വടക്കഞ്ചേരി: പൊള്ളിക്കുന്ന വേനൽച്ചൂടിൽ ചെറുനാരങ്ങ വില പുതിയ റെക്കോർഡിലെത്തി. കിലോക്ക് 250 രൂപയാണ് ഇപ്പോൾ ചെറുനാരങ്ങയുടെ വില.ഇത്രയും ഉയർന്ന വില അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലെന്നു കച്ചവടക്കാർ പറയുന്നു. ചില സമയങ്ങളിൽ മൂന്നു കിലോയ്ക്ക് 100 രൂപ മാത്രം വില വരുന്ന നാരങ്ങാവിലയാണ് വേനൽചൂടിലെ ഡിമാന്റിൽ വില കുതിച്ചുയർന്നീട്ടുള്ളത്. ഉയർന്ന വില കൊടുത്താലും നല്ല നീരുള്ള നാരങ്ങ കിട്ടാനുമില്ല. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ചെറുനാരങ്ങ കൂടുതലായും വരുന്നത്.ശീതളപാനീയ കടകളിലും വീട്ടാവശ്യത്തിനും ഹോട്ടലുകളിലുമെല്ലാം ചെറുനാരങ്ങയ്ക്ക് ആവശ്യം കൂടിയതോടെയാണ് ദിനംപ്രതി വിലയും കൂടുന്നത്. തണ്ണിമത്തൻ വിലയും അഞ്ചുരൂപ മുതൽ 10 രൂപ വരെ കൂടിയിട്ടുണ്ട്. കരിക്കുവിലയും ഉയർന്നു തന്നെ. വില കുറഞ്ഞു നിന്നിരുന്ന നേന്ത്രപ്പഴ വിലയും കൂടി കൊണ്ടിരിക്കുകയാണ്. 40 രൂപയായിരുന്ന വില ഇപ്പോൾ 45 രൂപയായി. നാടൻ നേന്ത്രപ്പഴം കിട്ടാനില്ല. കനത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു നശിക്കുന്നതാണ് വില ഉയരാൻ…
Read MoreCategory: Edition News
തൃശൂരർ വെടിക്കെട്ട് സ്ഫോടനം; അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
കൊച്ചി: തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തില്‍ അനുശോചിച്ച് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ‘തൃശൂരില്‍ നടന്ന അതി ദാരുണമായ സംഭവം ഞെട്ടലോടെയാണ് കേട്ടത്. എന്റെ മനസ് മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു’,- എന്നായിരുന്നു മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍. തൃശൂരില്‍ നടന്ന ദാരുണ സംഭവത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പം എന്റെ ചിന്തകളും ഹൃദയംഗമമായ അനുശോ l= ചനങ്ങളും പങ്കുവെക്കുന്നു. പരിക്കേറ്റവര്‍ പൂര്‍ണമായി സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു,’- മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Read Moreതൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം; അഞ്ച് മൃതശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് മായയും മര്‍ഫിയും
കൊച്ചി: തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തില്‍ അഞ്ചോളം ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് കൊച്ചി സിറ്റി പോലീസിന്റെ കെ 9 സ്ക്വാഡിലെ കഡാവര്‍ നായകളായ മായയും മര്‍ഫിയും. കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് മൃതശരീരാവശിഷ്ടങ്ങള്‍ നായകള്‍ കണ്ടെത്തിയത്. മണ്ണിനടിയില്‍നിന്നും മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ച നായകളാണ് മായയും മര്‍ഫിയും. ഇവര്‍ക്ക് 10 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. മണം പിടിച്ച് മൃതദേഹങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഇവ കുരച്ച് പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കും. എന്നിട്ട് നിലത്ത് ഇരിക്കും. ഇത്തരം കൃത്യങ്ങള്‍ ചെയ്യുമ്പോള്‍ പരിശീലന സമയത്ത് ബോള്‍ ആണ് സമ്മാനമായി നല്‍കുന്നത്. ബല്‍ജിയന്‍ മെലനോയ്സ് ഇനത്തില്‍പ്പെട്ട ആറു വയസുകാരായ മായയും മര്‍ഫിയും 2020 മാര്‍ച്ചിലാണ് കേരള പോലീസ് അക്കാദമിയില്‍ പരീശീലനം തുടങ്ങിയത്. തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ കൊച്ചി സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡിലെത്തി. വിശ്രമമില്ലാതെ മണിക്കുറുകളോളം…
Read Moreതൃശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന: വെടിക്കെട്ട് ഒഴിവാക്കിയേക്കും; സർക്കാർ തീരുമാനം കാത്ത് തിരുവമ്പാടി ദേവസ്വം
തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടു പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതിനെത്തുടർന്ന് തൃശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന. പൂരത്തിനു വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വങ്ങൾ. തൃശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം. തുടർനടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കട്ടെ എന്ന നിലപാടാകും ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്നു നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അക്കാര്യത്തിൽ ദേവസ്വങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്കാരത്തിനും സഹായം എത്തിക്കുന്നതിനും മുൻഗണന എന്ന് ദേവസ്വം വൃത്തങ്ങൾ വ്യക്തമാക്കി.
