കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്കനെ ഗുരുതര പരിക്കേല്പിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം സ്വദേശി ചാര്‍ളി എന്ന് വിളിക്കുന്ന കൊല്ലം ആലുംവിള പുത്തന്‍ വീട്ടില്‍ സുഗേഷ് (25), സ്വര്‍ണം വില്ക്കാന് സഹായിച്ച ആലപ്പുഴ തുമ്പോളി പള്ളിക്കത്തെയില്‍ എബി (49) എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത് .കഴിഞ്ഞ ആറിന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു സംഭവം. എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നും തൃശൂര്‍ സ്വദേശിയെ തള്ളിയിട്ടു ഗുരുതര പരിക്കേല്‍പ്പിച്ച് ഒന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. പ്രതിയുടെ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി സുനിലിന്റെ രണ്ട് പല്ലുകള്‍ നഷ്ടമാകുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാവുകയും ചെയ്തു. സ്വര്‍ണമാല ആലപ്പുഴയിലെ ഒരു കടയില്‍ കൊടുത്തതായി പ്രതികള്‍ സമ്മതിച്ചു. ആലപ്പുഴയില്‍ നിന്നും എറണാകുളം റെയില്‍വേ എസ്ഐ നിസാറുദീനും…
Read MoreCategory: Edition News
നിയമം കടലാസിലൊതുങ്ങി; സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ക്ക് യൂണിഫോമും നെയിംബോര്ഡുമില്ല
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ കണ്ടക്ടര്‍മാര്‍ യൂണിഫോമിനൊപ്പം പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നെയിം ബോര്‍ഡ് ധരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കടലാസിലൊതുങ്ങി. ഈ ഉത്തരവിറങ്ങിയിട്ട് 15 വര്‍ഷം പിന്നിട്ടു. നിലവില്‍ കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെ യൂണിഫോം ധരിക്കാതെ കണ്ടക്ടര്‍മാര്‍ സ്വകാര്യ ബസുകളില്‍ ജോലി ചെയ്യുന്നുണ്ട്.സ്വകാര്യ ബസ് ജീവനക്കാര്‍ നെയിം ബോര്‍ഡ് ധരിക്കണമെന്ന ഗതാഗത വകുപ്പിന്റെ ഉത്തരവ് 2002 ജൂണ്‍ 24 ന് പുറത്തിറങ്ങിയെങ്കിലും ഫലം കാണാതായതോടെ ഗതാഗത വകുപ്പ് വീണ്ടും ഉത്തരവ് ഇറക്കി. സ്വകാര്യ ബസുകളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ 2011 മാര്‍ച്ചിലാണ് ഗതാഗത വകുപ്പ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ ബസുകളില്‍ പലപ്പോഴും കണ്ടക്ടര്‍മാര്‍ മാറിമാറി വരുന്നതിനാല്‍ മോശം പെരുമാറ്റം നടത്തുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമുണ്ടാകാറുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അതിക്രമമുണ്ടായാല്‍ പോലീസിലോ, വനിതാ സെല്ലിലോ ആര്ടിഒയ്ക്കോ പരാതിനല്കാന് തടസമാവരുതെന്ന് കണ്ടാണ് കണ്ടക്ടര്‍മാര്‍ പോലീസുകാരുടേതുപോലെ…
Read Moreട്രെയിന്റെ സുഗമമായ പ്രവർത്തനം; പ്രത്യേകതകളുമായി എസ്എൽആർ കോച്ചുകൾ
പരവൂർ: ട്രെയിനുകളുടെ തുടക്കത്തിലോ ഒടുവിലോ ആയി എസ്എൽആർ എന്ന് അടയാളപ്പെടുത്തിയ കോച്ചുകൾ നാം സ്ഥിരമായി കാണാറുണ്ട്. കേവലം ഒരു ലഗേജ് വാൻ എന്നതിലുപരി ട്രെയിന്റെ സുഗമമായ പ്രവർത്തനത്തിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണീ കോച്ച്. ‘സീറ്റിംഗ്-കം-ലഗേജ് റേക്ക്’ എന്നാണ് ഇതിന്റെ പൂർണരൂപം. പ്രധാനമായും രണ്ട് ഭാഗങ്ങളായി വിഭജിച്ചാണ് ഈ കോച്ച് നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗം യാത്രക്കാരുടെ ലഗേജുകളും പാഴ്സലുകളും സുരക്ഷിതമായി കൊണ്ടുപോകാൻ ഉപയോഗിക്കുന്നു. പത്രങ്ങൾ, തപാൽ ഉരുപ്പടികൾ എന്നിവയും ഇതിലൂടെയാണ് കൊണ്ടുപോകുന്നത്. കോച്ചിലെ മറ്റൊരു പ്രധാന