അമ്പലപ്പുഴ: ചെങ്കൊടിയെ കൈവിട്ട് രക്തസാക്ഷികളുടെ മണ്ണ്. ഭരണവിരുദ്ധ തരംഗത്തിൽ പുന്നപ്ര വയലാറിന്റെ മണ്ണായ അമ്പലപ്പുഴയിൽനിന്നു ചെങ്കൊടി ഒഴുകിപ്പോയി. കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മണ്ഡലം ചുവപ്പായിരുന്നു. 2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളിൽ ജി. സുധാകരനും 2021 ൽ എച്ച്. സലാമുമാണ് മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചത്. പൊതുവേ യുഡിഎഫ് മണ്ഡലമെന്നറിയപ്പെടുന്ന അമ്പലപ്പുഴ യുഡിഎഫിന് നഷ്ടപ്പെടുന്നത് സുധാകരന്റെ വരവിലൂടെയായിരുന്നു. എന്നാൽ, ആ സുധാകരനിലൂടെത്തന്നെ മണ്ഡലം ചെങ്കൊടി ഉപേക്ഷിക്കുന്ന കാഴ്ചയ്ക്കാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ അഡ്വ. എം. ലിജുവിനെ 111, 25 വോട്ടുകൾക്കാണ് എച്ച്. സലാം പരാജയപ്പെടുത്തിയത്. ഇത്തവണ ജി. സുധാകരൻ 75,184 വോട്ട് നേടി 27,935 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ സലാമിന് ലഭിച്ചത് 47,249 വോട്ട്. അവസാന നിമിഷംവരെ വിജയിക്കുമെന്ന പ്രചരണമായിരുന്നു ഇടതുമുന്നണി ക്യാമ്പ് നടത്തിയിരുന്നത്. എന്നാൽ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന…
Read MoreCategory: Edition News
തോൽവിയുടെ ചരിത്രം തിരുത്തി; എം. ലിജു ഇനി എംഎൽഎ; കന്നിയങ്കത്തിലെ തോൽവി ജി. സുധാകരനോട്
കായംകുളം: എവിടെനിന്ന് മത്സരിച്ചാലും തോൽക്കുന്ന ആൾ എന്ന പരിഹാസം നേരിട്ട് ഒടുവിൽ ആ ദുഃഖം വിതുമ്പലോടെ പങ്കുവച്ച എം. ലിജുവിന് ഇനി സന്തോഷിക്കാം.കായംകുളത്ത് ഇത്തവണ വീണ്ടും മത്സരിച്ചപ്പോഴാണ് പ്രചാരണയോഗത്തിൽ വിതുമ്പലോടെ ലിജു തന്റെ ആത്മനൊമ്പരം പങ്കുവച്ചത്. ഇത് സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഏറ്റെടുക്കയും വർത്തയാകുകയും ചെയ്തപ്പോൾ ഇത്തവണ തോൽക്കേണ്ടിവരില്ലന്ന് പ്രവർത്തകർ ഉറപ്പു നൽകി. ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കൊടുവിൽ എം. ലിജു മികച്ച വിജയത്തോടെയാണ് കായംകുളം മണ്ഡലം യുഡി എഫിനായി തൂക്കിയത്. 2011ൽ അമ്പലപ്പുഴയിൽ എം. ലിജു കന്നിയങ്കത്തിൽ സിപിഎമ്മിലെ ജി. സുധകാരനോട് തോറ്റു. 2016 ൽ കായംകുളത്ത് സിപിഎമ്മിലെ പ്രതിഭയോടും മൂന്നാമത് 2021ൽ അമ്പലപ്പുഴയിൽ എൽഡിഎഫിലെ എച്ച്. സലാമിനോടും തോറ്റു. മൂന്നു തോൽവികൾക്കുശേഷം ഇത്തവണ വീണ്ടും അമ്പലപ്പുഴയിൽ മത്സരിക്കാൻ ഒരുങ്ങുമ്പോഴാണ് ജി. സുധാകരൻ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയിൽ അമ്പലപ്പുഴയിൽ സ്ഥാനാർഥിയാവുന്നത്.ഇതേത്തുടർന്നാണ് എം. ലിജുവിനെ കായംകുളം മണ്ഡലത്തിൽ വീണ്ടും…
Read Moreകണ്ണൂരിലെ പാർട്ടി കോട്ടയിൽ വിള്ളൽ വീഴ്ത്തി വി.കുഞ്ഞികൃഷ്ണന് മിന്നും വിജയം
