ട്രെ​യി​നി​ൽ നി​ന്നു​ള്ള വീ​ഴ്ച വ​ർ​ധി​ക്കു​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ആ​ർ​പി​എ​ഫ്

പ​ര​വൂ​ർ: തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ ട്രെ​യി​നി​ൽ നി​ന്ന് വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി ആ​ർ​പി​എ​ഫ് സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. ഫു​ട്ബോ​ർ​ഡ് യാ​ത്ര​യും വാ​തി​ലു​ക​ൾ​ക്ക​രി​കി​ൽ നി​ന്നു​ള്ള യാ​ത്ര​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ക​ർ​ശ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വ​ർ​ഷം ഇ​തു​വ​രെ ഡി​വി​ഷ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 37 അ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ​ല സം​ഭ​വ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​വു​ക​യും നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ആ​ർ​പി​എ​ഫ് പു​തി​യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ട്രെ​യി​ൻ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ വാ​തി​ലി​ന​ടു​ത്ത് നി​ൽ​ക്കു​ന്ന​തും ഫു​ട്ബോ​ർ​ഡി​ൽ തൂ​ങ്ങി യാ​ത്ര ചെ​യ്യു​ന്ന​തു​മാ​ണ് പ്ര​ധാ​ന​മാ​യും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന ആ​ഘാ​ത​ങ്ങ​ൾ ട്രാ​ക്കി​ലെ വ​ള​വു​ക​ൾ, പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ടു​ന്ന​ത്, അ​മി​ത​മാ​യ തി​ര​ക്ക് എ​ന്നി​വ മൂ​ലം പെ​ട്ടെ​ന്ന് ബാ​ല​ൻ​സ് തെ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ പോ​ലും വ​ലി​യ ദു​ര​ന്ത​ത്തി​ലേ​ക്കോ…

Read More

അ​ടി​യൊ​ഴു​ക്കു​ക​ൾ ത​ട​യാ​ൻ പ​യ്യ​ന്നൂ​ർ സി​പി​എ​മ്മി​ൽ ഇ​നി ശു​ദ്ധി​ക​ല​ശം

ക​ണ്ണൂ​ര്‍: സി​പി​എ​മ്മി​ന് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മു​ണ്ടാ​യ പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ശു​ദ്ധീ​ക​ര​ണ​ത്തി​നു സാ​ധ്യ​ത. 49,780 വോ​ട്ടി​ന്‍റെ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഭൂ​രി​പ​ക്ഷ​ത്തെ ത​ക​ര്‍​ത്തെ​റി​ഞ്ഞ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ 7,487 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ച​തി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ലെ അ​ടി​യൊ​ഴു​ക്കു​ക​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. ക​രി​വെ​ള്ളൂ​ര്‍ -പെ​ര​ളം, കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്പ്, പെ​രി​ങ്ങോം-​വ​യ​ക്ക​ര, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ, രാ​മ​ന്ത​ളി, എ​ര​മം-​കു​റ്റൂ​ര്‍, ചെ​റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു ശ​ക്ത​മാ​യ വോ​ട്ടു​ചോ​ര്‍​ച്ച​യു​ണ്ടാ​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. ടി.​ഐ. മ​ധു​സൂ​ദ​ന​ന് 69,153 വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ 76,640 വോ​ട്ടു​ക​ള്‍ നേ​ടി. അന്പതോ​ളം വ്യാ​ജ ഐ​ഡി​ക​ളു​ണ്ടാ​ക്കി കു​ഞ്ഞി​കൃ​ഷ്ണ​നു​വേ​ണ്ടി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​താ​യും സി​പി​എ​മ്മി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി​യി​ലെ അ​ഞ്ചു​പേ​ര്‍ കു​ഞ്ഞി​കൃ​ഷ്ണ​നു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. കു​ഞ്ഞി​കൃ​ഷ്ണ​ന് അ​പ​ര​ന്മാ​രെ​പോ​ലും നി​ര്‍​ത്താ​തി​രു​ന്ന​ത് ഇ​വ​രു​ടെ ഇ​ട​പെ​ട​ലി​ലാ​ണെ​ന്നും പ​റ​യു​ന്നു. പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടു​കൾ മ​റി​ക​ട​ന്ന് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വോ​ട്ട​ര്‍​മാ​രു​ടെ അ​തൃ​പ്തി ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യും വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തു​ക​യും ചെ​യ്ത…