ഭാഗം ട്രെയിൻ ഗാർഡിനായി നീക്കിവച്ചിട്ടുള്ള കാബിനാണ്. ഇവിടെയിരുന്നാണ് ഗാർഡ് സിഗ്നലുകൾ നിരീക്ഷിക്കുന്നതും സ്റ്റേഷൻ മാസ്റ്ററുമായി ആശയവിനിമയം നടത്തുന്നതും ട്രെയിന്റെ സുരക്ഷ ഉറപ്പാക്കുന്നതും. യാത്രക്കാർക്കായി നീക്കിവച്ചിട്ടുള്ള ചെറിയ ഭാഗം പലപ്പോഴും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കുമായാണ് മാറ്റിവച്ചിട്ടുള്ളത്. ട്രെയിന്റെ അറ്റത്തായതിനാൽ ഇവർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും സാധിക്കും. എന്നാൽ പല യാത്രക്കാർക്കും…
Read Moreതൃശൂർ വെടിക്കെട്ടുപുര ദുരന്തം ഒരു കിലോമീറ്റർ അകലെ ഇന്നും ശരീരഭാഗങ്ങൾ ലഭിച്ചു
തൃശൂർ: മുണ്ടത്തിക്കോട്ടെ വെടിക്കെട്ടു പുരയിലെ ദുരന്തപശ്ചാത്തലത്തിൽ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ തീരുമാനിച്ചെങ്കിലും, ചുടലപ്പറന്പായി ദുരന്തഭൂമി. കണ്ണീരുണങ്ങാതെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളും പരിക്കേറ്റവരും. സ്ഫോടനത്തിന്റെയും നാശനഷ്ടങ്ങളുടെയും ഞെട്ടൽ വിട്ടുമാറാതെ പ്രദേശവാസികൾ. അപകടസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറി ഇന്നും ശരീരഭാഗങ്ങൾ ലഭിച്ചു. അപകടസ്ഥലത്തും സമീപപ്രദേശങ്ങളിലും ഇന്നും പരിശോധന തുടരുകയാണ്.11 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം ചെയ്തത്. ഇതിൽ ഒരെണ്ണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇൗ മൃതദേഹങ്ങളുടെയും ചിന്നിച്ചിതറിയ ശരീരഭാഗങ്ങളുടെയും സാന്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. ഇതിൽ പത്തു സാന്പിളുകളുടെ ഡിഎൻഎ പരിശോധനാഫലം ഇന്ന് അറിയാനാകുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെയും സംഭവസ്ഥലത്തു പോലീസ് നടത്തിയ പരിശോധനയിൽ 103 ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇന്നലത്തേതടക്കം ഇതുവരെ 132 ശരീരഭാഗങ്ങളാണ് അപകടസ്ഥലത്തുനിന്ന് ശേഖരിച്ചിട്ടുള്ളത്. 34പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായാണു സ്ഥിരീകരണം. 12 പേരാണ് ആശുപത്രിയിൽ അപ്പോഴും ചികിത്സയിൽ തുടരുന്നത്. ഇതിൽ നാലുപേരുടെ നില അതീവഗുരുതരാവസ്ഥയിൽ…
Read Moreഅണലിയെ പോക്കറ്റിലിട്ടു നടന്ന യുവാവിന് കടിയേറ്റു; ആശുപത്രിയിലെത്തിച്ച് നാട്ടുകാർ
മലപ്പുറം: മലപ്പുറം അരീക്കോട്ട് പാമ്പിനെ പോക്കറ്റിലിട്ട് ചായകുടിക്കാനെത്തി ഇതരസംസ്ഥാന തൊഴിലാളി. അരീക്കോട് ഒതായി അങ്ങാടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചായക്കടയിലിരിക്കുമ്പോൾ അരികിലിരുന്ന ആൾക്ക് പാമ്പിനെ കാണിച്ചുകൊടുത്തതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. നാട്ടുകാർ നിർബന്ധിച്ചപ്പോൾ പോക്കറ്റിൽ നിന്ന് പാമ്പിനെ എടുത്ത് പ്രദർശിപ്പിക്കുകയായിരുന്നു. പാമ്പിനെ എടുക്കുന്നതിനിടയിൽ ഇയാൾക്ക് കടിയേറ്റിട്ടുണ്ട്. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അണലിയുടെ കുഞ്ഞിനെയാണ് അതിഥി തൊഴിലാളി പോക്കറ്റിലിട്ട് നടന്നതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.വേനൽച്ചൂട് വർധിച്ചതോടെ തണുപ്പുതേടി പാമ്പുകൾ നാട്ടിലിറങ്ങുന്നത് അപായ ഭീഷണിയാകുമ്പോഴാണ് അതിഥി തൊഴിലാളിയുടെ അഭ്യാസം. ഏതാനുംദിവസം മുമ്പ് തൃശൂർ മറ്റത്തൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരനും കഴിഞ്ഞ ദിവസം തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരനും പാമ്പുകടിയേറ്റ് മരിച്ചിരുന്നു.
