ഇ​രു​വ​ഴി​ഞ്ഞിപു​ഴ​യ്ക്ക് വേ​ണം ക​ട​പു​ഴ​കി വീ​ണ മ​ര​ങ്ങ​ളി​ൽ​നി​ന്നു മോ​ച​നം; മ​ഴ​യ്ക്ക് മു​ൻ​പ് ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

മു​ക്കം:​ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണു കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കൊ​ടി​യ​ത്തൂ​ർ മു​ത​ൽ ഇ​രു​വ​ഴി​ഞ്ഞി​പു​ഴ ചാ​ലി​യാ​റി​ലേ​ക്ക് കൂ​ടി​ച്ചേ​രു​ന്ന ചെ​റു​വാ​ടി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഒ​ട്ട​ന​വ​ധി മ​ര​ങ്ങ​ളാ​ണ് പു​ഴ​യി​ലേ​ക്ക് വീ​ണു കി​ട​ക്കു​ന്ന​ത്.

ഇ​ട​വ​ഴി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ​യും കൂ​ളി​മാ​ട് പാ​ല​ത്തി​ന്‍റെ​യും ഇ​ട​യി​ലാ​യി ചാ​ഞ്ഞു കി​ട​ക്കു​ന്ന മ​ര​ങ്ങ​ളും പൂ​ർ​ണ​മാ​യി ക​ട​പു​ഴ​കി വീ​ണ മ​ര​ങ്ങ​ളും ധാ​രാ​ള​മു​ണ്ട്. മാ​ത്ര​വു​മ​ല്ല മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ല​മു​ണ്ടാ​യ പ്ര​ള​യ ജ​ല​ത്തി​ൽ ഒ​ഴു​കി​വ​ന്ന മ​ര​ങ്ങ​ളും പു​ഴ​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി കാ​ണ​പ്പെ​ടു​ന്നു. സ​വാ​രി തോ​ണി​ക്കാ​രും മീ​ൻ​പി​ടു​ത്ത​ക്കാ​രും അ​ബ​ദ്ധ​ത്തി​ൽ ഈ ​മ​ര​ക്കൂ​ട്ട​ങ്ങ​ളി​ൽ ചെ​ന്നു പെ​ടാ​റു​ണ്ട്.

ചെ​റു​വാ​ടി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി തു​ട​ക്കം കു​റി​ച്ച ക​യാ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​യാ​ക്ക​ർ​മാ​ർ​ക്കും ഇ​ത് വെ​ല്ലു​വി​ളി ത​ന്നെ​യാ​ണ്. വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴു​മ്പോ​ൾ ഇ​വ തെ​ളി​ഞ്ഞു കാ​ണാ​മെ​ങ്കി​ലും മ​ഴ​പെ​യ്തു വെ​ള്ളം ഉ​യ​ർ​ന്നാ​ൽ ഇ​വ​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ്.

ഇ​തു​മൂ​ലം വെ​ള്ള​പ്പൊ​ക്ക ഘ​ട്ട​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങു​ന്ന ബോ​ട്ടു​ക​ൾ​ക്ക് ഈ ​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ഏ​റെ പ്ര​യാ​സ​പ്പെ​ട്ട് മു​ന്നോ​ട്ടു​പോ​കേ​ണ്ട ഗ​തി​യാ​ണ്. പു​ഴ​യി​ലേ​ക്ക് ചാ​ഞ്ഞു കി​ട​ക്കു​ന്ന മ​ര​ങ്ങ​ളി​ൽ ഒ​ഴു​ക്ക് പി​ടി​ച്ച് തീ​രം പ​തി​യെ പ​തി​യെ ഇ​ടി​ഞ്ഞു തീ​രാ​നും വ​ഴി വെ​ക്കാ​റു​ണ്ട്.

വേ​ന​ൽ ക​ന​ക്കു​ന്ന മാ​സ​ങ്ങ​ളി​ൽ കി​ണ​റി​നേ​ക്കാ​ള​ധി​കം പു​ഴ​യെ ആ​ശ്ര​യി​ക്കു​ന്ന വ​ലി​യ വി​ഭാ​ഗം ജ​ന​ങ്ങ​ൾ ഈ ​തീ​ര​ത്തു​ണ്ട്. മോ​ട്ടോ​ർ പ​മ്പ് സെ​റ്റ് ഉ​പ​യോ​ഗി​ച്ച് ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​ഴ​യി​ൽ നി​ന്ന് വെ​ള്ളം എ​ടു​ക്കു​മ്പോ​ൾ മ​രം വീ​ണ് ശു​ദ്ധ​ത ന​ഷ്ട​പ്പെ​ട്ട വെ​ള്ളം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ട സ്ഥി​തി​യാ​ണ് പ​ല​പ്പോ​ഴും.

പു​ഴ​യു​ടെ സു​ഗ​മ​മാ​യ ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തി കൊ​ണ്ട് നി​ല​നി​ൽ​ക്കു​ന്ന ഇ​ത്ത​രം മ​ര​ങ്ങ​ൾ മ​ഴ​ക്കാ​ല​മെ​ത്തും മു​മ്പേ നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്.

Related posts

Leave a Comment