വി​ദേ​ശ ടൂ​റി​സ്റ്റ് ക്വാ​ട്ട ടി​ക്ക​റ്റു​ക​ളി​ൽ റെ​യി​ൽ​വേ​യി​ൽ വ​ൻ ക്ര​മ​ക്കേ​ട്; 39 കേ​സു​ക​ൾ ക​ണ്ടെ​ത്തി

പ​ര​വൂ​ർ: വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി റെ​യി​ൽ​വേ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക ക്വാ​ട്ട (ഫോ​റി​ൻ ടൂ​റി​സ്റ്റ് ക്വാ​ട്ട) ടി​ക്ക​റ്റു​ക​ളി​ൽ വ​ൻ ക്ര​മ​ക്കേ​ടും ദു​രു​പ​യോ​ഗ​വും.ഇ​ത്ത​ര​ത്തി​ൽ ടി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്തി ട്രെ​യി​ൻ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ റെ​യി​ൽ​വേ ന​ട​പ​ടി ശ​ക്ത​മാ​ക്കി. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ഈ ​ക്വാ​ട്ട​യി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് യാ​ത്ര ചെ​യ്ത 39 കേ​സു​ക​ളി​ലാ​യി 121 യാ​ത്ര​ക്കാ​രെ ഇ​തി​ന​കം അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

ഇ​വ​രി​ൽ നി​ന്നാ​യി 3.56 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി​യ​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഫെ​ബ്രു​വ​രി​യി​ൽ സം​ഘ​മി​ത്ര എ​ക്സ്പ്ര​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഈ ​ത​ട്ടി​പ്പ് ആ​ദ്യ​മാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വി​ദേ​ശി​ക​ൾ​ക്കു​ള്ള ടി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​തോ​ടെ ഭാ​വി​യി​ലേ​ക്കു​ള്ള ബു​ക്കിം​ഗു​ക​ളി​ൽ റെ​യി​ൽ​വേ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 24നും ​ജൂ​ൺ 11നും ​ഇ​ട​യി​ൽ 31 ട്രെ​യി​നു​ക​ളി​ലാ​യി ന​ട​ന്ന ബു​ക്കിം​ഗു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് പു​റ​ത്തു​വ​ന്ന​ത്.ടി​ക്ക​റ്റ് ബു​ക്കിം​ഗി​ൽ ഏ​തെ​ങ്കി​ലും ഏ​ജ​ന്‍റുമാ​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ൻ റെ​യി​ൽ​വേ ഐ​ആ​ർ​സി​ടി​സി​യി​ൽ നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്.

വി​ദേ​ശി​ക​ൾ​ക്കാ​യി റി​സ​ർ​വ് ചെ​യ്ത ബ​ർ​ത്തു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രെ ഉ​ട​ൻ ത​ന്നെ ഒ​ഴി​വാ​ക്കി ആ ​സീ​റ്റു​ക​ൾ വെ​യ്റ്റിം​ഗ് ലി​സ്റ്റി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കാ​നാ​ണ് ചീ​ഫ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശം.

നി​ബ​ന്ധ​ന​ക​ൾ ഇ​ങ്ങ​നെ
വി​ദേ​ശ ടൂ​റി​സ്റ്റ് ക്വാ​ട്ട പ്ര​കാ​രം ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ വി​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കും (എ​ൻ​ആ​ർ​ഐ) മാ​ത്ര​മേ അ​നു​വാ​ദ​മു​ള്ളൂ. ബു​ക്കിം​ഗ് സ​മ​യ​ത്ത് സാ​ധു​വാ​യ പാ​സ്‌​പോ​ർ​ട്ട് വി​വ​ര​ങ്ങ​ളും അ​ന്താ​രാ​ഷ്‌ട്ര മൊ​ബൈ​ൽ ന​മ്പ​റും ന​ൽ​ക​ണം. സാ​ധാ​ര​ണ നി​ര​ക്കി​ന് പു​റ​മെ 200 രൂ​പ​യും ജി​എ​സ്ടി​യും സ​ർ​വീ​സ് ചാ​ർ​ജാ​യി ന​ൽ​കേ​ണ്ട​തു​ണ്ട്.

അ​ന​ർ​ഹ​മാ​യ ക്വാ​ട്ട​യി​ൽ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണെ​ന്നും യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ കൈ​വ​ശം വ​യ്ക്ക​ണ​മെ​ന്നും റെ​യി​ൽ​വേ ഓ​ർ​മി​പ്പി​ച്ചു. ഇ​ത്ത​രം ക്ര​മ​ക്കേ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 139 എ​ന്ന ഹെ​ൽ​പ്പ് ലൈ​ൻ വ​ഴി​യോ റെ​യി​ൽ മ​ദ​ദ് ആ​പ്പ് വ​ഴി​യോ പ​രാ​തി​പ്പെ​ടാ​വു​ന്ന​താ​ണ്.

Related posts

Leave a Comment