കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോട് പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദേശം നൽകി. സംഭവത്തിൽ മജിസ്ട്രേറ്റിനു മുന്നിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും വീണ്ടും യുവതിയുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കൊല്ലം സ്വദേശിയായ 25കാരി കഴിഞ്ഞ ആഴ്ച കായംകുളം പോലീസിൽ പരാതി നൽകിയത് . സിനിൽ സബാദ് ഒളിവിലാണന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്. സിനിൽ സബാദിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണ ചുമതല ഇന്നലെ കായംകുളം ഡിവൈഎസ്പിക്ക് നൽകി. കൂടാതെ പ്രതിക്കെതിരേ ഇരയെ ഭീഷണിപ്പെടുത്തിയതുൾപ്പടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ജില്ലാ പോലീസ് മേധാവി…
Read MoreCategory: Edition News
നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങുന്നു; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുന്നതിന് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു. നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയതായുള്ള ദൃക്സാക്ഷികളുടെ മൊഴിയും പോലീസിന് ലഭിച്ചിരുന്നു. കോളജിനകത്തുള്ള സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രിൻസിപ്പലിന്റെ മുറിയിൽ എന്തു സംഭവിച്ചെന്നും ആരൊക്കെ ഉണ്ടായിരുന്നുവെന്ന കാര്യവുമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപികയുടെ നന്പർ നല്‍കിയത് നിതിൻ തന്നെയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അധ്യാപകരുടെ പീഡനത്തിനു പുറമെ ലോൺ ആപ്പ് കുരുക്കും നിതിന്റെ മരണകാരണമായാണ് അന്വേഷണസംഘം പറയുന്നത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിൽ കേസെടുത്ത അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമും അസോ. പ്രഫസര്‍ ഡോ. കെ.ടി. സംഗീത നമ്പ്യാരും ഒളിവില്‍ പോയെന്നും…
Read Moreലോണ്‍ ആപ്പുകാരുടെ ഭീഷണി; കോളജ് അധികൃതര്‍ തങ്ങളെ അറിയിച്ചില്ലെന്നു നിതിന്റെ സഹോദരീഭര്‍ത്താവ്
തിരുവനന്തപുരം: നിതിന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയുണ്ടായിരുന്നെങ്കില്‍ അക്കാര്യം കോളജ് അധികൃതര്‍ക്ക് തങ്ങളെ അറിയിക്കാമായിരുന്നുവെന്ന് നിതിന്റെ സഹോദരി ഭര്‍ത്താവ് അശോകന്. അധ്യാപികയെ ലോണ്‍ ആപ്പില്‍ നിന്നും വിളിച്ച കാര്യം തങ്ങളെ കോളജ് അധികൃതരൊ അധ്യാപികയൊ അറിയിച്ചിരുന്നില്ല.ടീച്ചറിന്റെ നമ്പര്‍ റഫറന്‍സിന് വേണ്ടി കൊടുത്തതാകാം. ടീച്ചര്‍ക്ക് ലോണ്‍ ആപ്പുകാരില്നിന്നു ലഭിച്ച സന്ദേശം സഹോദരിക്കും ലഭിച്ചിരുന്നു. കോളജ് അധികൃതര്‍ ഇതുവരെക്കും തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും നിതിന്‍ തെറ്റ് ചെയ്തെങ്കില്‍ തങ്ങളെ കോളജ് അധികൃതര്‍ക്ക് അറിയിക്കാമായിരുന്നുവെന്നും അശോകന് പറഞ്ഞു. ടീച്ചറെക്കുറിച്ച് നിതിന്‍ നല്ല മതിപ്പും അഭിപ്രായവുമായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreകുടുംബത്തോടൊപ്പം മരുന്നു വാങ്ങാനെത്തിയയാൾക്ക് മര്‍ദനം; ആശുപത്രി പരിസരത്ത് യുവാവിനെ ആക്രമിച്ചത് ഓട്ടോ ഡ്രൈവർ