Read Moreപെട്ടെന്നു ശബ്ദം കേട്ടു, വെടിമരുന്നു നിറച്ചിരുന്നവര്ക്ക് ആർക്കും ഓടാൻ സാധിച്ചില്ല: ശബ്ദം കേട്ടയുടനെ ഓടിയതുകൊണ്ടാണ് ജീവനോടെ ഇരിക്കുന്നത്: നടുക്കംമാറാതെ സ്ഫോടനത്തില്നിന്ന്രക്ഷപ്പെട്ട സഹോദരിമാർ
തൃശൂര്‍: എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്ന് മുണ്ടത്തിക്കോട് സ്ഫോടനത്തില്‍നിന്നു രക്ഷപ്പെട്ട സഹോദരിമാരായ തൊഴിലാളികള്‍. പെട്ടെന്നു ശബ്ദം കേട്ടെന്നും വെടിമരുന്നു നിറച്ചിരുന്നവര്‍ക്കൊന്നും ഓടാന്‍ കഴിഞ്ഞില്ലെന്നും സഹോദരിമാരായ സുഭദ്ര, വത്സല എന്നിവര്‍ പറഞ്ഞു. ഓടുമ്പോള്‍ പാടത്തൊക്കെ തീ പിടിക്കുന്നത് കണ്ടു. ഭക്ഷണം കഴിച്ച് വന്ന് 3.30 ടെയാണ് അപകടമുണ്ടായതെന്ന് സഹോദരിമാര്‍ പറഞ്ഞു. “തിരി നിറയ്ക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഞങ്ങളുടെ അടുത്ത് അഞ്ച് പേരോളം ഉണ്ടായിരുന്നു. പണി കഴിഞ്ഞതുകൊണ്ടാണ് ഓടാന്‍ പറ്റിയത്. എന്താണു സംഭവിക്കുന്നതെന്നു വ്യക്തമായിരുന്നില്ല.തുടര്‍ച്ചയായി പൊട്ടിത്തെറികള്‍ ഉണ്ടായി. രക്ഷപ്പെട്ട് ഓടിയപ്പോള്‍ ഒരാള്‍ക്കു വീണു പരിക്കേറ്റു. പൊള്ളലേറ്റ ഒരുതൊഴിലാളിയെ കണ്ടു…’- വത്സല പറഞ്ഞു. രണ്ടു വര്‍ഷമായി വെടിക്കെട്ട് മേഖലയില്‍ ജോലി ചെയ്യുന്നുവെന്നും ശബ്ദം കേട്ടയുടനെ ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അവര്‍ പറഞ്ഞു. പ്രായമായ ഒരു അമ്മ ജോലിയില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ഉച്ചയ്ക്ക് തിരികെ പോയതുകൊണ്ട് രക്ഷപ്പെട്ടെന്നും സഹോദരിമാര്‍ പറഞ്ഞു. ഓടുന്നതിനിടെ സുഭദ്രയുടെ തലയില്‍ എന്തോ…
Read Moreഡിജിറ്റൽ പേയ്മെന്റുകൾക്ക് ഇനി അധിക സുരക്ഷ; ഇ-മാൻഡേറ്റ് പരിഷ്കരിച്ച് ആർബിഐ
പരവൂർ: ഡിജിറ്റൽ പേയ്മെന്റുകൾ സുരക്ഷിതമാക്കുന്നതിനായി ഇ- മാൻഡേറ്റുകൾക്ക് ഏകീകൃത മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് റിസർവ് ബാങ്ക്. ആവർത്തിച്ചുള്ള ഇടപാടുകൾക്ക് (റെക്കറിംഗ് പേയ്മെന്റ്സ്) ഇനി മുതൽ അധിക പ്രാമാണീകരണം നിർബന്ധമാക്കി. ഏപ്രിൽ 21 മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നു. കാർഡുകൾ, യുപിഐ, പ്രീപെയ്ഡ് വാലറ്റുകൾ എന്നിവ വഴിയുള്ള ആഭ്യന്തര-വിദേശ ഇടപാടുകൾക്ക് പുതിയ ചട്ടം ബാധകമാണ്. ഇ-മാൻഡേറ്റ് സൗകര്യം തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ ഇനി മുതൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം. ബാങ്ക് നടത്തുന്ന സാധാരണ പരിശോധനകൾക്ക് പുറമെ, അധിക സുരക്ഷാ പരിശോധന കൂടി വിജയിച്ചാൽ മാത്രമേ മാൻഡേറ്റ് രജിസ്റ്റർ ചെയ്യാനാവൂ. 15,000 രൂപയ്ക്ക് മുകളിലുള്ള ആവർത്തിച്ചുള്ള ഇടപാടുകൾക്ക് ഈ അധിക പരിശോധന നിർബന്ധമാണ്. ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ഒരു ലക്ഷത്തിന് മുകളിലുള്ള ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവയ്ക്കും പ്രത്യേക പ്രാമാണീകരണം ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ…
