അമ്പലപ്പുഴ: ഏറ്റുമുട്ടലുകൾ ക്രിയാത്മകമാകണമെന്നും എന്നാൽ, ഇന്നു കണ്ടുവരുന്നത് ശത്രുതാപരമായ വൈരുധ്യമാണെന്നും ജി. സുധാകരൻ. ബ്രദർ മാത്യു ആൽബിന്റെ ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ‘പെനുവൽ’ (ദൈവത്തിന്റെ മുഖം) പ്രകാശനം ശാന്തിഭവൻ അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര സ്ഥാനങ്ങളിൽ കയറിക്കൂടി ജനങ്ങളോട് അനീതി കാണിക്കുന്നവരാണ് ഭൂരിഭാഗവും. പുതിയ തലമുറയ്ക്ക് ഉണർവേകാൻ പറ്റിയ ഫിലോസഫർമാർ ആരും ഇന്നില്ല. സ്വന്തം കാര്യം നോക്കാനാണ് എല്ലാവർക്കും താത്പര്യം. ഭൗതിക പ്രതിഭാസങ്ങളെ മാറ്റിമറിക്കാം. എന്നാൽ, മനുഷ്യമനസുകളെ മാറ്റിമറിക്കാനാണ് പ്രയാസം. രക്തപ്പുഴ ഒഴുക്കിയ ജീവിതത്തിൽനിന്നു കാരുണ്യത്തിന്റെ തേൻമഴ പെയ്യിക്കുന്ന പരിണാമമാണ് ബ്രദർ മാത്യു ആൽബിന്റെ ജീവിതമെന്നും മനഃസമാധാനത്തിന്റെ ബിംബമാണ് ശാന്തി ഭവനെന്നും ജി. സുധാകരൻ പറഞ്ഞു. സാബർമതി സാംസ്കാരിക സമിതി പ്രസിഡന്റ് ജോസഫ് മാരാരിക്കുളത്തിന് പുസ്തകത്തിന്റെ കോപ്പി നൽകി ജി. സുധാകരൻ പുസ്തക പ്രകാശനം നിർവഹിച്ചു. ശാന്തിഭവൻ ട്രസ്റ്റി കൈനകരി അപ്പച്ചൻ അധ്യക്ഷനായി. ഐഎംഎസ് ധ്യാനഭവൻ…
Read MoreCategory: Edition News
വേനൽ കനക്കുന്നു; ദാഹവും വിശപ്പുമകറ്റാൻ തമിഴ്നാട്ടിലെ കന്പ് കൂൾ
അടിമാലി: വേനല്‍ കടുക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്തതോടെ ദാഹമകറ്റാന്‍ വിവിധ മാർഗങ്ങൾ സ്വീകരിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. കരിമ്പിന് ജ്യൂസിനും കരിക്കിനും തണ്ണിമത്തനും പുറമേ തമിഴ്നാട്ടിൽനിന്നുള്ള കന്പ് കൂളിനും പ്രിയമേറുന്നു.തമിഴ്നാടന്‍ ഗ്രാമങ്ങളിലെ വഴിയോരങ്ങളിൽ ഇവ സുലഭമാണ്. മലയാളിക്കത്ര പരിചിതമല്ലാത്ത ദാഹശമന മാര്‍ഗമാണ് കമ്പ്കൂൾ. തേനി – ബോഡി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് തീര്ഥമുരുകന് കോവിലിനരികിൽ ജയപ്രകാശണ്ണന്റെയും ഭാര്യ മുത്തുലക്ഷ്മിയുടെയും കടയിലാണ് ഇവയുടെ വിൽപ്പന പൊടിപൊടിക്കുന്നത്. 30 രൂപയാണ് ഒരു മൊന്ത കമ്പ്കൂളിന്റെ വില. ഇത് അകത്താക്കിയാൽ ദാഹം ശമിക്കുന്നതിനു പുറമേ വിശപ്പും പറപറക്കും. 23 വര്‍ഷമായി ഇരുവരും ചേർന്ന് ഇതിന്റെ വിൽപ്പന ആരംഭിച്ചിട്ട്. അരിയും ഗോതമ്പും പോലെയുള്ള ധാന്യമാണ് കമ്പ്. ഇത് ആദ്യം പൊടിച്ചെടുത്ത ശേഷം കുഴന്പ് രൂപത്തിലാക്കും. പിന്നീട് ഇതു തീയിൽ കുറുക്കിയെടുത്ത് മോരുമായി ചേർത്ത് പാനീയമാക്കി മാറ്റും. കമ്പ് പൊടിക്കുന്നതു മുതല്‍ കാച്ചിക്കുറുക്കുന്നതു…