നെടുങ്കണ്ടം: ഭാര്യക്കും കുട്ടിക്കുമൊപ്പം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഓട്ടോ ഡ്രൈവറെ മറ്റൊരു ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി. താന്നിമൂട് സ്വദേശി മുല്ലശേരില്‍ ബിനു വിജയനാണ് (37) മര്‍ദനമേറ്റത്. ശനിയാഴ്ച രാവിലെ 11നായിരുന്നു സംഭവം. ഡോക്ടറെ കണ്ടശേഷം ലാബിലേക്കു പോകുന്നതിനിടെ ആശുപത്രി സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന സുരേഷ് തങ്ങളോടു കയര്‍ക്കുകയും ആശുപത്രി പരിസരത്തുനിന്ന് ഓട്ടം എടുക്കാന്‍ എത്തിയതാണെന്നാരോപിച്ച് അസഭ്യം പറയുകയും ചെയ്തതായി ബിനു പരാതിയില്‍ പറയുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് നെറ്റിയില്‍ ഇടിക്കുകയും കൈവിരല്‍ കടിച്ചുമുറിക്കുകയും ചെയ്തെന്ന് ബിനു പറയുന്നു. കൂടാതെ കഴുത്തിന് കുത്തിപ്പിടിക്കുകയും നെഞ്ചിലും മുഖത്തും അടിക്കുകയും ഇടിക്കുകയും ചെയ്തു. ഒപ്പം ഉള്ളത് ഭാര്യയും കുട്ടിയുമാണെന്നു പറഞ്ഞിട്ടും ആക്രമണം തുടര്‍ന്നു. നാട്ടുകാര്‍ ഇടപെട്ടാണ് ബിനുവിനെ ആക്രണത്തില്‍നിന്നു രക്ഷപ്പെടുത്തിയത്. ബിനുവിന്റെ പരാതിയില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഅശാസ്ത്രീയ മുരിങ്ങ നഴ്സറി നിർമാണം; മൂന്നു ലക്ഷം രൂപ നഷ്ടം
അമ്പലപ്പുഴ: അശാസ്ത്രീയ രീതിയിലുള്ള മുരിങ്ങ നഴ്സറി നിർമാണം മൂലം മൂന്നു ലക്ഷത്തിൽപ്പരം രൂപ നഷ്ടമുണ്ടായതായിആക്ഷേ പം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് മാത്തയിൽ വീടിനു സമീപമാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുരിങ്ങ നഴ്സറി നിർമാണം നടത്തിയത്. 3,66, 493 രൂപയാണ് ഇതിനായി ഉൾപ്പെടുത്തിയത്. 365 രൂപ ദിവസവേതന നിരക്കിൽ 930 തൊഴിൽ ദിനങ്ങളായിരുന്നു പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്നത്. പ്ലാസ്റ്റിക് കവറുകളിൽ വിത്തിട്ട് വളർത്തേണ്ടതിനു പകരം ഇവ വെറും മണ്ണിലാണ് നട്ടുവളർത്തിയത്. മൂന്നു കേന്ദ്രങ്ങളിലായാണ് നഴ്സറി നിർമാണം നടത്തിയത്. 9,000 രൂപയോളം തൊഴിലുറപ്പ് തൊഴിലാളികൾ സ്വയം മുടക്കിയാണ് ഇതിനായുള്ള വിത്തു വാങ്ങിയത്. കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭിക്കാനായാണ് തൊഴിലാളികൾ ഈ പണം ചെലവഴിച്ച് ഇവ വാങ്ങിയത്. എന്നാൽ, ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട യാതൊരു പരിശീലനവും ഇവർക്ക് നൽകാതിരുന്നതിനാൽ വെറും മണ്ണിലാണ് ആയിരക്കണക്കിന് മുരിങ്ങ ചെടികൾ നട്ടുവളർത്തിയത്. പൂർണ വളർച്ചയെത്തിയ…