Read Moreമുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്ഥലം സന്ദർശിച്ചു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിൽ സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്ഫോടനം നടന്ന സ്ഥലത്ത് നിലവിൽ ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്ന് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാവുകയുള്ളൂ. അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കളക്ടർ, കമ്മീഷണർ, ദേവസ്വങ്ങൾ എന്നിവരുമായി ചർച്ചകൾ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഉടൻതന്നെ ഒരു യോഗം വിളിച്ചുചേർക്കുമെന്നാണു സൂചനയെന്നും സുരേഷ് ഗോപി പറഞ്ഞു. സംഭവത്തിൽ കേന്ദ്രസംഘത്തിന്റെ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനങ്ങൾ എടുക്കുമ്പോൾ ജനവികാരം കൂടി കണക്കിലെടുക്കുമെന്നും ദേവസ്വങ്ങളും അതിന്റെ ഭാഗമാണെന്നും അധികൃതർ അറിയിച്ചു. പൂരവുമായി ബന്ധപ്പെട്ട മറ്റു സാങ്കേതിക കാര്യങ്ങൾ…
Read Moreതൃശൂർ വെടിക്കെട്ടുപുര സ്ഫോടനത്തിൽ 13 മരണം; ഒന്‍പതു പേരെ തിരിച്ചറിഞ്ഞു; കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. ഒന്‍പതു പേരെ തിരിച്ചറിഞ്ഞു. 11 പേർ ചികിത്സയിൽ. രണ്ടുപേർ വെന്റിലേറ്ററിൽ. പഴയന്നൂർ വെണ്ണൂർ പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (40) തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്. സുദർശന്റേയും വാസുദേവന്റേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. സുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ബാക്കി നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല. നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 23 ശരീര ഭാഗങ്ങൾ കിട്ടിയതായി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം അറിയിച്ചു. ഇവയിൽ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ബാക്കി ഇന്ന് നടക്കും. 11 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അവരുടെ വിവരങ്ങൾ: സതീഷ് (46), പ്രവീൺ (45) എന്നിവർ വെൻ്റിലേറ്ററിലാണ്. ബാബു (56), വിഷ്ണു…
Read Moreയേശുദാസിന്റെ മരണം: ദുരൂഹത നീക്കാൻ കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തി; വിദഗ്ധപരിശോധന തിരുവനന്തപുരത്ത്