Read More

പൊ​യി​ലൂ​രി​ലെ സ്ഫോ​ട​ന​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു; പൊ​ട്ടി​യ​ത് സ്റ്റീ​ൽ ബോം​ബ്; കു​ട്ടി​ക്കു ന​ഷ്‌​ട​പ്പെ​ട്ട​ത് ര​ണ്ട് വി​ര​ലു​ക​ൾ

ത​ല​ശേ​രി: പാ​നൂ​ർ വ​ട​ക്കേ പൊ​യി​ലൂ​രി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. റോ​ഡി​ൽ നി​ന്ന് ല​ഭി​ച്ച സ​മൂ​സ പോ​ലു​ള്ള വ​സ്തു​വാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നാ​ണ് പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് ഷ​ഹി​ദ് പോ​ലീ​സി​ന് ന​ൽ​കി​യ ആ​ദ്യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പൊ​ട്ടി​ത്തെ​റി​ച്ച​ത് സ്റ്റീ​ൽ ബോം​ബാ​ണെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സ്ഫോ​ട​ന​ത്തി​ൽ ദു​രൂ​ഹ​ത​യേ​റി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.കൂ​ത്തു​പ​റ​മ്പ് എ​സി​പി സി​ബി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ കു​ട്ടി​യി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും പോ​ലീ​സ് ഇ​ന്ന് വീ​ണ്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. സ്‌​ഫോ​ട​ന​ത്തി​ൽ ‌ഇ​ട​തുകൈ​യു​ടെ ര​ണ്ട് വി​ര​ലു​ക​ൾ കു​ട്ടി​ക്ക് ന​ഷ്‌​ട​പ്പെ​ട്ടു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​യ കു​ട്ടി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ സു​ഖംപ്രാ​പി​ച്ചു വ​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് വീ​ടി​നോ​ടുചേ​ർ​ന്ന കു​ളി​മു​റി​ക്കു സ​മീ​പം സ്ഫോ​ട​നം ന​ട​ന്ന​ത്.പാ​നൂ​ർ സ്വ​ദേ​ശി​യും പാ​ച​ക തൊ​ഴി​ലാ​ളി​യു​മാ​യേ സ​ഫീ​റി​ന്‍റെ മ​ക​നാ​ണ് പ​തി​മൂ​ന്നു​കാ​ര​നാ​യ മു​ഹ​മ്മ​ദ് സ​ഹ​ദ്. ഒ​രു…

Read More

പ​രാ​ജ​യം പ​രാ​ജ​യം ത​ന്നെ, അ​തി​നു മ​റ്റൊ​രു പേ​രി​ല്ല; ബി​ജെ​പി മൂ​ന്നി​ട​ത്ത് വി​ജ​യി​ച്ച​ത് വ​ലി​യ വി​പ​ത്തെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം പ​രാ​ജ​യം ത​ന്നെ. പ​രാ​ജ​യ​ത്തി​ന് മ​റ്റൊ​രു പേ​രി​ല്ല, ഇ​ത്ര​യും വ​ലി​യ പ​രാ​ജ​യം പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.​ പ​രാ​ജ​യം പ​ഠി​ച്ച് മു​ന്നോ​ട്ടുപോ​കു​മെ​ന്നും എ​ല്‍​ഡി​എ​ഫ് പി​ന്നോ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി മു​ന്നോ​ട്ടുപോ​കും. ബി​ജെ​പി മൂ​ന്നി​ട​ത്ത് വി​ജ​യി​ച്ച​ത് വ​ലി​യ വി​പ​ത്താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ജി. ​സു​ധാ​ക​ര​നെ വി​ജ​യി​പ്പി​ച്ച​ത് സി​പി​എം വോ​ട്ടു​ക​ളോ?