Read Moreആദിവാസി ഉന്നതിയായ കുറത്തിക്കുടി ബസ് സര്‍വീസ്: വനംവകുപ്പിന് മനംമാറ്റം
അടിമാലി: ആദിവാസി ഉന്നതിയായ കുറത്തിക്കുടിയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നതിനു മുന്‍കൈയെടുത്ത കോതമംഗലം കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് എതിരേയുള്ള നടപടിയില്‍നിന്നു വനം വകുപ്പ് പിന്തിരിയുന്നു. കുറത്തിക്കുടിയിലേക്ക് ഒരു മാസം മുന്‍പ് ആരംഭിച്ച ബസ് സര്‍വീസിന് അനുമതി നല്കിയ ഉദ്യോഗസ്ഥനെതിരേ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇന്നലെ കോതമംഗലം കെഎസ്ആര്‍ടിസി ഓഫീസില്‍ എത്തുമെന്ന് അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഈ കത്തിലെ വിവരങ്ങള്‍ പുറത്തായതോടെ വിഷയത്തില്‍ വലിയ പ്രതിഷേധമാണ് ഉയർന്നത്. ആദിവാസി ഉന്നതിയിലെ നിവാസികളടക്കം ജനകീയ പ്രതിഷേധത്തിലേക്ക് നീങ്ങുന്ന സാഹചര്യമായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പധികൃതർ ഈ വിഷയത്തിൽ പിന്നാക്കം പോയെന്നാണ് സൂചന. ഇന്നലെ കോതമംഗലം കെഎസ്ആര്‍ടിസി ഓഫീസില്‍ എത്തിയ വനംവകുപ്പധികൃതര്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് പേരിനുമാത്രമാണെന്ന് അറിയിച്ചതായാണ് വിവരം. കഴിഞ്ഞ 25ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലെ റിപ്പോര്‍ട്ട് മൂന്നാര്‍ ഡിഎഫ്ഒയ്ക്ക് കൈമാറുമെന്നും…
Read Moreവൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാതപമേറ്റു; കടുത്ത ചൂടിൽ ഗർഭിണിയാ കറവപ്പശു ചത്തു
വൈക്കം: വൈക്കത്ത് സൂര്യാതപമേറ്റ വീട്ടമ്മ ചികിത്സ തേടി. വൈക്കം നഗരസഭ കാരയില്‍ അരുണേന്ദുവില് വിജി ഇന്ദ്രപാല(63)നാണ് സൂര്യാതപമേറ്റത്. മുഖത്തും കൈകളിലും പൊള്ളലേറ്റ ഇവര്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. കടുത്ത ചൂട്:കറവപ്പശു ചത്തുവൈക്കം: നാലു മാസം ഗർഭി ണിയായ കറവപ്പശു കടുത്ത ചൂടിനെ തുടർന്ന് ചത്തു. വെച്ചൂർ കൊടുതുരുത്ത് ഇളംതുരുത്തിൽ മാർട്ടിന്റെ പത്ത് വയസ് പ്രായമുള്ള 13 ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവാണ് ഇന്നലെ വൈകുന്നേരം 5.15 ഓടെ ചത്തത്. മൂക്കിൽനിന്ന് നുരയും പതയും വന്ന് വയറിളകിയതിനെത്തുടർന്ന് അവശനിലയിലായ പശുവിറച്ചു വീണ് ചാകുകയായിരുന്നു. 80, 000 രൂപയോളം വില വരുന്ന കറപ്പശുവായിരുന്നു ഇത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ വന്നുകണ്ട് സ്ഥിതിഗതികൾ ബോധ്യപ്പെട്ടശേഷം പശുവിനെ മറവു ചെയ്തു.കഴിഞ്ഞ മാസവും സമാനരീതിയിൽ പ്രസവം നടന്ന് 28-ാം ദിനത്തിൽ 12 ലിറ്റർ പാൽ ലഭിച്ചിരുന്ന കറവപ്പശു ചത്തിരുന്നു. 30 വർഷമായി ക്ഷീരമേഖലയെ…
