ന വീട്ടമ്മയുടെ മാല സ്കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നു. രാമഞ്ചേരി ലീല ഭവനത്തിൽ ഷീല(46)യുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെ രാമഞ്ചേരി ജ്യോതി നഗറിനു സമീപമായിരുന്നു സംഭവം. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി ഷീല ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം മറ്റൊരു സ്ത്രീയോട് സംസാരിച്ചുകൊണ്ടിരുന്ന ഷീലയുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തിയ ആൾ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ച ഒരാൾ മാത്രമാണ് ബൈക്കിലുണ്ടായിരുന്നത്. മാല പൊട്ടിച്ചശേഷം അതിവേഗത്തിൽ ബൈക്കോടിച്ചു പോയി. സംഭവത്തെത്തുടർന്ന് തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും വ്യക്തത കുറവായതിനാൽ പ്രതിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
Read Moreസ്പായിൽ യുവതിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി പീഡനക്കേസിൽ പിടിയിൽ. കഴക്കൂട്ടം, കൽപ്പന ബ്രാഞ്ച് സെക്രട്ടറി റിബ്സൺ ആണ് അറസ്റ്റിലായത്. 23കാരിയെ പീഡിപ്പിച്ച കേസിലാണ് നടപടി. സ്പായിൽ വച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ സ്പാ നടത്തിയിരുന്ന ആലപ്പുഴ സ്വദേശിനിയും പിടിയിലായി.
Read Moreഅടൂരിൽ ജ്യൂസ് നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ
പത്തനംതിട്ട: അടൂരിൽ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. യുവതിയുടെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ വിനോദ് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് അടൂർ പോലീസ് ഇയാളെ പിടികൂടിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ലഹരി കലർന്ന ജ്യൂസ് നൽകി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ ആദ്യ സംഭവം . യുവതി പതിവായി വിളിക്കാറുള്ള ഇയാളുടെ ഓട്ടോറിക്ഷ സ്വന്തം വീട്ടിലേക്ക് പോകാനായി തെരഞ്ഞെടുക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ ലൈസൻസ് എടുക്കാൻ മറന്നുപോയി എന്ന് കള്ളം പറഞ്ഞ് പ്രതി യുവതിയെ നിർബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ലഹരി കലർന്ന ജ്യൂസ് നൽകി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഇയാൾ യുവതിയെ വീണ്ടും ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു. ഇതിനിടെ…
Read Moreജില്ലാ പോലീസ് സൊസൈറ്റിയിലെ ക്രമക്കേട്; ആറുമറിയാതെ ഒത്തുതീർപ്പാക്കിയെന്നാരോപണം
കണ്ണൂർ: കണ്ണൂർ ജില്ലാ പോലീസ് സൊസൈറ്റിയിൽ 2022-23 വർഷത്തെ ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേട് സൊസൈറ്റി പ്രസിഡന്റും സെക്രട്ടറിയും ഓഡിറ്ററും ചേർന്ന് പുറത്തറിയിക്കാതെ ഒത്തു തീർപ്പാക്കിയെന്ന് ഗുരുതരമായ ആരോപണം.2022-23 വർഷത്തെ ഓഡിറ്റിൽ നിരവധി കാഷ് വൗച്ചറുകളുടെ അഭാവം കണ്ടെത്തിയിരുന്നു. ഇത് ഹാജരാക്കാൻ പ്രസിഡന്റ് സെക്രട്ടറിക്ക് രേഖാമൂലം 14-09-23ന് നോട്ടീസ് നൽകുകയും ഹാജരാക്കിയില്ലെങ്കിൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ഹാജരാക്കാൻ ആവശ്യപ്പെട്ട കാഷ് വൗച്ചറുകൾ ഹാജരാക്കാതെ തന്നെ ഓഡിറ്റ് പൂർത്തിയാക്കി റിമാർക്ക്സോടെ ക്രമക്കേടുകളില്ലെന്ന് രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചുമെന്നാണ് ആരോപണം. കാഷ് വൗച്ചറുകളും മറ്റു രേഖകളും ചുരുങ്ങിയത് 10 വർഷമെങ്കിലും ഓഫീസിൽ സൂക്ഷിക്കണം എന്ന നിബന്ധന പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. കൂടാതെ 2024-25 സാമ്പത്തിക വർഷത്തിൽ സൊസൈറ്റിയുടെ കീഴിലുള്ള സ്റ്റോർ വഴി പോലീസ് യൂണിഫോം വിതരണം ചെയ്യാൻ ഭരണ സമിതി തീരുമാനം എടുത്തിരുന്നുവെങ്കിലും ഇല്ലാത്ത കന്പനിക്ക് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. പ്രസിഡന്റ് സ്വന്തം…
Read More