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വി.കുഞ്ഞികൃഷ്ണന്റെ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടി. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 76,640 വോട്ട് വി.കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി.ഐ. മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 2021 -ൽ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർഥിയായിരുന്ന ടി.ഐ. മധുസൂദനൻ കഴിഞ്ഞ തവണ നേടിയത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 7,487 വോട്ടിന്റെ ആധികാരക ജയം നേടിയാണ് മുൻ സിപിഎം ഏരിയാ സെക്രട്ടറി കൂടിയായിരുന്ന കുഞ്ഞികൃഷ്ണൻ വിജയിച്ചത്. മിന്നും വിജയത്തോടെ കണ്ണൂരിലെ പാർട്ടി കോട്ടയിൽ വിള്ളൽ വീഴ്ത്താൻ കുഞ്ഞികൃഷ്ണനായി.
Read Moreമലപ്പുറവും കോഴിക്കോടും വയനാടും യുഡിഎഫ് തൂക്കി
കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും യുഡിഎഫ് തരംഗം. കഴിഞ്ഞ 20 വര്‍ഷമായി ഒരു എംഎല്‍എ പോലും ഇല്ലാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തിയത്. 13 മണ്ഡലങ്ങളില്‍ രണ്ടിടത്തൊഴികെ എല്ലായിടത്തും മുന്നേറാന്‍ യുഡിഎഫിന് കഴിഞ്ഞു. ബേപ്പൂരിലും കോഴിക്കോട് നോര്‍ത്തിലും മാത്രമാണ് എല്‍ഡിഎഫിന് മുഖം രക്ഷിക്കാനായത്. തുടക്കം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞു.ഒപ്പം മല്‍സരിച്ച നാലിടത്തും ലീഗ് വിജയക്കൊടി പാറിച്ചു. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി സി.കെ.കാസിം നാലായിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ള 3500 വോട്ടുകള്‍ക്ക് മുന്നിലാണ്. നാദാപുരത്ത് 1470 വോട്ടുകള്‍ക്കാണ് കെ.എം.അബിജിത്ത് ലീഡ് ചെയ്തത്. പേരാമ്പ്രയില്‍ ടി.പി.രാമകൃഷ്ണനെതിരേ അയ്യായിരത്തില്‍ പരം വോട്ടുകള്‍ക്ക് ലീഡ് നേടാന്‍ ലീഗിലെ ഫാത്തിമ തഹ്്ലിയയ്ക്ക് കഴിഞ്ഞു. കൊയിലാണ്ടിയില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാറിന് മികച്ച ലീഡ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. വടകരയില്‍ കെ.കെ. രമ രണ്ടാം…
Read Moreപൊടിപോലുമില്ല കണ്ടുപിടിക്കാൻ; കേരള കോണ്‍ഗ്രസ്-എം സമ്പൂര്‍ണ തകർച്ചയിലേക്ക്
കോട്ടയം: കേരള കോണ്‍ഗ്രസ്-എമ്മിനു ഇത്തവണ നിയമസഭയില്‍ അംഗങ്ങളുണ്ടാകാന്‍ സാധ്യതയില്ല. മത്സരിച്ച റാന്നി മണ്ഡലത്തില്‍ മാത്രം നേരിയ വോട്ടിന് സ്ഥാനാര്‍ഥി പ്രമോദ് നാരയാണന് മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇവിടെ ലീഡ് മാറി മറിയുകയാണ്. പാലായില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ജോസ് കെ. മാണിക്ക് പരാജയം. മാണി സി. കാപ്പന്2074 വോട്ടിന് ജയിച്ചു. മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനും ഇത്തവണ അടിപതറി. ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ. പൗലോസിനോടു പരാജയപ്പെടുന്ന അവസ്ഥയിലാണ്.