Read Moreഎട്ടു വയസുകാരന് പാന്പുകടിയേറ്റു മരിച്ച സംഭവം; ഡോക്ടര്‍ ഗൗരവമായിപരിശോധിച്ചില്ലെന്നു കുട്ടിയുടെ അച്ഛൻ
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് എട്ടു വയസുകാരന് ദിക്ഷല്‍ മരിച്ച സംഭവത്തില്‍ താലൂക്കാശുപത്രി അധികൃതര്‍ക്കെതിരേ കുട്ടിയുടെ പിതാവ് ദിലീപ്. കാലില്‍ മുറിവേറ്റ് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ ഗൗരവമായി പരിശോധിച്ചില്ലെന്നും പ്രാഥമിക ചികിത്സ നല്‍കാതെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ദിലീപ് ആരോപിച്ചു. കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ട കാര്യവും ഛര്‍ദിയും കഫവും ഉണ്ടായ കാര്യം പറഞ്ഞിട്ടും ഡോക്ടര്‍ ഗൗരവത്തിലെടുത്തില്ലെന്നും പിതാവ് ആരോപിച്ചു. എന്നാല്‍ ചികിത്സ നല്കുന്നതില് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്കിയ വിശദീകരണ റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തപരിശോധനയില്‍ കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് കണ്ടെത്താനായില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
Read Moreടെലികോം മേഖലയിൽ നിരക്ക് വർധന; പ്ലാൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് കമ്പനികൾ
പരവൂർ: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവർ പ്ലാൻ നിരക്കുകളിൽ വീണ്ടും വർധന വരുത്തി. വരിക്കാർ ഏറെ ആശ്രയിച്ചിരുന്ന ചില ജനപ്രിയ പ്ലാനുകളുടെ കാലാവധി (വാലിഡിറ്റി) കുറച്ചും നിരക്ക് ഉയർത്തിയുമാണ് കമ്പനികളുടെ നീക്കം. റിലയൻസ് ജിയോ 195 രൂപയുടെ പ്ലാൻ കാലാവധി 90 ദിവസത്തിൽ നിന്ന് 30 ദിവസമായി കുത്തനെ കുറച്ചു. എയർടെൽ തങ്ങളുടെ 859 രൂപയുടെ പ്ലാൻ നിരക്ക് 899 രൂപയാക്കി ഉയർത്തി. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും 107, 197 രൂപയുടെ പാക്കുകളുടെ വാലിഡിറ്റി കുറച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയ്ക്കിടയിലും ബിഎസ്എൻഎൽ വരിക്കാരെ ചേർക്കുന്നതിൽ മുന്നേറ്റം തുടരുന്നതിനിടെയാണ് പുതിയ മാറ്റം. അതേ സമയം ഫീച്ചർ ഫോണുകളിൽ ഇനി ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാകുന്ന സൗകര്യങ്ങളും വരുന്നു.സ്മാർട്ട്ഫോണുകൾ ഇല്ലാത്തവർക്കും ഡിജിറ്റൽ ബാങ്കിംഗ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ റിലയൻസ് ജിയോയും ബാങ്ക്…
Read Moreദളിത് സംഘടനകളുടെ ഹർത്താൽ; രാഷ്ട്രീയ പാർട്ടികൾ പിന്തുണയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
എടത്വ: ഏപ്രില്‍ 28ന് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലിന് പിന്തുണ അറിയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. മുഖ്യധാരാ പാര്‍ട്ടികളും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന് ആഹ്വാനം. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് നീതി ആവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ ഏപ്രില്‍ 28ന് സംസ്ഥാനത്താകമാനം ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന് പിന്തുണ അറിയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനുമായുള്ള ശക്തമായ ജനകീയ പ്രതികരണമാണ് ഈ ഹര്‍ത്താല്‍ എന്ന് അദ്ദേഹം പറഞ്ഞു. ദളിത് സമൂഹം ഉയര്‍ത്തുന്ന നീതിയാവശ്യങ്ങള് ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണെന്നും ഈ സമരത്തിന് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തുറന്ന പിന്തുണ പ്രഖ്യാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ദളിത് സമൂഹത്തിന് നേരേ സംസ്ഥാനത്താകമാനം നടന്നുവരുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരേ സമൂഹത്തില്‍ നീതി, സമത്വം, സുരക്ഷ എന്നിവ ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത്…
Read Moreനിർദേശങ്ങൾക്ക് പുല്ലുവില; അപകടം വിളിച്ചുവരുത്തി കുട്ടനാടൻ പാടശേഖരങ്ങളിലെ വൈക്കോൽ കത്തിക്കൽ
ചമ്പക്കുളം: അപകടം വിളിച്ചുവരുത്തുകയാണ് കുട്ടനാടൻ പാടശേഖരങ്ങളിലെ കൊയ്ത്തിനു ശേഷമുള്ള വൈക്കോൽ കത്തിക്കൽ. കഴിഞ്ഞ ദിവസം ചങ്ങനാശേരിക്ക് സമീപം എസി റോഡിനോടു ചേർന്നുള്ള പൂവം പാടശേഖരത്തിലാണ് വൈക്കോലിനു തീയിട്ടത്. വേനൽച്ചൂടിൽ ആളിപ്പടർന്ന തീയണയ്ക്കാൻ മൂന്നു യൂണിറ്റ് ഫയർ എൻജിനുകൾ മണിക്കൂറുകൾ പരിശ്രമിക്കേണ്ടിവന്നു. മുൻ വർഷങ്ങളിലും സമാനമായ സംഭവങ്ങൾ കുട്ടനാട്ടിൽ നടന്നിട്ടുണ്ട്. വൈക്കോലിനു തീയിട്ടതിനെ തുടർന്ന് തീ പടർന്നും ശ്വാസം മുട്ടിയും മരണങ്ങൾ വരെ സംഭവിച്ചിരുന്നു. എന്തിനീ കച്ചി കത്തിക്കൽ ഏകദേശം നാലു ദശാബ്ദങ്ങൾക്ക് മുൻപ് രാസവളങ്ങളും കീടനാശിനികളും പ്രചാരത്തിലാവുന്നതിനുമപ്പുറം ആണ്ടുവട്ടത്തിൽ ഒരു കൃഷി മാത്രമായിരുന്ന കാലത്താണ് പ്രധാനമായും കൊയ്തു മാറ്റിയ നെല്ലിന്റെ ബാക്കിയാകുന്ന വൈക്കോൽ കത്തിച്ച് ചാരമാക്കിയിരുന്നത്. അന്ന് ജൈവവളങ്ങളും ചാരവും ചാണകവും മാത്രമായിരുന്നു നെൽ കൃഷിക്ക് വളമായി നല്‍കിയിരുന്നത്. അന്ന് വൈക്കോൽ കത്തിയുണ്ടാകുന്ന ചാരവും വളത്തിന്റെ ഫലം നല്‍കിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി, ജൈവവളവും ചാരവും…
Read Moreഏതു നിമിഷവും അപകടമുണ്ടാക്കാം ഈ തല്ലി മരം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പൊതുമരാമത്ത് വകുപ്പ്
ആലപ്പുഴ: വലിയ മരം വാർഡ് കൊങ്ങിണി ചുടുകാട് ജംഗ്ഷനു സമീപമുള്ള തല്ലിമരം ഏതു നിമിഷവും നിലംപൊത്താം. മരത്തിന്റെ ചുവട്ടിൽ തീപിടിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് തീയണച്ചെങ്കിലും മരത്തിന്റെ അടിവശം പൊള്ളയായതിനാൽ ഏതു നിമിഷവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. സമീപത്തെ വീടുകളിലും റേഷൻഷോപ്പിലും വൈദ്യുതി ലൈനിലും വീണ് അപകടമുണ്ടാകാം. മരം കത്തുന്ന വിവരമറിഞ്ഞ്, വാർഡ് കൗൺസിലർ ഷംനാ മൻസൂർ ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ ത്തുടർന്ന് ഫയർഫോഴ്സ് ഏറെനേരം പണിപ്പെട്ടാണ് വെള്ളം മരത്തിന്റെ പൊള്ളയായ ഭാഗത്ത് പമ്പ് ചെയ്ത് തീയണച്ചത്. മരം വെട്ടി അപകടാവസ്ഥ ഒഴിവാക്കണമെന്ന് കൗൺസിലർ അഭ്യർഥിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പാണ് അതു ചെയ്യേണ്ടതെന്നു പറഞ്ഞ് ഫയർഫോഴ്സ് പോകുകയായിരുന്നു. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്ധ്യോഗസ്ഥർ സ്ഥലത്തെത്തി പൊതുമരാമത്ത് വകുപ്പിനെ രേഖാമൂലം അറിയിക്കാമെന്നു പറഞ്ഞെങ്കിലും നടപടിയൊന്നുമായില്ല.
Read More