അമ്പ​ല​പ്പു​ഴ: ജി. ​സു​ധാ​ക​ര​നെ വി​ജ​യി​പ്പി​ച്ച​ത് സി​പി​എം വോ​ട്ടു​ക​ളോ? 25,000 സിപിഎം ​വോ​ട്ടു​ക​ൾ സു​ധാ​ക​ര​ന് ല​ഭി​ച്ച​താ​യാ​ണ് ക​ണ​ക്കുകൂ​ട്ടു​ന്ന​ത്. വ​ർ​ഗവ​ഞ്ച​ക​നെ​ന്ന് സി​പി​എം മു​ദ്രകു​ത്തി​യ സു​ധാ​ക​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തും സിപിഎം ​ത​ന്നെ. പാ​ർ​ട്ടി​യി​ലെ താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രി​ൽനി​ന്ന് വ​ൻതോ​തി​ൽ വോ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​യ​താ​യി സിപി എം ​വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. സിപിഎ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ ല​ഭി​ക്കാ​ത്ത ഭൂ​രി​പ​ക്ഷ​മാ​ണ് ഇ​പ്പോ​ൾ സു​ധാ​ക​ര​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2011 ൽ 16,580 ​ഉം 2016ൽ 22,621 ​ഉം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് സു​ധാ​ക​ര​ൻ നേ​ടി​യ​ത്. ഇ​തി​നെ മ​റി​ക​ട​ക്കു​ന്ന ഭൂ​രി​പ​ക്ഷ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ​ത്. യു​ഡി​എ​ഫി​ന്‍റെ വോ​ട്ട് കൊ​ണ്ടുമാ​ത്രം ഇ​ത്ര​യും ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്ന നി​ഗ​മ​ന​മാ​ണു​ള്ള​ത്. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജി. ​സു​ധാ​ക​ര​ന് എ​ല്ലാ വി​ഭാ​ഗ​ത്തി​ന്‍റെയും വോ​ട്ട് ല​ഭി​ച്ചി​രു​ന്നു. ഈ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സിപിഎം ​വി​ട്ട് പു​റ​ത്തു വ​ന്ന സു​ധാ​ക​ര​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​നി​ഗ​മ​നം തെ​റ്റാ​യി​ല്ലെ​ന്ന് ഫ​ലം…

Read More

ട്വ​ന്‍റി 20യും ​ബി​ജെ​പി​യും ഒ​രു കു​ടും​ബം പോ​ലെ; രാ​ഷ്‌ട്രീയ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ത​ന്നെ മു​ന്നോ​ട്ട് പോ​കുമെന്ന് അ​ഞ്ജ​ലി നാ​യ​ര്‍

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യു​ടെ ച​രി​ത്ര​ത്തി​ലെ ന​ല്ലൊ​രു വോ​ട്ട് ശ​ത​മാ​നം നേ​ടാ​ന്‍ ത​നി​ക്ക് ക​ഴി​ഞ്ഞെ​ന്ന് ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന അ​ഞ്ജ​ലി നാ​യ​ര്‍. രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ന്ന് വ​ന്ന ആ​ള​ല്ല​താ​യി​രു​ന്നി​ട്ടും, ഇ​ത്ര​യും വോ​ട്ട് ശ​ത​മാ​നം ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞു. ട്വ​ന്‍റി 20 യും ​ബി​ജെ​പി​യും ഒ​രു കു​ടും​ബം പോ​ലെ​യാ​ണെ​ന്നും രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ഞ്ജ​ലി നാ​യ​ര്‍ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ന്ന് വ​ന്ന ആ​ള​ല്ലാ​ത്ത​തു​കൊ​ണ്ട് ത​ന്നെ 30,000 വോ​ട്ട് വ​ള​രെ ഭാ​ഗ്യ​മാ​യി​ട്ട് ക​ണ​ക്കാ​ക്കു​ന്നു. കൂ​ടു​ത​ല്‍ വ​ര്‍​ക്ക് ചെ​യ്യ​ണ​മെ​ന്നു​ള്ള ഏ​രി​യ​ക​ള്‍ ക​ണ്ടെ​ത്തു​ക എ​ന്നു​ള്ള​താ​ണ് ഇ​നി. എ​വി​ടെ​യാ​ണ് കോ​ട്ടം ത​ട്ടി​യി​രി​ക്കു​ന്ന​ത് എ​ന്ന് നി​ല​വി​ല്‍ അ​റി​യി​ല്ല. അ​ത് ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യ​തി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ഒ​രു കു​ഴ​പ്പ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​റ​ങ്ങി​യ​തും തൃ​പ്പൂ​ണി​ത്ത​റ​യി​ല്‍ നി​ന്നാ​ണെ​ന്നും അ​ഞ്ജ​ലി നാ​യ​ര്‍ വ്യ​ക്ത​മാ​ക്കി.

