ആലപ്പുഴ: രാത്രി എട്ടുകഴിഞ്ഞാലും ഗതാഗതക്കുരുക്കഴിയാതെ ആലപ്പുഴ പട്ടണം. ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ പൂർണമായും നിശ്ചലമാകുന്നത് പൊതുജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഗതാഗതത്തിരക്ക് കുറയും മുൻപു തന്നെ ജംഗ്ഷനുകളിൽനിന്നു ട്രാഫിക് പോലീസ് പിൻവാങ്ങുന്നതും അവിടവിടെ മാത്രമുള്ള സിഗ്നൽ ലൈറ്റുകൾ ഓഫ് ചെയ്യുന്നതുമാണ് വലിയ ഗതാഗതക്കുരുക്കിലേക്ക് നഗരത്തെ തള്ളിവിടുന്നത്. പട്ടണത്തിലെ പ്രധാന ജംഗ്ഷനുകളിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ദീർഘദൂര യാത്രക്കാരും അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകളും ഈ കുരുക്കിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.കുരുക്ക് മുറുകുമ്പോൾ സമീപ കടക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും മറ്റുമാണ് റോഡിലിറങ്ങി വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. ട്രാഫിക് നിയന്ത്രണ സംവിധാനം നിലയ്ക്കുന്നതോടെ കാൽനടയാത്രക്കാർക്കും റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. വിനോദസഞ്ചാരികളും അന്യജില്ലകളിൽനിന്നുള്ളവരും എത്തുന്ന ആലപ്പുഴ പോലൊരു പട്ടണത്തിൽ രാത്രിയിൽ ഗതാഗത നിയന്ത്രണ സംവിധാനം നോക്കുകുത്തിയാകുകയാണ്. ഉള്ള റോഡുകളെല്ലാം ഓരോ ആവശ്യങ്ങൾക്കായി പൊളിച്ചിട്ടിരിക്കുകയാണ്. റോഡുകളിൽ രാത്രിയിൽ ആവശ്യാനുസരണം വെളിച്ചമില്ലാത്തതും അപകടസാധ്യത ഉയർത്തുന്നു. രാത്രി 10 വരെയെങ്കിലും…
Read MoreCategory: Edition News
കുമാരമംഗലം പീഡനം: ആദ്യകേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും പിഴയും
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ വിചാരണ പൂര്‍ത്തിയായ ആദ്യ കേസില്‍ പ്രതിക്ക് പത്തു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. കുടയത്തൂര്‍ പുളിമൂട്ടില്‍ അനസ് ഷംസുദ്ദീനെ (31) യാണ് തൊടുപുഴ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണം. വിചാരണ കാലയളവില്‍ തടവില്‍ക്കഴിഞ്ഞ 93 ദിവസം ശിക്ഷാ കാലാവധിയില്‍നിന്ന് ഇളവു ചെയ്യും. ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് മൂന്നു ലക്ഷം രൂപ കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇരയുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ അടിസ്ഥാനമാക്കി മതിയായ നഷ്ടപരിഹാരം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്കു നിര്‍ദേശം നല്കി. തൃശൂര്‍ പോക്സോ കോടതി സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന പയസ് മാത്യുവിനെ സര്‍ക്കാര്‍ ആണ് ഈ കേസില്‍…
Read Moreമുട്ടപ്പള്ളിയിൽ മഞ്ഞപ്പിത്തം പടരുന്നു; ആശങ്കയിൽ നാട്ടുകാർ; പ്രതിരോധ നടപടി തുടങ്ങി