Read Moreഇരുവഴിഞ്ഞിപുഴയ്ക്ക് വേണം കടപുഴകി വീണ മരങ്ങളിൽനിന്നു മോചനം; മഴയ്ക്ക് മുൻപ് നടപടി വേണമെന്ന് നാട്ടുകാർ
മുക്കം:ഇരുവഴിഞ്ഞി പുഴയിലേക്ക് കടപുഴകി വീണു കിടക്കുന്ന മരങ്ങൾ നീക്കം ചെയ്യാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊടിയത്തൂർ മുതൽ ഇരുവഴിഞ്ഞിപുഴ ചാലിയാറിലേക്ക് കൂടിച്ചേരുന്ന ചെറുവാടി വരെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളിലായി ഒട്ടനവധി മരങ്ങളാണ് പുഴയിലേക്ക് വീണു കിടക്കുന്നത്. ഇടവഴിക്കടവ് പാലത്തിന്റെയും കൂളിമാട് പാലത്തിന്റെയും ഇടയിലായി ചാഞ്ഞു കിടക്കുന്ന മരങ്ങളും പൂർണമായി കടപുഴകി വീണ മരങ്ങളും ധാരാളമുണ്ട്. മാത്രവുമല്ല മുൻ വർഷങ്ങളിലെ ഉരുൾപൊട്ടൽ മൂലമുണ്ടായ പ്രളയ ജലത്തിൽ ഒഴുകിവന്ന മരങ്ങളും പുഴയിൽ പലയിടങ്ങളിലായി കാണപ്പെടുന്നു. സവാരി തോണിക്കാരും മീൻപിടുത്തക്കാരും അബദ്ധത്തിൽ ഈ മരക്കൂട്ടങ്ങളിൽ ചെന്നു പെടാറുണ്ട്. ചെറുവാടിയിലും പരിസരങ്ങളിലുമായി തുടക്കം കുറിച്ച കയാക്കിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള കയാക്കർമാർക്കും ഇത് വെല്ലുവിളി തന്നെയാണ്. വേനൽക്കാലങ്ങളിൽ ജലനിരപ്പ് താഴുമ്പോൾ ഇവ തെളിഞ്ഞു കാണാമെങ്കിലും മഴപെയ്തു വെള്ളം ഉയർന്നാൽ ഇവയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. ഇതുമൂലം വെള്ളപ്പൊക്ക ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന ബോട്ടുകൾക്ക് ഈ…
Read Moreകൂത്താട്ടുകുളത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു: ഇരു കൈകളും പൊള്ളലേറ്റ് കുമിളിച്ചു
കൊച്ചി: കൂത്താട്ടുകുളം താമരക്കാട് പ്രദേശത്ത് പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളിക്ക് സൂര്യാതപമേറ്റു. ഒഡീഷ സ്വദേശിയായ പാണ്ഡവ ബൈര (27)യ്ക്കാണ് സൂര്യാതപമേറ്റത്. ബൈരയുടെ ഇരു കൈകളിലും കഴുത്തിലും ആണ് സൂര്യാതപമേറ്റ് പൊളളിയത്. ഇരു കൈത്തണ്ടകളിലും വലിയ കുമിളകളായി തൊലി വീർത്തു പൊങ്ങിയ നിലയിലാണ്. വ്യാഴാഴ്ച ഉച്ചയോടെ ഇയാളെ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തനിക്ക് ഉണ്ടായത് സൂര്യാതപമല്ല, പൊടികൊണ്ടുള്ള അലർജിയാണ് എന്നാണ് പരിക്കേറ്റ തൊഴിലാളിയുടെ വിശദീകരണം. എന്നാൽ ഇത് സൂര്യാതപം മൂലമുള്ള പൊള്ളലാണെന്നാണ് കൂത്താട്ടുകുളം സിഎച്ച്സിയിലെ ഡോക്ടർമാരുടെ വിലയിരുത്തൽ.