Read More

പ്ര​തീ​ക്ഷി​ച്ച​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ വി​ധി​യെ​ഴു​ത്ത്, ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു: പി. ​രാ​ജീ​വ്

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​വി​ധി പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ക​ള​മ​ശേ​രി​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന പി. ​രാ​ജീ​വ്. ജ​ന​വി​ധി പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും പ്ര​തീ​ക്ഷി​ച്ച​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യ വി​ധി​യെ​ഴു​ത്താ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. കേ​ര​ള​ത്തി​ലാ​കെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് തി​രി​ച്ച​ടി നേ​രി​ട്ടു, അ​തി​ന്‍റെ പ്ര​തി​ഫ​ല​നം ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ലു​മു​ണ്ടാ​യി. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ക്കാ​ലം മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലും മ​ന്ത്രി എ​ന്ന നി​ല​യി​ലും ജ​ന​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ച വി​ശ്വാ​സ​ത്തി​ന് അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. ജ​ന​വി​ധി പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ച്ച് എ​വി​ടെ​യാ​ണ് പി​ഴ​വു​ക​ള്‍ സം​ഭ​വി​ച്ച​തെ​ന്നും ജ​ന​പി​ന്തു​ണ​യി​ല്‍ കു​റ​വു​ണ്ടാ​യ​തെ​ന്നും പാ​ര്‍​ട്ടി ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കും.ക​ള​മ​ശേ​രി​യി​ല്‍ വി​ജ​യി​ച്ച അ​ഡ്വ. വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​റി​ന് അ​ദ്ദേ​ഹം അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു.

Read More

ദീ​പ​ക് ജോ​യി മാ​റു​മ്പോ​ള്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ക​സേ​ര​യി​ല്‍ ക​ണ്ണു​വ​ച്ച് നേ​താ​ക്ക​ള്‍

കൊ​ച്ചി: ദീ​പ​ക് ജോ​യി തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് പു​തി​യ ആ​ളെ ക​ണ്ടെ​ത്ത​ണം. അ​ര ഡ​സ​നോ​ളം ആ​ളു​ക​ളു​ടെ പേ​രു​ക​ളാ​ണ് ഇ​പ്പ​ഴേ ഉ​യ​ര്‍​ന്ന് കേ​ള്‍​ക്കു​ന്ന​ത്. ടേം ​വ്യ​വ​സ്ഥ​യി​ല്‍ ആ​ദ്യ ര​ണ്ട​ര വ​ര്‍​ഷം ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​നം കോ​ണ്‍​ഗ്ര​സി​ലെ എ ​ഗ്രൂ​പ്പി​ന് ആ​യ​തി​നാ​ല്‍ പു​തി​യ ആ​ളെ​യും എ ​ഗ്രൂ​പ്പി​ല്‍ നി​ന്ന് ക​ണ്ടെ​ത്ത​ണം. ക​ലൂ​ര്‍ സൗ​ത്തി​ല്‍ നി​ന്നു​ള്ള കൗ​ണ്‍​സി​ല​ര്‍ എം.​ജി. അ​രി​സ്‌​റ്റോ​ട്ടി​ല്‍, വ​ടു​ത​ല വെ​സ്റ്റി​ല്‍ നി​ന്നു​ള്ള ഹെ​ന്‍​ട്രി ഓ​സ്റ്റി​ന്‍, എ​ള​മ​ക്ക​ര സൗ​ത്തി​ല്‍ നി​ന്നു​ള്ള വി.​ആ​ര്‍. സു​ധീ​ര്‍, പെ​രു​മാ​നൂ​രി​ല്‍ നി​ന്നു​ള്ള കെ.​എ​ക്‌​സ്. ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് എ ​ഗ്രൂ​പ്പി​ല്‍ നി​ന്ന് ഉ​യ​ര്‍​ന്ന് കേ​ള്‍​ക്കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​ക്ഷ​ക്കാ​ര​നാ​യ പി.​ഡി. മാ​ര്‍​ട്ടി​നും സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ണ്ട്. നേ​ര​ത്തെ ഐ ​ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യി നി​ന്ന് കെ.​സി ഇ​പ്പോ​ള്‍ എ ​ഗ്രൂ​പ്പി​ലേ​ക്ക് ചു​വ​ടു​മാ​റി​യ​തോ​ടെ ഗ്രൂ​പ്പ് ത​ട​സം മാ​ര്‍​ട്ടി​നെ ബാ​ധി​ക്കു​ക​യു​മി​ല്ല. സാ​മു​ദാ​യി​ക…