ചെങ്ങന്നൂർ: പുലിയൂർ പേരിശേരി പടിഞ്ഞാറേ പറമ്പിൽ പുത്തൻവീട്ടിൽ യേശുദാസിന്റെ (74) മരണത്തിലെ ദുരൂഹത നീക്കുന്നതിനായി കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തി. മരുമകൾ ലീന ബിൻസിന്റെ പരാതിയെത്തുടർന്ന് ആർഡിഒ എം.എസ്. ഷാജുവിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു. പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ ഇന്നലെ രാവിലെ 10.30ഓടെയാണ് നടപടികൾ ആരംഭിച്ചത്. സി-20 സെല്ലിലായിരുന്നു മൃതദേഹം അടക്കം ചെയ്തിരുന്നത്. പള്ളി അധികൃതർ അറിയിച്ചതനുസരിച്ചെത്തിയ മേസ്തിരി കെ.ആർ. വിശ്വനാഥൻ നായരുടെ നേതൃത്വത്തിൽ മൂവർ സംഘമാണ് സെല്ല് പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. 11 ന് ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ ഉച്ചയ്ക്ക് രണ്ടോടെയാണ് അവസാനിച്ചത്. കഴിഞ്ഞ മാർച്ച് 20നായിരുന്നു യേശുദാസിന്റെ മരണം. വീട്ടിൽ വച്ച് കേക്ക് കഴിച്ചതിനു പിന്നാലെ ഛർദിച്ച് അവശനായ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കും മുൻപേ…
Read Moreബാങ്കുകള്‍ പിആര്‍എസ് സ്വീകരിക്കുന്നില്ല; കർഷകർ പ്രതിസന്ധിയിൽ; പുതിയ സർക്കാർ വരട്ടെന്ന് ബാങ്കുകാർ
എടത്വ: സംഭരിച്ച നെല്ലിന്റെ പിആര്‍എസ് ബാങ്കുകള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി കര്‍ഷകർ. കുട്ടനാട്ടില്‍ നിന്ന് പുഞ്ചക്കൃഷിക്ക് വിളവെടുത്ത നെല്ലിന്റെ പിആര്എസാണ് ബാങ്കുകള്‍ സ്വീകരിക്കാത്തത്. പിആര്‍എസ് ബാങ്കുകള്‍ വാങ്ങിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് സമയ ബന്ധിതമായി നെല്ല് വില ലഭിക്കുകയുള്ളൂ. മാര്‍ച്ച് 18 വരെയുള്ള പിആര്‍എസ് സ്വീകരിച്ചെന്ന് പാഡി ഓഫീസ് അറിയിക്കുമ്പോഴും വായ്പ നല്കുന്ന ബാങ്കുകള്‍ മറിച്ചാണ് പറയുന്നത്. അടുത്ത സര്‍ക്കാര്‍ എത്തിയശേഷം മാത്രമേ പിആര്‍എസ് സ്വീകരിച്ച് പണം അകൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയൂവെന്നാണ് ബാങ്കുകള്‍ നല്കുന്ന വിശദീകരണം. മാര്‍ച്ച് 31ന് ശേഷം ബാങ്കുകള്‍ പിആര്‍എസ് സ്വീകരിച്ചിരുന്നില്ല. പിആര്‍എസ് രസീതുകള്‍ മാഞ്ഞുപോകുന്ന അവസ്ഥയിലാണ്. ബാങ്കുകാര് പിആര്‍എസ് സ്വീകരിക്കാതെ ഇരുന്നാല്‍ രസിത് വെള്ള കടലാസ് മാത്രമാകുന്ന അവസ്ഥയിലാകുമെന്നും കര്‍ഷകര്‍ പറയുന്നു. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ പകുതിയില്‍ മാത്രമാണ് നെല്ല് സംഭരണം നടന്നിട്ടുള്ളത്. സപ്ലൈകോയുടെ എറണാകുളം ഹെഡ് ഓഫീസില്‍ കര്‍ഷകര്‍ പരാതിപ്പെട്ടപ്പോഴും മാര്‍ച്ച്…
Read More