Read Moreകാത്തിരിപ്പിന് അറുതിയാവുന്നു : താമരശേരി ചുരം വളവ് നവീകരണ പ്രവൃത്തിക്ക് അനുമതി
താമരശേരി: കാത്തിരിപ്പിന് അറുതിയാകുന്നു. താമരശേരി ചുരം വളവ് വീതി കൂട്ടല്‍ പ്രവൃത്തി അധികം വൈകാതെ ആരംഭിക്കും. ആറ്, ഏഴ്, എട്ട് വളവുകളാണ് വീതി കൂട്ടി നവീകരിക്കുന്നത്. ഇടുങ്ങിയ ഈ വളവുകളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. വളവുകള്‍ വീതി കൂട്ടുന്നതിനു ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ മുറിച്ചു നീക്കിയിരുന്നു. ഈ സ്ഥലത്ത് മണ്ണുപരിശോധനയും മറ്റും നടത്തി തയാറാക്കി സമര്‍പ്പിച്ച ഡിസൈന്‍ വര്‍ക്കിന് ഐഐടി അംഗീകാരം ലഭിച്ചതോടെയാണ് പ്രവൃത്തി ആരംഭിക്കാന്‍ തീരുമാനിച്ചത്. ഏറ്റവും ഇടുങ്ങിയ ആറാം വളവിന്റെ ഡിസൈന്‍ വര്‍ക്കിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിന്റെ പ്രവൃത്തി ആരംഭിക്കുമ്പോഴേക്കും ഏഴ്, എട്ട് വളവുകളുടെ ഡിസൈന്‍ പൂര്‍ത്തിയാക്കി അടുത്തു തന്നെ അംഗീകാരം ലഭിക്കുമെന്നാണ് സൂചന. മൂന്നു വളവുകളിലും മരങ്ങള്‍ മുറിച്ച് മാറ്റി അരികുഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കി റോഡ് വീതി കൂട്ടി ടാര്‍ ചെയ്യുന്നതിന് 22 കോടി രൂപയുടെ ടെന്‍ഡര്‍…
Read Moreകളഞ്ഞുകിട്ടിയ മൂന്ന് ലക്ഷം രൂപ ഉടമസ്ഥന് കൈമാറി ലോട്ടറി വിൽപനക്കാരൻ
കൂത്തുപറമ്പ്: റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ മൂന്ന് ലക്ഷത്തോളം രൂപ പോലീസിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥന് കൈമാറി ലോട്ടറി വില്പനക്കാരനായ യുവാവ്. കൂത്തുപറമ്പ് റീജിനൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ പാലത്തും കരയിലെ സി.വി. ജിതേഷിന്റെ കൈവശമുണ്ടായിരുന്ന പണമാണ് കാർ യാത്രയ്ക്കിടെ കൂത്തുപറമ്പ് ടൗണിൽ വച്ച് നഷ്ടപ്പെട്ടത്. കളഞ്ഞുകിട്ടിയ പണം ടൗണിലെ ലോട്ടറി വില്പനക്കാരനായ കോട്ടയം തള്ളോട്ടെ സി. സുബീഷ് ഉടൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് ജിതേഷ് പോലീസ് സ്റ്റേഷനിലെത്തി പണം കൈപറ്റുകയും ചെയ്തു.