Read More

മാ​വേ​ലി​ക്ക​ര​യി​ൽ മൂ​ന്ന് വീ​ടു​ക​ളു​ടെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം;​ മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​കി​ട്ടി​യെ​ന്ന് പോ​ലീ​സ്

മാ​വേ​ലി​ക്ക​ര: ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യം നോ​ക്കി ക​ല്ലു​മ​ല​യി​ലെ മൂന്നു വീ​ടു​ക​ളു​ടെ വാ​തി​ൽ ത​ക​ർ​ത്തു മോ​ഷ​ണം. ക​ല്ലു​മ​ല ഉ​മ്പ​ർ​നാ​ട് പ​ന​യ്ക്ക​ൽ അ​ജു​വി​ല്ല​യി​ൽ അ​ജു, നേ​മ​ത്ത് ഡോ.​നാ​സ​ർ, പോ​ള​ച്ചി​റ​യ്ക്ക​ൽ റേ ​നൈ​നാ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണു ഞാ​യ​ർ പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്. 3 വീ​ടു​ക​ളി​ലും ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണു മോ​ഷ്‌​ടാ​ക്ക​ൾ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന​ത്. ഡോ.​നാ​സ​റി​ൻ്റെ വീ​ടി​നു​ള്ളി​ൽ ക​ട​ന്ന മോ​ഷ്‌​ടാ​ക്ക​ൾ എ​ല്ലാ മു​റി​ക​ളു​ടെ​യും പൂ​ട്ടു​ക​ൾ ത​ക​ർ​ത്തു. അ​ല​മാ​ര​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5 പ​വ​ൻ സ്വ​ർ​ണം അ​പ​ഹ​രി​ച്ചു. അ​ജു​വി​ല്ല​യി​ലും പോ​ള​ച്ചി​റ​യ്ക്ക​ലും മേ​ശ​യും അ​ല​മാ​ര​ക​ളും കു​ത്തി​ത്തു​റ​ന്നു സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി​യി​ട്ടു. കു​റ​ത്തി​കാ​ട് പൊ​ലീ​സ് സ്‌​ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു രണ്ടു മോ​ഷ്‌​ടാ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന പൊ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ഭാ​ര്യ​യെ ശ​ല്യം​ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത​യാ​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ണ്ണി​ത്തോ​ട്: മേ​ട​പ്പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വാ​ക്ക​ത്തി കൊ​ണ്ട് ത​ല​യ്ക്ക് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ ത​ണ്ണി​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ള​ത്തൂ​പ്പു​ഴ ഉ​ഷാ വി​ലാ​സം വീ​ട്ടി​ൽ സു​ഭാ​ഷ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.സു​ഭാ​ഷ് ഇ​പ്പോ​ൾ താ​മ​സി​ച്ചു​വ​രു​ന്ന ത​ണ്ണി​ത്തോ​ട് മേ​ട​പ്പാ​റ​യി​ൽ അ​യ​ൽ​വാ​സി​യു​ടെ ഭാ​ര്യ​യെ സ്ഥി​ര​മാ​യി ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന പേ​രി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്. എ​സ്എ​ച്ച്ഒ വി​പി​ൻ, എ​സ്ഐ നെ​പ്പോ​ളി​യ​ൻ, എ​എ​സ്ഐ​മാ​രാ​യ ജ​യ​രാ​ജ്, ര​ജ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സു​ഭാ​ഷി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

Read More