മുക്കൂട്ടുതറ: മുട്ടപ്പള്ളി വാർഡിലും പരിസരങ്ങളിലും മഞ്ഞപ്പിത്തം ബാധിച്ച് പലരും ചികിത്സ തേടിയതോടെ ആശങ്കയിൽ നാട്ടുകാർ. ആശങ്ക വേണ്ടെന്നും പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും രോഗം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ തുടങ്ങിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. മേഖലയിൽ സ്വകാര്യ ലോറിക്കാർ വിതരണം ചെയ്ത കുടിവെള്ളത്തിൽ നിന്നായിരിക്കാം രോഗം പടർന്നതെന്നു സംശയമുണ്ട്. അടുത്തിടെ സമീപ വാർഡായ തുമരംപാറയിൽ കുട്ടികളിൽ മുണ്ടിനീര് പടർന്നതിനെത്തുടർന്ന് ഇന്നലെ ഗവൺമെന്റ് എൽപി സ്കൂളിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. മുണ്ടിനീര് രോഗമുണ്ടായ കുട്ടിയിൽനിന്ന് സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടർന്നെന്നാണ് മനസിലായതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഹോമിയോ വിഭാഗവും ആരോഗ്യവകുപ്പും ചേർന്ന് തുമരംപാറയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നതിനിടെയാണ് സമീപ വാർഡായ മുട്ടപ്പള്ളിയിൽ മഞ്ഞപ്പിത്തം പടരുന്നത്. ഇവിടെ മഞ്ഞപ്പിത്തരോഗം പലരിലേക്കും എത്തിയെന്നാണ് പ്രാഥമിക നിഗമനം. ഇത് മുൻനിർത്തി പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ ഇന്നലെ ആരോഗ്യവകുപ്പ് സംഘം പരിശോധിച്ചു. രോഗബാധിതരുടെ വീടുകളിൽനിന്ന് അര…
Read Moreസില്‍വര്‍ലൈന്‍ സമരം അഞ്ചാം വര്‍ഷത്തിലേക്ക്; ഊര്‍ജം പകര്‍ന്ന് കെരണ്ടിത്തറ ജോജി
ചങ്ങനാശേരി: മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ സമരം അഞ്ചാംവര്ഷത്തിലേക്കു കടക്കുമ്പോള്‍ പിന്നണിയിൽനിന്ന് സമരത്തിനു പ്രോത്സാഹനവും ഉത്തേജനവും നല്‍കുകയാണ് മാടപ്പള്ളി കെരണ്ടിത്തറ കെ.പി.തോമസ് എന്ന ജോജി. വെങ്കോട്ട സെന്റ് മേരീസ് റീത്തുപള്ളിയോടു ചേര്‍ന്നുള്ള ജോജിയുടെ പുരയിടത്തില്‍ അദ്ദേഹം നിര്‍മിച്ചു നല്കിയ സമരപ്പന്തലിലാണ് കഴിഞ്ഞ നാലുവര്‍ഷമായി സില്‍വര്‍ലൈന്‍ സമരം നടന്നുവരുന്നത്.അന്നുമുതല്‍ ഇന്നോളം സമരപരിപാടികള്‍ക്കു ജോജി സാമ്പത്തിക സഹായവും പിന്തുണയും നല്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജോജി കുടുംബസമേതം യുകെയിലാണ് ജോലിയും താമസവും. നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ കടന്നുപോകുന്നത് റീത്തുപള്ളിയോടു ചേര്‍ന്നുള്ള ജോജിയുടെ പുരയിടത്തിലൂടെയാണ്. 2022 മാര്‍ച്ച് 17ന് മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി മര്‍ദിക്കുകയും തന്റെ സഹോദരി റോസിലിന് ഫിലിപ്പിനെ അടക്കം പോലീസ് മര്‍ദിക്കുകയും നടുറോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ഹൃദയഭേദകമായ കാഴ്ച യുകെയിലായിരുന്ന ജോജി ചാനലുകളിലൂടെയാണ് കണ്ടത്. വൈകാതെ നാട്ടിലെത്തിയ ജോജി സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.…