Read Moreകേരള അഡ്വഞ്ചർ ട്രോഫി മത്സരത്തിന് നാളെ തുടക്കം; ജേതാക്കൾക്ക് 12 ലക്ഷം രൂപ സമ്മാനം
മാതമംഗലം: പരുത്ത പ്രതലങ്ങളിലൂടെ സാഹസികമായി വണ്ടിയോടിക്കുന്നവർ കടന്നപ്പള്ളി പഞ്ചായത്തിലെ ആലക്കാട് ഏഴുംവയലിലേക്ക്. കേരള അഡ്വഞ്ചർ ട്രോഫി സീസൺ 7 സംസ്ഥാന ചാമ്പ്യൻഷിപ്പിനാണ് നാളെ തുടക്കമാകുന്നത്. ഏഴുംവയലിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാക്ക് ഒരുങ്ങിക്കഴിഞ്ഞു. കേരള മോട്ടോർ സ്പോർട്സ് വെൽഫെയർ സൊസൈറ്റി, രാജസ്ഥാൻ മോട്ടോർ സ്പോർട്സ് എന്നിവയാണ് സംഘാടകർ. ഫൈനൽ ഞായറാഴ്ചയാണ്. ജേതാക്കൾക്ക് 12 ലക്ഷം രൂപയാണ് സമ്മാനം. ഓഫ് റോഡ് സ്പോർട്സിനെയും സാഹസിക കൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കാനാണ് മത്സരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഡ്രൈവർമാരും മത്സരത്തിന് എത്തും. ഒന്‍പത് കാറ്റഗറികളിലായി 150 പേരാണ് മത്സരിക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും ഇൻഷൂറൻസ് പരിരക്ഷയുണ്ട്. കാണാൻ വരുന്നവർക്കും സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ട്. എം. വിജിൽ എംഎൽഎയുടെ ഇടപെടലിലാണ് കേരള അഡ്വഞ്ചർ ട്രോഫി ഇവിടെ നടക്കുന്നത്. ഇന്ത്യൻ മോട്ടോർ സ്പോർട്സിന്റെ നെടുംതൂണായ ഹരിസിംഗിന്റെ ഓർമയ്ക്കായി പ്രദേശത്തിന് ഹരിസിംഗ് നഗർ എന്ന പേരിട്ടു. മത്സരത്തിന്റെ…
Read More“ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുത്’; രാഷ്ട്രപതിക്കും ചീഫ് ജസ്റ്റീസിനും നിവേദനം നല്കി അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ അതിജീവിത. ഹണി എം. വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും നിവേദനം നല്കി. മെമ്മറി കാര്‍ഡിലെ നിയമ വിരുദ്ധ പരിശോധനയില്‍ ജഡ്ജി ഭാഗമാണെന്നാണ് അതിജീവിതയുടെ പരാതി. ഹണി എം. വര്‍ഗീസിന് സ്ഥാനക്കയറ്റം നല്കാന് ഹൈക്കോടതി ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് നിവേദനം. കേസില്‍ തനിക്ക് നീതി ലഭിച്ചില്ല എന്നാണ് പ്രധാനമായും അതിജീവിത ഉന്നയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധന നടത്തി. അതിന്റെ ഭാഗമാണ് ജഡ്ജിയായ ഹണി എം. വര്‍ഗീസ്. പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന ആശങ്ക തനിക്ക് ഇപ്പോഴുമുണ്ട്. ദിലീപടക്കമുള്ളവരെ വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. തനിക്ക് കേസില്‍ നീതി ലഭിച്ചില്ല എന്ന് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നിയമമന്ത്രിക്കും അതിജീവിത…
Read More