Read Moreചത്ത താറാവുകളെ പാടത്തും തോടുകളിലും തള്ളുന്നതായി പരാതി: അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്
എടത്വ: ചത്ത താറാവുകളെ പാടത്തും തോടുകളിലും തള്ളുന്നതായി പരാതി. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. കുട്ടനാട്ടില്‍ പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലും ഗ്രാമീണ തോടുകളിലുമാണ് താറാവുകള്‍ ചത്ത നിലയില്‍ കാണപ്പെടുന്നത്. തീറ്റയ്ക്കെത്തിക്കുന്ന തറാവുകള്‍ കാലാവസസ്ഥാ വ്യതിയാനം മൂലം ചാകുമ്പോള്‍ ശാസ്ത്രീയമായി സംസ്കരിക്കാതെ പാടത്തും തോടുകളിലും ഉപേക്ഷിച്ച് പോകുന്നതായാണ് നാട്ടുകാരുടെ ആരോപണം. തോടുകളില്‍ ചത്ത താറാവുകള്‍ ഒഴുകി നടന്ന് ദുര്‍ഗ്ഗന്ധവും ജല മലിനീകരണവും ഉണ്ടാക്കുന്നു. പാടശേഖര പുറംബണ്ടുകളിലെ താമസക്കാര്‍ക്ക് ദുര്‍ഗ്ഗന്ധം മൂലം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം എടത്വ പഞ്ചായത്ത് 9-ാം വാര്‍ഡില്‍ ഊരാംവേലില് പാടത്ത് നിരവധി താറാവുകളാണ് ചത്തുചീഞ്ഞളിഞ്ഞ നിലയില്‍ കാണപ്പെട്ടത്. പ്രദേശവാസികള്‍ നല്കിയ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൊയ്ത്ത് കഴിഞ്ഞ ശേഷം ഈ പാടത്ത് തീറ്റയ്ക്ക് താറാവിനെ ഇറക്കിയിരുന്നു. പല സ്ഥലങ്ങളില്‍ നിന്ന് താറാവിനെ തീറ്റയ്ക്ക് എത്തിക്കുന്നതിനാല്‍ ആരുടെയാണെന്ന് കൃത്യമായ…
Read Moreസ്കൂളിൽ സാമൂഹ്യവിരുദ്ധശല്യം,പാഠ്യപദ്ധതിയുടെ ഭാഗമായി നിർമിച്ച സാധനങ്ങൾ നശിപ്പിച്ചു; ലക്ഷങ്ങളുടെ നഷ്ടം
അമ്പലപ്പുഴ: സർക്കാർ സ്കൂളിൽ സാമൂഹ്യവിരുദ്ധ ശല്യം. ലക്ഷങ്ങളുടെ നഷ്ടം. ദേശീയപാതയ്ക്കരികിൽ പ്രവർത്തിക്കുന്ന പുന്നപ്ര ഗവ. ജെബി സ്കൂളിലാണ് അക്രമം നടന്നത്. രണ്ടു ദിവസത്തെ അവധിക്കുശേഷം അധ്യാപകർ തിങ്കളാഴ്ച രാവിലെയെത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. മൂന്നുവർഷം മുൻപ് എസ്എസ്കെ ഫണ്ടിൽ ഉൾപ്പെടുത്തി 6 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് സ്കൂളിനു മുന്നിൽ നിർമിച്ച കുട്ടികളുടെ പാർക്കിലാണ് അക്രമ പ്രവർത്തനങ്ങൾ നടന്നത്. സിമന്റിൽ തീർത്ത മയിൽ, മാൻ, ജിറാഫ്, കൊക്ക് എന്നിവയുടെ രൂപങ്ങൾ തകർത്തു. കൂടാതെ നിരവധി ചെടിച്ചട്ടികളും തകർത്ത നിലയിൽ കണ്ടെത്തി. തകർത്തതിന്റെ ചില ഭാഗങ്ങൾ കിണറ്റിലും തള്ളി. സ്കൂൾ ഓഡിറ്റോറിയത്തിനുള്ളിൽ വച്ചിരുന്ന മൈക്ക് സ്റ്റാൻഡ് മോഷണം പോകുകയും ചെയ്തു. വിദ്യാർഥികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായാണ് പാഠ്യപദ്ധതിയുടെ ഭാഗമായി ഇവ സ്കൂളിൽ നിർമിച്ചത്. ഇതാണ് അക്രമികൾ തകർത്തത്. ഇതുസംബന്ധിച്ച് സ്കൂൾ അധികൃതർ പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകി.