Read More‘ചിക്കൻ മസാല നല്ലതാണ് പക്ഷേ, പായസത്തിൽ ഇടരുത്’: നന്ദഗോവിന്ദം ഭജൻസിനെ പരിഹസിച്ച് ശശികലയും രംഗത്ത്
കോട്ടയം: ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസ് സംഘത്തിനെതിരേ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും രംഗത്ത്. ചിക്കൻ മസാല നല്ലതാണ് പക്ഷേ, പായസത്തിൽ ഇടരുത്. ഇതൊരു വീട്ടമ്മയുടെ ഉപദേശമാണെന്നായിരുന്നു അവരുടെ പരിഹാസം. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലും സ്റ്റേജ് പ്രോഗ്രാമുകളിലുമായി ഏറെ ശ്രദ്ധിക്കപ്പെട്ട ഭജനസംഘം നന്ദഗോവിന്ദം ഭജൻസ് തങ്ങളുടെ പരിപാടിക്ക് ഇടയിൽ ക്രിസ്തീയഗാനം ആലപിച്ചതാണ് ശശികലയെ പ്രകോപിപ്പിച്ചത്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇവരുടെ ഭജന അരങ്ങേറിയിരുന്നു. യേശുദാസ് ആലപിച്ച ഈ പരദേവനഹോ എന്നു തുടങ്ങുന്ന ക്രിസ്തീയ ഗാനം ഈ പരിപാടിക്ക് ഇടയിൽ നന്ദഗോവിന്ദം ഭജൻസ് ആലപിച്ചു. മോഹൻസിത്താര സംഗീതം നൽകിയ ഗാനം അടുത്ത കാലത്ത് വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ക്രിസ്ത്യൻ പള്ളിക്ക് ക്ഷേത്രവുമായുള്ള സൗഹാർദബന്ധം എടുത്തു പറഞ്ഞതിനു ശേഷമായിരുന്നു ഇവരുടെ ഗാനാവതരണം. വേമ്പിൻകുളങ്ങര ക്ഷേത്രത്തിലെ ദേശവിളക്കിന് സമീപത്തെ…
Read Moreമംഗലംഡാം റിസർവോയറിൽ മുൾവിഷച്ചെടികൾ; ജലസംഭരണത്തിനും മത്സ്യബന്ധനത്തിനും തടസമാകുന്നു
മംഗലംഡാം: റിസർവോയറിൽ വിഷമുള്ള മുൾച്ചെടികൾ വ്യാപകമായത് ജലസംഭരണത്തിനും മത്സ്യബന്ധനത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്നു. വെള്ളത്തിനടിയിലും കരകളിലുമായി ആറടിയോളം ഉയരത്തിലാണ് മുൾച്ചെടികൾ വ്യാപകമായിട്ടുള്ളത്. മണ്ണു നിറഞ്ഞ് ജലസംഭരണ ശേഷി കുറഞ്ഞ ഡാമിൽ മുൾച്ചെടികൾകൂടി നിറഞ്ഞതോടെ റിസർവോയറിന്റെ പല ഭാഗങ്ങളും ചതുപ്പുനിലം പോലെയാണിപ്പോൾ. സംഭരണിക്കുള്ളിൽ നൂറിലേറെ ഏക്കറോളം സ്ഥലത്ത് ഈ വിഷച്ചെടി വ്യാപിച്ചു കഴിഞ്ഞു. ചെടികൾ വളർന്ന് മൂപ്പെത്തി അതിൽ നിന്നുള്ള കായ്കൾ വീണ് വളരെ വേഗത്തിലാണ് ഇവ വ്യാപകമാകുന്നത്. ചെടിയുടെ തണ്ടോ ഇലയോ ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി പറയുന്നു. ചെടിയുടെ സ്പർശനം ചിലർക്ക് കടുത്ത അലർജി ഉണ്ടാക്കുന്നുണ്ട്. രണ്ടാംപുഴ, ചൂരുപ്പാറ, അട്ടവാടി, ഓടംതോട് ഭാഗങ്ങളിൽ ഇറങ്ങാനാകാത്ത വിധം ഈ ചെടികൾ നിറഞ്ഞിരിക്കുകയാണ്. രണ്ടാംപുഴയിൽ നീർനായ്ക്കളുടെ താവളങ്ങളാണ് ഈ ചെടിക്കാടുകൾ. ഡാമിൽ വെള്ളം നിറയുമ്പോൾ വെള്ളത്തിൽ മുങ്ങുന്ന ചെടികൾ മത്സ്യബന്ധനത്തിനും തടസമാകുന്നതായി ഡാമിലെ മത്സ്യതൊഴിലാളികൾ പറഞ്ഞു. ചെടികളിലെ മുള്ളുകളിൽ…
Read Moreചുട്ടുപൊള്ളുന്ന വേനലിൽ ഭാരതപ്പുഴയും കൈവഴികളും വറ്റിവരണ്ടു; പടിഞ്ഞാറൻമേഖലയിൽ കുടിവെള്ള ആശങ്ക