Read Moreറബറിന്റെ നാട്ടിൽ വേരോട്ടം കിട്ടാതെ ബിജെപി; പൂഞ്ഞാറിലും പാലായിലും പി.സി.ജോർജും മകനും മൂന്നാം സ്ഥാനത്ത്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ മധ്യകേരളത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി. പി.സി.ജോർജിലൂടെയും മകൻ ഷോൺ ജോർജിലൂടെയും മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് തകിടം മറിഞ്ഞത്. പൂഞ്ഞാറിലും പാലായിലും നിലവിൽ യുഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുകയാണ്. പി.സി.ജോർജും ഷോൺ ജോർജും മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് മുന്നണികളെയും വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പാരമ്പര്യമുള്ള ഇവരുടെ വീഴ്ച ദയനീയമാണ്. പൂഞ്ഞാറില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആര്‍ക്കെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാന്‍ തയാറാണെന്നും പി.സി.ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ട്വന്റി 20 യുമായുള്ള സംഖ്യത്തിലൂടെ എറണാകുളത്ത് നേട്ടമുണ്ടാക്കമെന്ന പ്രതീക്ഷയും ഏകദേശം അസ്തമിച്ചു.
Read Moreബൈക്ക് മോഷ്ടിച്ച് ചുറ്റിക്കറങ്ങും, പെട്രോൾ തീരുമ്പോൾ വഴിയിലുപേക്ഷിക്കും; കുപ്രസിദ്ധ മോഷ്ടാവ് സെയ്ദ് അലി പിടിയിൽ
കൊല്ലം: കൊട്ടിയത്ത് നിന്ന് മോഷണം പോയ ഇരുചക്ര വാഹനത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ പിടിയിലായത് സ്ഥിരം മോഷ്ടാവ്. പള്ളിമൺ വട്ടവിളയിൽ രജീല മൻസിലിൽ താമസിക്കുന്ന സെയ്ദ് അലി ആണ് പിടിയിലായത്. ഏപ്രിൽ 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടിയം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള കല്ലുവെട്ടാൻകുഴി റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനമാണ് സെയ്ദ് അലി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് സെയ്ദ് അലി ആണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളിൽ ഇന്ധനം തീർന്നാൽ ഉപേക്ഷിച്ച് കടന്നുകളയുന്നതാണ് പ്രതിയുടെ രീതി. വാഹനമോഷണത്തിന് പുറമെ ലഹരിക്കടത്തുൾപ്പെടെയുള്ള കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഅമ്മയുടെ സ്വർണവുമെടുത്ത് കാമുകനൊപ്പം പോയത് രണ്ട് മക്കളെ ഉപേക്ഷിച്ച്; യുവതിയും ആൺസുഹൃത്തും പിടിയിൽ
പാലക്കാട്: വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ യുവതിയും ആൺസുഹൃത്തും പിടിയിൽ. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പിടിയിലായത്. ശ്രുതിയുടെ അമ്മയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഏഴരപ്പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ഇവർ കന്യാകുമാരിയിലേക്ക് കടന്നുകളയുകയായിരുന്നു. വടക്കഞ്ചേരി പോലീസ് കന്യാകുമാരിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ശ്രുതിക്ക് ഭര്‍ത്താവും ഏഴും മൂന്നും വയസ് പ്രായമുള്ള കുട്ടികളുമുണ്ട്. ഉപേക്ഷിച്ച് പോയതിനും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും ശ്രുതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മോഷണത്തിന് കൂട്ടുനിന്നതിനും സ്വര്‍ണം പണയം വച്ചതിനും ലിന്റോയ്ക്കെതിരെയും കേസെടുത്തു.