Read Moreപാചകവാതക പ്രതിസന്ധി; കെട്ടുവിറക് വിൽപ്പനയുമായി എട്ടംഗ സംഘം
ളാക്കാട്ടൂര്‍: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കെട്ടുവിറക് കച്ചവടക്കാര്‍ക്കാണ് കോളടിച്ചത്.ഹോട്ടലുകള്‍, റസ്റ്ററന്റുകൾ, കാന്റീനുകള്‍, വീടുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം വിറകിന് ആവശ്യം വര്‍ധിച്ചതോടെയാണ് നേട്ടമായത്. വിറക് സ്ഥിരമായി വാങ്ങുന്നവര്‍ക്കു പുറമേ പുതിയ ആവശ്യക്കാരും ഏറെയാണ്. പാചക വാ തകപ്രതിസന്ധി ആരംഭിച്ച് ഒരാഴ്ചയായപ്പോഴേക്കും കെട്ടു വിറകിനുള്ള ഡിമാന്‍ഡും വര്‍ധിച്ചെന്നാണ് കച്ചവടക്കാരന് ളാക്കാട്ടൂര്‍ കുളത്തുങ്കല്‍ അനീഷ് പറയുന്നു. തടി ക്കച്ചവട മേഖലയില്‍ 21 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനീഷിന് കെട്ടുവിറക് കച്ചവടമുണ്ട്. അനീഷിന്റെ നേതൃത്വത്തിലുള്ള എട്ടു പേരാണ് വിറകുകച്ചവടം നടത്തുന്നത്. ഒരു കെട്ടിന് 80 രൂപയാണ് വില. പാചകവാതക പ്രതിസന്ധിക്കു മുമ്പ് ദിവസേന 30 മുതല്‍ 40കെട്ട് വിറകായിരുന്നു വിറ്റിരുന്നത്.ഹോട്ടലുകാരായിരുന്നു പ്രധാന ആവശ്യക്കാര്‍. സ്ഥിരമായി വാങ്ങിക്കുന്ന ചില വീട്ടുകാരുമുണ്ട്. ഇപ്പോഴത് 80 മുതല്‍ 100 കെട്ടുകളായിട്ടുണ്ട്. ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും വില വര്‍ധിപ്പിച്ചിട്ടില്ല. വരും ദിവസങ്ങളിലും ആവശ്യക്കാര്‍ കൂടുകയാണെങ്കില്‍ വില വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് അനീഷ് പറയുന്നത്. തടി വെട്ടിയതിനു…
Read Moreനിതിൻ രാജിന്റെ മരണം; കണ്ണൂർ മെഡിക്കൽ കോളജിലേക്ക് വിവിധ സംഘടനകളുടെ മാർച്ച്, സംഘർഷം
ചക്കരക്കൽ: ബിഡിഎസ് വിദ്യാർഥിയായ നിതിൻരാജിന്റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റു ചെയ്യുക, ആരോപണ വിധേയരായ അധ്യാപകരെ മെഡിക്കൽ കോളജിൽ നിന്നും പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വിവിധ സംഘടകൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളും സംഘർഷവും. കെഎസ്യു, എംഎസ്എഫ്, മഹിളാ അസോസിയേഷൻ എന്നീ സംഘടനകളാണ് മാർച്ച് നടത്തിയത്. രാവിലെ ഒന്‍പതോടെ കെഎസ്യു നടത്തിയ മാർച്ച് തടയാൻ പോലീസ് ബാരിക്കേഡുകൾ നിരത്തിയിരുന്നെങ്കിലും പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടന്ന് കോളജിലേക്ക് ഇരച്ചു കയറി.ഡെന്റൽ കോളജിലേക്ക് ഇരച്ചു കയറിയ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് ഉന്തുതള്ളിലും കലാശിച്ചു. ഏറെ നേരെത്തെ ശ്രമഫലമായി കെഎസ്യു പ്രവർത്തകരെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍ഖ് മുഹമ്മദ് ഷമ്മാസ്, ജില്ല വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്…
Read Moreവടുതലയിലെ കൂട്ട ആത്മഹത്യ; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പോലീസ്
കൊച്ചി: എറണാകുളം വടുതലയില്‍ മൂന്ന് മക്കളെ ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ശേഷം അമ്മയും അമ്മൂമ്മയും തൂങ്ങിമരിച്ച സംഭവത്തില്‍ ബാഹ്യ ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം.കഴിഞ്ഞ മാര്‍ച്ച് 20 ന് വടുതല കര്‍ഷകറോഡ് ഗ്രീന്‍ഗാര്‍ഡന്‍ ലൈനില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് കനകവിഹാറില്‍ എസ്. അശ്വതി നായര്‍ (37), വൈ. ശ്രീകുമാരി (59), അശ്വതിയുടെ മക്കളായ കാര്ണിവന് (14), കീര്‍ത്തിവന്‍ (4) അക്ഷിത (2) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തു നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ തിരുവനന്തപുരത്തെ വീട്ടില്‍ കേസ്അന്വേഷിക്കുന്ന എറണാകുളം നോര്‍ത്ത് പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അശ്വതി നായരുടെ ഭര്‍ത്താവിന്റെ അകാല മരണത്തില്‍ മനംനൊന്താണ് ഇവരുടെ ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ മൊബൈല്‍ ഫോണിലും ആത്മഹത്യാക്കുറിപ്പ് തയാറാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടികള്‍ക്ക് നല്‍കാനുള്ള വിഷം ഓണ്‍ലൈനില്‍ വാങ്ങിയതിന്റെ വിവരം പോലീസിന് ലഭിച്ചു. മരിച്ചവര്‍…
Read More