ഒറ്റപ്പാലം: പടിഞ്ഞാറൻ മേഖലയുടെ പ്രധാന ജലസ്രോതസായ ഭാരതപ്പുഴയും കൈവഴികളും കൊടുംവേനലിൽ മെലിഞ്ഞുണങ്ങി. പറളി, ലക്കിടി, മീറ്റ്ന, ഷൊർണൂർ ഉൾപ്പെടെ തടയണ പ്രദേശങ്ങളിൽ മാത്രമാണു നിലവിൽ പുഴയിൽ വെള്ളമുള്ളത്. ഇതു തടയണകൾ കേന്ദ്രീകരിച്ചുള്ള ശുദ്ധജല പദ്ധതികൾക്ക് ആശ്വാസമാണ്. കഴിഞ്ഞ വർഷം മാർച്ച് മുതൽ കാലവർഷം തുടങ്ങുന്നതു വരെയും കൃത്യമായ ഇടവേളകളിൽ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നതിനാൽ വേനലിന്റെ കാഠിന്യം കുറവായിരുന്നു. ഇത്തവണ മഴ വഴിമാറി വേനൽ കത്തിജ്വലിച്ചതോടെ ഭാരതപ്പുഴയും സന്പൂർണ ഉണക്കത്തിലേക്കാണ്. ചില പ്രദേശങ്ങളിൽ പുഴ വറ്റിവരണ്ടതു തീരഗ്രാമങ്ങളിലെ വേനൽക്കാല കൃഷികൾക്കും ജലാശയങ്ങളിലെ ജലലഭ്യതയ്ക്കുമെല്ലാം തിരിച്ചടിയായിരിക്കുകയാണ്. പുഴയുടെ കൈവഴികളായ മറ്റു ചെറുപുഴകളിലും തോടുകളിലുമെല്ലാം ഒഴുക്കു മുറിഞ്ഞ അവസ്ഥയുണ്ട്. ഭാരതപ്പുഴയിലെ തടയണകളിൽ ജലലഭ്യത കുറഞ്ഞാൽ ആശ്രയം മലമ്പുഴ ഡാമാണ്. ഡാമിൽനിന്നു പുഴയിലേക്കു വെള്ളം തുറന്നുവിട്ടു തടയണകൾ നിറച്ചാണു പമ്പിംഗ് മുന്നോട്ടുകൊണ്ടുപോകാറുള്ളത്. ഇതിനു മുൻപു 2024ൽ ആയിരുന്നു സങ്കീർണമായ സാഹചര്യം. അന്നു മേയ്…
Read Moreകുടമാറ്റപ്പൂരത്തിന് അണിയറയിൽ ആയിരത്തോളം കുടകൾ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
തൃശൂർ: പൂരാവേശം ആർത്തിരന്പുന്പോൾ ആകാശമേലാപ്പിലേക്കു വിടർത്താനുള്ള വർണക്കുടകൾ അണിയറയിൽ അവസാനമിനുക്കുപണിയിൽ. പാറമേക്കാവ് വിഭാഗത്തിന്റെ കുടനിർമാണം നാലുമാസം മുന്‍പുതന്നെ തുടങ്ങി. മിന്നിത്തിളങ്ങുന്ന പുതുപുത്തൻകുടകളുടെ നിർമാണത്തിന് ഇത്തവണയും സാരഥ്യംവഹിക്കുന്നത് വസന്തൻ കുന്നത്തങ്ങാടിയാണ്. 47 വർഷമായി പൂരത്തിന്റെ നിറപ്പൊലിമയായ കുടനിർമാണച്ചുമതല അദ്ദേഹം ഏറ്റെടുത്തിട്ട്. അന്‍പതോളം സെറ്റ് കുടകളാണ് വസന്തൻ കുന്നത്തങ്ങാടിയുടെ മേൽനോട്ടത്തിൽ അണിയറയിലൊരുങ്ങുന്നത്. കുടമാറ്റത്തിനു പാറമേക്കാവും തിരുവന്പാടിയും മത്സരിച്ച് കുടകളുയർത്തുന്പോൾ പൂരപ്രേമികളെ വിസ്മയത്തിലാറാടിക്കുന്ന സ്പെഷൽ കുടകളും സീക്രട്ട് കുടകളും ഇക്കൂട്ടത്തിലുണ്ട്. രഹസ്യംചോരാതെയാണ് ഈ കുടകളുടെ നിർമിതി. അലുക്കും തൊങ്ങലുകളും തട്ടുകളും മിനുക്കങ്ങളുമെല്ലാം കോർത്തിണക്കിയ സാദാ കുടകളും നിരവധി. പട്ടുകുടകൾ, ഡിസൈൻകുടകൾ, വർക്ക് കുടകൾ, പ്രിന്റിംഗ് കുടകൾ, സീക്വൻസ് കുടകൾ, തട്ടുകുടകൾ, എൽഇഡി കുടകൾ, വെൽവെറ്റ് കുടകൾ ഇങ്ങനെ കാണികളുടെ കണ്ണും മനസും നിറയ്ക്കുന്ന ഇനങ്ങളുടെ പണികളും ഏതാണ്ടു പൂർത്തിയായി. സൂററ്റിൽനിന്നാണ് ആവശ്യമായ മെറ്റീരിയലുകൾ എത്തിക്കുന്നത്. ഇരുപതുപേരാണ് വസന്തന്റെ കുടനിർമാണസംഘത്തിലുള്ളത്. അനീഷ്, ചന്ദ്രേഷ്,…
Read Moreആളൂരില്‍ ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയില്‍; ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാർ
ആളൂര്‍: നാല് ആടുകളെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി; അജ്ഞാതജീവിയെന്നു സംശയം. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ആനത്തടം ഭാഗത്ത് ചാതേലി വീട്ടില്‍ മാത്യു പൗലോസി ന്റെ നാല് ആടുകളെയാണ് കടിച്ചു കൊന്ന നിലയില്‍ കൂട്ടില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് സംഭവം. രാവിലെ പശുവിനെ കറക്കാന്‍ വീട്ടില്‍നിന്നും പുറത്തുവന്ന മാത്യുവാണ് ആടുകളെ ചത്തനിലയില്‍ കണ്ടത്. ഉടന്‍തന്നെ വനംവകുപ്പിനെയും പഞ്ചായത്ത അധികൃതരെയും വിവരം അറിയിച്ചു. മുപ്ലിയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രഞ്ജിത്ത് രാജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജോബി ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്. സജിത്ത് എന്നില്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കുറുനരിയുടെ ആക്രണമാണു നടന്നതെന്നു വീട്ടുകാര്‍ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണത്തിനായി ഇന്നലെത്തന്നെ സംഭവംനടന്ന സ്ഥലത്ത് കാമറയും സ്ഥാപിച്ചിട്ടുണ്ട്. രണ്ടുമാസത്തിനുള്ളില്‍ ഈ പരിസരത്തുനിന്ന് എട്ട് ആടുകളെ ഇതുപോലെ കടിച്ചുകൊന്നിട്ടുണ്ട്. വളര്‍ത്തുമൃഗ ങ്ങള്ക്കുനേരെയുള്ള…
Read Moreമൂഴിക്കലിലെ ഇരട്ടമരണം: അദിനാന്റെ സാമ്പത്തിക ഇടപാടുകൾ ആരെല്ലാമായ്; അന്വേഷണം ഊർജിതമാക്കി പോലീസ്
കോഴിക്കോട്: മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു. അദിനാൻ പലരുമായും പണമിടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ആരെല്ലാമായാണ് പണമിടപാടുകൾ നടത്തിയതെന്നും എന്തിനാണ് നടത്തിയതെന്നുമുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഇതിന് പുറമേ അദിനാന്റെയും കൊല്ലപ്പെട്ട നസ്രീനയുടെയും സുഹൃത്തുക്കളിൽ നിന്നുള്ള വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കും. അദിനാൻ ഏതെങ്കിലും രീതിയിൽ നസ്രീനയെ ഭീഷണിപ്പെടുത്തിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അദിനാന് നസ്രീനയോടുള്ള ശത്രുതയെക്കുറിച്ച് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നോയെന്നും നസ്രീനയുടെ ഫോൺ ഉപയോഗിച്ച് അദിനാൻ കൂടുതൽ പേരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അദിനാൻ ജീവനൊടുക്കുന്നതിനുമുമ്പ് സുഹൃത്തിനോട് തരാനുള്ള പണം നൽകാൻ സാധിക്കില്ലെന്നും താൻ മരണപ്പെട്ടെന്നും നസ്രീനയുടെ ഫോണിൽ നിന്നും ചാറ്റ് ചെയ്തതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ ചാറ്റ് നസ്രീനയുടെ ഫോണിൽനിന്നും അദിനാൻ ഡിലീറ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ കൂടുതൽ പേരുമായി ചാറ്റ് ചെയ്തിട്ടുണ്ടോയെന്നാണ്…
Read More