Read Moreകോട്ടയം ജില്ലയിൽ യുഡിഎഫ് മുന്നേറ്റം; മന്ത്രി വാസവനെ പിന്നിലാക്കി നാട്ടകം സുരേഷ്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടണ്ണൽ രണ്ടാം റൗണ്ട് പിന്നിട്ടപ്പോൾ കോട്ടയം ജില്ലയിൽ യുഡിഎഫ് മുന്നേറ്റം. വൈക്കത്ത് എൽഡിഎഫ് മുന്നേറുകയാണ്. പി.പ്രദീപ് 286 വോട്ടിന് ലീഡ് ചെയ്യുകയാണ്. പി. പ്രദീപ് 4,132 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോന് 3,846, എൻഡിഎ സ്ഥാനാർഥി കെ. അജിത് 1,725 വോട്ടുകള്‍ നേടി. കോട്ടയം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 2,538 വോട്ടിന് ലീഡ് ചെയ്യുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ എൽഡിഎഫിലെ ഡോ. എന്‍. ജയരാജ് 192 വോട്ടിന് ലീഡ് ചെയ്യുന്നു. കടുത്തുരുത്തിയില്‍ യുഡിഎഫിലെ മോൻസ് ജോസഫ് 3,708 വോട്ടിന് ലീഡ് ചെയ്യുന്നു. ചങ്ങനാശേരിയിൽ എൽഡിഎഫ് ആയിരം വോട്ടിന് ലീഡുനേടി. പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർഥി 129 വോട്ടിനും പാലായിൽ യുഡിഎഫ് സ്ഥാനാർഥി 1770 വോട്ടിനും ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥി നാട്ടകം സുരേഷ് 9483 വോട്ടിനും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 14626…
Read Moreപുഴയിൽനിന്ന് മത്സ്യങ്ങളുടെ കൂട്ടപ്പലായനം: ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ
ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനവും അത്യുഷ്ണവുംമൂലം ഉൾനാടൻ മത്സ്യബന്ധനമേഖലയിൽ മത്സ്യക്ഷാമം രൂക്ഷം. ഇതുമൂലം പട്ടിണിയിലേക്ക് നീങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ. ഒതുക്കുവലയിലും വീശുവലകളിലും മത്സ്യം ലഭിക്കാതെ കടുത്ത വറുതിയാണ് കായൽ മത്സ്യബന്ധന മേഖല നേരിടുന്നത്. വാളയും വളർത്തു വാളയും കട്ലയും രോഹുവുമൊക്കെ ലഭിച്ചിരുന്നിടത്ത് ഇവയുടെ സാന്നിധ്യംപോലുമില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കുറവയും തുളിയും മഞ്ഞക്കൂരിയും സുലഭമായി ലഭിച്ചിരുന്ന ജലാശയങ്ങളിൽ ഇവ നാമമാത്രമായി ചുരുങ്ങി. രാവിലെ ആറോടെ നദികളിൽ ഒതുക്കു വലകളും ഉടക്ക് വലകളുമൊക്കെ സ്ഥാപിച്ച് രണ്ടു വള്ളങ്ങളിലായി ആറും ഏഴും തൊഴിലാളികളാണ് തൊഴിലിലേർപ്പെട്ടിരുന്നത്. വൈകിട്ട് മൂന്നു വരെയൊക്കെ കഠിനാദ്ധ്വാനം ചെയ്താൽ ആളൊന്നിന് ഒരു കിലോ മത്സ്യംപോലും ലഭിക്കാറില്ല. കഠിന ചൂടിൽ നദികളിലും കായലുകളിലും മത്സ്യലഭ്യത കുത്തനെകുറഞ്ഞു. തണ്ണീർമുക്കം ബണ്ട് തുറന്ന് വെള്ളം കയറ്റിയതോടെ ഓരുവെള്ളത്തിൽ, നദികളിലെ ശുദ്ധജലമത്സ്യങ്ങൾ നിൽക്കാത്ത അവസ്ഥയുമുണ്ട്. കടൽ മത്സ്യങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുമ്പോൾ പുഴ മത്സ്യങ്ങളെയാണ് ആവശ്യക്കാർ കൂടുതൽ ആശ്രയിച്ചിരുന്നത്.…
Read More